For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏത് കഠിന വേദനയും അകറ്റും 5 യോഗാസനങ്ങള്‍: തണുപ്പ് കാലം ഉഷാറാക്കാം

|

പലപ്പോഴും ശരീര വേദന ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്ന ഒരു കാലാവസ്ഥയായിരിക്കും ശൈത്യകാലം. ഈ സമയം ഇല്ലാത്ത വേദനയും ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന വേദനയും എല്ലാം കൂടി ഒരുമിച്ച് ഇളകി വരുന്നു. ശൈത്യകാലത്തുണ്ടാവുന്ന ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സന്ധിവേദന, മുട്ടു വേദന തുടങ്ങിയ പ്രശ്‌നങ്ങളെ അതിജീവിക്കുന്നതിനും വേണ്ടി യോഗ സഹായിക്കുന്നു. അസഹനീയ ഇത്തരം വേദനകളെ പൂര്‍ണമായും ഇല്ലാതാക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നതാണ് ചില യോഗാസനങ്ങള്‍.

Yoga Poses To Relieve Joint And Knee Pain

തണുത്ത കാലാവസ്ഥയാണ് പലപ്പോഴും നിങ്ങളെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്തിക്കുന്നത്. തണുപ്പിന്റെ ഫലമായി തണുത്ത കാറ്റുകള്‍ പേശികള്‍ ദൃഢമാക്കുന്നു. കൂടാതെ ഈ സംയുക്ത പേശികളെല്ലാം പലപ്പോഴും കൂടുതല്‍ പിരിമുറുക്കമുള്ളതും അല്ലാത്ത പക്ഷം ഇറുകിയതുമായതായി അനുഭവപ്പെടുന്നു. പ്രത്യേകിച്ച് നിങ്ങള്‍ക്ക് ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് കൂടുതല്‍ നിങ്ങളുടെ സന്ധികളെ ഈ സമയം വേദനിപ്പിക്കുന്നു. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില യോഗ പോസുകള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

സന്ധി വേദന ഒഴിവാക്കാന്‍ യോഗ

സന്ധി വേദന ഒഴിവാക്കാന്‍ യോഗ

സന്ധിവേദനക്ക് പരിഹാരം കാണാന്‍ യോഗ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സൗമ്യമായ ചിലയോഗാസനങ്ങള്‍ നിങ്ങളുടെ സന്ധിവേദന മുട്ടുവേദന എന്നീ പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നു. സന്ധി വേദന ശമിപ്പിക്കാന്‍ യോഗ ചെയ്യുന്നതിന്റെ ഗുണങ്ങളെക്കുറിച്ചും പരിശീലിക്കാന്‍ വേണ്ടി സഹായിക്കുന്ന ഏറ്റവും നല്ല പോസുകളെക്കുറിച്ചും നമുക്ക് ഈ ലേഖനം വായിക്കാം. യോഗ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിന് സാധിക്കുന്നു. ഇത് കൂടാതെ ചര്‍മ്മത്തിന്റേയും മുടിയുടേയും ആരോഗ്യം സംരക്ഷിക്കുകയും ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു യോഗ. ഏതൊക്കെ യോഗ പോസുകളാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നത് എന്ന് നോക്കാം.

ബാലാസനംം

ബാലാസനംം

ബാലാസനം ചെയ്യുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇതില്‍ വിശ്രമം നല്‍കുന്ന ഒരു പോസാണ് ബാലാസനം. ഇതിലൂടെ നടുവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാം എന്ന് മാത്രമല്ല ഇത് നിങ്ങളുടെ അടിസ്ഥാനപരമായ ആരോഗ്യത്തിനെ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഈ പോസ് ചെയ്യുന്നതിന് വേണ്ടി ആദ്യം തറയില്‍ മുട്ടുകുത്തി ഇരിക്കുക. അതിന് ശേഷം നിങ്ങളുടെ ശരീരം മുന്നോട്ട് കുനിഞ്ഞ് കൈകള്‍ രണ്ടും നീട്ടി മുന്നിലേക്ക് വെക്കുക. പിന്നീട് കാലുകളുടെ ഉപ്പൂറ്റിയില്‍ നിതംബം ഉറപ്പിച്ച് നിര്‍ത്താന്‍ ശ്രമിക്കാവുന്നതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് നട്ടെല്ലിന്റേയും മറ്റ് സന്ധികളുടേയും ആരോഗ്യം സംരക്ഷിക്കാം. അതിലുപരി മുട്ടുവേദന പോലുള്ള പ്രശ്‌നങ്ങളെ പരിഹരിക്കുകയും ചെയ്യാം. പിന്നീട് പൂര്‍വ്വ സ്ഥാനത്തേക്ക് വന്ന് വിശ്രമിക്കണം.

