For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എബോള, നിപ, സിക്ക; 2022ല്‍ ലോകത്തെ പിടിച്ചുകുലുക്കിയ 10 രോഗങ്ങള്‍

|

കുറച്ചു വര്‍ഷങ്ങളായി ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പ്പം നിര്‍ഭാഗ്യവാന്മാരാണ് ലോകജനത. 2020ന്റെ തുടക്കത്തില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതു മുതല്‍ ലോകമെമ്പാടുമുള്ള സ്ഥിതിഗതികള്‍ വളരെ മോശമായിത്തീര്‍ന്നിരിക്കുന്നു. 2022 വര്‍ഷത്തിന്റെ തുടക്കത്തില്‍ കോവിഡിന്റെ വിവിധ വകഭേദങ്ങള്‍ രാജ്യത്ത് ഭീതിവിതച്ചുകൊണ്ടിരുന്നു.

Most read: ക്യാന്‍സര്‍ വരെ തടഞ്ഞുനിര്‍ത്താം; തണുപ്പുകാലത്ത് ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ആയുസ്സും ആരോഗ്യവുംMost read: ക്യാന്‍സര്‍ വരെ തടഞ്ഞുനിര്‍ത്താം; തണുപ്പുകാലത്ത് ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ആയുസ്സും ആരോഗ്യവും

മാര്‍ച്ചോടെ കൊറോണയുടെ ഡെല്‍റ്റ, ഒമൈക്രോണ്‍ വകഭേദങ്ങള്‍ എത്തി. ഇതിന് ശേഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ കേസുകള്‍ നിലനിന്നിരുന്നു. ചൈനയിലെ സ്ഥിതിഗതികള്‍ അടുത്തകാലം വരെ വളരെ പരിതാപകരമായിരുന്നു. ചൈനയുടെ ചില ഭാഗങ്ങളില്‍ ലോക്ഡൗണ്‍ വരെ ഏര്‍പ്പെടുത്തിയിരുന്നു. പോയ വര്‍ഷം വൈറസുകളുടെയും രോഗങ്ങളുടെയും ഒരു കുത്തൊഴുക്ക തന്നെയായിരുന്നു. ഇതുവരെ ആളുകള്‍ കേട്ടിട്ടുപോലുമില്ലാത്ത രോഗങ്ങള്‍ പടരാന്‍ തുടങ്ങി. 2022ല്‍ ലോകത്ത് ഭീതിവിതച്ച അത്തരം ചില രോഗങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

എബോള വൈറസ്

എബോള വൈറസ്

മുന്‍പ് എബോള ഹെമറേജിക് ഫീവര്‍ എന്നറിയപ്പെട്ടിരുന്ന എബോള വൈറസ് രോഗം മനുഷ്യരില്‍ അപൂര്‍വമായി കണ്ടുവരുന്ന ഒന്നാണ്. എന്നാല്‍ ഇത് കഠിനവും പലപ്പോഴും മാരകവുമായി മാറിയേക്കാവുന്ന രോഗം കൂടിയാണ്. വന്യമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നു. മുന്‍കാലങ്ങളില്‍ത്തന്നെ എബോള വൈറസ് ലോകത്ത് ഉണ്ടായിരുന്നു. എന്നാലല്‍ അതിന്റെ കേസുകള്‍ അധികരിച്ചത് 2022ല്‍ ആയിരുന്നു. എബോള വൈറസ് പകര്‍ച്ചവ്യാധിയായ രീതിയില്‍ പടര്‍ന്നത് ഈ വര്‍ഷമായിരുന്നു.

ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ - H10N3

ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ - H10N3

മനുഷ്യരെ അപൂര്‍വ്വമായി ബാധിക്കുന്ന ഒരു തരം ഇന്‍ഫ്‌ളുവന്‍സ വൈറസ് മൂലമാണ് പക്ഷിപ്പനി പകരുന്നത്. മനുഷ്യരില്‍ ബാധിച്ച രണ്ട് സ്ട്രെയിനുകള്‍ ഉള്‍പ്പെടെ ഒരു ഡസനിലധികം തരം പക്ഷിപ്പനികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷിപ്പനി മനുഷ്യരെ ബാധിക്കുമ്പോള്‍ അത് മാരകമായേക്കാം. 2022 വര്‍ഷത്തില്‍ ലോകത്ത് ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ വൈറസ് അതിവേഗം പടര്‍ന്നുപിടിച്ചിരുന്നു.

