For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണത്തിന് വിവിധ പൂക്കളം ഡിസൈന്‍

ഓണത്തിന് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് ഓണപ്പൂക്കളം.

By Sajith K S
|

ഓണം മലയാളിയുടെ ഏറ്റവും വലിയ ആഘോഷമാണ്. വിളവെടുപ്പിന്റെ ഏറ്റവും വലിയ ഉത്സവമാണ് ഓണം. ഓണക്കാലത്ത് വിളവെടുപ്പ് നടത്താന്‍ പറ്റിയ സമയമാണ് എന്ന കാര്യത്തില്‍ സംശയമില്ല. മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതിനായി കേരളം മൊത്തം ഒരുങ്ങിയിരിക്കുന്ന ദിവസമാണ് ഓണം.

മഹാവിഷ്ണുവിന്റെ വാമന അവതാരമാണ് മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയത്. അതിന്റെ ഫലമായി മാവേലിത്തമ്പുരാന് തന്റെ പ്രജകളെ കാണാനുള്ള ദിവസമാണ് ഓണം എന്നാണ് ഐതിഹ്യം.

മഹാബലിയെ വരവേല്‍ക്കുന്നതിനായി വിവിധ തരത്തിലുള്ള പൂക്കളങ്ങളാണ് നമ്മള്‍ഒരുക്കുന്നത്. അതിലുപരി മഹാബലി തമ്പുരാന്‍ എഴുന്നള്ളതിനു മുന്‍പായി ഓണസദ്യയും ഓണപ്പൂക്കളവും ഓണക്കോടിയും എല്ലാം തയ്യാറാക്കുന്നു.

ഓണത്തിന് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് ഓണപ്പൂക്കളം. ഇതാണ് ഓണത്തെ ഏറ്റവും പ്രത്യേകതയുള്ളതും ആക്കി മാറ്റുന്നത്. പത്ത് ദിവസം പൂക്കളമിട്ട് തിരുവോമ ദിവസം വലിയ പൂക്കളമിടുന്നതോടെ ഓണം അവസാനിക്കുന്നു. ഓണപ്പൂക്കളം വ്യത്യസ്തവും ഭംഗിയുള്ളതുമാക്കാന്‍ സഹായിക്കും ചില മാര്‍ഗ്ഗങ്ങള്‍ നോക്കാം.

 സിംപിള്‍ പക്ഷേ പവ്വര്‍ഫുള്‍

സിംപിള്‍ പക്ഷേ പവ്വര്‍ഫുള്‍

ഈ പൂക്കളം വളരെ ഭംഗിയുള്ളതും എന്നാല്‍ അധികം നിറങ്ങള്‍ ആവശ്യമില്ലാത്തുമാണ്. ഈ പൂക്കളത്തിന് വലിയ ഡിസൈനിന്റെ ആവശ്യമില്ല. വൃത്താകൃതിയിലാണ് പൂക്കള്‍ ക്രമീകരിക്കുന്നത് വ്യത്യസ്ത നിറങ്ങള്‍ കൊണ്ട് പൂക്കളത്തില്‍ കാണുന്ന എല്ലാ വിടവും നികത്തുക. അധിക വര്‍ണ്ണത്തിന് വെളുത്ത രംഗോലി പൊടി കൊണ്ട് അലങ്കരിക്കാം.

 പകുതി പൂവുള്ള പൂക്കളം

പകുതി പൂവുള്ള പൂക്കളം

നിങ്ങള്‍ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് താമസിക്കുന്നതെങ്കില്‍, വിശാലമായ പൂക്കളം ഇടാന്‍ തടസ്സമുണ്ടാവും. അതുകൊണ്ട് തന്നെ നിങ്ങളുടെ വാതില്‍ വഴിയില്‍ ഒരു പകുതി പൂക്കളം ഉണ്ടാക്കാം. ഇത് സ്ഥലം സംരക്ഷിക്കുകയും വളരെ ഭംഗി പൂക്കളത്തിന് നല്‍കുകയും ചെയ്യുന്നു.

 പൂജാമുറി പൂക്കളമിടാന്‍

പൂജാമുറി പൂക്കളമിടാന്‍

നിങ്ങളുടെ പൂജാമുറിയും പ്രദേശവും പൂക്കളമിട്ട് അലങ്കരിക്കാം. കുറഞ്ഞ സ്ഥലത്ത് താമസിക്കുന്നവര്‍ക്ക് ഏറ്റവും ഭംഗിയായി ചെയ്യാവുന്ന പൂക്കളമാണ് ഇത്. ദേവി വിഗ്രഹത്തിനു ചുറ്റും പൂക്കളമിടാവുന്നതാണ്.

