For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കൊരുങ്ങാം

By VIJI JOSEPH
|

ക്രിസ്തുമസ് ആഹ്ലാദം നിറഞ്ഞ ആഘോഷ വേളയാണ്. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പമുള്ള ആഹ്ലാദ നിമിഷങ്ങളാണ് ക്രിസ്തുമസിന്‍റെ പ്രധാന ആകര്‍ഷണം. ക്രിസ്തുമസ് ദിനത്തെ സന്തോഷകരമാക്കാന്‍ നമ്മള്‍ സാധ്യമായതെല്ലാം ചെയ്യാറുണ്ട്. ക്രിസ്തുമസ് ആഘോഷങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണല്ലോ അലങ്കാരങ്ങള്‍. ആഘോഷവേളകള്‍ ആഹ്ലാദകരമാക്കാന്‍ നിങ്ങള്‍ക്ക് പല പദ്ധതികളും നടപ്പിലാക്കാനാവും.

യേശുദേവന്‍റെ പിറവി ദിനമായ ക്രിസ്തുമസ് പ്രിയപ്പെട്ടവര്‍ക്കൊപ്പം ആഘോഷിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. തിരക്കേറിയ അനുദിന ജീവിത്തില്‍ നിന്ന് മാറി സമ്മാനങ്ങള്‍ വാങ്ങാനും, പാര്‍ട്ടികളില്‍ പങ്കെടുക്കാനും സാധിക്കുന്ന ഒരവസരമാണിത്. ദീപീലങ്കാരങ്ങളും, മാലകളും, ക്രിസ്തുമസ് ട്രീയുമൊക്കെ ഉപയോഗിച്ച് നമ്മള്‍ വീട് അലങ്കരിക്കും. ക്രിസ്തുമസിന്‍റെ ആഹ്ലാദം പ്രകടമാക്കാനായി സാധ്യമായ വിധത്തിലെല്ലാം നമ്മള്‍ അലങ്കാരങ്ങള്‍ ചെയ്യാറാണ് പതിവ്.

വീട്ടലങ്കാരങ്ങളില്‍ ഒതുങ്ങുന്നതല്ല ക്രിസ്തുമസ് ആഘോഷങ്ങള്‍. ക്രിസ്തുമസ് ആഘോഷങ്ങള്‍ ഭംഗിയാക്കാന്‍ ചില ആശയങ്ങള്‍ നടപ്പിലാക്കാം. അതിന് ശ്രദ്ധിക്കേ​ണ്ടുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

1. അതിഥികളെ സ്വീകരിക്കല്‍

1. അതിഥികളെ സ്വീകരിക്കല്‍

പാര്‍ട്ടികള്‍ സംഘടിപ്പിക്കുമ്പോള്‍ അതിഥികളെ ഹൃദ്യമായി സ്വാഗതം ചെയ്യുക. മുന്‍വശത്തെ പോര്‍ച്ചും ഇരിപ്പിടങ്ങളിടുന്ന സ്ഥലവും മനോഹരമായി ദീപാലങ്കാരം ചെയ്യുക. ബാല്‍ക്കണിയില്‍ നിന്ന് മാലകളും അലങ്കാര വിളക്കുകളും തൂക്കിയിടാം.

2. തീം

2. തീം

ക്രിസ്തുമസ് അലങ്കാരങ്ങളിലെ ഒരു പ്രധാന ഘടകമാണ് ഒരു തീമിന്‍റെ തിരഞ്ഞെടുപ്പ്. പാരമ്പരാഗത തോന്നലുണ്ടാക്കാന്‍ ഗ്രാമീണ ശൈലികളോ അതല്ലെങ്കില്‍ വിചിത്രമായവയോ തെരഞ്ഞെടുക്കാം. മ്യൂസിക്, വിക്ടോറിയന്‍ തുടങ്ങി നിങ്ങള്‍ക്ക് ഇഷ്ടമുള്ള തീം തെരഞ്ഞെടുക്കാവുന്നതാണ്.