Most read:ഹോര്‍മോണ്‍ തകരാറ് ഉള്ളവര്‍ക്ക് പ്രശ്‌നങ്ങള്‍ വര്‍ധിക്കും; ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍Most read:ഹോര്‍മോണ്‍ തകരാറ് ഉള്ളവര്‍ക്ക് പ്രശ്‌നങ്ങള്‍ വര്‍ധിക്കും; ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍

സിക്ക വൈറസ്

സിക്ക വൈറസ്

ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മഞ്ഞപ്പനി എന്നിവയ്ക്ക് സമാനമായി സിക്ക വൈറസും കൊതുക് പരത്തുന്ന ഒരു രോഗമാണ്. ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആല്‍ബോപിക്റ്റസ് എന്നീ ഇനങ്ങളിലൂടെയാണ് ഈ പകര്‍ച്ചവ്യാധി പകരുന്നത്. വൈറസ് ബാധയേറ്റ ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ഈ വൈറസ് ജനന വൈകല്യങ്ങള്‍ക്ക് കാരണമാകുമെന്ന് പറയപ്പെടുന്നു. ഇന്ത്യയുള്‍പ്പെടെ 2022 വര്‍ഷത്തില്‍ ലോകമെമ്പാടും സിക വൈറസ് പടര്‍ന്നുപിടിച്ചു. ഇതുമൂലം ശരീരത്തില്‍ ചുണങ്ങ്, പേശിവേദന, പനി തുടങ്ങിയ ലക്ഷണങ്ങള്‍ ആളുകള്‍ക്ക് അനുഭവപ്പെടുന്നുണ്ട്.

മങ്കിപോക്‌സ്

മങ്കിപോക്‌സ്

2022-ല്‍ ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെട്ട ഒരു രോഗമായിരുന്നു മങ്കിപോക്‌സ്. കോവിഡ് മഹാമാരിയില്‍ നിന്ന് ലോകം പതിയെ കരകയറുന്നതിനിടെ 2022ല്‍ ലോകത്തിന് ഭീഷണിയായി കുരങ്ങുവസൂരിയും പടര്‍ന്നുപിടിച്ചു. ലോകാരോഗ്യ സംഘടന ഇതിനെതിരേ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ വരെ പ്രഖ്യാപിച്ചിരുന്നു. 1958 ലാണ് ആദ്യമായി കുരങ്ങുകളില്‍ ഈ രോഗം സ്ഥിരീകരിച്ചത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരാവുന്ന രോഗമാണ് മങ്കിപോക്‌സ് അഥവാ കുരങ്ങ് വസൂരി. ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ വസൂരി ലക്ഷണങ്ങളുമായി വളരെ സാമ്യമുള്ളതാണ്.

Most read:രക്തസമ്മര്‍ദ്ദം, തലകറക്കം; ഒമേഗ -3 അധികമായാല്‍ അപകടമേറെMost read:രക്തസമ്മര്‍ദ്ദം, തലകറക്കം; ഒമേഗ -3 അധികമായാല്‍ അപകടമേറെ

നിപാ വൈറസ്

നിപാ വൈറസ്

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പടരുന്ന ഒരു സൂനോട്ടിക് രോഗമാണ് നിപാ വൈറസ്. 2022ല്‍ കേരളത്തിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഈ രോഗം അതിവേഗം പടര്‍ന്നുപിടിച്ചിരുന്നു. വവ്വാലുകളുമായോ പന്നികളുമായോ അവയുടെ ശരീര സ്രവങ്ങളുമായോ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് നിപ വൈറസ് പകരുന്നത്. പനി, ശ്വാസതടസ്സം, മെനിഞ്ചൈറ്റിസ്, പേശിവേദന, പക്ഷാഘാതം, ഛര്‍ദ്ദി, തൊണ്ടവേദന എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.

