For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറക്കാനായി ആളുകള്‍ക്ക് പ്രിയം ഈ ഡയറ്റുകള്‍; 2022ല്‍ മുന്‍പന്തിയിലുള്ളത് ഇവ

|
Year Ender 2022: Top Weight Loss Diet And Techniques Used By People in 2022 in Malayalam

ശരീരഭാരം കുറയ്ക്കാന്‍ വ്യായാമത്തേക്കാള്‍ അധികമായി ഡയറ്റിനെയാണ് മിക്കവരും ആശ്രയിക്കുന്നത്. അതുകൊണ്ടാണ് എപ്പോഴും ഗൂഗിളില്‍ ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റ് ട്രെന്‍ഡുകള്‍ക്കായി തിരയുന്നത്. 2022ല്‍ ശരീരഭാരം കുറയ്ക്കാന്‍ ഭൂരിഭാഗം പേരും തെരഞ്ഞെടുത്ത് ട്രെന്‍ഡ് ആയ ചില ഡയറ്റുകളെക്കുറിച്ചാണ് ഇവിടെ ഞങ്ങള്‍ നിങ്ങളോട് പറയുന്നത്. ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല ഭക്ഷണക്രമം കൂടിയാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍, ഈ ട്രെന്‍ഡുകളില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഡയറ്റ് പരീക്ഷിക്കാം. ഈ വര്‍ഷത്തെ ചില ഡയറ്റ് ട്രെന്‍ഡുകള്‍ ഇതാ.

Most read: ന്യൂമോണിയ തടയാന്‍ ഫലപ്രദമായ പ്രതിവിധി; ആയുര്‍വേദം പറയും പരിഹാരം ഇത്Most read: ന്യൂമോണിയ തടയാന്‍ ഫലപ്രദമായ പ്രതിവിധി; ആയുര്‍വേദം പറയും പരിഹാരം ഇത്

ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്

2022 വര്‍ഷത്തില്‍ ശരീരഭാരം കുറയ്ക്കാനുള്ള ആളുകളുടെ പ്രധാനപ്പെട്ട ചോയ്സായിരുന്നു ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്. ഈ ഡയറ്റില്‍, ദിവസം മുഴുവന്‍ ഒരു നിശ്ചിത സമയത്ത് ഭക്ഷണം കഴിക്കുകയും ബാക്കി സമയം ഉപവസിക്കുകയും ചെയ്യുന്നു. ഏതാനും പതിറ്റാണ്ടുകളായി ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് പ്രവണത വളരെയധികം വര്‍ദ്ധിച്ചിട്ടിട്ടുണ്ട്. ഇതില്‍ 16/8 മണിക്കൂര്‍ അനുസരിച്ചാണ് ഡയറ്റ് പ്ലാന്‍ തീരുമാനിക്കുന്നത്. 8 മണിക്കൂര്‍ ഭക്ഷണം കഴിച്ച് ബാക്കി 16 മണിക്കൂര്‍ ഉപവസിക്കണം. ഇത് കൃത്യമായി പാലിച്ചാല്‍ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും.

Most read: ശരീരഭാരം കുറയ്ക്കാന്‍ ഉത്തമം നല്ല കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഈ ഭക്ഷണങ്ങള്‍Most read: ശരീരഭാരം കുറയ്ക്കാന്‍ ഉത്തമം നല്ല കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഈ ഭക്ഷണങ്ങള്‍

കീറ്റോ ഡയറ്റ്

ശരീരഭാരം കുറയ്ക്കാനായി നിരവധി ആളുകള്‍ ഈ വര്‍ഷം കീറ്റോ ഡയറ്റും പിന്തുടര്‍ന്നിട്ടുണ്ട്. കീറ്റോ ഡയറ്റില്‍ കാര്‍ബോഹൈഡ്രേറ്റ് വളരെ കുറവാണ്. എന്നാല്‍ ഇതില്‍ പരമാവധി അളവില്‍ കൊഴുപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ പ്രസിദ്ധമാണ് ഈ ഡയറ്റ്. കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റും ഉയര്‍ന്ന കൊഴുപ്പും ഉള്ള ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരഭാരം പെട്ടെന്ന് കുറയുന്നു. ഇതില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്, ഇത് വിശപ്പ് നിയന്ത്രിക്കുകയും ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മാംസം, മത്സ്യം, ചിക്കന്‍, മാംസം, മുട്ട, സീ ഫുഡ്, ബ്രൊക്കോളി, കോളിഫ്‌ളവര്‍, തക്കാളി, നട്‌സ്, വിത്തുകള്‍, കശുവണ്ടി, ബദാം മുതലായവ കീറ്റോ ഡയറ്റില്‍ കഴിക്കാം.

