For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്വാസകോശം സ്മാര്‍ട്ടാക്കും ശ്വസനം ഈസിയാക്കും 5 യോഗാമുറകള്‍

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ യോഗാസനത്തിനുള്ള പങ്ക് നിസ്സാരമല്ല. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകളേയും ഇല്ലാതാക്കുന്നതിന് വേണ്ടി യോഗ സഹായിക്കുന്നുണ്ട്. ഇത് മാനസികമായും ശാരീരികമായും എല്ലാം നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇതിലൂടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ആന്തരാവയവങ്ങളുടെ ആരോഗ്യത്തിനും മികച്ചതാണ് എന്തുകൊണ്ടും യോഗ. ഇത് ശ്വാസകോശ ആരോഗ്യത്തിനെ വളരെയധികം സഹായിക്കുന്നുണ്ട്.

 Yoga Poses To Ease Breathing Difficulties in Malayalam

ദിവസവും യോഗ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങളാണ് സമ്മാനിക്കുന്നത്. ഈ കൊവിഡ് കാലത്ത് യോഗ ചെയ്യുന്നത് എന്തുകൊണ്ടും ഗുണങ്ങള്‍ മാത്രമാണ് സമ്മാനിക്കുന്നത്. മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കി നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് മികച്ചതാണ് എന്തുകൊണ്ടും യോഗ. ഇനി പറയുന്ന അഞ്ച് യോഗാമുറകള്‍ ദിവസവും ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തെ എത്രത്തോളം സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം.

 സുഖാസന (ക്രോസ്-ലെഗ്ഡ് സിറ്റിംഗ് പോസ്)

സുഖാസന (ക്രോസ്-ലെഗ്ഡ് സിറ്റിംഗ് പോസ്)

സുഖാസനം ആണ് ആദ്യം ചെയ്യേണ്ടത്. ഇത് ചെയ്യേണ്ടത് എങ്ങനെയെന്ന് നോക്കാവുന്നതാണ്. ഒരു സാധാരണ ധ്യാന പോസില്‍ ഇരിക്കുക. ഇടത് കൈത്തണ്ട വലതു കൈകൊണ്ട് പുറകില്‍ പിടിക്കുക. നിങ്ങളുടെ തോളുകള്‍ പിന്നിലേക്ക് ഒന്ന് നിവര്‍ത്തി നെഞ്ച് വികസിപ്പിച്ച് ശ്വസിക്കുന്നത് തുടരുക. മുന്നോട്ട് വളയുമ്പോള്‍, ശ്വാസം എടുത്ത് വലതു നെറ്റി കൊണ്ട് വലത് കാല്‍മുട്ടിന് തൊടാന്‍ ശ്രമിക്കുക. ശ്വസിച്ച് ആരംഭ സ്ഥാനത്തേക്ക് മടങ്ങുക. ഇടത് കാല്‍മുട്ടിന് നെറ്റിയില്‍ സ്പര്‍ശിച്ചുകൊണ്ട് ഘട്ടങ്ങള്‍ ആവര്‍ത്തിച്ച് മറുവശത്ത് തുടരുക.

നേട്ടങ്ങള്‍

നേട്ടങ്ങള്‍

ശ്വാസകോശത്തിലെ അപാകതകളുടെ കാര്യത്തില്‍ സുഖാസനം വളരെയധികം സഹായിക്കുന്നുണ്ട്. ഇത് ശ്വാസകോശത്തിലേക്കുള്ള രക്തയോട്ടത്തെ ഉത്തേജിപ്പിക്കുകയും ശ്വാസകോശത്തിലെ പേശികളില്‍ നിന്നുള്ള ദോഷകരമായ വിഷവസ്തുക്കളെ പുറത്തേക്ക് കളയുകയും ചെയ്യുന്നു. ഈ ആസനം നിങ്ങളുടെ ശ്രദ്ധയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ചുമ, ജലദോഷം എന്നിവയ്ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇത് പതിവായി പരിശീലിക്കുന്നത് സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നു.

