Just In
- 29 min ago
Daily Rashi Phalam: പങ്കാളിത്ത കച്ചവടത്തില്‍ നേട്ടം, വിദ്യാര്‍ത്ഥികള്‍ക്ക് വിജയം; രാശിഫലം
- 11 hrs ago
നല്ല ഇഞ്ചി-വെളുത്തുള്ളി രസം പ്രസവ ശേഷം മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും
- 12 hrs ago
ആമസോണില്‍ ഉഗ്രന്‍ ഓഫറില്‍ ഹെല്‍ത്ത് പ്രോഡക്റ്റ്സ്
- 14 hrs ago
ഓണസദ്യക്ക് രുചിയേകാന്‍ ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി; എളുപ്പം തയ്യാറാക്കാം
Don't Miss
- News
സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിക്ക് മതിയായ ഫണ്ട് അനുവദിക്കുന്നില്ല: തിരുവോണത്തിന് പട്ടിണി സമരം
- Finance
ലക്ഷാധിപതിയാകാൻ ചിട്ടി കൂടാം; സാധാരണക്കാർക്കും 50 ലക്ഷം നേടി തരുന്ന ഉഗ്രൻ കെഎസ്എഫ്ഇ ചിട്ടി
- Travel
പാണ്ഡവ ക്ഷേത്രങ്ങള്‍ കണ്ട് വള്ളസദ്യയും കഴിച്ച് പോകാം..മഹാഭാരത ചരിത്രത്തിലൂടെ തീർത്ഥ യാത്രയുമായി കെഎസ്ആര്‍ടിസി
- Sports
IND vs ZIM: ഇടിവെട്ട് മടങ്ങിവരവ്, മാന്‍ ഓഫ് ദി മാച്ച്, ലോകകപ്പ് ടിക്കറ്റ് കാത്ത് ദീപക് ചഹാര്‍
- Movies
'പുറത്തെ ജീവിതം മറക്കും, സ്വപ്നങ്ങളിൽ പോലും ബിഗ് ബോസ് വീടും മത്സരാർത്ഥികളും മാത്രമാകും'; അപർണ മൾബറി പറയുന്നു
- Automobiles
കമോൺഡ്രാ മഹേഷേ! ലംബോർഗിനി ഉറൂസ് ഇനി ഫഹദ് ഫാസിലിനും
- Technology
നമ്പർ മാറാതെ സിം കാർഡ് BSNL നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യുന്നത് എങ്ങനെ
വെള്ളപ്പാണ്ട് നിസ്സാരമല്ല: അറിയണം ലക്ഷണവും കാരണവും പരിഹാരവും
വെള്ളപ്പാണ്ട് എന്നത് പല വിധത്തില്‍ നിങ്ങളുടെ മനസമാധാനം കളയുന്ന ഒന്നാണ്. എന്താണ് വെള്ളപ്പാണ്ട്? ചര്‍മ്മത്തിന് പുറത്തുള്ള കോശങ്ങള്‍ നിറം കുറഞ്ഞ് നശിച്ച് പോവുന്ന ഒരു ചര്മ്മാവസ്ഥയെയാണ് വെള്ളപ്പാണ്ട് എന്ന് പറയുന്നത്. ഇവ നശിക്കുന്നതിന്റെ ഫലമായാണ് പലപ്പോഴും വെള്ളപ്പാണ്ട് എന്ന ചര്മ്മരോഗാവസ്ഥ ഉണ്ടാവുന്നത്. ഇത് പലപ്പോഴും പലര്‍ക്കും തുടക്കത്തില്‍ തിരിച്ചറിയാന്‍ സാധിക്കുകയില്ല. തൊലിപ്പുറത്ത് ഉണ്ടാവുന്ന ചര്‍മ്മ വ്യത്യാസമാണ് പലപ്പോഴും ഇത്തരം അവസ്ഥകളെ വര്‍ദ്ധിപ്പിക്കുന്നത്. ഇത് പിന്നീട് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുമ്പോഴാണ് പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നത്.
ത്വക്കിന്റെ നിറം നഷ്ടമാവുന്ന സ്ഥിരമായ അവസ്ഥയാണ് വെള്ളപ്പാണ്ട്. ത്വക്കിന് നിറം നല്കുന്ന കോശങ്ങള്‍ നശിച്ച് പോവുന്ന അവസ്ഥയിലോ അല്ലെങ്കില്‍ പ്രവര്‍ത്തന രഹിതമാവുമ്പോഴോ ആണ് ഇത്തരം അവസ്ഥകള്‍ സംഭവിക്കുന്നത്. ജനിതകമാറ്റങ്ങള്‍ പോലും പലപ്പോഴും വെള്ളപ്പാണ്ടിന് കാരണമാകുന്നു. 2% വരെ ആളുകളില്‍ വെള്ളപ്പാണ്ടുകള്‍ ഉണ്ട്. ഇന്ന് ലോക വിറ്റിലിഗോ ദിനം ആണ്. ഈ ദിനത്തില്‍ ഈ രോഗാവസ്ഥയെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.

