For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഗപ്രതിരോധശേഷി പറന്നെത്തും; തണുപ്പുകാലത്ത് സിങ്ക് അടങ്ങിയ ഈ ഭക്ഷണം നല്‍കും കരുത്ത്‌

|

ശീതകാലം അടുക്കുമ്പോള്‍ ഇന്‍ഫ്‌ളുവന്‍സയില്‍ നിന്നും മറ്റ് രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ നമ്മുടെ ഭക്ഷണക്രമം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഇതിനായി സിങ്ക് നിങ്ങളെ സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ അവശ്യം വേണ്ട പോഷകങ്ങളില്‍ ഒന്നാണിത്.

Also read: മരണത്തിന് വരെ വഴിയൊരുക്കും ഭക്ഷ്യവിഷബാധ; ഈ പ്രകൃതിദത്ത പരിഹാരങ്ങളിലുണ്ട് രക്ഷാമാര്‍ഗ്ഗംAlso read: മരണത്തിന് വരെ വഴിയൊരുക്കും ഭക്ഷ്യവിഷബാധ; ഈ പ്രകൃതിദത്ത പരിഹാരങ്ങളിലുണ്ട് രക്ഷാമാര്‍ഗ്ഗം

ദഹനത്തിനും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും ആരോഗ്യകരമായ മെറ്റബോളിസത്തിനും പോഷകം അത്യാവശ്യമാണ്. അതിനാല്‍ എല്ലാവരും പതിവായി കഴിക്കേണ്ട ഒരു അവശ്യ ഘടകമാണ് സിങ്ക്. നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഈ ശൈത്യകാലത്ത് നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ക്കേണ്ട മികച്ച സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ഇവയാണ്.

മുട്ട

മുട്ട

മുട്ട കഴിക്കുന്നതിലൂടെ നിങ്ങളുടെ ദൈനംദിന സിങ്ക് ആവശ്യകത നിറവേറ്റാന്‍ സാധിക്കും. ഒരു വലിയ മുട്ടയില്‍ ദിവസേന ആവശ്യമുള്ള സിങ്കിന്റെ അളവിന്റെ അഞ്ച് ശതമാനം വരെ കാണപ്പെടുന്നു. 77 കലോറി, 6 ഗ്രാം പ്രോട്ടീന്‍, 5 ഗ്രാം നല്ല കൊഴുപ്പ്, സെലിനിയം, ബി വിറ്റാമിനുകള്‍ എന്നിവയുള്‍പ്പെടെ നിരവധി പോഷകങ്ങള്‍ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്.

നട്‌സ്

നട്‌സ്

ബദാം, കശുവണ്ടി, പൈന്‍ നട്സ് തുടങ്ങിയ നട്‌സ് കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സിങ്കിന്റെ ഉപഭോഗം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. സിങ്കിന്റെ മറ്റൊരു നല്ല ഉറവിടം നിലക്കടലയാണ്. ധാരാളം സിങ്ക് അടങ്ങിയ മറ്റൊന്നാണ് അണ്ടിപ്പരിപ്പ്. അര്‍ബുദം, ഹൃദ്രോഗം എന്നിവയുള്‍പ്പെടെ വിവിധ രോഗങ്ങളുടെ അപകടസാധ്യത ഘടകങ്ങളില്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നു.

Also read:മോണ അണുബാധ, താടിയെല്ല് വേദന; ശൈത്യകാലത്ത് ഈ വായ പ്രശ്‌നങ്ങള്‍ കഠിനമാകും, കരുതിയിരിക്കണംAlso read:മോണ അണുബാധ, താടിയെല്ല് വേദന; ശൈത്യകാലത്ത് ഈ വായ പ്രശ്‌നങ്ങള്‍ കഠിനമാകും, കരുതിയിരിക്കണം

ചിക്കന്‍

ചിക്കന്‍

മറ്റ് നിര്‍ണായക പോഷകങ്ങള്‍ക്ക് പുറമേ ചിക്കനില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല അളവില്‍ സിങ്ക് ലഭിക്കും. ഇതിനായി നിങ്ങള്‍ക്ക് ചിക്കന്‍ സൂപ്പ്, ഗ്രില്‍ഡ് ചിക്കന്‍ അല്ലെങ്കില്‍ ചിക്കന്‍ ടിക്ക എന്നിവ കഴിക്കാം. ചിക്കനില്‍ ധാരാളം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു.

