For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മത്തേയും ആരോഗ്യമുള്ളതും തിളക്കമുള്ളതും രോഗരഹിതവുമാക്കും യോഗാസനം

|

ശരീരത്തിലെ ഏറ്റവും വലിയ അവയവം ചര്‍മ്മമാണ് എന്ന് നമുക്കറിയാം. ഇത് ശരീരത്തിന് ആവരണമായി പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് തന്നെ ചര്‍മ്മവുമായി ബന്ധപ്പെട്ടുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളെ നാം വളരെ ഗൗരവത്തോടെ തന്നെ സമീപിക്കേണ്ടതാണ്. പലപ്പോഴും പല കാരണങ്ങള്‍ ചര്‍മ്മരോഗത്തിന് പിന്നിലുണ്ടാവാം. ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ, ഫ്രീ റാഡിക്കലുകള്‍, സൂര്യനോടുള്ള സംവേദനക്ഷമത, വിഷവസ്തുക്കള്‍ എന്നിവ ചര്‍മ്മപ്രശ്‌നങ്ങളുടെ ചില കാരണങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്.

yoga

എന്നാല്‍ യോഗ ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിക്കുകയും ചര്‍മ്മരോഗങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ യോഗ കഴുത്ത്, മുഖം, തല എന്നിവിടങ്ങളിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെ അത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മികച്ചതാക്കുന്നു. യോഗയിലൂടെ ചര്‍മ്മത്തിലെ തടസ്സം നീങ്ങുകയും അതുവഴി ചര്‍മ്മത്തിന് ശ്വസിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. ചര്‍മ്മ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെ യോഗാസനങ്ങള്‍ ഉണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

ഉത്താനാസനം

ഉത്താനാസനം

ഉത്താനാസനം ചെയ്യുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി ആദ്യം നേരെ നില്‍ക്കുക. ശേഷം ശരീരം മുകളില്‍ നിന്ന് താഴേക്ക് മടങ്ങാതെ വളക്കുക. പിന്നീട് നിങ്ങളുടെ മൂക്ക് നിങ്ങളുടെ കാല്‍മുട്ടുകളുമായി വരുന്ന തലത്തിലേക്ക് വളയുക. പതുക്കെ കൈകള്‍ കൊണ്ട് പാദങ്ങള്‍ പിടിക്കാവുന്നതാണ്. പതിയെ കൈകള്‍ കൊണ്ട് കാലുകളുടെ പുറകില്‍ പിടിക്കുക. ഈ പോസ് അല്‍പനേരം പിടിച്ച് ആഴത്തില്‍ ശ്വസിക്കുക. ഈ ആസനം രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു.

ത്രികോണാസനം

ത്രികോണാസനം

ത്രികോണാസനം ചെയ്യുന്നതിലുടേയും നമുക്ക് ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷഇക്കുന്നതിന് സഹായിക്കുന്നു. അതിന് വേണ്ടി ആദ്യം നേരെ നില്‍ക്കുക, രണ്ട് കൈകളും ഉയര്‍ത്തി അവ നിലത്തിന് സമാന്തരമായി പിടിക്കുക. അതിന് ശേഷം വലതു കാല്‍ 45 ഡിഗ്രി കോണിലും ഇടതു കാല്‍ 90 ഡിഗ്രി കോണിലും തിരിക്കുക. പതുക്കെ വലതു കൈ കൊണ്ട് വലത് വശത്തേക്ക് തിരിഞ്ഞ് വലതുകാലില്‍ സ്പര്‍ശിക്കുക. പതിയെ സെക്കന്റുകള്‍ക്ക് ശേഷം പൂര്‍വ്വ സ്ഥിതിയിലേക്ക് മടങ്ങുക. ഇത് തന്നെ ഇടത് ഭാഗത്തേക്കും ആവര്‍ത്തിക്കുക. ഈ ആസനം രക്തചംക്രമണത്തെ സഹായിക്കുകയും ചര്‍മ്മത്തില്‍ നിന്ന് വിഷവസ്തുക്കളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ഭുജംഗാസനം

