For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

World Sleep Day 2022: ഈ ഉറക്കതകരാറുകള്‍ നിസ്സാരമല്ല: അപകടം തിരിച്ചറിയണം

|

ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരെങ്കില്‍ നാം തിരിച്ചറിയേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ ഒന്നാണ് ഉറക്കം. ആരോഗ്യത്തോടെ ഇരിക്കുന്നതിന് ഒരാള്‍ക്ക് ഉറക്കം വളരെ അത്യാവശ്യമാണ്. ഉറക്കമില്ലായ്മ പലപ്പോഴും നമ്മുടെ ആരോഗ്യത്തെ വളരെയധികം നശിപ്പിക്കുകയും കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ രാത്രിയില്‍ ഉറക്കമില്ലാത്ത അവസ്ഥയെ നിസ്സാരമായി കണക്കാക്കരുത്. എന്താണ് ഉറക്ക തകരാറ്, ഇതിനെ എങ്ങനെ പ്രതിരോധിക്കണം എന്നുള്ളത് പലര്‍ക്കും അറിയില്ല. ഉറക്ക തകരാറുകള്‍ എന്നാല്‍ അത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്ന അവസ്ഥയെയാണ് പറയുന്നത്. എന്നാല്‍ തല്‍ഫലമായി, പകല്‍ ഉറക്കത്തിനും മറ്റ് ലക്ഷണങ്ങള്‍ക്കും ഇത് കാരണമാകുന്നുണ്ട്.

എന്നാല്‍ ഇനി ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഈ ലോക ഉറക്ക ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. നിങ്ങള്‍ക്ക് ഉറക്ക തകരാറ് ഉണ്ടോ ഇല്ലയോ എന്നുള്ളതാണ് ആദ്യം അറിയേണ്ടത്. അതിന് വേണ്ടി ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. അതില്‍ ചിലതാണ് ഇവിടെ പറയുന്നത്. നിങ്ങള്‍ക്ക് പതിവായി ഉറങ്ങാന്‍ ബുദ്ധിമുട്ട് ഉണ്ടാവുന്നത്. തലേദിവസം രാത്രി ഏഴുമണിക്കൂറെങ്കിലും ഉറങ്ങിയെങ്കിലും പകല്‍സമയത്ത് ക്ഷീണം അനുഭവപ്പെടുന്നത്, പകല്‍ ഊര്‍ജ്ജസ്വലനമല്ലാത്ത അവസ്ഥയുണ്ടാവുന്നത് ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇതിനെക്കുറിച്ച് വിശദമായി അറിയാം.

ഉറക്ക തകരാറുകള്‍ എത്രത്തോളം സാധാരണം?

ഉറക്ക തകരാറുകള്‍ എത്രത്തോളം സാധാരണം?

നമ്മുടെ ജനസംഖ്യയില്‍ നല്ലൊരു ശതമാനം ആളുകള്‍ക്കും പലപ്പോഴും ഉറക്ക തകരാറുകള്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ തന്നെ ഏകദേശം 80 തരത്തിലുള്ള ഉറക്ക തകരാറുകള്‍ ഉണ്ട്. ഉറക്കമില്ലായ്മ, സ്ലീപ്പ് അപ്‌നിയ, റെസ്റ്റ്‌ലസ് ലെഗ് സിന്‍ഡ്രോം, നാര്‍കോലെപ്‌സി എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഇതിനാണ് ചികിത്സ ആവശ്യമായി ഉള്ളത്. ഇതില്‍ ഓരോന്നിനേയും കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.

എത്ര ഉറക്കം ആവശ്യം?

എത്ര ഉറക്കം ആവശ്യം?

മുതിര്‍ന്നവര്‍ രാത്രിയില്‍ ഏഴു മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് പറയുന്നത്. ഇതില്‍ തന്നെ ചില ആളുകള്‍ അല്‍പം കൂടുതല്‍ സമയം ഉറങ്ങുന്നതിന് ശ്രദ്ധിക്കണം. മുതിര്‍ന്നവര്‍ (18-54 വയസ്സ്) പ്രവൃത്തിദിവസങ്ങളില്‍ രാത്രിയില്‍ ശരാശരി 6.4 മണിക്കൂറും ആഴ്ചാവസാനങ്ങളില്‍ 7.7 മണിക്കൂറും ഉറങ്ങണം എന്നാണ് പറയുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഉറക്കസമയം കുറയുന്ന പ്രവണതയാണ് പലരിലും ഉണ്ടാവുന്നത്. കുറച്ച് സമയം ഉറങ്ങുന്ന ആളുകള്‍ രാത്രിയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനോ ഓഫീസിലെ ജോലി വീട്ടില്‍ ചെയ്യുന്നതിനോ സമയം മാറ്റി വെക്കുമ്പോള്‍ അവരുടെ ഉറക്കമില്ലായ്മക്ക് അത് പലപ്പോഴും കാരണമാകുന്നുണ്ട്.