3. നിറങ്ങള്‍

3. നിറങ്ങള്‍

പരമ്പരാഗതമായി ക്രിസ്തുമസുമായി ഇഴചേര്‍ന്ന് കിടക്കുന്ന ചില നിറങ്ങളുണ്ട്. ചുവപ്പ്, സ്വര്‍ണ്ണനിറം, സില്‍വര്‍, പച്ച,വെള്ള, ക്രീം, പര്‍പ്പിള്‍ എന്നിവയൊക്കെ ഉപയോഗിക്കാം. ഇവയെല്ലാം ഒരുമിച്ച് ഉപയോഗിക്കുകയോ അല്ലെങ്കില്‍ താല്പര്യപ്രകാരം ഏതെങ്കിലും ചില നിറങ്ങള്‍ മാത്രം തിരഞ്ഞെടുക്കുകയോ ചെയ്യാം.

4. അലങ്കാരത്തിനുള്ള വസ്തുക്കള്‍

4. അലങ്കാരത്തിനുള്ള വസ്തുക്കള്‍

തീം സെലക്ട് ചെയ്താല്‍ പിന്നെ വേണ്ടത് മറ്റ് വസ്തുക്കള്‍ തെരഞ്ഞെടുക്കലാണ്. ചുവപ്പ് റിബ്ബണുകള്‍, കടലാസുകൊണ്ടുള്ള അലങ്കാര വസ്തുക്കള്‍, മാലകള്‍, ക്രിസ്റ്റല്‍ വസ്തുക്കള്‍, വീട്ടില്‍ നിര്‍മ്മിച്ച ജിഞ്ചര്‍ ബ്രഡ് തുടങ്ങിയവയൊക്കെ ഇതില്‍ പെടും.

5. കര്‍ട്ടനുകള്‍

5. കര്‍ട്ടനുകള്‍

ക്രിസ്തുമസ് പാര്‍ട്ടിയുടെ തീമിന് യോജിച്ച വിധത്തിലുള്ള കര്‍ട്ടനുകള്‍ സ്വീകരണമുറിയില്‍ ഉപയോഗിക്കുക. മനോഹരമായ സാറ്റിന്‍, പ്രിന്‍റ് ചെയ്തവ, വെള്ള രോമം കൊണ്ടുള്ളവ, കമ്പിളി തുടങ്ങിയവയൊക്കെ ഉപയോഗിക്കാം.

6. സുഗന്ധം

6. സുഗന്ധം

ക്രിസ്തുമസ് പാര്‍ട്ടി വേളയില്‍ അടുക്കളയും ഭക്ഷണമുറിയുമൊക്കെ സുഗന്ധപൂരിതമാക്കുക. അതിഥികള്‍ക്ക് ആസ്വാദ്യകരമായ വിധത്തില്‍ റോസ്മേരി, തൈം എന്നിവ ഇതിനായി ഉപയോഗിക്കാം. നറുമണമുള്ള മെഴുകുതിരികളും ഉപയോഗിക്കാം.

7. പൂക്കള്‍

7. പൂക്കള്‍

പൂക്കളും , പൂമാലകളും ഉപയോഗിച്ച് അലങ്കരിക്കുക. ചുവരുകള്‍ അലങ്കരിക്കാന്‍ പൂമാലകളും, പുഷ്പചക്രങ്ങളും ഉപയോഗിക്കാം. മുറിയില്‍ നെരിപ്പോടുണ്ടെങ്കില്‍ അതും ഇത്തരത്തില്‍ അലങ്കരിക്കുക.

ക്രിസ്തുമസ് പാര്‍ട്ടി തീമുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ആശയങ്ങള്‍ക്കായി നിങ്ങള്‍ ഏറെ അന്വേഷണങ്ങള്‍ നടത്തുന്നത് സ്വഭാവികമാണ്. ഈ ആഘോഷ വേള ആഹ്ലാദകരമാക്കാന്‍ വൈവിധ്യമാര്‍ന്ന ശൈലികള്‍ പരീക്ഷിച്ച് നോക്കുക. നിറങ്ങളും, ഡിസൈനുമൊക്കെ തിരഞ്ഞെടുക്കുന്നതില്‍ യാതൊരുവിധ ആശങ്കയും ഉണ്ടാവേണ്ട കാര്യമില്ല. അങ്ങനെ ഈ അവസരം അവിസ്മരണീയമാക്കുക.

Read more about: decor christmas
English summary

Christmas Party Decoration Ideas

Christmas time is holiday time! It is the most exciting part of the year wherein we shop, celebrate and enjoy with our friends and family.
X
Desktop Bottom Promotion