For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക ആത്മഹത്യാ പ്രതിരോധ ദിനം: തളരാതെ മുന്നോട്ട്

|

ആത്മഹത്യയെക്കുറിച്ചും ആഗോളതലത്തില്‍ ആത്മഹത്യ തടയാന്‍ സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി സെപ്റ്റംബര്‍ 10 ന് ലോക ആത്മഹത്യ പ്രതിരോധ ദിനം ആചരിക്കുന്നു. 2003 മുതല്‍ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സൂയിസൈഡ് പ്രിവന്‍ഷന്‍ (ഐ.എ.എസ്.പി) ലോകാരോഗ്യ സംഘടനയുമായും (ഡബ്ല്യു.എച്ച്.ഒ) വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്തുമായും (ഡബ്ല്യു.എഫ്.എം.എച്ച്) സഹകരിച്ച് ഈ ദിനത്തിന് ആതിഥേയത്വം വഹിക്കുന്നു.

Most read: പ്രമേഹത്തെ മെരുക്കാന്‍ വ്യായാമശീലം; ശ്രദ്ധിക്കണംMost read: പ്രമേഹത്തെ മെരുക്കാന്‍ വ്യായാമശീലം; ശ്രദ്ധിക്കണം

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വര്‍ഷവും 800,00ഓളം പേര്‍ ആത്മഹത്യ കാരണം മരിക്കുന്നു. ഓരോ 40 സെക്കന്‍ഡിലും ഒരു ആത്മഹത്യാ മരണം ലോകത്ത് സംഭവിക്കുന്നു.

ആത്മഹത്യാ പ്രതിരോധ ദിനം: സന്ദേശം

ആത്മഹത്യാ പ്രതിരോധ ദിനം: സന്ദേശം

കഴിഞ്ഞ രണ്ട് വര്‍ഷമായി ലോകാരോഗ്യ സംഘടനയുടെ ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ സന്ദേശം 'ആത്മഹത്യ തടയാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുക' എന്നതായിരുന്നു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ ദിനത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്. കാരണം, വൈറസ് ബാധയേറ്റവരുടെ മാനസിക നിലയിലെ മാറ്റങ്ങള്‍ അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന വാര്‍ത്തകള്‍ വര്‍ദ്ധിച്ചുവരികയാണ് ഇപ്പോള്‍.

കണക്കുകള്‍ ഞെട്ടിക്കുന്നത്

കണക്കുകള്‍ ഞെട്ടിക്കുന്നത്

കുടുംബ പ്രശ്‌നങ്ങള്‍, മാനസികാസ്വാസ്ഥ്യം, കടബാധ്യത, രോഗങ്ങള്‍, തൊഴിലില്ലായ്മ, പ്രണയ നൈരാശ്യം തുടങ്ങി വിവിധ കാരണങ്ങളാല്‍ ആത്മഹത്യയിലേക്ക് വീഴുന്നവരുടെ കണക്കുകള്‍ നാള്‍ക്കുനാള്‍ ഉയര്‍ന്നുവരികയാണ്. 2015 മുതല്‍, എല്ലാ വര്‍ഷവും ആത്മഹത്യാ കേസുകളില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 2019 ല്‍ രാജ്യത്ത് 1,39,123 ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇത് 2018നെ അപേക്ഷിച്ച് 3.4% വര്‍ദ്ധനവ് കാണിക്കുന്നു. ആത്മഹത്യകളുടെ നിരക്ക് 2018 നെ അപേക്ഷിച്ച് 2019 ല്‍ 0.2% വര്‍ദ്ധിച്ചു.

Most read:ഈ ശീലങ്ങള്‍ പതിവാണോ? രോഗിയാകാന്‍ വേറൊന്നും വേണ്ടMost read:ഈ ശീലങ്ങള്‍ പതിവാണോ? രോഗിയാകാന്‍ വേറൊന്നും വേണ്ട

ഇന്ത്യയില്‍

ഇന്ത്യയില്‍

മഹാരാഷ്ട്രയാണ് ആത്മഹത്യാ കണക്കുകളുടെ കാര്യത്തില്‍ മുന്‍പിന്‍ നില്‍ക്കുന്നത്(18,916). തമിഴ്‌നാട് (13,493), പശ്ചിമ ബംഗാള്‍(12,665), മധ്യപ്രദേശ് (12,457), കര്‍ണാടക (11,288) എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മൊത്തം ആത്മഹത്യകളുടെ 49.5% വും ഈ അഞ്ച് സംസ്ഥാനങ്ങളും ചേര്‍ന്നാണ്.

കേരളത്തിലെ കണക്കുകള്‍

കേരളത്തിലെ കണക്കുകള്‍

കേരളത്തില്‍ ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2019ലെ കണക്ക് പ്രകാരം ആത്മഹത്യാ നിരക്ക് 24.3 ആണ്. ഓരോ വര്‍ഷവും കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. കൊല്ലത്താണ് കേരളത്തില്‍ ഏറ്റവുമധികം ആത്മഹത്യകള്‍ നടക്കുന്നത്. കഴിഞ്ഞവര്‍ഷം 457 പേരാണ് കൊല്ലം ജില്ലയില്‍ ആത്മഹത്യ ചെയ്തത്.