ഭുജംഗാസന (കോബ്ര പോസ്)

ഭുജംഗാസന (കോബ്ര പോസ്)

നിങ്ങളുടെ കമിഴ്ന്ന് കിടന്ന് തല നിലത്ത് വയ്ക്കുക. നിങ്ങളുടെ രണ്ടു കൈകളും തോളില്‍ ബലം കൊടുത്ത് പതിയേ പൊക്കുക. നിങ്ങളുടെ കൈപ്പത്തിയില്‍ വളരെയധികം സമ്മര്‍ദ്ദം കൊടുത്ത് പതിയേ നിങ്ങളുടെ പുറം, വയറിലെ പേശികള്‍ എന്നിവ നല്ലതുപോലെ നീട്ടി വലിച്ച് പതിയേ ഉയര്‍ന്ന് പൊങ്ങുക. ആദ്യ ഘട്ടത്തില്‍ നോട്ടം നേരെയാക്കി ഏകദേശം 15-30 സെക്കന്‍ഡ് പിടിച്ച് നില്‍ക്കുക. പിന്നീട് ഇത് തന്നെ വീണ്ടും ആവര്‍ത്തിക്കുക.

നേട്ടങ്ങള്‍

നേട്ടങ്ങള്‍

കോബ്ര പോസ് മനസ്സിന് ശാന്തത വര്‍ദ്ധിപ്പിക്കുക മാത്രമല്ല മനസ്സിനെ ശക്തിപ്പെടുത്തുകയും നെഞ്ചും ശ്വാസകോശവും ബലമുള്ളതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. സയാറ്റിക്കയെ ശമിപ്പിക്കാനും നട്ടെല്ല് ശക്തിപ്പെടുത്താനും ആസ്ത്മാ ലക്ഷണങ്ങളില്‍ നിന്ന് ആശ്വാസം നല്‍കാനും ഇത് സഹായിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇത് ചെയ്യാവുന്നതാണ്.

ഇനി ധൈര്യമായി യോഗ തുടങ്ങിക്കൊള്ളൂഇനി ധൈര്യമായി യോഗ തുടങ്ങിക്കൊള്ളൂ

മത്സ്യ ആസനം (ഫിഷ് പോസ്)

മത്സ്യ ആസനം (ഫിഷ് പോസ്)

നിങ്ങള്‍ മലര്‍ന്ന് കിടന്ന് നിങ്ങളുടെ ശരീരത്തിന് താഴെ കൈകള്‍ വെക്കുക. നിങ്ങളുടെ തലയും നെഞ്ചും മുകളിലേക്ക് ഉയര്‍ത്തി ശ്വസിക്കുക, തുടര്‍ന്ന് തലയുടെ അടിഭാഗം മാത്രം നിലത്ത് വെച്ച് വിശ്രമിക്കുക. നിങ്ങളുടെ കൈമുട്ട് ഉപയോഗിച്ച് ശരീരത്തിന്റെ മുഴുവന്‍ ബാലന്‍സും നിലനിര്‍ത്തുക. ശ്വാസോച്ഛ്വാസം ചെയ്ത് ശ്വാസം വലിക്കുക നിങ്ങള്‍ക്ക് അസ്വസ്ഥത തോന്നുന്നില്ല എന്നുണ്ടെങ്കില്‍ ഇത് തന്നെ തുടരുക.

നേട്ടങ്ങള്‍

നേട്ടങ്ങള്‍

എല്ലാ രോഗങ്ങളെയും നശിപ്പിക്കുന്നവന്‍ എന്നാണ് ഈ പോസ് അറിയപ്പെടുന്നത്. ഇത് ശ്വാസകോശത്തിലെ പേശികളെ നീട്ടുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ആഴത്തിലുള്ള ശ്വസനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ശരീര സന്തുലിതാവസ്ഥയെ പിന്തുണയ്ക്കുകയും ശരീരത്തിലുടനീളം രക്തചംക്രമണത്തിന് സഹായിക്കുകയും ചെയ്യുന്നു.

പത്മ സര്‍വ്വംഗാസനം (ലോട്ടസ് ഷോള്‍ഡര്‍ സ്റ്റാന്‍ഡ്)

പത്മ സര്‍വ്വംഗാസനം (ലോട്ടസ് ഷോള്‍ഡര്‍ സ്റ്റാന്‍ഡ്)

പത്മ സര്‍വ്വാംഗാസനം ചെയ്യുന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതിന് വേണ്ടി ചിത്രത്തില്‍ കാണുന്നത് പോലെ നില്‍ക്കുക. നിങ്ങളുടെ കാലുകള്‍ മടക്കിവെച്ച് ഇടത് കണങ്കാല്‍ വലത് തുടയിലേക്കും വലത് കണങ്കാലിന് ഇടത്തേയ്ക്കും കൊണ്ടുവരിക. നിങ്ങളുടെ കൈകള്‍ കൊണ്ട് സപ്പോര്‍ട്ട് നല്‍കുക. തുടര്‍ച്ചയായി കുറച്ച് സമയം ശ്വസനത്തിനായി ഈ യോഗ ചെയ്യുക. ശേഷം സാവധാനം പൂര്‍വ്വ സ്ഥിതിയിലേക്ക് മടങ്ങി വരുക.

