For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുക്കളയില്‍ സ്റ്റോര്‍ ദോഷമോ ?

By Super Admin
|

വീടിനുള്ളിലെ ഒരു പ്രധാനപ്പെട്ട സ്ഥലമാണ് അടുക്കള. അടുക്കളയുടെ കാര്യത്തില്‍, വൃത്തിയുണ്ടായിരിക്കണം എന്നത് മാത്രമല്ല വാസ്തുവും ശരിയായ വിധത്തിലായിരിക്കണം. അടുക്കളയുടെ കാര്യത്തില്‍ സംഭവിക്കാവുന്ന വാസ്തു പിഴവുകളും അവ എങ്ങനെ തിരുത്തണം എന്നും അറിയാന്‍ തുടര്‍ന്ന് വായിക്കുക.

ഉപയോഗിക്കുന്ന മറ്റ് മുറികളുടേത് പോലെ തന്നെ അടുക്കളയുടെ കാര്യത്തിലും നിര്‍മ്മാണത്തില്‍ ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇവ വാസ്തു അനുസരിച്ചല്ല നിര്‍മ്മിച്ചിരിക്കുന്നതെങ്കില്‍ അവ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങളും മനസിലാക്കുക.

അടുക്കളയിലെ വാസ്തു തകരാറുകളും പരിഹാരങ്ങളും

അടുക്കളയിലെ വാസ്തു തകരാറുകളും പരിഹാരങ്ങളും

കോവില്‍ - അടുക്കളയില്‍ ഒരു കാരണവശാലും കോവില്‍ നിര്‍മ്മിക്കരുത്. അത് നിങ്ങളെ അക്രമണ സ്വഭാവമുള്ള ആളാക്കിമാറ്റും. രക്തസംബന്ധമായ പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും. ഇത് അടുക്കളയിലുണ്ടെങ്കില്‍ മാറ്റി സ്ഥാപിക്കുക.

അടുക്കളയിലെ വാസ്തു തകരാറുകളും പരിഹാരങ്ങളും

അടുക്കളയിലെ വാസ്തു തകരാറുകളും പരിഹാരങ്ങളും

അടുക്കളയും ബാത്ത്‍റൂമും - അടുക്കളയും ബാത്ത്‍റൂമും അടുത്തടുത്തായി നിര്‍മ്മിക്കരുത്. ഇത് കുടുംബത്തില്‍ അനാരോഗ്യത്തിന് കാരണമാകും.

അടുക്കളയിലെ വാസ്തു തകരാറുകളും പരിഹാരങ്ങളും

അടുക്കളയിലെ വാസ്തു തകരാറുകളും പരിഹാരങ്ങളും

പ്രധാന വാതില്‍ - അടുക്കള വീടിന്‍റെ പ്രധാന വാതിലിന് മുന്നിലായിരിക്കരുത്. ഇത് കുടുംബത്തിന് മുഴുവന്‍ ദൗര്‍ഭാഗ്യമായിരിക്കും എന്നാണ് കണക്കാക്കുന്നത്.

ദോഷം ഒഴിവാക്കുന്നതിന് അടുക്കളയ്ക്കും ഗേറ്റിനും ഇടയിലായി ഒരു മറയോ കര്‍ട്ടനോ സ്ഥാപിക്കുക.

അടുക്കളയിലെ വാസ്തു തകരാറുകളും പരിഹാരങ്ങളും

അടുക്കളയിലെ വാസ്തു തകരാറുകളും പരിഹാരങ്ങളും

അടുക്കളയ്ക്കുള്ളിലെ സ്റ്റോര്‍ - അടുക്കളയ്ക്കുള്ളില്‍ സ്റ്റോര്‍ ഉണ്ടാകരുത്. ഇത് കുടുംബത്തിലുള്ളവരുടെ തൊഴിലിനെ ദോഷകരമായി ബാധിക്കും.

അത് ഒഴിവാക്കുന്നതിനായി അടുക്കളയില്‍ ഒരു വെള്ളി നാണയം വെയ്ക്കുക.

അടുക്കളയിലെ വാസ്തു തകരാറുകളും പരിഹാരങ്ങളും

അടുക്കളയിലെ വാസ്തു തകരാറുകളും പരിഹാരങ്ങളും

ഓവനും ഗ്യാസും - ഓവനും ഗ്യാസും വാതിലിന് അഭിമുഖമായിരിക്കരുത്. ഇങ്ങനെ വന്നാല്‍ അഗ്നിയുടെ ദൈവികത വാതിലിലൂടെ പുറത്ത് പോകാനിടയാകും.

ഇത്തരത്തിലുള്ള വാതിലുകള്‍ ഉണ്ടെങ്കില്‍ അടുക്കളയില്‍ ഏതാനും ലോഹനാണയങ്ങള്‍ സൂക്ഷിക്കുക.

അടുക്കളയിലെ വാസ്തു തകരാറുകളും പരിഹാരങ്ങളും

അടുക്കളയിലെ വാസ്തു തകരാറുകളും പരിഹാരങ്ങളും

വെള്ള ടാങ്ക് - വാസ്തു പ്രകാരം അടുക്കള വെള്ള ടാങ്കിനോ കിണറിനോ അടുത്തായിരിക്കരുത്. ഇങ്ങനെ വന്നാല്‍ വീട്ടില്‍ സഹോദരന്മാരുണ്ടെങ്കില്‍ അവരുടെ ബന്ധത്തെ ദോഷകരമായി ബാധിക്കും. കൂടാതെ കുടുംബത്തില്‍ സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടാകും.

വീട് ഇത്തരത്തിലാണെങ്കില്‍ ടാങ്കില്‍ ഒരു ക്രിസ്റ്റല്‍ നിക്ഷേപിക്കുന്നത് നെഗറ്റീവ് ഊര്‍ജ്ജത്തെ അകറ്റാന്‍ സഹായിക്കും.

Read more about: vastu വാസ്തു
English summary

Vastu Mistakes You Are Making In Your Kitchen

Vastu Mistakes You Are Making In Your Kitchen, Read more to know about
Story first published: Wednesday, July 6, 2016, 0:36 [IST]
X
Desktop Bottom Promotion