For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായം 40 എത്തിയെങ്കില്‍ പുരുഷന്‍ ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍

|

ഓരോ പ്രായത്തിലും ആളുകള്‍ അവരുടെ ഡയറ്റ് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. 20കളിലും 30കളിലും നിങ്ങള്‍ എങ്ങനെ ആഹാരം കഴിക്കുന്നുവോ അതുപോലെ ചിലപ്പോള്‍ നിങ്ങളുടെ നാല്‍പതുകളില്‍ കഴിക്കാനാവണമെന്നില്ല. പ്രായമാകുമ്പോള്‍, ശരീരഭാരം കുറയ്ക്കുകയോ ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുകയോ ചെയ്യുന്നത് അല്‍പം ബുദ്ധിമുട്ടാണ്. അമിതവണ്ണം പുരുഷന്മാരെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, കാന്‍സറുകള്‍ (പ്രോസ്റ്റേറ്റ് കാന്‍സര്‍, മൂത്രാശയ കാന്‍സര്‍ എന്നിവയുള്‍പ്പെടെ), ടൈപ്പ് -2 പ്രമേഹം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

Most read: വെള്ളമില്ലാത്ത ശരീരം കാണിക്കും ഈ അസ്വസ്ഥതകള്‍; അപകടം ശ്രദ്ധിക്കൂMost read: വെള്ളമില്ലാത്ത ശരീരം കാണിക്കും ഈ അസ്വസ്ഥതകള്‍; അപകടം ശ്രദ്ധിക്കൂ

ആരോഗ്യത്തോടെ തുടരാന്‍ പ്രായമാകുമ്പോള്‍ നല്ല ഭക്ഷണം കഴിക്കുക, ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക, പതിവായി വ്യായാമം ചെയ്യുക എന്നിവ പ്രധാനമാണ്. ഇവ ശീലിച്ചാല്‍ രോഗങ്ങളെ ചെറുക്കാനും നിങ്ങള്‍ക്ക് സാധിക്കും. പുരുഷന്മാര്‍ പ്രായമാകുമ്പോള്‍, ഹൃദ്രോഗം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ടൈപ്പ് -2 പ്രമേഹം, ക്യാന്‍സര്‍, സന്ധിവാതം, ഹൈ ബിപി പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത ഉയരും. ടെസ്റ്റോസ്റ്റിറോണ്‍ അളവ് പതുക്കെ കുറയാന്‍ തുടങ്ങും. കൂടാതെ തെറ്റായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് അമിതവണ്ണത്തിനും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കും കാരണമാകും. നാല്‍പത് കഴിഞ്ഞ പുരുഷന്‍മാര്‍ ചില ഭക്ഷണങ്ങള്‍ പരിമിതപ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. നിലവിലുള്ള രോഗങ്ങളെ കൈകാര്യം ചെയ്യാനും മറ്റു രോഗങ്ങള്‍ വരാതെ തടയാനും ഇത് പ്രധാനമാണ്. അതിനാല്‍, 40 വയസ്സ് കഴിഞ്ഞ പുരുഷന്‍മാര്‍ പൂര്‍ണമായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

കൃത്രിമ മധുരപലഹാരങ്ങള്‍

കൃത്രിമ മധുരപലഹാരങ്ങള്‍

വിശ്വസിക്കാന്‍ പ്രയാസമായിരിക്കും, കൃത്രിമ പഞ്ചസാര സാധാരണ പഞ്ചസാരയേക്കാള്‍ അപകടകരമാണ്. ഇതിലെ അസ്പാര്‍ട്ടേം, സുക്രലോസ്, സ്റ്റീവിയ എന്നിവ ക്രമേണ നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും നിരവധി ജീവിതശൈലീ രോഗങ്ങള്‍ക്ക് കാരണമാവുകയും തെളിയിക്കുന്ന ഗവേഷണങ്ങളുണ്ട്. അവ പഞ്ചസാരയോടുള്ള നിങ്ങളുടെ ആസക്തിയും വര്‍ദ്ധിപ്പിക്കുന്നു. നാല്‍പത് കഴിഞ്ഞവര്‍ മധുരം കഴിക്കുന്നത് പരിമിതപ്പെടുത്തണമെന്നതും വസ്തുതയാണ്. ഇത് ഒഴിവാക്കാനാവാത്തവര്‍ക്ക് ബ്രൗണ്‍ നിറത്തിലുള്ള പഞ്ചസാരയും തേനും ഉപയോഗിക്കാം.

