For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് കാലത്ത് ജന്തുജന്യ രോഗങ്ങളെ കരുതിയിരിക്കണം

|

ലോകമെങ്ങും കോവിഡ് മഹാമാരി പ്രതിസന്ധി സൃഷ്ടിച്ചുതുടങ്ങിയിട്ട് ഇപ്പോള്‍ ഏകദേശം ഒന്നര വര്‍ഷത്തിനു മുകളിലായി. കോടിക്കണക്കിനു പേര്‍ കോവിഡ് വൈറസ് ബാധ മൂലം മരണപ്പെടുകയും രോഗബാധിതരാവുകയും ചെയ്തു. ഇനിയും കോവിഡിന്റെ ഭീകരാവസ്ഥകള്‍ പലയിടങ്ങളിലും അവസാനിച്ചിട്ടില്ല. കോവിഡ് വൈറസ് ഉത്ഭവിച്ചത് വുഹാനിലെ മാംസ മാര്‍ക്കറ്റില്‍ നിന്നാണെന്നാണ് കണ്ടെത്തല്‍. അതിനാല്‍, പുതിയ ജന്തുജന്യരോഗങ്ങളുടെ ഭീഷണിയും മനുഷ്യകുലത്തിന് ഒഴിവാക്കാനാകാത്ത ഒന്നാണ്. അത്തരമൊരു സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ ലോക ജന്തുജന്യ രോഗ ദിനം ആചരിക്കുന്നത്.

Most read: കോവിഡിന്റെ ചെറിയ ലക്ഷണങ്ങള്‍ വീട്ടില്‍ തന്നെ ചികിത്സിച്ചുമാറ്റാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍Most read: കോവിഡിന്റെ ചെറിയ ലക്ഷണങ്ങള്‍ വീട്ടില്‍ തന്നെ ചികിത്സിച്ചുമാറ്റാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എല്ലാ വര്‍ഷവും ജൂലൈ 6 നാണ് ലോക ജന്തുജന്യ രോഗ ദിനം അഥവാ സൂണോസിസ് ദിനം ആചരിക്കുന്നത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന പകര്‍ച്ചവ്യാധിയാണ് സൂണോസിസ്. തിരിച്ചാണെങ്കില്‍, ഇതിനെ റിവേഴ്‌സ് സൂണോസിസ് അല്ലെങ്കില്‍ ആന്ത്രോപോണോസിസ് എന്ന് വിളിക്കുന്നു. രോഗകാരികള്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്നു. പിന്നെ, അത് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് വ്യാപിക്കുന്നു. ആത്യന്തികമായി, ഇത് ഒരു പകര്‍ച്ചവ്യാധിയായി മാറുന്നു. 'ജന്തുജന്യ രോഗപ്പകര്‍ച്ചയുടെ കണ്ണികള്‍ മുറിയ്ക്കാം എന്നതാണ് ഈ വര്‍ഷത്തെ ലോക ജന്തുജന്യ രോഗ ദിനാചരണത്തിന്റെ സന്ദേശം.

ജന്തുജന്യ രോഗ ദിനം ചരിത്രം

ജന്തുജന്യ രോഗ ദിനം ചരിത്രം

ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ടുഡേ പ്രകാരം, 1885 ജൂലൈ 6 ന് ഫ്രഞ്ച് ബയോളജിസ്റ്റായ ലൂയിസ് പാസ്ചര്‍ വിജയകരമായി പേവിഷബാധാ പ്രതിരോധ കുത്തിവയ്പ്പ് നടത്തിയതിന്റെ സ്മരണയ്ക്കായാണ്‌ എല്ലാ വര്‍ഷവും ലോക സൂണോസിസ് ദിനം ആചരിക്കുന്നത്. എബോള, ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ, വെസ്റ്റ് നൈല്‍ വൈറസ് തുടങ്ങിയ ജന്തുജന്യ രോഗങ്ങള്‍ക്കെതിരേയുള്ള അവബോധം വളര്‍ത്താനും ഈ ദിനത്തെ പ്രയോജനപ്പെടുത്തുന്നു.

