Latest Updates
-
ശുക്ര മൗഢ്യം 2026: വിവാഹങ്ങൾക്കും ആഡംബരങ്ങൾക്കും ഇനി ഇടവേള; അറിയേണ്ടതെല്ലാം -
സൂര്യന്റെ തുലാം രാശി പ്രവേശം: ഈ 12 രാശിക്കാർക്കും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആയുധപൂജ 2026: പൂജയ്ക്ക് ഏറ്റവും ഉത്തമമായ സമയം ഏത്? പ്രധാന നഗരങ്ങളിലെ മുഹൂർത്തങ്ങൾ അറിയാം -
വിജയദശമി 2026: ഈ രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം, അറിയാം നിങ്ങളുടെ രാശിഫലം -
പ്രായപൂർത്തിയായവരുടെ വിവാഹത്തിൽ ഇടപെടരുത്; നിർണ്ണായക ഉത്തരവുമായി കേരള ഹൈക്കോടതി -
ഒക്ടോബർ 19 നക്ഷത്രഫലം: ഉത്രാടം മാറി തിരുവോണം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സിംബാബ്വെയെ തകർത്തെറിഞ്ഞ് ഇന്ത്യ; ടി-20 പരമ്പര സ്വന്തമാക്കി മന്ദാനപ്പട, ഷഫാലിയുടെ വെടിക്കെട്ട് പ്രകടനം -
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ്
മനസിനെ പൊസറ്റീവാക്കും വാസ്തു ടിപ്സ്!!
ആഡംബരം നിറഞ്ഞ ഒരു വീട്ടിലാണ് താമസമെങ്കിലും അതിന്റെ സുഖസൗകര്യങ്ങള്‍ നിങ്ങള്‍ക്ക് ആസ്വദിക്കാനാവാതെ വന്നേക്കാം. സാമൂഹികമായ സമ്മര്‍ദ്ധങ്ങളും സംഘര്‍ഷങ്ങളും നമ്മുടെ സന്തോഷത്തെയും മനസിന്റെ സമാധാനത്തെയും ബാധിക്കും. അടുക്കള വാസ്തുപ്രകാരം ക്രമീകരിക്കാം
എന്നാല്‍ ഇവയ്ക്കെല്ലാം ഒരന്ത്യം കാണുന്നതിനെക്കുറിച്ച് ചിന്തിക്കുക. ഭാരതീയ നിര്‍മ്മാണ ശാസ്ത്രമായ വാസ്തുവിന് നന്ദി പറയുക. വാസ്തു വിദഗ്ദനായ കുഷ്ദീപ് ബന്‍സാലിന്റെ അഭിപ്രായത്തില്‍ വാസ്തു വഴി ശരീരത്തേക്കാള്‍ മനസിനെ ശുദ്ധീകരിക്കാനാവും. അത്തരം ചില മാര്‍ഗ്ഗങ്ങള്‍ അറിയുക.

മനസിനെ പൊസറ്റീവാക്കും വാസ്തു ടിപ്സ്
ചുവപ്പ്, പിങ്ക് നിറങ്ങളും ചവറ്റുകുട്ട, പഴയ പത്രങ്ങള്‍, അടുക്കള എന്നിവയും വീടിന്റെ വടക്ക്-കിഴക്ക് ഭാഗത്ത് വരരുത്. ഇവ നെഗറ്റീവ് ചിന്തകളുണ്ടാകുന്നതിന് കാരണമാകുമെന്ന് വാസ്തു പഠനങ്ങളില്‍ തെളിയിക്കപ്പെട്ടതാണ്.

