ഇഞ്ചി ദീർഘനാൾ കേടുകൂടാതെ സൂക്ഷിക്കാം

Posted By: Jibi Deen
Subscribe to Boldsky

നിങ്ങളുടെ പലചരക്കു സാധനങ്ങളിൽ ഇഞ്ചി കേടായി ഉപയോഗശൂന്യമായി കിടക്കുമ്പോൾ കോപം തോന്നാറില്ലേ?സ്വാദും മണവും ധാരാളം ഔഷധ ഗുണമുള്ളതുമായ ഒരു സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി.എന്നാൽ ചില രീതിയിൽ സൂക്ഷിച്ചാൽ ഇഞ്ചി ദീർഘനാൾ കേടുകൂടാതെയിരിക്കും .

gin

അതിനാൽ കടയിൽ നിന്നും ഏറ്റവും ഫ്രഷ് ആയ ഇഞ്ചി നോക്കി വാങ്ങുക.അതിന്റെ തൊലി മൃദുവും വേരിന്റെ ഭാഗം കട്ടിയും ദൃഡമായതും ആയിരിക്കണം.സോഫ്റ്റ് ആയതും ചുളുങ്ങിയതുമായ പഴയ ഇഞ്ചി വാങ്ങരുത്.

gin

ഇഞ്ചി കൂടുതൽ നാൾ സൂക്ഷിക്കാനുള്ള ചില വഴികൾ ചുവടെ കൊടുക്കുന്നു

പേപ്പർ ബാഗിലോ പേപ്പർ ടൗവ്വലിലോ ഇഞ്ചി പൊതിഞ്ഞു ഫ്രിഡ്ജിൽ അല്ലെങ്കിൽ ഫ്രീസറിൽ സൂക്ഷിക്കുക.നനവോ കാറ്റോ കൊള്ളാത്ത വിധത്തിൽ നന്നായി പൊതിഞ്ഞു കെട്ടുക.ഈ വിധത്തിൽ ഇഞ്ചി കൂടുതൽ നാൾ സൂക്ഷിക്കാം.തൊലി കളഞ്ഞ ഇഞ്ചി ഒരു ജാറിൽ അസിഡിക് ലായനിയിൽ മുക്കി ,(നാരങ്ങാ നീരോ വിനഗരിയോ ഉപയോഗിക്കാം.)വയ്ക്കാം.ഇത് നല്ലൊരു മാർഗ്ഗമാണ്.ഈ ലായനികൾ ഇഞ്ചിയുടെ രുചിയും മണവും മാറ്റും എന്ന് മാത്രം

തോല് കളഞ്ഞു നന്നായി നുറുക്കി വയ്ക്കാവുന്നതാണ്.ഇത് ട്രെയിൽ വച്ച് ഫ്രീസറിൽ സൂക്ഷിക്കാം.ഫ്രോസൺ ഇഞ്ചി വായു കടക്കാത്ത ഒരു കുപ്പിയിൽ സൂക്ഷിക്കാം.കുറച്ചു മാസങ്ങൾ കഴിഞ്ഞാലും അതിനു രുചി വ്യത്യാസം ഒന്നും ഉണ്ടാകില്ല

gin

ഫ്രിഡ്ജിൽ മുഴുവനായി വച്ചിട്ട് ആവശ്യാനുസരണം കഷണങ്ങളാക്കി ഉപയോഗിക്കാവുന്നതാണ്.ഇത് റെസീലബിൾ ആയ ബാഗിൽ വായു കളഞ്ഞു സൂക്ഷിക്കാവുന്നതാണ്.ഒരു മാസത്തിൽ കൂടുതൽ ഇത്തരത്തിൽ ഫ്രഷ് ആയി ഇഞ്ചി സൂക്ഷിക്കാം.

തൊലി കളഞ്ഞു നുറുക്കി കഴിഞ്ഞാൽ റൂം ടെമ്പറേച്ചറിൽ അധികം സൂക്ഷിക്കാനാകില്ല.അതിനാൽ ഫ്രീസ് ചെയ്തോ ഫ്രിഡ്ജിലോ സൂക്ഷിക്കാവുന്നതാണ്

മൂന്നു ആഴ്ച വരെ വായുവോ നാണാവോ ഇല്ലാതെ വച്ചിരിക്കുന്ന ഇഞ്ചി ഫ്രിഡ്ജിൽ സൂക്ഷിക്കാം. വലിയ കഷണങ്ങളാക്കിയും ഇഞ്ചി ഫ്രിഡ്ജിൽ സൂക്ഷിക്കാം.വായു കടക്കാത്ത വിധത്തിൽ ഫ്രീസറിൽ സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക

gin

ഫ്രഷ് ആയ ഇഞ്ചി ലഭിക്കാൻ വീട്ടിൽ തന്നെ ഇത് നടാവുന്നതാണ്.അടുക്കളത്തോട്ടത്തിൽ കുറച്ചു ഇഞ്ചി നടാൻ ശ്രമിക്കുക

Read more about: home tips വീട്
English summary

Keep Ginger Fresh For Longer by Using These Tips

Scientific analysis shows that ginger contains hundreds of compounds and metabolites, Read these tips to keep ginger prolong in your kitchen shelf.