For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിസ്തുമസ് വേളയിലെ ഓഫീസ് അലങ്കാരം

By VIJI JOSEPH
|

ക്രിസ്തുമസ് പടിവാതില്‍ക്കലെത്തിക്കഴിഞ്ഞു. ആഘോഷവും ആഹ്ലാദവും നിറ‍ഞ്ഞ ഈ അവസരത്തില്‍ അലങ്കാരങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഓഫിസിലെ നിങ്ങളുടെ ക്യൂബിക്കിളിന് വേറിട്ട ഒരു ശൈലി നല്കണമെന്ന് തോന്നുന്നുവെങ്കില്‍ അല്പം തയ്യാറെടുപ്പ് ആവശ്യമാണ്. ദിവസത്തില്‍ ഏറിയ പങ്ക് സമയവും നിങ്ങള്‍ ഓഫിസില്‍ ചെലവഴിക്കുന്നത് അവിടെയാകും. നിങ്ങളുടെ സ്ഥലം ആകര്‍ഷകമായി അലങ്കരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മനോഹരമായി അലങ്കരിച്ചാല്‍ സഹപ്രവര്‍ത്തകരുടെ ശ്രദ്ധ പിടിച്ച് പറ്റാം. അവര്‍ക്ക് സര്‍പ്രൈസ് നല്കണമെങ്കില്‍ ഇതിന് തയ്യാറെടുക്കുക. നിങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ പറ്റിയ ഒരവസരം കൂടിയാണിതെന്നും ഓര്‍മ്മിക്കുക.

1. തീം

1. തീം

ക്രിസ്തുമസ് അലങ്കാരങ്ങളില്‍ പ്രധാനപ്പെട്ട ഘടകമാണ് അതിന് തിരഞ്ഞെടുക്കുന്ന തീം. അലങ്കാരങ്ങളുടെ ശക്തിയും ആകര്‍ഷണവും തീമാണ്. എന്നാല്‍ കുറഞ്ഞ സമയം കൊണ്ട് ചെയ്യാനാവുന്ന അലങ്കാരങ്ങളാണ് നിങ്ങള്‍ പരിഗണിക്കേണ്ടത്. ഓഫിസില്‍ തിരക്കുള്ള ജോലികളുള്ളതിനാല്‍ വേഗത്തില്‍ ചെയ്ത് തീര്‍ക്കാനാവുന്ന ലളിതവും മനോഹരവുമായ അലങ്കാരങ്ങള്‍ തെരഞ്ഞെടുക്കുക.

2. കോട്ടണ്‍

2. കോട്ടണ്‍

ഏറ്റവും മനോഹരമായ കാലവസ്ഥയുള്ള സമയമാണ് ക്രിസ്തുമസ് കാലത്തേത്. മാനസികമായി നല്ല ഉന്മേഷം ഇക്കാലത്ത് അനുഭവപ്പെടും. മേശകള്‍ കോട്ടണ്‍ കൊണ്ട് അലങ്കരിക്കുന്നത് ഏറെ ആകര്‍ഷകമാണ്. ശുഭകരമായ ഒരു കാഴ്ചയാണ് ഇത് നല്കുക. ക്രിസ്തുമസ് കാലത്ത് മനോഹരമായ ഒരന്തരീക്ഷം മുറിക്കുള്ളില്‍ നല്കാന്‍ കോട്ടണ്‍ ഉപയോഗിക്കുന്നത് വഴി സഹായിക്കും.

3. ഹരിതഭംഗി

3. ഹരിതഭംഗി

നിങ്ങളുടെ ക്യാബിനില്‍ ഒരു ബോണ്‍സായ് മരമുണ്ടെങ്കില്‍ അവയ്ക്ക് പകരമായി ഒരു ക്രിസ്തുമസ് ട്രീ വെയ്ക്കാം. ബോണ്‍സായ്കള്‍ നീക്കം ചെയ്ത് ഒരു ക്രിസ്തുമസ് ട്രീ സ്ഥാപിക്കുക. അതോടൊപ്പം മനോഹരമായ ലൈറ്റുകള്‍ ഉപയോഗിച്ച് അത് അലങ്കരിക്കുകയും ചെയ്യുക.

4. സാന്‍റാക്ലോസ്

4. സാന്‍റാക്ലോസ്

സാന്‍റക്ലോസില്ലാതെ ക്രിസ്തുമസ് അലങ്കാരങ്ങള്‍ പൂര്‍ണ്ണമാകില്ലല്ലോ. ക്രിസ്തുമസിന്‍റെ വരവറിയിക്കുന്ന സാന്‍റയെ തീര്‍ച്ചയായും നിങ്ങളുടെ അലങ്കാരത്തില്‍ ഉള്‍പ്പെടുത്തണം. അതോടൊപ്പം നിറപ്പകിട്ടുള്ള ചെറിയ സോക്സുകള്‍ ട്രീയില്‍ തൂക്കുക. പച്ച, ചുവപ്പ് നിറങ്ങളില്‍ ഉള്ള സോക്സുകളാവും കൂടുതല്‍ ഭംഗി നല്കുക. വേണമെങ്കില്‍ സോക്സിനുള്ളില്‍ ചോക്കലേറ്റുകള്‍ കൊണ്ട് നിറയ്ക്കാം.

5. മാലകള്‍

5. മാലകള്‍

മനോഹരമായ മാലകള്‍ കൊണ്ട് കാബിന്‍ അലങ്കരിക്കുക. മാലകള്‍ ഉപയോഗിക്കുന്നത് വഴി ചുവരുകള്‍ ഏറെ ആകര്‍ഷകമാക്കാം. റിബ്ബണുകളും അലങ്കാരത്തിനായി ഉപയോഗിക്കാം. ചുവപ്പ് റിബ്ബണുകളാവും ഏറെ ആകര്‍ഷകം. നിങ്ങളുടെ ക്യാബിനും ഓഫിസിനും ഏറെ ഭംഗി നല്കാന്‍ ഈ അലങ്കാരങ്ങള്‍ക്കാവും.

6. ദീപാലങ്കാരം

6. ദീപാലങ്കാരം

ക്രിസ്തുമസ് ട്രീയില്‍ നക്ഷത്രവും ദീപാലങ്കാരങ്ങളും ചെയ്യാം. ഇവ സീലിങ്ങില്‍‌ നിന്ന് തൂക്കുന്നതും ഏറെ ആകര്‍ഷകമാണ്. ആഘോഷങ്ങളുടെ ക്രിസ്തുമസ് വേളയില്‍ അലങ്കാരങ്ങള്‍ അതിന് കൂടുതല്‍ ഭംഗി നല്കും. അതിന് സഹായിക്കുന്ന ആശയങ്ങള്‍ അലങ്കാരത്തില്‍ പ്രയോഗിക്കുക.

English summary

Bay decoration ideas for Christmas

Christmas is round the corner and it is about fun and celebrations and what is Christmas without decorations. If you are thinking of giving a personal touch to your cubicle then plan ahead.
X
Desktop Bottom Promotion