എത്ര ഉറക്കം ആവശ്യം?

എത്ര ഉറക്കം ആവശ്യം?

പ്രായമായവര്‍ (55-84 വയസ്സ്) പ്രവൃത്തിദിവസങ്ങളില്‍ ശരാശരി ഏഴ് മണിക്കൂറും ആഴ്ചാവസാനങ്ങളില്‍ 7.1 മണിക്കൂറും ഉറങ്ങണമെന്നാണ് പറയുന്നത്. ബാത്ത്‌റൂം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും പ്രായമായവരില്‍ ശാരീരിക വേദനയോ അസ്വാസ്ഥ്യമോ മൂലം പലപ്പോഴും ഉറക്കത്തിന് ഭംഗം സംഭവിക്കുന്നു. ഇത് അല്‍പം ഗുരുതരമായ അവസ്ഥയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് ഈ അവസ്ഥ അല്‍പം ശ്രദ്ധിക്കണം. കുട്ടികളിലും ഉറക്ക സമയം വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. കൂടുതല്‍ കഫീന്‍ ഉപഭോഗം മൂന്ന് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ ഉറക്കം നഷ്ടപ്പെടുത്തുകയും കിടപ്പുമുറിയില്‍ ഒരു ടെലിവിഷന്‍ ഉള്ളത് കുട്ടികളില്‍ ഉറക്ക പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിലേക്കും എത്തുന്നുണ്ട്.

എന്ത് സംഭവിക്കുന്നു?

എന്ത് സംഭവിക്കുന്നു?

ഒരു വ്യക്തിക്ക് വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ലെങ്കില്‍ അയാളുടെ ശരീരത്തില്‍ എന്ത് സംഭവിക്കും എന്ന കാര്യം നമുക്ക് നോക്കാവുന്നതാണ്. ഉറക്കത്തിന്റെ ശരിയായ അളവോ ഗുണനിലവാരമോ ലഭിക്കാത്തത് ക്ഷീണം മാത്രമല്ല നിങ്ങളില്‍ ഉണ്ടാക്കുന്നത് എന്നാല്‍ ഉറക്കം ബുദ്ധിപരമായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുകയുമാണ് ചെയ്യുന്നത്. കുട്ടികളിലെ ഉറക്കമില്ലായ്മ പലപ്പോഴും പഠന വൈകല്യങ്ങള്‍, ഓര്‍മ്മശക്തിയുടെ പ്രശ്‌നങ്ങള്‍, വ്യക്തിത്വ മാറ്റങ്ങള്‍, വിഷാദം എന്നിവയിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്.

എന്ത് സംഭവിക്കുന്നു?

എന്ത് സംഭവിക്കുന്നു?

ഇത് കൂടാതെ ഉറക്കമില്ലായ്മ ഉണ്ടാവുന്ന അവസ്ഥയില്‍ പലപ്പോഴും ആളുകള്‍ക്ക് പലപ്പോഴും തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള ബുദ്ധിമുട്ടും, പെട്ടെന്നുള്ള ദേഷ്യവും, പ്രതികരണം നഷ്ടപ്പെടുന്ന അവസ്ഥയും എല്ലാം ഉണ്ടാവും. ഇത് കൂടാതെ ഇവരില്‍ അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം എന്നിവക്ക് കൂടി ഉറക്കക്കുറവ് കാരണമാകുന്നുണ്ട്. ഇത് വളരെ അപകടകരമായ അവസ്ഥയാണ് നിങ്ങളില്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ ഉറക്കക്കുറവും ശ്രദ്ധിക്കണം. ഇത് പലപ്പോഴും പുരുഷന്മാരേക്കാള്‍ സ്ത്രീകളെയാണ് കൂടുതല്‍ ബാധിക്കുന്നത്.

