For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്വാസകോശം സ്‌ട്രോങ് ആക്കും ക്ലീന്‍ ആക്കും അഞ്ച് യോഗാസനങ്ങള്‍

|

ശ്വാസകോശത്തിന്റെ ആരോഗ്യം പലപ്പോഴും പലര്‍ക്കും അല്‍പം വെല്ലുവിളി ഉണ്ടാക്കുന്നതാണ്. എന്നാല്‍ അതിനെ കൃത്യമായ രീതിയില്‍ നിലനിര്‍ത്തുന്നതിനും ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും വേണ്ടി ചില മാറ്റങ്ങള്‍ ജീവിതത്തില്‍ വരുത്തേണ്ടതാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ പ്രധാന കാരണം പലപ്പോഴും നമ്മുടെ തന്നെ ചില അശ്രദ്ധ തന്നെയാണ്. ശ്വസനാരോഗ്യത്തിന് പ്രാധാന്യം നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നതാണ് സത്യം. പലപ്പോഴും പൊതുവായ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ ശ്വസനാരോഗ്യത്തിന്റെ കാര്യത്തില്‍ നാം ശ്രദ്ധിക്കാതെ പോവുന്നു. ഇത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഭാവിയില്‍ ഉണ്ടാക്കുന്നു.

Yoga Poses

ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും സാധിക്കുന്നുണ്ട്. അതില്‍ യോഗ വഹിക്കുന്ന പങ്ക് അത് ഒരിക്കലും നിസ്സാരമല്ല. പൊതുവായ ആരോഗ്യം ഉറപ്പാക്കുന്നതോടൊപ്പം തന്നെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും ചെറിയ രീതിയില്‍ അല്‍പം ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്. നെഞ്ചിന് കരുത്താവുന്ന വ്യായാമങ്ങള്‍ ചെയ്യുന്നതിലൂടെ അത് നമ്മുടെ ശ്വാസകോശത്തെ ശക്തിപ്പെടുത്തുന്നതിനും ഹൃദയാരോഗ്യത്തിനും സഹായിക്കുന്നു. യോഗയില്‍ അതിന് നിങ്ങളെ സഹായിക്കുന്ന ചില വ്യായാമങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

 എന്തുകൊണ്ട് യോഗ?

എന്തുകൊണ്ട് യോഗ?

യോഗയില്‍ ചെയ്യുന്ന പല വ്യായാമങ്ങളും ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ് എന്നത് നമുക്ക് പകല്‍പോലെ ഉറപ്പ് നല്‍കാവുന്നതാണ്. എന്നാല്‍ യോഗയില്‍ പ്രാണായാമം ഉള്‍പ്പടെയുള്ള ചില പ്രധാന യോഗാസനങ്ങള്‍ നമ്മുടെ നെഞ്ചിന്റെ ആരോഗ്യത്തെ അഥവാ ശ്വാസകോശത്തിന്റെ ആരോഗ്യത്തെ മാത്രം സഹായിക്കുന്നതാണ്. ഇതിന്റെ ഫലമായി നിങ്ങള്‍ക്ക് ശ്വസനം എളുപ്പത്തിലാക്കാന്‍ സാധിക്കുന്നു. കൂടാതെ ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും ആന്തരികോര്‍ജ്ജത്തിനും സാധിക്കുന്നു. എന്നാല്‍ യോഗ ചെയ്യുമ്പോള്‍ എപ്പോഴും കൃത്യമായ രീതികള്‍ പിന്തുടരുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അല്ലാത്ത പക്ഷം അത് വിപരീത ഫലം ഉണ്ടാക്കുന്നു. ഏതൊക്കെ യോഗാസനങ്ങളാണ് നമ്മുടെ ശ്വാസകോശത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നത് എന്ന് നോക്കാം.

