For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുക്കളത്തോട്ടത്തില്‍ രുചിക്കൂട്ട്

|

Garden Spice
മസാലകള്‍ ഇന്ത്യന്‍ പാചകരീതിക്ക് ഒഴിവാക്കാനാവാത്തതാണ്. ഇവയില്‍ ചിലതെങ്കിലും നമുക്ക് വീട്ടില്‍ നട്ടുവളര്‍ത്തുവാന്‍ കഴിയും.

പച്ചമുളക് എന്നും എപ്പോഴും പാചകത്തിന് ആവശ്യം വരുന്ന ഒന്നാണ്. 25ളം തരം പച്ചമുളകുകള്‍ നമുക്ക് നട്ടുവളര്‍ത്തുവാന്‍ സാധിക്കുന്നവയാണ്. നീണ്ട പച്ചനിറത്തിലുളള മുളക് എല്ലായിടത്തും കണ്ടുവരുന്ന തരമാണ്. ഇവ മുളയ്ക്കുവാനും വളര്‍ത്തുവാനും എളുപ്പമാണ്. പഴുത്ത മുളകിന്റെ വിത്തുകള്‍ പാകുകയോ ഉണക്കി പാകുകയോ ചെയ്യാം. നല്ല ചൂടുളള കാലാവസ്ഥയിലും ഇവ വളരുമെങ്കിലും അല്‍പം തണല്‍ കൊടുക്കുന്നത് നന്നായിരിക്കും. കാര്യമായ വളമില്ലെങ്കിലും ഇവ വളരും. എന്നാല്‍ വളമിട്ടാല്‍ കൂടുതല്‍ വിള ലഭിക്കും.

തുളസി പ്രധാനമായും പൂജാസസ്യമായാണ് ഉപയോഗിക്കുന്നത്. ആയുര്‍വേദ മരുന്നിനുളള ചേരുവ കൂടിയാണിത്. ഒരിനം കര്‍പ്പൂര തുളസിസഭക്ഷണത്തിന് രുചി വര്‍ദ്ധിപ്പിക്കാനുള്ള ഒരു ചേരുവയാണ്. ഇവയുടെ ഇലകള്‍ പുലാവ്, പരിപ്പുകറി എന്നിവയിലും ചട്‌നിയിലും ഉപയോഗിക്കാറുണ്ട്. ഇവയുടെ വിത്തുകള്‍ പാവിയോ ചെടിക്കമ്പു നട്ടോ ഇവ വളര്‍ത്താം. വേഗത്തില്‍ ഉണങ്ങുന്നതു കൊണ്ട് രണ്ടുനേരവും ഇവ നനച്ചുകൊടുക്കണം. ഇവ പൂക്കാന്‍ അനുവദിക്കരുത്. പൂത്തു കഴിഞ്ഞാന്‍ ഇവ എളുപ്പത്തില്‍ നശിച്ചുപോകുന്നു. അതുകൊണ്ട് ബേസില്‍ വെട്ടിനിറുത്തുന്നതായിരിക്കും നല്ലത്. മുകളില്‍ നിന്നും ഇവയുടെ ഇലകള്‍ കിള്ളിയെടുക്കണം.

മല്ലിയില രുചി കൂട്ടാനുളള, ഭക്ഷണത്തിന് വ്യത്യസ്ത രുചി ലഭിക്കുവാനുളള നല്ലൊരു ചേരുവയാണ്. ഇന്ത്യയില്‍ ഇവ ധാരാളം ലഭ്യമാണെങ്കിലും ചൂടുകാലാവസ്ഥ ഇവയ്ക്ക് പറ്റിയതല്ലെന്നതാണ് വാസ്തവം. മല്ലി വളരുവാന്‍ തണുത്ത കാലാവസ്ഥ തെരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. മല്ലിവിത്തുകള്‍ പാവിയാണ് ഇവ മുളപ്പിക്കുക. പടര്‍ന്നിറങ്ങുന്ന ചെടിയായതു കൊണ്ട് വേരുകളോടാനായി ഒന്നില്‍ നിന്നും കുറച്ചു നീക്കി ഒരു വരിയായി ഇവ കൃഷി ചെയ്യാം. പെട്ടെന്ന് കരിഞ്ഞുപോകുന്നതു കൊണ്ട് മല്ലിയിലകള്‍ വളരുന്തോറും മുറിച്ചെടുക്കണം.

ഇഞ്ചി നമ്മുടെ കാലാവസ്ഥയില്‍ എളുപ്പം കൃഷി ചെയ്യാവുന്ന ഒന്നാണ്. ധാരാളം വളര്‍ച്ചാമുകുളങ്ങള്‍ ഉള്ളതു കൊണ്ട് ഇഞ്ചിക്കഷണം മണ്ണിനടിയില്‍ നട്ടാല്‍ മുളച്ചു വരും. ഒന്നില്‍ നിന്നും മറ്റൊന്നായി ഇവ മണ്ണിനടിയില്‍ പടര്‍ന്നു വളരും. ചെറിയ ഈര്‍പ്പമുള്ള മണ്ണാണ് ഇവയുടെ വളര്‍ച്ചക്ക് ചേര്‍ന്നത്.

English summary

Common, Spices, Grow, Garden, Grow Spices Garden, അടുക്കള, തോട്ടം, രുചി, മസാല, വളര്‍ത്തുക, കൃഷി, പച്ചമുളക്, ഇഞ്ചി, മല്ലിയില

Common spices that we use on a daily basis for flavoring our cooking can be grown at home. Have you ever been annoyed when you see that your stock of coriander has run out just when you need it to garnish your chicken? It happens to us all but it doesn't have to. You can have an unlimited supply of garden spices if you start growing spices in your garden.
Story first published: Tuesday, October 25, 2011, 15:04 [IST]
X
Desktop Bottom Promotion