നേട്ടങ്ങള്‍

നേട്ടങ്ങള്‍

വിപരീത ലോട്ടസ് പോസ് നെഞ്ചിന്റെ ശരിയായ വികാസത്തിന് സഹായിക്കുകയും ശ്വാസകോശത്തിലേക്ക് വായു എളുപ്പത്തില്‍ കടക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ മുകള്‍ഭാഗം വളച്ചൊടിക്കുന്നത് ആന്തരിക അവയവങ്ങള്‍ക്ക് ഒരു മസ്സാജിന്റെ ഫലം നല്‍കുന്നുണ്ട്. ഇത് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുന്നു. കൂടാതെ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുകയും പ്രത്യുല്‍പാദന, നാഡീവ്യവസ്ഥകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

അര്‍ധ മാത്സ്യേന്ദ്രസന (സിറ്റിംഗ് ഹാഫ് സ്‌പൈനല്‍ ട്വിസ്റ്റ്)

അര്‍ധ മാത്സ്യേന്ദ്രസന (സിറ്റിംഗ് ഹാഫ് സ്‌പൈനല്‍ ട്വിസ്റ്റ്)

നിങ്ങളുടെ കാലുകള്‍ നീട്ടി കാലുകള്‍ ഒരുമിച്ച് മടക്കി വെക്കുക. നിങ്ങളുടെ വലതു കാല്‍ വളച്ച് വലതു കാലിന്റെ ഉപ്പൂറ്റിയുടെ അരികില്‍ വയ്ക്കുക. ഇപ്പോള്‍, ഇടത് കാല്‍ നിങ്ങളുടെ വലത് കാല്‍മുട്ടിന് മുകളിലൂടെ എടുക്കുക. നിങ്ങളുടെ വലതു കൈ ഇടത് കാലിലും ഇടത് കൈ നിങ്ങളുടെ പിന്നിലും വയ്ക്കുക. അര, തോളുകള്‍, കഴുത്ത് എന്നിവ ഇടത്തേക്ക് തിരിച്ച് ഇടതുവശത്തെ തോളില്‍ നോക്കുക. ശേഷം സാവധാനം ശ്വസിക്കുക. പിന്നീട് പൂര്‍വ്വ സ്ഥിതിയിലേക്ക് മാറുക.

നേട്ടങ്ങള്‍

നേട്ടങ്ങള്‍

ശ്വസന ബുദ്ധിമുട്ടുകള്‍, സമ്മര്‍ദ്ദം, പിരിമുറുക്കം എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കുന്നതില്‍ ഈ ആസനം വളരെയധികം ഗുണം ചെയ്യും. ശരീരത്തിന്റെ മുകള്‍ ഭാഗത്തെ വളച്ചൊടിക്കുന്നത് ആഴത്തിലുള്ള ശ്വസനത്തെ പ്രേരിപ്പിക്കുകയും ശ്വാസകോശത്തിന്റെ പേശികളെ വര്‍ദ്ധിപ്പിക്കുകയും ശ്വാസകോശത്തില്‍ ഓക്‌സിജന്റെ മികച്ച രക്തചംക്രമണത്തിന് സഹായിക്കുകയും ചെയ്യുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഈ യോഗാസനം സഹായിക്കുന്നു.

ഈ യോഗ തെറ്റുകള്‍ നിങ്ങളെ അനാരോഗ്യത്തിലാക്കുംഈ യോഗ തെറ്റുകള്‍ നിങ്ങളെ അനാരോഗ്യത്തിലാക്കും

English summary

Yoga Poses To Ease Breathing Difficulties in Malayalam

Here in this article we are sharing yoga poses to ease lung problems and breathing difficulties. Take a look.
X
Desktop Bottom Promotion