ഭക്ഷണത്തിന്റെ കറ എളുപ്പം നീക്കം ചെയ്യാം

Posted By: Archana V
Subscribe to Boldsky

ഭക്ഷണം എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും അതിന്റെ കറ വസ്‌ത്രങ്ങളില്‍ ആകുന്നത്‌ അത്ര രസകരമായ കാര്യമല്ല. റെഡ്‌ വൈന്‍, സോഡ, ഒലിവ്‌ എണ്ണ തുടങ്ങി പലതും ഭക്ഷണ വേളയില്‍ വസ്‌ത്രങ്ങളില്‍ വീഴാം. ഇവ ഉണ്ടാക്കുന്ന കറ പല തരത്തിലാണ്‌. ചിലത്‌ വേഗം കഴുകിയാല്‍ പോകും. എന്നാല്‍ മറ്റ്‌ ചിലത്‌ അത്ര പെട്ടെന്ന്‌ കളയാന്‍ കഴിയന്നതായിരിക്കില്ല. നിങ്ങളുടെ കഴിവിന്റെ പരമാവധി അതിനായി ഉപയോഗിക്കേണ്ടി വരും.

sta

എന്നാല്‍ അടുത്ത തവണ ഭക്ഷണത്തിന്റെ കറ വസ്‌ത്രത്തിലായാല്‍ അധികം വഷമിക്കേണ്ട കാര്യമില്ല.വളരെ പെട്ടെന്ന്‌ തന്നെ ഇവ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഉത്‌പന്നങ്ങള്‍ വീട്ടില്‍ തന്നെ ഉണ്ട്‌.

കുട്ടികളുടെ ഭക്ഷണം മുതല്‍ കെച്ചപ്പ്‌ വരെയുള്ള വിവിധ ഭക്ഷണങ്ങളില്‍ നിന്നും ഉണ്ടാകുന്ന കറകള്‍ എളുപ്പത്തില്‍ നീക്കം ചെയ്യാനുള്ള ചില വഴികള്‍ കണ്ടെത്താം.

കറ മായ്ക്കാൻ എളുപ്പ വഴികൾ.

വൈറ്റ്‌ വൈന്‍

ഒരു ഗ്ലാസ്സ്‌ വൈറ്റ്‌ വൈന്‍

പാര്‍ട്ടിയിലും മറ്റും ചിലര്‍ ആവേശത്തോടെ സംസാരിക്കുമ്പോള്‍ സോഫയിലേക്ക്‌ വൈന്‍ ഗ്ലാസ്സ്‌ തട്ടിമറിയാനുള്ള സാധ്യത ഉണ്ട്‌. ഇത്തരം സന്ദര്‍ഭത്തില്‍ വൈറ്റ്‌ വൈന്‍ സോഫയിലേക്ക്‌ പടരാതിരിക്കാന്‍ ആദ്യം ഉണങ്ങിയ വെളുത്ത ടവല്‍ വെച്ച്‌ തുടയ്‌ക്കുക. എലൈറ്റ്‌ ഫെസിലിറ്റി സിസ്റ്റംസിലെ ക്ലീനിങ്‌ വിദഗ്‌ധയായ ട്രീഷ്യ ഹോള്‍ഡര്‍മാന്‍ ആണ്‌ ഈ മാര്‍ഗം വിശദീകരിക്കുന്നത്‌.

അതിന്‌ ശേഷം , ആറ്‌ ഔണ്‍സ്‌ പുതിയ ബേക്കിങ്‌ സോഡ ( ഫ്രിഡ്‌ജില്‍ സൂക്ഷിച്ചിട്ടുള്ള പഴയ ബേക്കിങ്‌ സോഡ ഉപയോഗിക്കരുത്‌ - ദുര്‍ഗന്ധം ഉണ്ടാകാന്‍ കാരണമാകും) വെള്ളം ചേര്‍ത്ത്‌ പേസ്റ്റ്‌ രൂപത്തിലാക്കുക. കറയുള്ള ഭാഗത്ത്‌ ഈ മിശ്രിതം തേയ്‌ക്കുക. ഉണങ്ങി കഴിയമ്പോള്‍ നീക്കം ചെയ്യുക.

കറ മായ്ക്കാൻ എളുപ്പ വഴികൾ.