സന്തോലനാസനം

സന്തോലനാസനം

യോഗ ചെയ്യുമ്പോള്‍ നാം ആദ്യം ശ്രദ്ധിക്കേണ്ടത് വെറും വയറ്റില്‍ യോഗ പരിശീലിക്കണം എന്നതാണ്. ഭക്ഷണം കഴിച്ചതിന് ശേഷം ഒരിക്കലും യോഗ ചെയ്യരുത്. ഇത്തരത്തില്‍ ഭക്ഷണത്തിന് ശേഷം ചെയ്യാന്‍ പറ്റുന്ന ഒരേ ഒരു യോഗാസനം എന്ന് പറയുന്നത് വജ്രാസനമാണ്. അത് പെട്ടെന്ന ഭക്ഷണം ദഹിക്കുന്നതിന് സഹായിക്കുന്നു. സന്തോലാസനത്തെക്കുറിച്ച് നോക്കാം. ഇത് ചെയ്യുന്നതിന് വേണ്ടി യോഗ മാറ്റില്‍ കമിഴ്ന്ന് കിടക്കുക. കൈപ്പത്തികള്‍ തോളിന് നേരെ വെക്കുക. പതുക്കെ പുഷ് അപ് പൊസിഷനില്‍ വന്ന് ശരീരത്തിന്റെ മുകള്‍ ഭാഗം, പെല്‍വിസ്, കൈല്‍മുട്ടുകള്‍ എന്നിവ മുകളിലേക്ക് ഉയര്‍ത്തുക. കൈകള്‍ നേരെ പുഷ് അപ് പൊസിഷനില്‍ ആയിരിക്കുന്നതിന് ശ്രദ്ധിക്കണം. സാധാരണ ഗതിയില്‍ ശ്വാസോച്ഛ്വാസം നടത്തുക. ഇത് നിങ്ങളുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

വസിഷ്ഠാസനം

വസിഷ്ഠാസനം

വസിഷ്ഠാസനം ചെയ്യുന്നതും ആരോഗ്യത്തിന് വളരെ മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും അതുപോലെ തന്നെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും ഏറ്റവും മികച്ച ഒരു പോസ് ആണ്. ഇത് ചെയ്യുന്നതിന് വേണ്ടി ആദ്യം പുഷ് അപ് പൊസിഷനില്‍ നില്‍ക്കുക. ശേഷം ഒരു വശത്തേക്ക് ചരിഞ്ഞ് കാലുകള്‍ നീട്ടി വെച്ച് വലതു കാല്‍ ഇടത് കാലിന് മുകളില്‍ ചിത്രത്തില്‍ കാണുന്നത് പോലെ വെച്ച് വലത് കൈ തലക്ക് മുകളില്‍ ഉയര്‍ത്തി ഇടത് കൈ നിലത്ത് കുത്തി വെക്കുക. ശ്വാസോച്ഛ്വാസം സാധാരണ പോലെ എടുക്കുന്നതിന് ശ്രദ്ധിക്കുക. ഇത് രണ്ട് വശത്തേക്കും ആവര്‍ത്തിക്കാവുന്നതാണ്. ഈ യോഗാസനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ശ്വാസകോശത്തിന്റെ ആരോഗ്യം കൃത്യമായി നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.

ഉഷ്ട്രാസനം

ഉഷ്ട്രാസനം

ഉഷ്ട്രാസനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇതിനെ ക്യാമല്‍ പോസ് എന്നും പറയുന്നുണ്ട്. ഉഷ്ട്രാസനം ചെയ്യുന്നതിലൂടെ നമുക്ക് ശ്വാസകോശത്തിന്റെ ആരോഗ്യം കൃത്യമാക്കുന്നതിനും സാധിക്കുന്നു. ഈ യോഗാസനം ചെയ്യുന്നതിന് വേണ്ടി നമുക്ക് ആദ്യം യോഗമാറ്റില്‍ മുട്ടുകുത്തി ഇരിക്കണം. അതിന് ശേഷം നിങ്ങളുടെ വലത് കൈപ്പത്തി കൊണ്ട് വലത് കാലിന്റെ ഉപ്പൂറ്റി പുറകിലേക്ക് വളഞ്ഞ് പിടിക്കാന്‍ ശ്രമിക്കുക. ഇടത് കൈപ്പത്തി കൊണ്ട് ഇടത് കാലിന്റെ ഉപ്പൂറ്റി പിന്നിലേക്ക് വളഞ്ഞ് പിടിക്കാന്‍ ശ്രമിക്കുക. പിന്നീട് ശരീരം പതുക്കേ പുറകിലേക്ക് വളക്കുക. അതിന് ശേഷം സാധാരണ ഗതിയില്‍ ശ്വാസം എടുക്കുക. ഇതിലൂടെ നിങ്ങള്‍ക്ക് ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കാവുന്നതാണ്.

