For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തില്‍ ഭീതി പരത്തി സിക വൈറസും; ശ്രദ്ധിക്കണം ചെറിയ ലക്ഷണം പോലും

|

സിക വൈറസ് എന്ന പേര് നമ്മളില്‍ പലരും കേട്ടിട്ടുണ്ടാവും. എന്നാല്‍ ഇന്ന് കേരളത്തില്‍ സിക വൈറസ് ബാധ സ്ഥിരീകരിച്ചുട്ടുണ്ട്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സംസ്ഥാനത്ത് സ്ഥിരീകരിക്കപ്പെട്ടത്. എന്നാല്‍ കൊറോണവൈറസ് ബാധക്കിടെയുണ്ടാവുന്ന സിക വൈറസ് ബാധ വളരെയധികം ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. വൈറസ് ബാധ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് നാം തന്നെയാണ് ശ്രദ്ധിക്കേണ്ടത്.

Zika virus infection

വാകസിന്‍ എടുത്തിട്ടും കൊവിഡ് വരാന്‍ സാധ്യത ഇങ്ങനെയാണ്വാകസിന്‍ എടുത്തിട്ടും കൊവിഡ് വരാന്‍ സാധ്യത ഇങ്ങനെയാണ്

രോഗവും രോഗത്തിന് പ്രതിരോധവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെയെന്ന് നമുക്ക് നോക്കാം. എന്താണ് സിക വൈറസ് എന്നത് തന്നെയാണ് ആദ്യം അറിഞ്ഞിരിക്കേണ്ട കാര്യം. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ അറിഞ്ഞിരിക്കേണ്ടത് നമുക്ക് നോക്കാം. ഗര്‍ഭിണികളിലെ സിക വൈറസ് ബാധ പലപ്പോഴും കൂടുതല്‍ അപകടം ഉണ്ടാക്കുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

എന്താണ് സിക വൈറസ്?

എന്താണ് സിക വൈറസ്?

എന്താണ് സിക വൈറസ് എന്ന് നോക്കാം. ഈഡിസ് ഈജിപ്തി വിഭാഗത്തിലുള്ള കൊതുകുകളാണ് വൈറസ് പരത്തുന്നത്. ഗര്‍ഭിണിയായ സ്ത്രീക്ക് വൈറസ് ബാധിച്ചാല്‍ അത് പലപ്പോഴും കുഞ്ഞിന് ജനിതക വൈകല്യം ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ ബാധിച്ചവരാണെങ്കില്‍ ജനിക്കുന്ന കുഞ്ഞിന് ചെറിയ തലയും വലിയ ഉടലും ആണ് ഉണ്ടാവുന്നത്. ഗര്‍ഭപാത്രത്തില്‍ വെച്ചാണ് രോഗം ബാധിക്കുന്നത് എന്നുണ്ടെങ്കില്‍ ഇതിന് കൃത്യമായ ചികിത്സ ഇല്ല എന്ന് തന്നെയാണ് പറയുന്നത്. ഇതിന് വേണ്ട പ്രതിരോധമരുന്നും നമ്മുടെ രാജ്യത്ത് കണ്ടുപിടിക്കപ്പെട്ടിട്ടില്ല.

 ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

എന്തൊക്കെയാണ് രോഗം ബാധിച്ച് കഴിഞ്ഞാല്‍ ഉണ്ടാവുന്ന ലക്ഷണങ്ങള്‍ എന്ന് നോക്കാവുന്നതാണ്. ശരീരത്തില്‍ വൈറസ് ബാധയുണ്ടെങ്കില്‍ ഇവര്‍ക്ക് പനി, തൊലിപ്പുറത്ത് ചെറിയ ചുവന്ന കുരുക്കള്‍, സന്ധിവേദന എന്നിവയാണ് പ്രകടമായ ലക്ഷണങ്ങള്‍. നല്ലൊരു ശതമാനം ആളുകള്‍ക്കും വൈറസ് ബാധിച്ച് ഒരാഴ്ചക്കുള്ളില്‍ തന്നെ രോഗം പ്രകടമായിത്തുടങ്ങും. എന്നാല്‍ മറ്റൊരു വിഭാഗം ആളുകള്‍ക്ക് രണ്ടര ആഴ്ച വരെ രോഗം പ്രകടമാകുന്നതിന് സമയമെടുക്കുന്നു. രോഗത്തേക്കാള്‍ രോഗലക്ഷണങ്ങളെ തിരിച്ചറിഞ്ഞ് അതനുസരിച്ച് വേണം ചികിത്സ ആരംഭിക്കുന്നതിന്.