Most read:വിഷാദം നീങ്ങും, മൂഡ് ഉണര്‍ത്തും ഭക്ഷണം ഇതാMost read:വിഷാദം നീങ്ങും, മൂഡ് ഉണര്‍ത്തും ഭക്ഷണം ഇതാ

കൗമാരക്കാരിലെ പ്രശ്‌നങ്ങള്‍

കൗമാരക്കാരിലെ പ്രശ്‌നങ്ങള്‍

കൗമാരക്കാരിലെ ആത്മഹത്യയും വര്‍ധിച്ചുവരികയാണ്. നിസ്സാരപ്രശ്‌നങ്ങളില്‍ പോലും മനംനൊന്ത് കുട്ടികളും കൗമാരക്കാരും ആത്മഹത്യാപ്രവണത കാണിക്കുന്നത് നിസ്സാരമായി കാണാനാകില്ല. മൊബൈല്‍ ഫോണ്‍ നല്‍കിയില്ലെങ്കിലോ വീട്ടുകാര്‍ വഴക്കുപറഞ്ഞാലോ പരീക്ഷയില്‍ തോറ്റാലോ ഉടനെതന്നെ കുട്ടികള്‍ പരിഹാരം കാണുന്നത് ആത്മഹത്യയിലൂടെയാണ്. ശക്തമായ കൗണ്‍സിലിംഗ് ഇതിനെതിരേ ഫലവത്താകേണ്ടുണ്ട്. ഇപ്പോഴുള്ള കോവിഡ് മഹാമാരിയും ആളുകളില്‍ കഠിനമായ മാനസിക അസ്വസ്ഥതകള്‍ സൃഷ്ടിച്ചിട്ടുണ്ട്. പ്രത്യേകിച്ചും സമ്പദ്‌വ്യവസ്ഥയുടെ മാന്ദ്യം, സാമൂഹിക അകലം പാലിക്കല്‍, ക്വാറന്റെന്‍, തൊഴില്‍ നഷ്ടം തുടങ്ങിയവ ഏറെ ആഘാതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

ആത്മഹത്യയ്‌ക്കെതിരേ അവബോധം

ആത്മഹത്യയ്‌ക്കെതിരേ അവബോധം

ഒരു വലിയ പൊതുജനാരോഗ്യ പ്രശ്‌നമെന്ന നിലയില്‍ ആത്മഹത്യയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കേണ്ടത് പ്രധാനമാണ്. ആത്മഹത്യ തടയുന്നതിന് വേണ്ടത്ര പരിഹാരം കാണാത്തതും പല സമൂഹങ്ങളിലും ഇത് പരസ്യമായി ചര്‍ച്ച ചെയ്യാത്തതും ഒരു വിലങ്ങുതടിയാണ്. ആത്മഹത്യാപരമായ പെരുമാറ്റങ്ങളെക്കുറിച്ചും അവ എങ്ങനെ ഫലപ്രദമായി തടയാമെന്നതിനെക്കുറിച്ചും അവബോധം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇതിനായുള്ള ഏറ്റവും നല്ല തന്ത്രം. കുട്ടികളിലും കൗമാരക്കാരിലുമാണ് മനശാസ്ത്രപരമായ സമീപനത്തിലൂടെ അവബോധം വളര്‍ത്തേണ്ടത്.

Most read:നട്ടെല്ല് തകര്‍ക്കും നിങ്ങളുടെ ഈ ശീലങ്ങള്‍Most read:നട്ടെല്ല് തകര്‍ക്കും നിങ്ങളുടെ ഈ ശീലങ്ങള്‍

ആത്മഹത്യ തടയാനുള്ള വഴികള്‍

ആത്മഹത്യ തടയാനുള്ള വഴികള്‍

  • ആത്മഹത്യകള്‍ നിയന്ത്രിക്കപ്പെടുന്നുണ്ടെന്നും പിന്നീട് കുറയുന്നുവെന്നും ഉറപ്പാക്കാന്‍ ഇനിപ്പറയുന്നവ പാലിക്കേണ്ടതുണ്ട്:
  • സമൂഹത്തില്‍ സഹായം എത്താത്ത ആളുകള്‍ക്കിടയിലേക്ക് സന്നദ്ധസംഘടനകള്‍ പോലെയുള്ളവ എത്തിച്ചേരേണ്ടതുണ്ട്.
  • സമൂഹത്തില്‍ ആത്മഹത്യാപരമായ പെരുമാറ്റങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കാനായി ബോധവല്‍ക്കരണ കാമ്പെയ്‌നുകള്‍ സംഘടിപ്പിക്കുക.
  • അപകടസാധ്യത ഘടകങ്ങള്‍ കുറയ്ക്കുന്നതിന് മാത്രമല്ല, സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും കാമ്പെയ്‌നുകള്‍ ഫലവത്താകുന്നതാണ്. പ്രത്യേകിച്ച് കുട്ടികളിലും കൗമാരക്കാരിലും.
  • പൊതുജനങ്ങളില്‍ കോവിഡ് 19 ഉത്കണ്ഠ, പകര്‍ച്ചവ്യാധി ഭയം, വിഷാദം, ഏകാന്തത, സമ്മര്‍ദ്ദം എന്നിവ അകറ്റാനുള്ള വഴികള്‍ സ്വീകരിക്കുക

English summary

World Suicide Prevention Day 2020: Significance of Suicide Prevention during Pandemic

World Suicide Prevention Day 2020: The covid-19 pandemic has created a world environment that is harsh and seriously detrimental for mental health, now it is time to focus on suicide prevention.
X
Desktop Bottom Promotion