അധോമുഖ ശ്വാനാസനം

അധോമുഖ ശ്വാനാസനം

അധോമുഖ ശ്വാനാസനം നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ ശ്വാസകോശ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുന്നു. ഈ പോസ് ചെയ്യുന്നതിന് വേണ്ടി ആദ്യം പുഷ് അപ് പൊസിഷനില്‍ നില്‍ക്കുക. അതിന് ശേഷം കൈപ്പത്തില്‍ നിലത്ത് ഉറപ്പിച്ച് നിര്‍ത്തുകയും കാല്‍മുട്ടുകള്‍ ഇടുപ്പിനു താഴെയും വരത്തക്ക രീതിയിലും വെക്കുക. നിങ്ങളുടെ കൈകള്‍ നേരെ വച്ചുകൊണ്ട് കാല്‍മുട്ടുകള്‍ നേരെയാക്കി V എന്ന ആകൃതിയില്‍ ശരീരം വരത്തക്ക പോലെ വെക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പിന്നെ ടെന്‍ഷനടിക്കേണ്ട ആവശ്യമില്ല. ഇത് നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും എന്നത് യാഥാര്‍ത്ഥ്യമാണ്.

ചക്രാസനം

ചക്രാസനം

ശ്വാസകോശ ആരോഗ്യം സംരക്ഷിക്കുന്നതിന് നിങ്ങളെ സഹായിക്കുന്നതാണ് ചക്രാസനം. ഈ യോഗാസനം ചെയ്യുന്നതിലൂടെ ശ്വാസകോശത്തിന്റെ കപ്പാസിറ്റി വര്‍ദ്ധിക്കുന്നു. ഇത് നിങ്ങളുടെ ശ്വസനാരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു. ചക്രാസനം ചെയ്യുന്നതിന് വേണ്ടി ആദ്യം യോഗ മാറ്റില്‍ മലര്‍ന്ന് കിടക്കുക. അതിന് ശേഷം കൈകള്‍ രണ്ടും പതുക്കെ തലക്ക് പുറകില്‍ കുത്തുക. പിന്നീട് പതുക്കെ ശരീരം നെഞ്ചുള്‍പ്പടെയുള്ള ഭാഗം ഉയര്‍ത്തുക. ശേഷം ശ്വാസം മുകളിലേക്ക് എടുത്ത് ശരീരം ഒരു വില്ല് പോലെ ഉള്ളിലേക്ക് ചിത്രത്തില്‍ കാണുന്നത് പോലെ വളക്കുക. ശ്വാസം പിടിച്ച് വെക്കാതെ കൃത്യമായ രീതിയില്‍ എടുക്കുന്നതിന് ശ്രദ്ധിക്കണം. ഇതിലൂടെ നിങ്ങള്‍ക്ക് ശ്വാസകോശത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നു. എന്നാല്‍ എന്ത് യോഗാസനങ്ങളും ആദ്യം ചെയ്യുമ്പോള്‍ കൃത്യമായ യോഗ പരിശീലകന്റെ സഹായത്തോടെ വേണം ചെയ്യുന്നതിന്.

ഓരോ യോഗമുറ ചെയ്യുന്നതിലും ആരോഗ്യം ലഭിക്കുന്ന വഴികള്‍ഓരോ യോഗമുറ ചെയ്യുന്നതിലും ആരോഗ്യം ലഭിക്കുന്ന വഴികള്‍

കുട്ടികള്‍ക്കും വേണം യോഗ; സമാര്‍ട്ടാക്കും യോഗ പോസുകള്‍കുട്ടികള്‍ക്കും വേണം യോഗ; സമാര്‍ട്ടാക്കും യോഗ പോസുകള്‍

English summary

Yoga Poses To Strengthen Your Lungs And How To Do It In Malayalam

Here in this article we are sharing some yoga poses to strengthen your lungs and how to do it in malayalam. Take a look.
Story first published: Monday, January 9, 2023, 18:43 [IST]
X
Desktop Bottom Promotion