For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ അഞ്ച് ആസനങ്ങള്‍ കൊളസ്‌ട്രോള്‍ പെട്ടെന്ന് കുറക്കുമെന്ന് ഉറപ്പ്

|

കൊളസ്‌ട്രോള്‍ എന്നത് ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണരീതിയിലുണ്ടാക്കുന്ന മാറ്റങ്ങളും എല്ലാം കൊളസ്‌ട്രോളിലേക്ക് നമ്മളെ എത്തിക്കുന്നു. കൊളസ്‌ട്രോള്‍ അളവ് കൂടുന്നത് ഹൃദയാഘാതം പോലുള്ള ഗുരുതര അവസ്ഥകള്‍ വരെ ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം പ്രായം കൂടുന്തോറും ഹൃദയാഘാതത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ നാം വളരെയധികം ശ്രദ്ധിച്ച് വേണം പോവുന്നതിന്. എന്നാല്‍ യോഗാസനം ചെയ്യുന്നതിലൂടെ നമുക്ക് ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു,

Yoga Asanas to Reduce High Cholesterol

കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് ഹൃദയത്തിന് ഗുരുതരമായ അപകടമുണ്ടാക്കുകയും ഹൃദയാഘാതത്തിന് വരെ കാരണമാവുകയും ചെയ്യും എന്ന് മുന്‍പ് പറഞ്ഞല്ലോ. കാരണം ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം വളരെയധികം ഗുരുതരമായ അവസ്ഥകളിലേക്ക് വരെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. ശരീരത്തിലെ ശരിയായ കൊളസ്ട്രോളിന്റെ അളവ് സന്തുലിതമാക്കാന്‍ നല്ല ഭക്ഷണക്രമം പാലിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ നമ്മള്‍ പതിവായി യോഗ ചെയ്യുന്നത് സഹായിക്കുന്നു. ഏതൊക്കെ യോഗാസനങ്ങളാണ് കൊളസ്‌ട്രോള്‍ കുറക്കാന്‍ സഹായിക്കുന്നത് എന്ന് നോക്കാം.

സര്‍വാംഗാസനം

സര്‍വാംഗാസനം

സര്‍വ്വാംഗാസനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തിലെ മോശം കൊളസ്‌ട്രോളിനെ കുറക്കുന്നു. ഇത് ദിനവും ചെയ്യുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാവുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി ആദ്യം തറയില്‍ മലര്‍ന്ന് കിടന്ന് കാലുകള്‍ ഉയര്‍ത്തുക. കാലുകള്‍ ഉയര്‍ത്തിയ ശേഷം നടുഭാഗത്ത് പൂര്‍ണമായും കൈകള്‍ സപ്പോര്‍ട്ട് ചെയ്ത ശേഷം കാലുകള്‍ തലക്ക് പുറകിലേക്ക് വളക്കുക. തുടര്‍ന്ന് ശരീരത്തിന്റെ ഭാരം മുഴുവന്‍ തോളിലും തലയിലും കൈമുട്ടിലും നല്‍കുക. അതിന് ശേഷം കാലുകള്‍ കഴിയുന്നത്ര നേരെയാക്കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ ഹെര്‍ണിയ, തൈറോയ്ഡ്, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയുള്ളവര്‍ ഈ ആസനം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

പശ്ചിമോത്താനാസനം

പശ്ചിമോത്താനാസനം

ശരീരത്തിലെ കൊളസ്‌ട്രോള്‍ വെല്ലുവിളി ഉണ്ടാക്കുന്നതാണെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പശ്ചിമോത്താസനത്തെ കൂട്ടു പിടിക്കാവുന്നതാണ്. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് വഴക്കവും ആരോഗ്യവും ഉണ്ടാവുന്നു. പശ്ചിമോത്താനാസനം ചെയ്യുന്നതിന് വേണ്ടി കാലുകള്‍ നേരെ വെച്ച് ഇരിക്കുക. എന്നിട്ട് ശ്വാസം വിട്ടു കൊണ്ട് മുന്നോട്ട് കുനിഞ്ഞ് കാലുകള്‍ ഉയര്‍ത്താതെ മൂക്കുകൊണ്ട് കാല്‍മുട്ടില്‍ സ്പര്‍ശിക്കുക. ഇത് നിങ്ങളുടെ ശരീരത്തിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതോടൊപ്പം തന്നെ കൊളസ്‌ട്രോള്‍ എന്ന വില്ലനെ പിടിച്ച് കെട്ടുന്നു.