പീനട്ട്‌ ബട്ടര്‍

കാഷ്യു ബട്ടര്‍

ശരീര ഭാരം വേഗത്തില്‍ കുറയ്‌ക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച 50 ലഘുഭക്ഷണങ്ങളില്‍ ഒന്നായ പീനട്ട്‌ ബട്ടര്‍ ഒട്ടിപിടിക്കുന്ന കറയ്‌ക്ക്‌ കാരണമാകും. എന്നു കരുതി ഇത്‌ കഴിക്കുന്നത്‌ ഒഴിവാക്കാന്‍ കഴിയില്ല. ഷര്‍ട്ടിലും മറ്റും പീനട്ട്‌ ബട്ടര്‍ വീണ്‌ കറ ഉണ്ടായാല്‍ ഉടന്‍ ഇത്‌ ഫ്രീസറില്‍ വയ്‌ക്കുകയോ ഐസ്‌ പായ്‌ക്ക്‌ കൊണ്ട്‌ ഉരയ്‌ക്കുകയോ ചെയ്യുക. ശീതീകരിച്ച പീനട്ട്‌ ബട്ടര്‍ കഴിയന്നത്ര ചുരണ്ടി കളയണമെന്ന്‌ ജോയ്‌ ഓഫ്‌ ഗ്രീന്‍ ക്ലീനിങിന്റെ എഴുത്തുകാരിയായ ലെസ്ലി റിച്ചേര്‍ട്ട്‌ നിര്‍ദ്ദേശിക്കുന്നു.

അടുത്തതായി , കറയുള്ള ഭാഗത്ത്‌

കുറച്ച്‌ റബിങ്‌ ആല്‍ക്കഹോള്‍ കൊണ്ട്‌ തുടയ്‌ക്കുന്നത്‌ എണ്ണമയം പോകാന്‍ സഹായിക്കും. അതിന്‌ ശേഷം സാധാരണ ബാര്‍ സോപ്പ്‌ കൊണ്ട്‌ കറയുള്ള ഭാഗത്ത്‌ തേയ്‌ക്കുക. അതിന്‌ശേഷം കഴുകുക, ആവശ്യമെങ്കില്‍ ആവര്‍ത്തിക്കുക, പിന്നീട്‌ ഉണക്കുക.

കറ മായ്ക്കാൻ എളുപ്പ വഴികൾ.

ചീസ്‌ ബര്‍ഗര്‍

ചീസ്‌ ബര്‍ഗര്‍ ശരീര ഭാരം കൂടാന്‍ കാരണമായ 4 ഭക്ഷണങ്ങള്‍

ചീസ്‌ ബര്‍ഗര്‍ സംയുക്ത കറയ്‌ക്ക്‌ ഉദാഹരണമാണ്‌.

" ഒരു കഷ്‌ണം ചീസ്‌ബര്‍ഗര്‍ മടിയില്‍ വീണാല്‍ , ബര്‍ഗറില്‍ നിന്നുള്ള കൊഴുപ്പ്‌, ചീസ്‌, കെച്ചപ്പ്‌, ചിലപ്പോള്‍ കടുക്‌ എന്നിവയെല്ലാം കറയില്‍ ഉണ്ടായിരിക്കും " മള്‍ബറീസ്‌ ഗാര്‍മെന്റ്‌ കെയറിന്റെ സ്ഥാപകനും സിഇഒയുമായ ഡാന്‍ മില്ലര്‍ പറഞ്ഞു. ഈ സങ്കീര്‍ണമായ കറ കളയുന്നതിന്‌ ഓരോ ആഹാരപദാര്‍ത്ഥവും പ്രത്യേകം കൈകാര്യം ചെയ്യണം.

കറ മായ്ക്കാൻ എളുപ്പ വഴികൾ.

ആദ്യം എണ്ണമയം കളയുന്നതിനായി റബിങ്‌ ആല്‍ക്കഹോളില്‍ മുക്കിയ പഞ്ഞി കൊണ്ട്‌ കറ തുടയ്‌ക്കുക. കറയില്‍ നിന്നും റബിങ്‌ ആല്‍ക്കഹോള്‍ നീക്കം ചെയ്‌തതിന്‌ ശേഷം സസ്യങ്ങളില്‍ നിന്നുള്ള കറ കളയുന്നതിനായി കുറച്ച്‌ വിനാഗിരി ഒഴിക്കുക. അതിന്‌ ശേഷം കറയുള്ള ഭാഗത്ത്‌ സ്‌പോഞ്ച്‌ ഉപയോഗിച്ച്‌ ഹൈഡ്രജന്‍ പെറോക്‌സൈഡ്‌ പുരട്ടി അഞ്ച്‌ മിനുട്ട്‌ വയ്‌ക്കുക.

കറയിലെ മൃഗകൊഴുപ്പും മറ്റും നീക്കം ചെയ്യാന്‍ ഇത്‌ സഹായിക്കും. അവസാനമായി ഏതെങ്കിലും ഡിറ്റര്‍ജെന്റ്‌ കുറച്ചെടുത്ത്‌ കറയുള്ള ഭാഗത്ത്‌ തേച്ച്‌ സാധാരണ പോലെ കഴുകുക. മൃദുലവും തെളിഞ്ഞ നിറമുള്ളതുമായ തുണിയിലാണ്‌ കറ ഉണ്ടായതെങ്കില്‍ സമീപത്തുള്ള ഡ്രൈക്ലീനറുടെ നിര്‍ദ്ദേശം തേടുക. അല്ലെങ്കില്‍ വസ്‌ത്രം നശിക്കാനുള്ള സാധ്യത ഉണ്ട്‌.

