For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബേക്കിങ്‌ സോഡയും ബേക്കിങ്‌ പൗഡറും തമ്മില്‍ എന്ത്‌ വ്യത്യാസം?

ബേക്കിങ്‌ സോഡയും ബോക്കിങ്‌ പൗഡറും എപ്പോഴും ആശയകുഴപ്പം ഉണ്ടാക്കുന്ന ചേരുവകളാണ്‌.

By Archana V
|

ബേക്കിങ്‌ സോഡയും ബോക്കിങ്‌ പൗഡറും എപ്പോഴും ആശയകുഴപ്പം ഉണ്ടാക്കുന്ന ചേരുവകളാണ്‌. അതിനാല്‍ ഇവയെ കുറിച്ച്‌ ശരിയായ മനസിലാക്കേണ്ടതുണ്ട്‌. ഒരു പോലെയുള്ള പേരുകളും രൂപവും മാത്രമല്ല ആശയകുഴപ്പം സൃഷ്ടിക്കുന്നത്‌ ഓരേ വിഭവങ്ങളുടെ ചേരുവകളായി പലപ്പോഴും ഇവ ഉപയോഗിക്കാറും ഉണ്ട്‌ എന്നതും പ്രശ്‌നമാകാറുണ്ട്‌.

bake

എന്നാല്‍ , വെവ്വേറെ ഉപയോഗിക്കേണ്ടി വരുമ്പോള്‍ ഇവയുടെ വ്യത്യാസം അറിഞ്ഞിരിക്കേണ്ടതുണ്ട്‌. അല്ലെങ്കില്‍ നിങ്ങളുടെ പാചകം ഒരു ദുരന്തമായി മാറും. അതിനാല്‍ ഇവയുടെ വ്യത്യാസം എന്താണന്ന്‌ മനസിലാക്കാം
bake

ബേക്കിങ്‌ സോഡ

സ്‌റ്റിഫ്‌ മാഗസിന്റെ എഡിറ്ററും ഷെഫുമായ സൂസന്‍ റെയ്‌ഡിന്റെ അഭിപ്രായത്തില്‍ ബേക്കിങ്‌ സോഡ ഒരു ധാതുവാണ്‌ , അമ്ലഗുണമുള്ള എന്തെങ്കിലുമായി കൂടിചേരുമ്പോള്‍ ഇത്‌ കാര്‍ബണ്‍ഡയോക്‌സൈഡ്‌ ഉത്‌പാദിപ്പിക്കും."സാധാരണയായി ദ്രാവകങ്ങളിലാണ്‌ ഇത്‌ സംഭിവിക്കുന്നത്‌ . ഇതിന്റെ ഫലമായി നിങ്ങള്‍ക്ക്‌ ലഭിക്കുന്നത്‌ കുമിളകള്‍ ആയിരിക്കും" റെയ്‌ഡ്‌ പറയുന്നു.

സ്‌കൂള്‍ ക്ലാസ്സുകളിലെ ശാസ്‌ത്രമേളകളില്‍ കാണുന്ന അഗ്നിപര്‍വതങ്ങള്‍ക്ക്‌ പിന്നിലെ രഹസ്യം ഇതാണ്‌. ഈ കുമിളകള്‍ കറയും അഴക്കും കളയാനും വൃത്തിയാക്കാനും സഹായിക്കും. "മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ബേക്കിങ്‌ സോഡയ്‌ക്ക്‌ അത്ഭുതകരമായ പലതും ചെയ്യാന്‍ കഴിയും .ബേക്കിന്‌ വേണ്ടിയുള്ള ചേരുവകള്‍ ഉയര്‍ന്ന്‌ പൊന്തി വരുന്നതായി സാധാരണ കാണാറുണ്ട്‌. ബേക്കിങിനുള്ള ചേരുവകളില്‍ ശര്‍ക്കര, മേപ്പിള്‍ സിറപ്‌, നാരങ്ങ നീര്‌, മത്തങ്ങ എന്നിവയും ഉള്‍പ്പെട്ടിരിക്കാം. പുളിപ്പിക്കുന്നതിന്‌ വേണ്ടിയുള്ള പദാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നതിനാലാണ്‌ മാവ്‌ ഉയര്‍ന്നു പൊങ്ങുന്നത്‌ .

