For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീടലങ്കരിക്കാം, പൂക്കള്‍ കൊണ്ട്

|

Orchid
പൂക്കള്‍ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ്. പൂന്തോട്ടത്തില്‍ മാത്രമല്ലാ, വീടിനുള്ളിലും പൂവുകള്‍ വക്കാം. വീട് അലങ്കരിക്കാന്‍ പറ്റിയ ഏററവും ചെലവു കുറഞ്ഞ നല്ല മാര്‍ഗമാണിത്. വീടിനുളളില്‍ സുഗന്ധമുണ്ടാവാനും പൂക്കള്‍ സഹായിക്കും.

വീടലങ്കരിക്കാന്‍ വില കൂടിയ പൂക്കള്‍ വാങ്ങണമെന്നില്ല. നമ്മുടെ പൂന്തോട്ടത്തിലെ പൂക്കള്‍ തന്നെ അലങ്കാരത്തിനുപയോഗിക്കാം.

ഭംഗിയുള്ള റിബണ്‍ കൊണ്ട് പൂക്കള്‍ ഒരുമിച്ചു കെട്ടി പൂപ്പാത്രത്തില്‍ വയ്ക്കാം. വൈകീട്ട് ഒരു പാര്‍ട്ടി നടത്താനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നീല നിറമുള്ള പൂക്കള്‍ നന്നായിരിക്കും.

മഞ്ഞ നിറമുളള പൂക്കള്‍ മനസിനു തന്നെ സന്തോഷം പകര്‍ന്നു തരും. ഇവ വീട്ടില്‍ സാധനങ്ങള്‍ വാങ്ങിക്കുന്ന വ്യത്യസ്തരൂപങ്ങളുളള ടിന്നുകളില്‍ വക്കാം.

പൂക്കള്‍ ബൊക്കെയുടെ രൂപത്തിലാക്കുന്നത് ഏറെ ഭംഗി പകരും. വീടിന് സമാധാന അന്തരീക്ഷം നല്‍കാന്‍ വെളള നിറമുളള പൂക്കള്‍ ഉപയോഗിക്കാം.

പല നിറത്തിലുളള പൂക്കള്‍ ഇടകലര്‍ത്തി ഉപയോഗിക്കുന്നത് കൂടുതല്‍ വര്‍ണഭംഗി നല്‍കും. മുല്ല, റോസ് തുടങ്ങിയവ വെളളം നിറച്ച പാത്രത്തിലിട്ടു വക്കുന്നത് മുറിയിലാകെ സുഗന്ധമുണ്ടാകാന്‍ സഹായിക്കും.

പൂക്കള്‍ പറ്റിയ സ്ഥലങ്ങളില്‍ വക്കാന്‍ ശ്രദ്ധിക്കണം. പൂപ്പാത്രങ്ങളിലല്ലാതെ ചുവരുകളിലും പൂക്കള്‍ വയ്ക്കാവുന്നതാണ്. പഴകിയ പൂക്കള്‍ നീക്കം ചെയ്യാനും ശ്രദ്ധ വക്കണം.

നിങ്ങളുടെ വീട്ടില്‍ അതിഥികള്‍ വന്നാല്‍ അവരെ സ്വീകരിക്കാന്‍ പൂക്കളേക്കാള്‍ മികച്ച മറ്റൊന്നില്ല.

English summary

Flower, Home, Decor, വീട്, അലങ്കാരം, പൂക്കള്‍

Flowers always denote the feeling of freshness and develop the spirit of being lively at heart. They help us to inhale the air that is pure and pious in nature. Similarly flowers are the way to enter into the heart to others. They can be the means of presentation on a simple note of wishing someone on a normal day.
Story first published: Monday, September 26, 2011, 15:35 [IST]
X
Desktop Bottom Promotion