കപാലഭാതി പ്രാണായാമം

കപാലഭാതി പ്രാണായാമം

പ്രാണായാമം ചെയ്യുന്നത് ശരീരത്തോടൊപ്പം തന്നെ മനസ്സിനേയും നല്ല അവസ്ഥയിലേക്ക് എത്തിക്കുന്നതാണ്. മാനസികാരോഗ്യവും ശാരീരികാരോഗ്യവും ഒരുപോലെ മികച്ചതാക്കുന്നതിന് ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ കൊളസ്‌ട്രോള്‍ എന്ന വെല്ലുവിളിയെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും കപാലഭാതി പ്രാണായാമം ചെയ്യാവുന്നതാണ്. ഇത് കൂടാതെ അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. പക്ഷേ ഇത് ചെയ്യുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം. ഇത് ചെയ്യുന്നതിന്, നേരെ ഇരുന്ന് ദീര്‍ഘവും ആഴത്തിലുള്ളതുമായ ശ്വാസം എടുക്കുക. രണ്ട് മൂന്ന് തവണ സാധാരണ ശ്വാസോച്ഛ്വാസനത്തിന് ശേഷം ശ്വാസം ഉള്ളിലേക്ക് ദീര്‍ഘമായി എടുത്ത് പിന്നീട് ആമാശയം ഉള്ളിലേക്ക് വലിച്ച് ശ്വാസം വിടുക. തുടര്‍ച്ചയായി ചെയ്യുന്നത് ക്ഷീണം ഒഴിവാക്കാനും സഹായിക്കും. മൈഗ്രേന്‍, ഗര്‍ഭം, ആര്‍ത്തവം എന്നിവയില്‍ കപാലഭാതി പ്രാണായാമം ചെയ്യുന്നത് ഒഴിവാക്കേണ്ടതാണ്.

വജ്രാസനം

വജ്രാസനം

ഭക്ഷണത്തിന് ശേഷം ചെയ്യാവുന്ന ഒരുയൊരു യോഗയാണ് വജ്രാസനം. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ദഹന പ്രശ്‌നങ്ങളെ എല്ലാം നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നു. ഈ ആസനം കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. സജീവമായി ചെയ്യുന്നത് ദഹന പ്രശ്‌നങ്ങളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു വജ്രാസനം. പേശീവലിവുകളുടെ സമ്മര്‍ദ്ദം ഒഴിവാക്കുന്നതോടൊപ്പം രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും വജ്രാസനം സഹായിക്കുന്നു. ഈ ആസനത്തില്‍ ശരീരഭാരം മടക്കി ബലി ഇടാന്‍ ഇരിക്കുന്നത് പോലെ ഇരിക്കുക. കൈകള്‍ രണ്ടും തുടയില്‍ വെച്ച് ഇരിക്കുക. ഈ ആസനം ഒരു 3-4 മിനിറ്റ് ചെയ്യാവുന്നതാണ്. അതിന് ശേഷം 7-8 മിനിറ്റിലേക്ക് ഇത് ദീര്‍ഘിപ്പിക്കാം.

 ചക്രാസനം

ചക്രാസനം

ചക്രാസനം ചെയ്യുന്നതും നല്ലതാണ്. ഇത് നിങ്ങളുടെ ശരീരത്തിന് വഴക്കം നല്‍കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് സഹായിക്കുന്നു. കൊളസ്‌ട്രോള്‍ എന്ന വില്ലനെ പൂര്‍ണമായും ഇല്ലതാക്കുന്നതിന് സഹായിക്കുന്നു ചക്രാസനം. ഇത് ഊര്‍ധ്വ ധനുരാസനം എന്നും അറിയപ്പെടുന്നു. ഈ ആസനം ഹൃദയത്തിന്റെ ഊര്‍ജം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. അതോടൊപ്പം ഹൃദയ ബംബന്ധമായി ഉണ്ടാവുന്ന രോഗങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ തൈറോയ്ഡ്, പിറ്റിയൂട്ടറി ഗ്രന്ഥികളെ ഉത്തേജിപ്പിക്കാനും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനും സഹായിക്കുന്നു. മലര്‍ന്ന് കിടന്ന് കൈകള്‍ രണ്ടും ഷോള്‍ഡറിന് ഇരുവശത്തുമായി വെച്ച് ശേഷം പതുക്കെ തല പൊക്കി, ശരീരം പൊക്കി തല പുറകിലേക്ക് ആക്കി വളഞ്ഞ് നില്‍ക്കുന്നതാണ് ചക്രാസനം. നിങ്ങളുടെ ശരീര ഭാരം മുഴുവന്‍ ഈ സമയം കൈകളില്‍ ആയിരിക്കും എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത്രയുമാണ് കൊളസ്‌ട്രോള്‍ പ്രതിരോധിക്കാന്‍ സഹായിക്കുന്ന പോസുകള്‍.

തേനിലലിയും കൊളസ്‌ട്രോള്‍തേനിലലിയും കൊളസ്‌ട്രോള്‍

വെളിച്ചെണ്ണയല്ല കൊളസ്‌ട്രോളിന് കാരണംവെളിച്ചെണ്ണയല്ല കൊളസ്‌ട്രോളിന് കാരണം

English summary

Yoga Asanas to Reduce High Cholesterol In Malayalam

Here in this article we are discussing about some yoga asanas to reduce high cholesterol in malayalam. Take a look
Story first published: Friday, August 12, 2022, 14:27 [IST]
X
Desktop Bottom Promotion