കോക്ടെയിലുകള്‍

കോക്ടെയിലുകള്‍

നിങ്ങളുടെ 20കളിലും 30 കളിലും ഇവ ചിലപ്പോള്‍ നല്ലതായി തോന്നിയേക്കാം. പക്ഷേ നാല്‍പതുകളില്‍ കോക്ടെയിലുകള്‍ നിങ്ങളുടെ ജീവിതത്തിന് ഒരു ഭീഷണിയാകാം. വാസ്തവത്തില്‍, കോക്ടെയ്ല്‍ കഴിക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തില്‍ അധിക പഞ്ചസാര, ഫുഡ് കളറിംഗ്, കൃത്രിമ സുഗന്ധങ്ങള്‍ എന്നിവ എത്തുന്നു. മാത്രമല്ല, വളരെ വലിയ അളവില്‍ ഇത് കഴിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് ദീര്‍ഘായുസ്സും ആരോഗ്യവും ലഭിക്കണമെങ്കില്‍ ആഴ്ചയില്‍ മൂന്ന് തവണ ഒരു ഗ്ലാസ് വീഞ്ഞ് കുടിക്കുക.

Most read:ഈ നാല് ശീലങ്ങള്‍ നിങ്ങളിലുണ്ടോ? ശ്വാസകോശം കേടാകുമെന്ന് ഉറപ്പ്Most read:ഈ നാല് ശീലങ്ങള്‍ നിങ്ങളിലുണ്ടോ? ശ്വാസകോശം കേടാകുമെന്ന് ഉറപ്പ്

കൃത്രിമ പ്രോട്ടീന്‍

കൃത്രിമ പ്രോട്ടീന്‍

കൃത്രിമ പ്രോട്ടീനെ വേ പ്രോട്ടീന്‍ അല്ലെങ്കില്‍ പ്ലാന്റ് പ്രോട്ടീന്‍ എന്ന് വിളിക്കുന്നു. യഥാര്‍ത്ഥത്തില്‍ അവയില്‍ കൊഴുപ്പും കൃത്രിമ മധുരപലഹാരങ്ങളും ഹൈഡ്രജന്‍ അടങ്ങിയ എണ്ണകളും സുഗന്ധങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കരളിനും ഹൃദയത്തിനും ദോഷകരമാണ്. നാല്‍പത് കഴിഞ്ഞ പുരുഷന്‍മാര്‍ അതിനാല്‍ കൃത്രിമ പ്രോട്ടീന്‍ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

സസ്യ എണ്ണ

സസ്യ എണ്ണ

സസ്യ എണ്ണകള്‍ ഒന്നിലധികം ശുദ്ധീകരണത്തിലൂടെയും ബ്ലീച്ചിംഗിലൂടെയും കടന്നുപോകുന്നു, നമുക്ക് ലഭിക്കുന്ന അന്തിമ ഉല്‍പന്നം ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷം ചെയ്യുന്ന കൊഴുപ്പിന്റെ തരംതാണ രൂപമാണ്. സോയാബീന്‍, ചോളം, പാം ഓയില്‍ എന്നിവ നിങ്ങള്‍ക്ക് അപകടകരമാണ്. അതിനാല്‍ ഇവയ്ക്ക് പകരം കടുക് എണ്ണ, നിലക്കടല എണ്ണ, വിര്‍ജിന്‍ ഒലിവ് ഓയില്‍, വീട്ടില്‍ നിര്‍മ്മിച്ച നെയ്യ്, വെണ്ണ എന്നിവ പരിമിതമായ അളവില്‍ ഉപയോഗിക്കുക.

മാര്‍ഗരിന്‍

മാര്‍ഗരിന്‍

വെണ്ണ പോലെ കാണപ്പെടുന്ന മാര്‍ഗരിന്‍ പക്ഷേ അപകടകരമാണ്. വെജിറ്റബിള്‍ ഓയില്‍ കൊണ്ട് നിര്‍മ്മിച്ച ഇവയില്‍ കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന ഒരു കൃത്രിമ സംയുക്തമായ പ്രൊപിലീന്‍ ഗ്ലൈക്കോള്‍ ഉണ്ട്. ഇതില്‍ നിങ്ങളുടെ ധമനികളില്‍ അടഞ്ഞുകൂടാന്‍ കഴിവുള്ള ട്രാന്‍സ് ഫാസ്റ്റ് നിറഞ്ഞിരിക്കുന്നു. ഇത് കഴിക്കുന്നതിന് പകരമായി ഒലിവ് ഓയില്‍ അല്ലെങ്കില്‍ വീട്ടില്‍ നിര്‍മ്മിച്ച വെണ്ണ ഉപയോഗിക്കുക.