ലക്ഷണങ്ങള്‍
എന്തൊക്കെയാണ് വെള്ളപ്പാണ്ടിന്റെ ലക്ഷണങ്ങള്‍ എന്നും എങ്ങനെ ഈ ചര്‍മ്മാവസ്ഥ നിങ്ങളില്‍ എത്തുന്നു എന്നും നമുക്ക് നോക്കാം. ചര്‍മ്മത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ ആണ് ആദ്യം തിരിച്ചറിയേണ്ടത്. ചര്‍മ്മത്തില്‍ വെളുത്ത നിറത്തിലുള്ള പാടുകള്‍ കാണപ്പെടുന്നുണ്ട്. ഇത് നിങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട ഒരു ലക്ഷണമാണ്. കൈകള്‍, കാലുകള്‍, മുഖം എന്നിവയില്‍ എല്ലാം വെളുത്ത പാടുകള്‍ കാണപ്പെടുന്നു. എന്നാല്‍ ഈ സ്ഥലങ്ങളില്‍ അല്ലാതെ ശരീരത്തിന്റെ ഏത് ഭാഗത്തും ഇത്തരം ലക്ഷണങ്ങള്‍ കാണപ്പെടുന്നു. ചര്‍മ്മത്തിന്റെ പിഗ്മെന്റ് നഷ്ടപ്പെടുന്ന സ്ഥലങ്ങളില്‍ ഉള്ള രോമം വെളുത്ത നിറത്തിലാണ് കാണപ്പെടുന്നത്. പ്രത്യേകിച്ച് തലയോട്ടി, പുരികം, കണ്പീലികള്, താടി എന്നീ ഭാഗങ്ങളില്‍ കാണപ്പെടുന്നു. മെലാനില്‍ എന്ന രാസവസ്തുവാണ് ചര്‍മ്മത്തിന് ഇരുണ്ട നിറം നല്‍കുന്നത്. ഇത് ഉത്പ്പാദിപ്പിക്കുന്ന ത്വക്കിലെ കോശങ്ങളുടെ കഴിവ് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നതാണ് ഇതിന് പിന്നിലെ കാരണം.

കാരണങ്ങള്‍
ഇത്തരം രോഗാവസ്ഥ ഉണ്ടാവുന്നതിന് പ്രധാന കാരണം പലപ്പോഴും ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളാണ്. നമ്മുടെ ശരീരത്തിലെ കോഷഷങ്ങള് ശരീരത്തിലെ തന്നെ അവയവങ്ങളെ പല രീതിയില്‍ ആക്രമിക്കുന്ന അവസ്ഥയെയാണ് ഓട്ടോ ഇമ്മ്യൂണ്‍ രോഗം എന്ന് പറയുന്നത്. ഇത് പലപ്പോഴും നമ്മുടെ തൈറോയ്ഡ് ഗ്രന്ഥികള്‍ ഉള്‍പ്പടെയുള്ള അവയവങ്ങളെ ബാധിക്കുന്നുണ്ട്. ഇവ പിന്നീട് ചര്‍മ്മത്തെ ബാധിക്കുന്ന അവസ്ഥയാണ് പലപ്പോഴും വെള്ളപ്പാണ്ടിലേക്ക് നയിക്കുന്നത്.