 പൂക്കളത്തിന്റെ ബാക്ക്ഗ്രൗണ്ട്

പൂക്കളത്തിന്റെ ബാക്ക്ഗ്രൗണ്ട്

പൂക്കളത്തിന്റെ ബാക്ക്ഗ്രൗണ്ടിന് പൂക്കളം ഡിസൈന്‍ തന്നെ തയ്യാറാക്കാം. ടൈല്‍ ഫ്‌ളോറുകള്‍ ഉള്ളവര്‍ക്കാണ് ഈ ഡിസൈന്‍ കൂടുതല്‍ ചേരുന്നത്. നിങ്ങള്‍ക്ക് ഏറ്റവും ഫലപ്രദമായ രീതിയില്‍ തന്നെ പൂക്കള്‍ ഉപയോഗിക്കാം. സാധാരണ വൃത്താകൃതിയുള്ള ഒരു പൂക്കളമായിരിക്കും ഇത്.

 രണ്ട് കളറുള്ള പൂക്കളം

രണ്ട് കളറുള്ള പൂക്കളം

രണ്ട് കളറുള്ള പൂക്കളം നമുക്ക് തയ്യാറാക്കാം. പൂക്കള്‍ വാങ്ങിക്കാന്‍ ഒരുപാട് പൈസയാവും എന്നത് കൊണ്ട് തന്നെ വെറും രണ്ട് കളര്‍ കൊണ്ട് പൂക്കളം മനോഹരമായി ഡിസൈന്‍ ചെയ്യാം.

കളറിന് പകരം വെച്ചൊരു പൂക്കളം

കളറിന് പകരം വെച്ചൊരു പൂക്കളം

പൂക്കളം തയ്യാറാക്കാനുള്ള മറ്റൊരു വഴിയാണ് ഇത്. ശരിക്കും മനോഹരമായ ഒരു പൂക്കളം ഡിസൈന്‍ ആയിരിക്കും ഇത്. നിങ്ങള്‍ക്ക് സ്വന്തമായി തന്നെ വേണമെങ്കില്‍ ഈ ഡിസൈന്‍ കൊണ്ട് പൂക്കളം ഉണ്ടാക്കാം.

 ഇലകളുടെ പൂക്കളം

ഇലകളുടെ പൂക്കളം

പൂക്കള്‍ മാത്രമല്ല പൂക്കളം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ചെറിയ ഒരു അപ്പാര്‍ട്ട്‌മെന്റിലും മറ്റ് താമസിക്കുന്നവര്‍ക്ക് പൂന്തോട്ടമോ പൂക്കളോ വളരെ കുറവായിരിക്കും. എന്നാല്‍ ചില ഇലകള്‍ ഉപയോഗിച്ച് നമുക്ക് മനോഹരമായ പൂക്കളം തയ്യാറാക്കാം.

 പൂക്കളം തയ്യാറാക്കാന്‍

പൂക്കളം തയ്യാറാക്കാന്‍

പൂക്കളം തയ്യാറാക്കാന്‍ വളരെ എളുപ്പമാണ്. നിങ്ങള്‍ക്ക് സ്വയമായി തന്നെ പൂക്കളം ഡിസൈന്‍ തയ്യാറാക്കാം. നിങ്ങളുടെ കഴിവിനനുസരിച്ച് തന്നെ പൂക്കളത്തിന് വിവിധ തരത്തിലുള്ള ഡിസൈന്‍ ഉണ്ടാക്കാം.

 മയില്‍ പൂക്കളം

മയില്‍ പൂക്കളം

സിംപിളായി നമുക്ക് ചെയ്യാവുന്ന ഒന്നാണ് മയിലിന്റെ ഡിസൈനിലുള്ള പൂക്കളം. വിദഗ്ധരായവര്‍ക്ക് വളരെ എളുപ്പത്തില്‍ തന്നെ മയിലിന്റെ ഡിസൈനുള്ള പൂക്കളം തയ്യാറാക്കാം.

All Image Sources: Shanthi Sridharan

English summary

Onam Flower Carpet And Rangoli Design Ideas

Here are the best onam flower carpet and rangoli design ideas that is a must try this Onam.
X
Desktop Bottom Promotion