ജന്തുജന്യ രോഗങ്ങളും ഭീഷണിയും

ജന്തുജന്യ രോഗങ്ങളും ഭീഷണിയും

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു പകര്‍ച്ചവ്യാധിയാണ് ഇത്. ഇതിനെ സൂണോട്ടിക് രോഗങ്ങള്‍ എന്നും വിളിക്കുന്നു. ഒരു ബാക്ടീരിയ, വൈറസ് അല്ലെങ്കില്‍ പരാന്നം പോലുള്ള രോഗകാരികളെ മൃഗങ്ങള്‍ വഹിക്കുകയും അത് മനുഷ്യനിലേക്ക് പടരുകയും ചെയ്യുന്നു. രോഗം ബാധിച്ച മനുഷ്യന്‍ അറിയാതെ തന്നെ മറ്റൊരാളിലേക്ക് ഈ രോഗകാരിയെ പടര്‍ത്തുകയും അത് പിന്നീട് പകര്‍ച്ചവ്യാധിയാകുന്നതുവരെ മറ്റുള്ളവരിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ഏകദേശം 150 ഓളം രോഗങ്ങള്‍ ജന്തുജന്യ രോഗങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

Most read:ശ്വസനം സുഗമമാക്കും, ആരോഗ്യം മെച്ചപ്പെടും; ആന്റിഓക്സിഡന്റ് ഭക്ഷണം നല്‍കും ഗുണംMost read:ശ്വസനം സുഗമമാക്കും, ആരോഗ്യം മെച്ചപ്പെടും; ആന്റിഓക്സിഡന്റ് ഭക്ഷണം നല്‍കും ഗുണം

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എങ്ങനെ വ്യാപിക്കുന്നു

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എങ്ങനെ വ്യാപിക്കുന്നു

സൂണോട്ടിക് രോഗങ്ങള്‍ പടര്‍ത്തുന്നതില്‍ മൃഗങ്ങള്‍ക്ക് വലിയ പങ്കുണ്ട്. പുതിയതോ ഉയര്‍ന്നുവരുന്നതോ ആയ 75 ശതമാനം രോഗങ്ങള്‍ അവയില്‍ നിന്നാണ് ഉത്ഭവിക്കുന്നതെന്ന് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) അഭിപ്രായപ്പെടുന്നു. മൃഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ മാംസം കഴിക്കുകയോ മൃഗങ്ങളുടെ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യുമ്പോള്‍ വ്യാപനം സംഭവിക്കാം. നിങ്ങളുടെ വളര്‍ത്തുമൃഗങ്ങളില്‍ നിന്നോ മാംസത്തിനായി വളര്‍ത്തുന്ന കാര്‍ഷിക മൃഗങ്ങളില്‍ നിന്നോ അല്ലെങ്കില്‍ വേട്ടയാടല്‍, കാട്ടുമൃഗങ്ങളെ ഭക്ഷിക്കുകയോ ചെയ്താല്‍ രോഗം വരാം.

സാധാരണയായി കാണുന്ന ജന്തുജന്യ രോഗങ്ങള്‍

സാധാരണയായി കാണുന്ന ജന്തുജന്യ രോഗങ്ങള്‍

പക്ഷിപ്പനി - കോഴി, കാട്ടുപക്ഷികള്‍ എന്നിവയില്‍ കാണപ്പെടുന്നു; അടുത്ത സമ്പര്‍ക്കത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു

പന്നിപ്പനി - പന്നികളില്‍ കാണപ്പെടുന്നു; അടുത്ത സമ്പര്‍ക്കത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു

എബോള വൈറസ് - കുരങ്ങുകള്‍, ഗോറില്ലകള്‍, ചിമ്പാന്‍സികള്‍, ഒറംഗുട്ടാന്‍ എന്നിവയില്‍ കാണപ്പെടുന്നു; അടുത്ത സമ്പര്‍ക്കത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു

റാബിസ് - എലികളിലും മറ്റും കാണപ്പെടുന്നു; എലിയുടെ കടി, കഫം, മൂത്രം എന്നിവയുടെ സ്രവങ്ങള്‍ വഴി ഇത് പകരുന്നു.

ആന്ത്രാക്‌സ് - പന്നികള്‍, കന്നുകാലികള്‍, കുതിരകള്‍, ആടുകള്‍, ഒട്ടകങ്ങള്‍ എന്നിവയില്‍ കാണപ്പെടുന്നു; ചര്‍മ്മ സമ്പര്‍ക്കത്തിലൂടെയോ സെര്‍വ്‌ലോഡ് ശ്വസിക്കുന്നതിലൂടെയോ പകരുന്നു.