മനസിനെ പൊസറ്റീവാക്കും വാസ്തു ടിപ്സ്
പോസിറ്റീവ് ചിന്തകളെ ആകര്‍ഷിക്കാന്‍ അങ്കുര്‍ അല്ലെങ്കില്‍ സ്വസ്തിക വടക്ക്-കിഴക്ക് ഭാഗത്ത് സ്ഥാപിക്കുക. ഇത് ലോകവുമായുള്ള നിങ്ങളുടെ ബന്ധത്തെ മെച്ചപ്പെടുത്തുകയും നിങ്ങളുടെ ആത്മബോധം ഉയര്‍ത്തുകയും ജീവിത വീക്ഷണം വിശാലമാക്കുകയും ചെയ്യും. ഇത് ശുദ്ധീകരണം നടത്തുകയും, ആരോഗ്യമുള്ള മനസോടെ വളര്‍ച്ചയുടെ വഴികള്‍ വ്യക്തമായി മനസിലാക്കാനാവുകയും ചെയ്യും.

മനസിനെ പൊസറ്റീവാക്കും വാസ്തു ടിപ്സ്
ചവറ്റുകുട്ട, ടോയ്ലെറ്റ്, സ്റ്റോര്‍ എന്നിവ കിഴക്ക്-വടക്ക്-കിഴക്ക് ഭാഗത്ത് സ്ഥാപിക്കരുത്. ഇത് ഭൂതകാലത്തെക്കുറിച്ചുള്ള ചിന്തകളെ അതിജീവിക്കാനുള്ള ശേഷി കുറയ്ക്കുകയും പുതിയവയെ തടയുകയും ചെയ്യും.

മനസിനെ പൊസറ്റീവാക്കും വാസ്തു ടിപ്സ്
കിഴക്ക്-തെക്ക് കിഴക്ക് ഭാഗത്ത് ചവറ്റുകുട്ട, ബെഡ്റൂം എന്നിവ സ്ഥാപിക്കുന്നത് പോസിറ്റീവ് ചിന്തകളെയും, മാനസികാരോഗ്യത്തെയും തടയും. തെക്ക്- തെക്ക് പടിഞ്ഞാറായി ചവറ്റുകുട്ട വെയ്ക്കുന്നത് കാര്യങ്ങളെ മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കും.

മനസിനെ പൊസറ്റീവാക്കും വാസ്തു ടിപ്സ്
പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ഭാഗത്ത് ബെഡ്റൂം സ്ഥാപിക്കരുതെന്നത് പ്രധാനപ്പെട്ട കാര്യമാണ്. അതുപോലെ ഏറെ സമയം ഈ ഭാഗത്ത് ചെലവഴിക്കുകയും ചെയ്യരുത്. ഇത് വികാരങ്ങളെ തടയുകയും, ദുഖവും വിദ്വേഷവും ജനിപ്പിക്കുകയും, നെഗറ്റീവ് ചിന്തകളുണ്ടാകുന്നതിന് കാരണമാവുകയും ചെയ്യും. ഇത് നിങ്ങളുടെ ബന്ധങ്ങളെയും ഇടപെടലുകളെയും ബാധിക്കുകയും ജീവിതത്തിന്റെ പുരോഗതിക്ക് തടസ്സമാവുകയും ചെയ്യും.

മനസിനെ പൊസറ്റീവാക്കും വാസ്തു ടിപ്സ്
വാസ്തു തത്വങ്ങള്‍ക്കനുസൃതമായി നിങ്ങളെ സ്വയം ബാലന്‍സ് ചെയ്യുകയും, ജീവിതം തെരഞ്ഞെടുക്കുകയും, വീട് രൂപകല്പന ചെയ്യുകയും ചെയ്യുക.

മനസിനെ പൊസറ്റീവാക്കും വാസ്തു ടിപ്സ്
വാസ്തു വഴി ശാരീരികവും മാനസികവുമായ വിഷാംശങ്ങളെ നശിപ്പിക്കാനും, അതുവഴി മനസ്സ് സ്വതന്ത്രവും ശരീരം ആരോഗ്യമുള്ളതുമാക്കാനും സാധിക്കും.



Click it and Unblock the Notifications