മത്തന്‍ വിത്തുകള്‍

മത്തന്‍ വിത്തുകള്‍

മത്തന്റെ വിത്തുകളില്‍ സിങ്ക്, പൊട്ടാസ്യം, ചെമ്പ് എന്നിവയുള്‍പ്പെടെയുള്ള മൈക്രോ ന്യൂട്രിയന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മത്തനില്‍ നിന്ന് വിത്തുകളില്‍ നീക്കിയെടുത്ത് വെയിലത്ത് ഉണക്കി ലഘുഭക്ഷണമായി കഴിക്കാം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് അവ പൊടിച്ച് ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കാം. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, ഹൃദയാരോഗ്യം, പ്രതിരോധശേഷി എന്നിവയ്ക്ക് മത്തന്‍ വിത്തുകള്‍ അത്യുത്തമമാണ്.

Also read:തൈറോയ്ഡ് കാന്‍സറിന് സാധ്യത കൂടുതല്‍ സ്ത്രീകള്‍ക്ക്; ഈ 5 ലക്ഷണങ്ങള്‍ കരുതിയിരിക്കുകAlso read:തൈറോയ്ഡ് കാന്‍സറിന് സാധ്യത കൂടുതല്‍ സ്ത്രീകള്‍ക്ക്; ഈ 5 ലക്ഷണങ്ങള്‍ കരുതിയിരിക്കുക

പയര്‍വര്‍ഗ്ഗങ്ങള്‍

പയര്‍വര്‍ഗ്ഗങ്ങള്‍

ചെറുപയര്‍, പയര്‍, ബീന്‍സ് തുടങ്ങിയ പയര്‍വര്‍ഗങ്ങളിലും സിങ്ക് ധാരാളമായി കാണാം. കൂടുതല്‍ സിങ്കിനും മറ്റ് ആരോഗ്യ ഗുണങ്ങള്‍ക്കുമായി നിങ്ങളുടെ ഭക്ഷണത്തില്‍ ഹമ്മസ്, ബ്ലാക്ക് ബീന്‍സ് തുടങ്ങിയവ ഉള്‍പ്പെടുത്തുക. പ്രോട്ടീന്‍, നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ മികച്ച ഉറവിടമാണ് പയര്‍വര്‍ഗ്ഗങ്ങള്‍. ഉയര്‍ന്ന പ്രോട്ടീനും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

പാലുല്‍പ്പന്നങ്ങള്‍

പാലുല്‍പ്പന്നങ്ങള്‍

പാല്‍ ഉല്‍പന്നങ്ങളില്‍ കാണപ്പെടുന്ന നിരവധി ധാതുക്കളില്‍ ഒന്നാണ് സിങ്ക്. പാലും ചീസും ആണ് സിങ്കിന്റെ രണ്ട് പ്രധാന ഉറവിടങ്ങള്‍. അവയില്‍ ജൈവമായ രീതിയില്‍ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. അവയില്‍ ഭൂരിഭാഗവും ശരീരത്തിന് ആഗിരണം ചെയ്യാന്‍ കഴിയും. പാലിലെ പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്ന നിര്‍ണായകമായ പോഷകങ്ങളാണ്.

Also read:വേപ്പിന്റെ ഉപയോഗം സൂക്ഷിച്ചുമതി, ചിലപ്പോള്‍ വില്ലനുമാകും; പാര്‍ശ്വഫലങ്ങള്‍ ഇത്‌Also read:വേപ്പിന്റെ ഉപയോഗം സൂക്ഷിച്ചുമതി, ചിലപ്പോള്‍ വില്ലനുമാകും; പാര്‍ശ്വഫലങ്ങള്‍ ഇത്‌

ധാന്യങ്ങള്‍

ധാന്യങ്ങള്‍

ഗോതമ്പ്, ക്വിനോവ, അരി, ഓട്‌സ് തുടങ്ങിയ ധാന്യങ്ങളില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്. അവ നിങ്ങളുടെ ആരോഗ്യത്തിന് വളരെയേറെ ഗുണങ്ങള്‍ നല്‍കുന്നു.