വയറിളക്കം, ഭക്ഷ്യരോഗം - വളര്‍ത്തുമൃഗങ്ങളില്‍ അല്ലെങ്കില്‍ മാംസത്തിനായി വളര്‍ത്തുന്ന മൃഗങ്ങളില്‍ കാണപ്പെടുന്നു; അസംസ്‌കൃതവും വേവിക്കാത്തതുമായ മാംസം വഴി പകരുന്നു.

നിപ വൈറസ് - വവ്വാലിലും എലിയിലും കാണപ്പെടുന്നു; സമ്പര്‍ക്കത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു.

കുഷ്ഠം - എലികള്‍, കുരങ്ങുകള്‍, മുയലുകള്‍ എന്നിവയില്‍ കാണപ്പെടുന്നു; അവരുടെ മാംസത്തിന്റെ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഉപഭോഗത്തിലൂടെയും പകരുന്നു.

Most read:ഈ സമയത്തെല്ലാം വെള്ളം കുടിക്കണം; ഇല്ലെങ്കില്‍ ശരീരം പണിതരുംMost read:ഈ സമയത്തെല്ലാം വെള്ളം കുടിക്കണം; ഇല്ലെങ്കില്‍ ശരീരം പണിതരും

എങ്ങനെ തടയാം

എങ്ങനെ തടയാം

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍, 65 വയസ്സിനു മുകളിലുള്ളവര്‍ എന്നിവര്‍ക്ക് സൂണോട്ടിക് രോഗങ്ങള്‍ ഗുരുതരമാകാനുള്ള സാധ്യതയുണ്ട്. സുണോട്ടിക് രോഗങ്ങള്‍ വരാതിരിക്കാന്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുന്നത് പോലുള്ള നിരവധി മുന്‍കരുതല്‍ നടപടികളുണ്ട്. ഈച്ചകള്‍, കൊതുകുകള്‍ എന്നിവയില്‍ നിന്നുള്ള കടി ഒഴിവാക്കുന്ന തരത്തില്‍ വസ്ത്രം ധരിക്കുക, റിപ്പല്ലന്റ് തളിക്കുക എന്നിവയാണ് മറ്റ് മാര്‍ഗ്ഗങ്ങള്‍. ഭക്ഷണം സുരക്ഷിതമായി സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുക. മൃഗങ്ങളില്‍ നിന്നുള്ള കടിയും പോറലും ഒഴിവാക്കേണ്ടതും പ്രധാനമാണ്. വിവിധ സുരക്ഷാ നടപടികള്‍ പാലിച്ചാല്‍ നിങ്ങള്‍ക്ക് ഒരു പരിധി വരെ ജന്തുജന്യ രോഗങ്ങള്‍ തടയാന്‍ സാധിക്കും.

വളര്‍ത്തുമൃഗങ്ങളെ ശ്രദ്ധിക്കാം

വളര്‍ത്തുമൃഗങ്ങളെ ശ്രദ്ധിക്കാം

മൃഗങ്ങളുമായി ഇടപെട്ട് കഴിഞ്ഞാല്‍ ഉടന്‍ തന്നെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം. മുഖത്തോട് ചേര്‍ത്ത് മൃഗങ്ങളെ ഓമനിക്കരുത്. മുഖത്തോ ചുണ്ടിലോ നക്കാന്‍ അവയെ അനുവദിക്കരുത്. 5 വയസില്‍ താഴെയും 65 വയസിന് മുകളിലും പ്രായമുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ മൃഗങ്ങളോട് അടുത്ത് പെരുമാറുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണം.മൃഗങ്ങളില്‍ നിന്ന് മുറിവോ പോറലുകളോ ഉണ്ടായാല്‍ ഉടന്‍ തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുകയും വൈദ്യസഹായം തേടുകയും വേണം·കൃത്യമായി വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പുകളും എടുക്കണം.

Most read:ഹോര്‍മോണ്‍ കുറവ് നിസ്സാരമല്ല; ഭക്ഷണത്തിലുണ്ട് പ്രതിവിധിMost read:ഹോര്‍മോണ്‍ കുറവ് നിസ്സാരമല്ല; ഭക്ഷണത്തിലുണ്ട് പ്രതിവിധി

English summary

World Zoonoses Day 2021: What is zoonosis ? Its Significance During Covid 19 in Malayalam

Zoonosis is an infectious disease that spread from non-human animals to humans. World Zoonoses Day is observed every year on July 6. Read on the significance and history of the day.
X
Desktop Bottom Promotion