Most read:കണ്ണിന് കാവലാണ് കുങ്കുമപ്പൂ; ഉപയോഗം ഇങ്ങനെയെങ്കില്‍ ഫലം ഉറപ്പ്Most read:കണ്ണിന് കാവലാണ് കുങ്കുമപ്പൂ; ഉപയോഗം ഇങ്ങനെയെങ്കില്‍ ഫലം ഉറപ്പ്

സലാഡ് ഡ്രസ്സിംഗ്

സലാഡ് ഡ്രസ്സിംഗ്

ആരോഗ്യകരമായ ഭക്ഷണമാണെന്ന് കരുതി നിങ്ങള്‍ സാലഡ് യഥേഷ്ടം കഴിച്ചേക്കാം. പക്ഷേ സാലഡ് ഡ്രസ്സിംഗ് നിങ്ങളെ ചിലപ്പോള്‍ ദോഷകരമായി ബാധിച്ചേക്കാം. ട്രാന്‍സ് ഫാറ്റ്, പഞ്ചസാര, കൃത്രിമ നിറങ്ങള്‍, സുഗന്ധങ്ങള്‍ എന്നിവ അടങ്ങിയ ഇവ നിങ്ങളുടെ ഹൃദയത്തിന് മാത്രമല്ല ഹോര്‍മോണുകള്‍ക്കും ദോഷകരമാണ്.

ടിന്നിലടച്ച ഭക്ഷണങ്ങള്‍

ടിന്നിലടച്ച ഭക്ഷണങ്ങള്‍

ടിന്നിലടച്ച ഭക്ഷണങ്ങളില്‍ കൃത്രിമ കൂട്ടുകളും പ്രിസര്‍വേറ്റീവുകളും ധാരാളമുണ്ട്. 40ന് ശേഷം, നിങ്ങളുടെ ശരീരത്തിന് കൂടുതല്‍ പോഷകാഹാരം ആവശ്യമാണ്. അതിനാല്‍ പുതുതായി ഉണ്ടാക്കിയ ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

Most read:കോവിഡ് കാലത്തെ മൂക്കടപ്പ് അല്‍പം അപകടം; ഇതാണ് പരിഹാരംMost read:കോവിഡ് കാലത്തെ മൂക്കടപ്പ് അല്‍പം അപകടം; ഇതാണ് പരിഹാരം

എയറേറ്റഡ് പാനീയങ്ങള്‍

എയറേറ്റഡ് പാനീയങ്ങള്‍

എയറേറ്റഡ് പാനീയങ്ങള്‍ അല്‍പം പ്രശ്‌നക്കാരാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കാന്‍സര്‍ കൗണ്‍സില്‍ വിക്ടോറിയയില്‍ നിന്നും മെല്‍ബണ്‍ സര്‍വകലാശാലയില്‍ നിന്നും നടത്തിയ ഗവേഷണമനുസരിച്ച് മധുരമുള്ള ശീതളപാനീയങ്ങളുടെ അമിത ഉപയോഗം കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും. നിരവധി ജീവിതശൈലീ രോഗങ്ങളുടെ മൂലകാരണമായ അമിതവണ്ണത്തിനും ഇത്തരം പാനീയങ്ങള്‍ കാരണമാകുന്നു.

ഫ്രൈഡ് ഭക്ഷണങ്ങള്‍

ഫ്രൈഡ് ഭക്ഷണങ്ങള്‍

ഫ്രഞ്ച് ഫ്രൈസ്, ചിപ്‌സ് പോലുള്ള വറുത്ത ഭക്ഷണങ്ങള്‍, ബ്രെഡ്, ഫ്രൈഡ് മാംസം എന്നിവ നിങ്ങള്‍ ഒഴിവാക്കണം. കാരണം, ഇത് നിങ്ങളുടെ ധമനികളെ ചൂടാക്കി ആരോഗ്യകരമല്ലാത്ത രക്തം പമ്പ് ചെയ്യുന്നു. ചിപ്‌സിലും ഫ്രഞ്ച് ഫ്രൈയിലും അക്രിലാമൈഡ് എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. അക്രിലമൈഡിനെ കാന്‍സറുമായി ബന്ധിപ്പിക്കുന്ന നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഫ്രൈ ചെയ്ത ഭക്ഷണങ്ങളിലെ ഉയര്‍ന്ന കലോറി ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും, ഇത് രോഗങ്ങള്‍ക്കും സന്ധികള്‍ക്കും ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

Most read:വിറ്റാമിന്‍ കുറവ് കോവിഡിന്റെ കാഠിന്യം കൂട്ടും; ശ്രദ്ധിക്കേണ്ടത് ഇത്Most read:വിറ്റാമിന്‍ കുറവ് കോവിഡിന്റെ കാഠിന്യം കൂട്ടും; ശ്രദ്ധിക്കേണ്ടത് ഇത്

English summary

Worst Foods For Men Over 40 in Malayalam

To help ensure you're aging in reverse, we put together a list of the worst foods for men over 40. Take a look.
X
Desktop Bottom Promotion