ഭുജംഗാസനം

ഭുജംഗാസനം ചെയ്യുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിനും സഹായിക്കുന്നു. ഭുജംഗാസനം ചെയ്യുന്നതിന് വേണ്ടി ആദ്യം തന്നെ കമിഴ്ന്ന് കിടക്കുക. പിന്നീട് നിങ്ങളുടെ കാലുകള്‍ നേരെ വയ്ക്കുക. പതുക്കേ തലനിലത്ത് മുട്ടിക്കുക. കൈമുട്ടുകള്‍ നിലത്ത് കുത്തി കാലുകള്‍ ഒരുപോലെ വെക്കുക. തലയും കഴുത്തും നിങ്ങളുടെ പാദങ്ങള്‍ക്ക് ലംബമായി വരുന്ന തരത്തില്‍ ഉയര്‍ത്തുക. സര്‍പ്പത്തിന്റെ പത്തി ഉയര്‍ന്ന് നില്‍ക്കുന്നത് പോലെ വേണം വരുന്നതിന്. ഇത് നിങ്ങളുടെ ശരീരത്തിലെ ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്തുന്നതിനും രക്തയോട്ടം വര്‍്ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇതിലൂടെ മുഖക്കുരു, റോസേഷ്യ തുടങ്ങിയ ചില ചര്‍മ്മ അവസ്ഥകളെ ഇല്ലാതാക്കാന്‍ സാധിക്കുന്നു.

പവനമുക്താസനം

പവനമുക്താസനം

പവന മുക്താസനം ചെയ്യുന്നതും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നതാണ്. ഇത് വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു യോഗാസനമാണ്. ഇത് ആര്‍ക്കും ചെയ്യാന്‍ കഴിയും. മലര്‍ന്ന് കിടന്ന് പതുക്കെ കാലുകളും മുട്ടുകളും നെഞ്ചിലേക്ക് മടക്കുക. ശേഷം നിങ്ങളുടെ കൈകള്‍ കൊണ്ട് കാല്‍മുട്ടുകള്‍ നല്ലതുപോലെ കെട്ടിപ്പിടിക്കുക. അതിന് ശേഷം പതുക്കെ തല ഉയര്‍ത്തുക. നിങ്ങളുടെ മൂക്ക് രണ്ട് കാലിന്റേയും മുട്ടുകള്‍ക്ക് ഇടയിലായിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ശ്വാസം കുറച്ച് സെക്കന്റുകള്‍ പിടിച്ച് വെക്കുക. ഇത് നിങ്ങളുടെ ദഹനത്തിന് സഹായിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതിലൂടെ ചര്‍മ്മ രോഗങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.

വിപരീത കരണി

വിപരീത കരണി

വിപരീത കരണി ചെയ്യുന്നതും നിങ്ങളുടെ ചര്മ്മാരോഗ്യത്തെ സഹായിക്കുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി ഒരു ഭിത്തിയോട് ചാരി ഇരിക്കുക. പതുക്കെ തിരിഞ്ഞ് കാലുകള്‍ രണ്ടും ചിത്രത്തില്‍ കാണുന്നത് പോലെ ഭിത്തിയോട് ചാരി വെക്കുക. കാലുകള്‍ നേരെയാണെന്ന് ഉറപ്പാക്കുക. ഇടുപ്പില്‍ വേണമെങ്കില്‍ നിങ്ങളുടെ കൈകള്‍ കൊണ്ട് സപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. ഇത് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് സാധാരണ രീതിയില്‍ ശ്വാസമെടുക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുഖത്തേക്കുള്ള ഓക്‌സിജന്‍ വിതരണത്തിന് സഹായിക്കുകയും മറ്റ് ചര്‍മ്മരോഗങ്ങളില്‍ നിന്ന് പരിഹാരം കാണുകയും ചെയ്യുന്നു.

നട്ടെല്ല് സൂപ്പര്‍ സ്‌ട്രോംങ് ആക്കും മസില്‍വേദന പമ്പകടത്തും 7 യോഗപോസുകള്‍നട്ടെല്ല് സൂപ്പര്‍ സ്‌ട്രോംങ് ആക്കും മസില്‍വേദന പമ്പകടത്തും 7 യോഗപോസുകള്‍

സര്‍വ്വാംഗം ഗുണം നല്‍കും പാദങ്ങളിലെ മസ്സാജ്: ആയുര്‍വ്വേദപ്രകാരം ആയുസ്സിന്സര്‍വ്വാംഗം ഗുണം നല്‍കും പാദങ്ങളിലെ മസ്സാജ്: ആയുര്‍വ്വേദപ്രകാരം ആയുസ്സിന്

English summary

Yoga Asanas For Skin Problems And Its Health Benefits In Malayalam

Here in this article we are discussing about some yoga asanas for skin problem and its benefits in malayalam. Take a look.
Story first published: Monday, January 23, 2023, 20:05 [IST]
X
Desktop Bottom Promotion