Most read: കുട്ടികളില്‍ പെട്ടെന്ന് പടര്‍ന്നു പിടിക്കും ഈ സാംക്രമിക രോഗങ്ങള്‍Most read: കുട്ടികളില്‍ പെട്ടെന്ന് പടര്‍ന്നു പിടിക്കും ഈ സാംക്രമിക രോഗങ്ങള്‍

വീഗന്‍ ഡയറ്റ്

2022 വര്‍ഷത്തില്‍ ശരീരഭാരം കുറയ്ക്കാനായി ആളുകള്‍ അധികമായി സസ്യാധിഷ്ഠിത ഭക്ഷണങ്ങളാണ് വളരെയധികം പിന്തുടര്‍ന്നത്. സസ്യാഹാരങ്ങള്‍ കഴിക്കുന്നതിലൂടെ ശരീരത്തിന് എല്ലാത്തരം പോഷകങ്ങളും ലഭിക്കുന്നു. ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. വീഗന്‍ ഡയറ്റില്‍ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, നട്‌സ് മുതലായവ ഉള്‍പ്പെടുന്നു. ഇവയെല്ലാം തടി കുറയ്ക്കാന്‍ ഏറെ ഗുണം ചെയ്യും. ഈ ഡയറ്റില്‍ മാംസം, മത്സ്യം, പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നില്ല. വീഗന്‍ ഡയറ്റ് പിന്തുടരുന്നതിലൂടെ നിങ്ങളുടെ കൊളസ്ട്രോളിന്റെ അളവ് സാധാരണ നിലയിലാക്കാന്‍ സാധിക്കും.

Most read: മെറ്റബോളിസം കൂട്ടാനും തടി കുറയ്ക്കാനും ഉത്തമം ഈ സലാഡ്; ഇങ്ങനെ തയ്യാറാക്കാംMost read: മെറ്റബോളിസം കൂട്ടാനും തടി കുറയ്ക്കാനും ഉത്തമം ഈ സലാഡ്; ഇങ്ങനെ തയ്യാറാക്കാം

മെഡിറ്ററേനിയന്‍ ഡയറ്റ്

ഈ വര്‍ഷം ധാരാളം ആളുകള്‍ മെഡിറ്ററേനിയന്‍ ഭക്ഷണരീതി പരീക്ഷിച്ചിട്ടുണ്ട്. ഈ ഭക്ഷണക്രമം കൃത്യമായി പാലിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ വളരെ എളുപ്പമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, മത്സ്യം, നട്‌സ്, പയര്‍വര്‍ഗ്ഗങ്ങള്‍, ഒലിവ് ഓയില്‍ മുതലായവ ഈ ഡയറ്റില്‍ ഉള്‍പ്പെടുന്നുണ്ട്. കൂടാതെ പാലുല്‍പ്പന്നങ്ങള്‍, മാംസം, മുട്ട എന്നിവ പരിമിതമായ അളവില്‍ നിങ്ങള്‍ക്ക് കഴിക്കാം. ശുദ്ധീകരിച്ച പഞ്ചസാര, പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നില്ല. മെഡിറ്ററേനിയന്‍ ഭക്ഷണക്രമം ശരീരത്തിന് സുരക്ഷിതവും ആരോഗ്യകരവുമാണ്. ഈ ഡയറ്റ് പിന്തുടരുന്നതിലൂടെ ഹൃദയാരോഗ്യവും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും കൃത്യമായി നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കും.

Most read: കഠിനമായ വേദന നല്‍കുന്ന മൂത്രാശയ കാന്‍സര്‍; ഈ ജീവിതശൈലി മാറ്റത്തിലൂടെ ചെറുക്കാംMost read: കഠിനമായ വേദന നല്‍കുന്ന മൂത്രാശയ കാന്‍സര്‍; ഈ ജീവിതശൈലി മാറ്റത്തിലൂടെ ചെറുക്കാം

ഹോം വര്‍ക്ക്ഔട്ട്

ശരീരഭാരം കുറയ്ക്കാന്‍ ശരിയായ ഭക്ഷണക്രമത്തോടൊപ്പം തന്നെ വ്യായാമവും ആവശ്യമാണ്. എന്നിരുന്നാലും കൊറോണ മഹാമാരി കാരണം വര്‍ക്ക് ഫ്രം ഹോം എന്ന ആശയം ലോകമെമ്പാടും നിലവില്‍ വന്നു. ഇതിനെത്തുടര്‍ന്ന് ആളുകള്‍ ഹോം വര്‍ക്കൗട്ടുകളില്‍ ശ്രദ്ധ ചെലുത്താന്‍ തുടങ്ങി. ഈ വര്‍ഷം ഹോം വര്‍ക്കൗട്ടുകളില്‍, ആളുകള്‍ നൃത്തം, സൂംബ, കാര്‍ഡിയോ, യോഗ, ഭാരോദ്വഹനം എന്നിവയാണ് ആരോഗ്യത്തിനും ഫിറ്റ്‌നസിനുമായി ചെയ്തത്. ജിമ്മില്‍ പോകുന്നതിനെ അപേക്ഷിച്ച് വീട്ടിലിരുന്ന് വര്‍ക്ക് ഔട്ട് ചെയ്ത് തടി കുറയ്ക്കുക എന്നത് പണച്ചെലവില്ലാത്ത കാര്യവുമാണ്.

English summary

Year Ender 2022: Top Weight Loss Diet And Techniques Used By People in 2022 in Malayalam

Here are the top weight loss diet and techniques used by people in 2022. Take a look.
X
Desktop Bottom Promotion