എങ്ങനെ പ്രതിരോധിക്കണം?

എങ്ങനെ പ്രതിരോധിക്കണം?

രോഗത്തെ എങ്ങനെയെല്ലാം പ്രതിരോധിക്കണം എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്രധാനമായും കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. വീടുകളിലും പരിസരങ്ങളിലും കൊതുകിന് വളരുന്നതിനുള്ള സാഹചര്യത്തെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. പല രോഗങ്ങള്‍ക്കും ഉള്ള കാരണക്കാരാണ് കൊതുകുകള്‍. ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങള്‍ അതുകൊണ്ട് തന്നെ വളരെയധികം അപകടകരമാണ്. ഇവ പലപ്പോഴും ശുദ്ധ ജലത്തിലാണ് മുട്ടയിട്ടാണ് പെറ്റു പെരുകുന്നത്. അതുകൊണ്ട് തന്നെ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

എങ്ങനെ പ്രതിരോധിക്കണം?

എങ്ങനെ പ്രതിരോധിക്കണം?

ഉപയോഗ ശൂന്യമായ പാത്രങ്ങള്‍, ചിരട്ടകള്‍, കണ്ടൈനറുകള്‍, ടയറുകള്‍ എന്നിവയെല്ലാം വെള്ളം ഇല്ലാതെ സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ കൊതുകുകളെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതാണ്. പുല്‍ത്തൈലത്തിന്റെ ചെടി, തുളസി, ഇഞ്ചിപ്പുല്ല്, കര്‍പ്പൂര തുളസി എന്നിവയെല്ലാം വീടിന് ചുറ്റും നട്ടുവളര്‍ത്തുന്നതിന് ശ്രദ്ധിക്കണം. കൊതുക് കടി ഏല്‍ക്കാതിരിക്കുന്നതിനാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.

എങ്ങനെ ചികിത്സിക്കാം?

എങ്ങനെ ചികിത്സിക്കാം?

രോഗത്തെ എങ്ങനെയാണ് ചികിത്സിക്കുന്നത് എന്നുള്ളത് ശ്രദ്ധേയമായ ഒന്നാണ്. രോഗം സാധാരണയായി ഒരാഴ്ചയ്ക്കുള്ളില്‍ അതിന്റെ ഉന്നതിയില്‍ എത്തുന്നു. രോഗബാധിതരായ ആളുകള്‍ക്ക് ധാരാളം വിശ്രമം ലഭിക്കണമെന്നും നിര്‍ജ്ജലീകരണം തടയാന്‍ നിരവധി പാനീയങ്ങള്‍ കുടിക്കണമെന്നും പനിക്കും വേദനയ്ക്കും അസറ്റാമോഫെന്‍ കഴിക്കാനും സിഡിസി ശുപാര്‍ശ ചെയ്യുന്നു. രക്തസ്രാവ സാധ്യത കുറയ്ക്കുന്നതിനായി ഡെങ്കിപ്പനി സാധ്യതയെ ഇല്ലാതാക്കുന്നതിനും വേണ്ടി ആസ്പിരിന്‍ അല്ലെങ്കില്‍ മറ്റ് നോണ്‍സ്റ്ററോയ്ഡല്‍ വിരുദ്ധ ബാഹ്യാവിഷ്‌ക്കാര മരുന്നുകള്‍ (എന്‍എസ്ഐഡി) കഴിക്കരുതെന്ന് ഏജന്‍സി പറയുന്നു. സിക്കയ്ക്കെതിരെ വാക്സിന്‍ ഇല്ല എന്നുള്ളതാണ് പരിതാപകരമായ കാര്യം.

English summary

Zika virus infection confirmed in Kerala; What Is Zika Virus Symptoms And Prevention In Malayalam

Kerala reports first Zika virus case in Kerala. Here in this article we are discussing about the symptoms and prevention of zika virus. Take a look.
X
Desktop Bottom Promotion