bake

" ബേക്കിങ്‌ സോഡ ഉപയോഗിച്ചുള്ള വിഭവങ്ങള്‍ ബേക്ക്‌ ചെയ്യുമ്പോള്‍ പലപ്പോഴും ഇരുണ്ട നിറമാകും മാത്രമല്ല ഇത്‌ ചേര്‍ക്കാത്തവയേക്കാള്‍ മൊരിഞ്ഞതുമായിരിക്കുമെന്ന്‌ റെയ്‌ഡ്‌ പറയുന്നു. എന്നാല്‍ ബേക്കിങ്‌ സോഡ അധികമാവുന്നത്‌ വിഭവങ്ങളുടെ രുചി കയ്‌പ്പും വഴുവഴുപ്പും ഉള്ളതാക്കും"

വൃത്തിയാക്കുന്ന കാര്യത്തില്‍ നിങ്ങള്‍ വിചാരിക്കുന്നതിലും മികച്ച ഫലം നല്‍കാന്‍ ബേക്കിങ്‌ സോഡയ്‌ക്ക്‌ കഴിയും. ഓവുകളില്‍ അടിഞ്ഞ്‌ കൂടിയിരിക്കുന്ന അഴുക്ക്‌ നീക്കം ചെയ്യുന്നത്‌ മുതല്‍ കാര്‍പെറ്റിലെ ദുര്‍ഗന്ധം അകറ്റാന്‍ വരെ ഇത്‌ മികച്ചതാണ്‌.ലിനോലിയം തറകളിലെ കാല്‍പ്പാടുകള്‍ നീക്കം ചെയ്യാനും ഇത്‌ ഉപയോഗിക്കാം.

bake

എന്തുകൊണ്ടാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌ ?

ബേക്കിങ്‌ സോഡ എന്തില്‍ നിന്നാണ്‌ ഉത്‌പാദിപ്പിക്കുന്നത്‌ എന്നു കേട്ടാല്‍ നിങ്ങള്‍ ശരിക്കും അത്ഭുതപ്പെടും ബേക്കിങ്‌ സോഡ അടിസ്ഥാനപരമായി താഴെത്തട്ട്‌മുതല്‍ കല്ലാണന്നാണ്‌ റെയ്‌ഡിന്റെ അഭിപ്രായം. ഇത്‌ എത്രനാള്‍ അധികം തണുപ്പും ചൂടും ഏല്‍ക്കാതെ ഇരിക്കുന്നുവോ അത്രയും നാള്‍ ചീത്തയാകാതിരിക്കും. (അതിനാലാണ്‌ വര്‍ഷങ്ങളായി അടുക്കളയില്‍ ബേക്കിങ്‌ സോഡയുടെ ഒരേ ബോക്‌സ്‌ തന്നെ അമ്മ ഉപയോഗിക്കുന്നതായി കാണുന്നത്‌)

bake

ബേക്കിങ്‌ പൗഡര്‍

ബേക്കിങ്‌ പൗഡര്‍ അതേസമയം ബേക്കിങ്‌ സോഡയുടെയും മറ്റൊരു ആസിഡിന്റെയും മിശ്രിതമാണ്‌ . നിര്‍ജീവമായ സ്‌റ്റെബിലൈസറിന്റെ സാന്നിദ്ധ്യവും ഇതിലുണ്ടാവും( മിശ്രിതം തമ്മില്‍ പ്രതിപ്രവര്‍ത്തനം നടത്താതിരിക്കാന്‍ വേണ്ടിയുള്ള നിര്‍ജീവ ചേരുവയാണിത്‌) .മിക്കവാറും ഇത്‌ അല്‍പം കോണ്‍സ്‌റ്റാര്‍ച്‌ ആയിരിക്കും.