പാരമ്പര്യ രോഗം
വെള്ളപ്പാണ്ടിന് പാരമ്പര്യത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഇതൊരു പാരമ്പര്യ രോഗമായി നമുക്ക് കണക്കാക്കാവുന്നതാണ്. ഇവരില്‍ രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നതാണ് സത്യം. ചിലരില്‍ പൊള്ളല്‍ സംഭവിക്കുമ്പോള്‍ ഇതുണ്ടാവുന്നുണ്ട്. ചിലരില്‍ ഇത് കുത്തുകള്‍ പോലെയോ മുറിപ്പാടുകള്‍ പോലെയോ കാണപ്പെടുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് വേഗത്തില്‍ ചികിത്സ തേടുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ഒരു കാരണവശാലും ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അത് വൈകിപ്പിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

പരിഹാരം കാണാന്‍ ഭക്ഷണം
പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെയാണ് കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്ന് നോക്കാവുന്നതാണ്. ഇത്തരം അവസ്ഥകള്‍ ഒഴിവാക്കുന്നതിന് വേണ്ടി ഫോളിക് ആസിഡ്, വിറ്റാമിന്‍ സ, വിറ്റാമിന്‍ ബി 12 എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാവുന്നതാണ്. മത്തങ്ങാക്കുരു, വാള്‍നട്സ്, പേരക്ക, പാലും പാലുല്‍പ്പന്നങ്ങളും, മീന്‍, മുട്ട, ഇറച്ചി, ഇലക്കറികള്‍, സോയാബീന്‍ എന്നിവയെല്ലാം കഴിക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ രോഗത്തെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്.

തെറ്റിദ്ധാരണകള്‍
എന്നാല്‍ ഈ രോഗത്തെക്കുറിച്ച് പലര്‍ക്കും പല വിധത്തിലുള്ള തെറ്റിദ്ധാരണകളും ഉണ്ടാവുന്നുണ്ട്. അവയെല്ലാം മിഥ്യാധാരണകള്‍ തന്നെയാണ്. മത്സ്യവും പാലും ഒരുമിച്ച് കഴിക്കുന്നത് ചര്‍മ്മത്തില്‍ ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നു എന്നാണ് പറയുന്നു. ഇതിനെ സാധൂകരിക്കുന്ന തരത്തില്‍ യാതൊരു വിധത്തിലുള്ള പഠനങ്ങളും നിലവില്‍ ഇല്ല. ഇത് കൂടാതെ രോഗബാധിതനായ വ്യക്തിയുടെ സ്പര്‍ശനത്തിലൂടെ രോഗം പകരുന്നു എന്നതും മിഥ്യാധാരണയാണ്. ഇത് ഒരു പകര്‍ച്ചവ്യാധിയല്ല എന്നതാണ് സത്യം. സോപ്പ് കൂടുതല്‍ ഉപയോഗിക്കുന്നത് ഇത്തരം പാടുകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇതും തെറ്റാണ് എന്നതാണ്.
ഒരിക്കലും
വിട്ടുമാറാത്ത
ക്ഷീണമോ,
അതീവ
ശ്രദ്ധ
വേണ്ട
ലക്ഷണങ്ങള്‍
most read:ആകര്‍ഷകമായ അരക്കെട്ടിന് ഈ യോഗ നിത്യവും ചെയ്യാം