കറ മായ്ക്കാൻ എളുപ്പ വഴികൾ.

എണ്ണമയം/ കൊഴുപ്പ്‌

ജാക്ക്‌ ബോക്‌സ്‌ ചിക്ക്‌ ടേറ്റെര്‍ മെല്‍ട്ട്‌

എണ്ണമയമുള്ള ഫ്രെഞ്ച്‌ ഫ്രൈസ്‌ പാന്റ്‌സില്‍ വീണു എന്നു കരുതി ഇനി സങ്കടപെടേണ്ടതില്ല. "മധുരപലഹാരങ്ങളുടെ പായ്‌ക്കറ്റുകള്‍ പലപ്പോഴും മേശവിരികളില്‍ കറ വരാന്‍ കാരണമാകാറുണ്ട്‌ . ഇവ എണ്ണ വലിച്ചെടുക്കുന്നതാണ്‌ കാരണം " ഇന്റീരിയര്‍ ഡിസൈന്‍ കമ്പനിയായ സ്‌റ്റെല്ലാ ഇന്റീരിയേഴ്‌സിന്റെ ഉടമ ആഷ്‌ലി പോള്‍ പറയുന്നു.

stn

ഡിഷ്‌ വാഷ്‌ സോപ്പ്‌ കൊണ്ട്‌ ഇതിന്‌ പരിഹാരം കാണാം എന്ന്‌ പോള്‍ പറയുന്നു. കറയില്‍ പുരട്ടുന്നതിന്‌ മുമ്പ്‌ സോപ്പ്‌ ചൂട്‌ വെള്ളത്തില്‍ കലക്കണമെന്ന്‌ ഹോം ക്ലീനര്‍മാരെ ബുക്ക്‌ ചെയ്യുന്നതിനുള്ള ആപ്പായ ഹാന്‍ഡിയിലെ ക്ലീനിങ്‌ വിദഗ്‌ധനായ ബെക്കനേപ്പിള്‍ബോം പറയുന്നു.

" കറ അപ്രത്യക്ഷമാകുന്നത്‌ വരെ ഈ ലായിനി ഉപയോഗിച്ച്‌ കറ പൂര്‍ണമായും തുടയ്‌ക്കുക" നേപ്പിള്‍ബോം നിര്‍ദ്ദേശിക്കുന്നു. ഇതേ പ്രക്രിയ തണുത്തവെള്ളത്തിലും ചെയ്യുക അതിന്‌ ശേഷം ഉണങ്ങാന്‍ അനുവദിക്കുക.

stn

ബെറികള്‍

ബ്ലൂബെറി, ബ്ലാക്‌ബെറി, റാസ്‌പ്‌ബെറി , മള്‍ബെറി എന്നിവയെല്ലാം വളരെ സ്വാദിഷ്‌ഠമാണ്‌ . എന്നാല്‍ വസ്‌ത്രങ്ങളിലോ ഗൃഹോപകരണങ്ങളിലോ കാര്‍പ്പറ്റിലോ വീണാല്‍ കാര്യങ്ങള്‍ വഷളാകും.

സ്ഥിരം അടയാളമായി മാറുന്നത്‌ തടയുന്നതിന്‌ വളരെ പെട്ടെന്ന്‌ തന്നെ ഇത്തരം കറകള്‍ കളയാനുള്ള വഴി കണ്ടെത്തണം എന്ന്‌ നേപ്പിള്‍ബോം പറയുന്നു. സാധ്യമെങ്കില്‍ തുണി കഴിയുന്നത്രയും വലിച്ച്‌ പിടിച്ച്‌ വെള്ളം ഒഴിക്കുക. പരമാവധി കറ നീക്കം ചെയ്യാന്‍ ഇത്‌ സഹായിക്കും. അതിന്‌ ശേഷം കുറഞ്ഞത്‌ ഒരു മണക്കൂറെങ്കിലും കറയുള്ള തുണി വിനഗര്‍ ഒഴിച്ച്‌ വെള്ളത്തില്‍ മുക്കി വയ്‌ക്കുക. പിന്നീട്‌ കഴുകുക. കറ അപ്രത്യക്ഷമാകുന്നത്‌ വരെ ഇത്‌ തുടരുക.

Read more about: വീട് home improvement
English summary

How To Remove Food Stains From Home

Here are some amazing remedies to remove stain from your clothes, Read out this and know more about stains and how to remove them.