മകര അധോ മുഖ ശ്വനാസനം

മകര അധോ മുഖ ശ്വനാസനം

ഈ യോഗാസനം ചെയ്യുന്നത് നിങ്ങളിലെ ഓസ്റ്റിയോപൊറോസിസ് തടയുകയും തണുത്ത കാലാവസ്ഥയില്‍ ഉണ്ടാവുന്ന സന്ധി വേദന, മുട്ടുവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ കൈകള്‍, കോര്‍ പേശികള്‍, അടിവയര്‍, നെഞ്ച്, താഴത്തെ പുറംഭാഗം, കാലുകള്‍ എന്നിവ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു. ഈ പോസ് ചെയ്യുമ്പോള്‍ എങ്ങനെ ചെയ്യാം എന്ന് നമുക്ക് നോക്കാം. പ്ലാങ്ക് ചെയ്യുന്ന രീതിക്ക് കണക്കായാണ് ഇത് ചെയ്യുന്നത്.ഈ പോസ് ചെയ്യുന്നതിന് വേണ്ടി നിങ്ങള്‍ പ്ലാങ്ക് പോസില്‍ നിന്നാല്‍ മതി. അതിന് ശേഷം നോട്ടം തറയിലേക്ക് ആയിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത് കൂടാതെ ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിനും ശ്രദ്ധിക്കണം. ഈ പോസില്‍ സ്വാഭാവികമായ ശ്വാസതടസ്സം നടത്തിക്കൊണ്ടിരിക്കണം.

സേതു ബന്ധാസനം

സേതു ബന്ധാസനം

ബ്രിഡ്ജ് പോസ് അഥവാ സേതുബന്ധാസനം എന്നാണ് ഈ പോസിന് പറയുന്നത്. ഇത് നിങ്ങളുടെ കാല്‍മുട്ടിന്റെ സന്ധികളെ ശക്തിപ്പെടുത്തുകയും ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് മോചനം നല്‍കുകകുയം ചെയ്യുന്നു. കൂടാതെ ഇത് നിങ്ങളുടെ പുറം, ഗ്ലൂട്ടുകള്‍, ക്വാഡ്രൈസ്പ്‌സ് എന്നിവയെ ശക്തിപ്പെടുത്തുന്നു. സേതുബന്ധാസനം ചെയ്യുന്നതിന് വേണ്ടി ആദ്യം യോഗ മാറ്റില്‍ മലര്‍ന്ന് കിടക്കുക. അതിന് ശേഷം കാല്‍മുട്ടുകള്‍ മടക്കുക. പിന്നീട് രണ്ട് കാലുകളും ഒരടി അകലത്തില്‍ വെക്കുക. പതുക്കെ രണ്ട് കാലുകളും ഇടുപ്പിനോട് അടുപ്പിച്ച് വെച്ച് കൈകള്‍ ശരീരത്തോട് ചേര്‍ത്ത് വെച്ച് പതുക്കെ ഇടുപ്പ് ഭാഗം പൊന്തിക്കുക. ശ്വാസഗതി സാധാരണ രീതിയില്‍ തന്നെ ആയിരിക്കണം. പിന്നീട് പതുക്കെ ശരീരം താഴ്ത്തുക. ഇത് ആവര്‍ത്തിക്കുക.