ലംപി വൈറസ്

ലംപി വൈറസ്

പശു, എരുമ, ആട് തുടങ്ങിയ മൃഗങ്ങളില്‍ പടരുന്ന ഒരു തരം ത്വക്ക് രോഗമാണിത്. 2022ല്‍ ലംപി രോഗ വൈറസ് മൂലം ഇന്ത്യയില്‍ ലക്ഷക്കണക്കിന് കന്നുകാലികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. കൊതുക്, ഈച്ച തുടങ്ങിയ രക്തം കുടിക്കുന്ന പ്രാണികളാണ് ഈ വൈറസ് പരത്തുന്നത്.

Most read:തടി കുറക്കാനായി ആളുകള്‍ക്ക് പ്രിയം ഈ ഡയറ്റുകള്‍; 2022ല്‍ മുന്‍പന്തിയിലുള്ളത് ഇവMost read:തടി കുറക്കാനായി ആളുകള്‍ക്ക് പ്രിയം ഈ ഡയറ്റുകള്‍; 2022ല്‍ മുന്‍പന്തിയിലുള്ളത് ഇവ

ടൊമാറ്റോ ഫ്‌ളൂ വൈറസ്

ടൊമാറ്റോ ഫ്‌ളൂ വൈറസ്

ഹാന്‍ഡ്, ഫൂട്ട്, മൗത്ത് ഡിസീസ് എന്നറിയപ്പെടുന്ന വൈറസ് രോഗമാണ് തക്കാളിപ്പനി. സാധാരണയായി അഞ്ചുവയസിന് താഴെയുള്ള കുട്ടികളിലാണ് രോഗം രൂക്ഷമാകുന്നത്. കൈകളിലും കാല്‍വെള്ളയിലും വായ്ക്കുള്ളിലുമെല്ലാം ചുവന്നു പഴുത്ത കുമിളകള്‍ ഉണ്ടാകും. ഇതിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കൊറോണ വൈറസിന്റെ ലക്ഷണങ്ങളോട് സാമ്യമുള്ളതാണ്. 2022ല്‍ തക്കാളിപ്പനി കേസുകള്‍ പലയിടത്തും വര്‍ധിച്ചിരുന്നു.

പന്നിപ്പനി

പന്നിപ്പനി

ടൈപ്പ് എ ഇന്‍ഫ്‌ളുവന്‍സ വൈറസ് മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ രോഗമാണ് പന്നിപ്പനി. പന്നിപ്പനി വൈറസുകള്‍ സാധാരണയായി മനുഷ്യരെ ബാധിക്കില്ല, പക്ഷേ മനുഷ്യര്‍ക്ക് അപൂര്‍വമായി അണുബാധകള്‍ ഉണ്ടാക്കാം. 2022ല്‍ വളരെ ഭീതിയുയര്‍ത്തിയ രോഗമാണ് പന്നിപ്പനി.

Most read:ന്യൂമോണിയ തടയാന്‍ ഫലപ്രദമായ പ്രതിവിധി; ആയുര്‍വേദം പറയും പരിഹാരം ഇത്Most read:ന്യൂമോണിയ തടയാന്‍ ഫലപ്രദമായ പ്രതിവിധി; ആയുര്‍വേദം പറയും പരിഹാരം ഇത്

ഹെമറേജിക് ഫീവര്‍

ഹെമറേജിക് ഫീവര്‍

വളരെ മാരകമായ രോഗങ്ങളില്‍ ഒന്നാണ് ഹെമറേജിക് ഫീവര്‍. 2022 വര്‍ഷത്തില്‍ ഹെമറേജിക് ഫീവര്‍ കേസുകള്‍ വളരെയേറെ വര്‍ധിച്ചതായി കണ്ടു. മൂക്കില്‍ നിന്ന് രക്തം വന്ന് ആളുകള്‍ മരിച്ച കേസുകള്‍ വരെയുണ്ടായിട്ടുണ്ട്.

Read more about: year ender disease രോഗം
English summary

Year Ender 2022: Ebola virus To Nipah Virus, Top 10 Diseases Of World In The Year 2022

Let's know about the top 10 diseases of the year 2022. Take a look.
X
Desktop Bottom Promotion