For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശൈത്യകാലത്ത്‌ വീട്‌ പുതുക്കാം

By Archana
|

യഥാര്‍ത്ഥ സുക്ഷിതത്ത്വമാണ്‌ നിങ്ങള്‍ തേടുന്നതെങ്കില്‍ അത്‌ വീട്ടില്‍ നിന്നു മാത്രമെ ലഭിക്കൂ. വീടാണ്‌ നിങ്ങളുടെ സ്വര്‍ഗ്ഗം. അതിനാല്‍ വീട്‌ വളരെ നന്നായി നിലനിര്‍ത്തണം. വീടിന്റെ ഭംഗിയും ഐശ്വര്യവും നിലനിര്‍ത്തുന്നതിന്‌ വീട്‌ ഇടയ്‌ക്കിടെ പുതുക്കി പണിയേണ്ടത്‌ ആവശ്യമാണ്‌.വീട്‌ നവീകരിക്കണമെന്ന ആശയം മനസില്‍ ഉദിക്കുമ്പോള്‍ അതിന്‌ വേണ്ടി വരുന്ന ചെലവിനേക്കുറിച്ചുള്ള ചിന്തകളും കൂട്ടത്തില്‍ ഉയര്‍ന്ന വരും.

വീട്‌ പുതുക്കുമ്പോള്‍ എല്ലായ്‌പ്പോഴും ചെലവ്‌ സംബന്ധിച്ചുള്ള ആശങ്ക ഉണ്ടാകാറുണ്ട്‌. ചെലവ്‌ കൂടാനുള്ള പ്രവണതയാണ്‌ എപ്പോഴും കാണുക. ഈ ശൈത്യകാലത്ത്‌ ചെലവ്‌ കുറഞ്ഞ രീതിയില്‍ വീട്‌ പുതുക്കുന്നതിനെ കുറിച്ച്‌ ചിന്തിക്കാം. ഇതിനുള്ള ചില എളുപ്പ വഴികളിതാ

Renovate your home on a budget: Winter Spcl

1. പദ്ധതി തയ്യാറാക്കുക
വീട്‌ പുതുക്കുന്ന കാര്യം ആലോചിക്കുമ്പോള്‍ ആദ്യം ചെയ്യേണ്ടത്‌ ഇത്‌ സംബന്ധിച്ച്‌ വളരെ നന്നായി പദ്ധതി തയ്യാറാക്കുക എന്നതാണ്‌. സൗകര്യങ്ങള്‍ കൂട്ടുന്നതിന്‌ പുറമെ ഉപയോഗക്ഷമതയും വര്‍ധിപ്പിക്കാന്‍ ഇത്‌ സഹായിക്കും. ഉദാഹരണത്തിന്‌ ചെലവ്‌ കുറഞ്ഞ രീതിയിലാണ്‌ വീട്‌ പുതുക്കി പണിയുന്നതെങ്കില്‍ അടുക്കള ലളതമായി മാറ്റങ്ങള്‍ വരുത്തി നവീകരിക്കാം. അടുക്കളയില്‍ അലമാരകളുണ്ടെങ്കില്‍ അവയ്‌ക്ക്‌ അറകളും അടപ്പും വയ്‌ക്കുക. അടുക്കളയ്‌ക്ക്‌ വലുപ്പം തോന്നിപ്പിക്കാന്‍ ഇത്‌ സഹായിക്കും.

2.എങ്ങനെ ഉപയോഗിക്കണം
വീട്‌ പുതുക്കാന്‍ തീരുമാനിക്കുമ്പോള്‍ ഓരോ കാര്യവും എങ്ങനെ പരമാവധി ഉപയോഗപെടുത്താം എന്ന്‌ മനസ്സിലാക്കുക. വീടിനകത്ത്‌ ആവശ്യത്തിന്‌ വെളിച്ചം കിട്ടുന്നതിന്‌ കൂടുതല്‍ ജനാലകളും ദ്വാരങ്ങളും ഉണ്ടാക്കുന്നതിനു പകരം ശരിയായ രീതിയില്‍ ലൈറ്റുകള്‍ സ്ഥാപിക്കുക.

3. പുനരുപയോഗം
വീട്‌ പുതുക്കുമ്പോള്‍ പല സാധനങ്ങളും വീണ്ടും ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാക്കാം. പുതുക്കി ഉപയോഗിക്കുന്നത്‌ നല്ല സാധനങ്ങളാണന്ന്‌ ഉറപ്പ്‌ വരുത്തണം. വീട്‌ പുതുക്കാനുള്ള ചെലവ്‌ കുറഞ്ഞ മാര്‍ഗങ്ങളില്‍ ഒന്നാണിത്‌.

4.വില്‍ക്കുക
വീട്‌ പുതുക്കി കഴിയുമ്പോള്‍ ആവശ്യമില്ലാത്ത സാധനങ്ങള്‍ വില്‍ക്കുകയോ മറ്റുള്ളവര്‍ക്ക്‌ കൊടുക്കുകയോ ചെയ്യുക. ചെലവ്‌ കുറയ്‌ക്കാന്‍ ഇത്‌ സഹായിക്കും.

5. സ്വയം ചെയ്യുക
വീട്‌ പുതുക്കി പണിയുമ്പോള്‍ നിങ്ങള്‍ക്ക്‌ സ്വയം ചെയ്യാവുന്ന പല കാര്യങ്ങളുണ്ട്‌. പണം ലാഭിക്കാന്‍ ഇത്‌ സഹായിക്കും. ഇടിച്ചു നിരത്തുന്ന പണികളൊക്കെ സ്വയം ചെയ്‌താല്‍ ചെലവ്‌ വളരെ കുറയ്‌ക്കാന്‍ കഴിയും.

6. അനാവശ്യമായത്‌ ഒഴിവാക്കുക
വീട്ടിന്‌ അനാവശ്യമെന്ന്‌ കരുതുന്നതൊക്കെ ഒഴിവാക്കുക. അനാവശ്യമായ ലൈറ്റ്‌ ഫിക്‌സ്‌ചറുകള്‍ വേണ്ടന്നു വയ്‌ക്കുക. ചെലവ്‌ കുറഞ്ഞ രീതിയില്‍ വീട്‌ പുതുക്കുകയാണെങ്കില്‍ ഇതെല്ലാം ശ്രദ്ധിക്കണം.

വിവിധ മാര്‍ഗങ്ങളില്‍ വീട്‌ പുതുക്കാം. ലളിതമായി പദ്ധതി തയ്യാറാക്കുകയാണ്‌ ഇതിന്‌ വേണ്ടത്‌. വീട്‌ പുതുക്കാന്‍ പദ്ധതി ഇടുമ്പോള്‍ ഇത്‌ ആവശ്യമാണോ എന്ന്‌ ചിന്തിക്കുക, അടുത്തിടെ വീടു പുതുക്കിയ സുഹൃത്തുക്കളുടെ അഭിപ്രായം തേടുക. നല്ല രീതിയില്‍ പദ്ധതി തയ്യാറാക്കന്‍ ഇത്‌ സഹായിക്കും.

English summary

Renovate your home on a budget: Winter Spcl

If you are looking for a real comfort, then it is only home. Your home is your heaven and it needs to be maintained well
X
Desktop Bottom Promotion