അതായത്‌ ദ്രാവകം ചേര്‍ക്കുന്നത്‌ വരെ ഈ മിശ്രിതത്തിലെ എല്ലാം നിര്‍ജീവമായിരിക്കും. ദ്രാവകം ചേര്‍ക്കുന്നതോടെ സോഡയും ആസിഡും കൂടിച്ചേര്‍ന്ന്‌ കാര്‍ബണ്‍ഡയോക്‌സൈഡ്‌ ഉത്‌പാദിപ്പിക്കപ്പെടും. ( ഇത്‌ നേരില്‍ കാണുമ്പോള്‍ കുമിളകള്‍ പതഞ്ഞ്‌ പൊങ്ങുന്നത്‌ പോലെ തോന്നും) . ഈ ഗുണമാണ്‌ ബേക്കിങ്‌ പൗഡറിന്‌ വിഭവങ്ങളെ ഉയര്‍ത്താനുള്ള ശക്തി നല്‍കുന്നത്‌. - ഇത്‌ ഇല്ലെങ്കില്‍, പല വിഭവങ്ങളുടെയും രൂപം ശോചനീയം ആയിരിക്കും.

bake

എന്നാല്‍, അധികം ചൂടും തണുപ്പും ഏല്‍ക്കാത്ത സ്ഥലത്ത്‌ സൂക്ഷിച്ചില്ല എങ്കില്‍ ബേക്കിങ്‌ സോഡയുടേത്‌ പോലെ തന്നെ ബേക്കിങ്‌ പൗഡറിന്റെയും ഉയര്‍ന്ന്‌ പൊന്തിക്കാനുള്ള കഴിവ്‌ സമയം കഴിയും തോറും നഷ്ടപ്പെടും. തീര്‍ത്തും നനവ്‌ ഇല്ലാത്ത സ്ഥലങ്ങള്‍ വേണം തിരഞ്ഞെടുക്കാന്‍ , അന്തരീക്ഷത്തില്‍ അധികം നനവ്‌ ഉണ്ടെങ്കില്‍ ആസിഡും സോഡയും തമ്മില്‍ പ്രവര്‍ത്തിക്കാന്‍ ഇടവരും.

bake

പുതിയ ബോക്‌സ്‌ വാങ്ങുമ്പോള്‍ അതില്‍ എഴുതിയിരിക്കുന്നത്‌ നന്നായി ശ്രദ്ധിക്കുക. യഥാര്‍ത്ഥത്തില്‍ രണ്ട്‌ വ്യത്യസ്‌ത തരം ബേക്കിങ്‌ പൗഡറുകള്‍ ലഭ്യമാകും: ഒറ്റ-പ്രവര്‍ത്തനവും ഇരട്ട- പ്രവര്‍ത്തനവും ഉള്ളവ. ഒറ്റ- പ്രവര്‍ത്തനം ഉള്ള പൗഡറുകള്‍ മറ്റൊരു ദ്രാവകവുമായി കൂടികലരുമ്പോള്‍ പൂര്‍ണ്ണമായി പ്രതിപ്രവര്‍ത്തിക്കും. അതേസമയം ഇരട്ട-പ്രവര്‍ത്തനം ഉള്ള ബേക്കിങ്‌ പൗഡറുകള്‍ രണ്ട്‌ ഘട്ടമായിട്ടാണ്‌ പ്രവര്‍ത്തിക്കുക: ഒന്ന്‌ ദ്രാവകവുമായി കൂടിച്ചേരുമ്പോള്‍, മറ്റൊന്ന്‌ ചൂടുമായി ചേരുമ്പോള്‍.

" ശേഷിക്കുന്ന സോഡയും ആസിഡും കണക്കാക്കി വേണം നിങ്ങള്‍ക്ക്‌ ആവശ്യമുള്ളത്‌ ഏതാണന്ന്‌ തീരുമാനിക്കുന്നത്‌ . ശരിയായ അളവില്‍ ഉപയോഗിച്ചതിന്‌ ശേഷം രൂചിയില്‍ മാറ്റം വരാതിരിക്കാന്‍ ഇത്‌ ശ്രദ്ധിക്കണം. ഇനിയും ഈ രണ്ട്‌ ചേരുവകളും തമ്മിലുള്ള വ്യത്യാസം ഓര്‍ക്കാന്‍ കഴിയുന്നില്ല എങ്കില്‍ റെയ്‌ഡിന്റെ പക്കല്‍ ഒരു എളുപ്പ വഴിയുണ്ട്‌ : ഇങ്ങനെ ചിന്തിക്കുക ബോക്കിങ്‌ സോഡ = ഒരു ചേരുവ. ബേക്കിങ്‌ പൗഡര്‍ = ഓവനില്‍ പെട്ടെന്ന്‌ അപ്രത്യക്ഷമാകും.

English summary

Difference Between Baking Soda and Baking Powder.

Read out the difference between baking soda and baking powder.
X
Desktop Bottom Promotion