ബധകോണാസനം

ബധകോണാസനം

ബദ്ധകോണാസനം ചെയ്യുന്നതിലൂടെ നമുക്ക് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഏത് കഠിന വേദനക്കും പരിഹാരം കാണാവുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും മുഖത്തിനും ശരീരത്തിനും എല്ലാം ഗുണം ചെയ്യുന്നതാണ്. എന്നാല്‍ ബദ്ധകോണാസനം എങ്ങനെ ചെയ്യാം എന്നും ഇതെങ്ങനെ നിങ്ങളുടെ മുട്ടുവേദനയും സന്ധിവേദനയും എല്ലാം പരിഹരിക്കും എന്നും നമുക്ക് നോക്കാം. ഇത് ചെയ്യുന്നതിന് വേണ്ടി ആദ്യം ഒരു യോഗ മാറ്റില്‍ ഇരിക്കുക. പിന്നീട് കാലുകള്‍ മുന്നോട്ട് നീട്ട് പിന്നീട് മടങ്ങി പാദങ്ങള്‍ പരസ്പരം അഭിമുഖം ആയി വരുന്ന തരത്തില്‍ വെക്കുക. നിങ്ങളുടെ തുടകളും കാല്‍മുട്ടുകളും പായയിലേക്ക് അമര്‍ത്തിക്കൊണ്ട് സാവധാനം ശ്വാസം എടുക്കുക. പിന്നീട് മുട്ടുകള്‍ രണ്ടും മുകളിലേക്കും താഴേക്കും ചലിപ്പിക്കുക. ഇത് അല്‍പം ചെയ്ത ശേഷം വീണ്ടും ആവര്‍ത്തിക്കുക. ഇത് നല്ലൊരു റിലാക്‌സേഷന്‍ നല്‍കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.

 വൃക്ഷാസനം

വൃക്ഷാസനം

ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിനും ഏകാഗ്രതയും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കുന്നതിനും നിങ്ങളെ സഹായിക്കുന്നതാണ് വൃക്ഷാസനം. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ കാലുകള്‍ക്കും പേശികള്‍ക്കും കരുത്ത് ലഭിക്കുകയും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഈ പോസ് അകത്തെ തുടയുടെയും ഞരമ്പിന്റെയും പേശികളെ നീട്ടുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മാനസികാരോഗ്യത്തിനും ഇത് സഹായിക്കുന്നു. വൃക്ഷാസനം ചെയ്യുന്നതിന് വേണ്ടി നിങ്ങള്‍ ആദ്യം നിവര്‍ന്ന് നില്‍ക്കണം. പതിയെ ഒരു കാല്‍ ഉയര്‍ത്തി അത് തുടയുടെ ഉള്ളിലേക്ക് വെച്ച് കൈകള്‍ രണ്ടും കൂപ്പി മുകളിലേക്ക് ഉയര്‍ത്തണം. പത്ത് സെക്കന്റ് ഇപ്രകാരം നില്‍ക്കുന്നത് നല്ലതാണ്. ഇത് കൂടാതെ ഇടത് വശത്തും ഇതുപോലെ തന്നെ ചെയ്യുക. ഇതിലൂടെ നിങ്ങളുടെ ശരീര വേദനയും സന്ധിവേദനയും മറ്റും ഇല്ലാതാക്കാന്‍ സാധിക്കും.

പുതുവര്‍ഷത്തില്‍ ഈ അഞ്ച് യോഗക്ക് തുടക്കം കുറിക്കാം: രോഗങ്ങള്‍ അടുക്കില്ലപുതുവര്‍ഷത്തില്‍ ഈ അഞ്ച് യോഗക്ക് തുടക്കം കുറിക്കാം: രോഗങ്ങള്‍ അടുക്കില്ല

വിപരീത വീരഭദ്രാസനം: അരക്കെട്ട് ഒതുക്കി ആലില വയറിന്വിപരീത വീരഭദ്രാസനം: അരക്കെട്ട് ഒതുക്കി ആലില വയറിന്

English summary

Yoga Poses To Relieve Joint And Knee Pain During Winter

Here in this article we have listed some special yoga poses to relieve joint and knee pain during winter in malayalam. Take a look
Story first published: Tuesday, January 3, 2023, 14:18 [IST]
X
Desktop Bottom Promotion