സിങ്കിന്റെ ആരോഗ്യ ഗുണങ്ങള്‍

സിങ്കിന്റെ ആരോഗ്യ ഗുണങ്ങള്‍

രോഗപ്രതിരോധവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് സിങ്ക് ആവശ്യമാണ്. സിങ്ക് സപ്ലിമെന്റുകള്‍ കോശങ്ങളുടെ പ്രവര്‍ത്തനത്തെയും രോഗപ്രതിരോധ കോശങ്ങളുടെ പ്രവര്‍ത്തനത്തെയും ഉത്തേജിപ്പിക്കാന്‍ പ്രത്യേകം സഹായിക്കും. ശരീരത്തിലെ നിരവധി രോഗങ്ങളുടെ മൂലകാരണം വീക്കം ആണ്. ഉയര്‍ന്ന അളവിലുള്ള വീക്കം ഹൃദ്രോഗം, സന്ധിവാതം, മറ്റ് സ്വയം രോഗപ്രതിരോധ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. ഇത് നിയന്ത്രിക്കാന്‍ സിങ്ക് നിങ്ങളെ സഹായിക്കുന്നു. മുറിവുകള്‍ വേഗത്തില്‍ സുഖപ്പെടുത്താന്‍ സിങ്ക് നിങ്ങളെ സഹായിക്കും.

Also read:പ്രതിരോധശേഷിക്കും രോഗശാന്തിക്കും ഉത്തമം; തണുപ്പുകാലത്ത് നെയ്യ് കഴിച്ചാലുള്ള അത്ഭുത നേട്ടങ്ങള്‍Also read:പ്രതിരോധശേഷിക്കും രോഗശാന്തിക്കും ഉത്തമം; തണുപ്പുകാലത്ത് നെയ്യ് കഴിച്ചാലുള്ള അത്ഭുത നേട്ടങ്ങള്‍

സിങ്കിന്റെ കുറവ് കാരണമായുള്ള പ്രശ്‌നങ്ങള്‍

സിങ്കിന്റെ കുറവ് കാരണമായുള്ള പ്രശ്‌നങ്ങള്‍

മന്ദഗതിയിലുള്ള മുറിവ് ഉണങ്ങല്‍, കുറഞ്ഞ പ്രതിരോധശേഷി, കുറഞ്ഞ മെറ്റബോളിസം, ദഹനപ്രശ്‌നങ്ങള്‍ എന്നിവ സിങ്കിന്റെ കുറവുകാരണം വരാം. അതേ സമയം, സിങ്ക് അമിതമായി കഴിക്കുന്നതും പാര്‍ശ്വഫലങ്ങളിലേക്ക് നയിച്ചേക്കാം. ഇത് ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, തലവേദന, വയറുവേദന, എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കല്‍ എന്നിവയ്ക്ക് കാരണമാകും. നിങ്ങള്‍ക്ക് സിങ്ക് അടങ്ങിയ ഭക്ഷണങ്ങളില്‍ നിന്ന് പോഷകങ്ങള്‍ ലഭിക്കുന്നുണ്ടെങ്കില്‍ സിങ്ക് സപ്ലിമെന്റുകള്‍ കഴിക്കേണ്ടതില്ല. മുതിര്‍ന്നവര്‍ക്ക്, ശുപാര്‍ശ ചെയ്യുന്ന പ്രതിദിന ഡോസ് സാധാരണയായി 15-30 മില്ലിഗ്രാം എലമെന്റല്‍ സിങ്ക് ആണ്.

English summary

Zinc Rich Food That Helps To Boost Immunity In Winter Season In Malayalam

Here are some best zinc-rich foods you should add to your diet in winter season to boost your immunity. Take a look.
Story first published: Monday, January 9, 2023, 12:18 [IST]
X
Desktop Bottom Promotion