ലക്ഷണങ്ങളും കാരണങ്ങളും

ലക്ഷണങ്ങളും കാരണങ്ങളും

ഉറക്ക തകരാറുകള്‍ക്ക് കാരണമാകുന്നത് എന്താണ് എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. ഇതിന് പിന്നില്‍ വിവിധ കാരണങ്ങള്‍ ഉണ്ടാവാം. എന്തുകൊണ്ട് ഉറക്കം വരുന്നില്ല എന്ന് നോക്കാം. അതിന് പിന്നില്‍ പലപ്പോഴും ശാരീരിക അസ്വസ്ഥതകള്‍, മെഡിക്കല്‍ അസ്വസ്ഥതകള്‍, വിഷാദവും ഉത്കണ്ഠയും ഉണ്ടാവാം. ഇത് കൂടാതെ മദ്യപിക്കുന്നവരിലും രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരിലും നാര്‍ക്കോലെപ്‌സി, ചില പ്രത്യേക മരുന്നുകള്‍ എന്നിവയെല്ലാം പലപ്പോഴും ഉറക്കമില്ലായ്മയിലേക്ക് എത്തുന്നുണ്ട്.

എന്താണ് സ്ലീപ് അപ്നിയ?

എന്താണ് സ്ലീപ് അപ്നിയ?

ഉറക്കത്തില്‍ ഒരു വ്യക്തിയുടെ ശ്വാസോച്ഛ്വാസം തടസ്സപ്പെടുമ്പോള്‍ സംഭവിക്കുന്ന ഗുരുതരമായ ഉറക്ക തകരാറാണ് സ്ലീപ്പ് അപ്നിയ എന്ന് പറയുന്നത്. പലപ്പോഴും ചികിത്സയില്ലാത്ത സ്ലീപ് അപ്നിയ ഉള്ള ആളുകളില്‍ പല അവസരങ്ങളിലും ശ്വാസോച്ഛ്വാസം നില്‍ക്കുന്ന അവസ്ഥയോ തടസ്സപ്പെടുന്ന അവസ്ഥയോ ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ രണ്ട് തരത്തിലുള്ള സ്ലീപ് അപ്നിയ ഉണ്ട്: ഒബ്‌സ്ട്രക്റ്റീവ്, സെന്‍ട്രല്‍. എന്നിവയാണ് അവ. ഇതില്‍ ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ (OSA) എന്ന് പറഞ്ഞാല്‍ ഉറക്കത്തില്‍ തൊണ്ടയുടെ പിന്‍ഭാഗത്തെ മൃദുവായ ടിഷ്യു താഴേക്ക് നില്‍ക്കുമ്പോള്‍ ഉണ്ടാവുന്ന ശ്വാസനാളത്തിന്റെ തടസ്സം മൂലമാണ് ഇത് സംഭവിക്കുന്നത്.

എന്താണ് സ്ലീപ് അപ്നിയ?

എന്താണ് സ്ലീപ് അപ്നിയ?

സെന്‍ട്രല്‍ സ്ലീപ് അപ്നിയയില്‍ (സിഎസ്എ) എന്നാല്‍ ഈ അവസ്ഥയില്‍ ശ്വാസനാളം തടസ്സപ്പെടുന്നില്ല, പക്ഷേ ശരീരത്തോട് ശ്വസിക്കാന്‍ പറയുന്നതില്‍ പലപ്പോഴും മസ്തിഷ്‌കം പരാജയപ്പെടുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. ഇത് നിങ്ങളുടെ കേന്ദ്ര നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ഇത് ഇടക്കിടെ ഉറക്കത്തിന് തടസ്സം സൃഷ്ടിക്കുന്നു.

 നാര്‍കോലെപ്‌സി

നാര്‍കോലെപ്‌സി

ന്യൂറോളജിക്കല്‍ ഡിസോര്‍ഡറാണ് നാര്‍കോലെപ്‌സി എന്ന് പറയുന്നത്. നാര്‍കോലെപ്സി ഉള്ള ആളുകള്‍ക്ക് അമിതമായ പകല്‍ ഉറക്കം ഉണ്ടാവുന്നു. ഇവരില്‍ രാത്രി ഉറക്കമില്ലാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും ഏത് സമയത്തും ഏത് അവസ്ഥയിലും സംഭവിക്കാവുന്നതാണ്. നാര്‍കോലെപ്‌സി ഉള്ള ചില രോഗികള്‍ക്ക് ചിരിയോ മറ്റ് വികാരങ്ങളോ കൊണ്ട് പെട്ടെന്ന് പേശി ബലഹീനത ഉണ്ടാവുന്നതിനുള്ള അവസ്ഥയും ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും ചെറുപ്പക്കാരിലാണ് കൂടുതല്‍ കാണപ്പെടുന്നത്. 15 നും 25 നും ഇടയില്‍ ആണ് സാധാരണയായി കാണപ്പെടുന്നത്. എന്നാല്‍ ഏത് പ്രായത്തിലും ഇത് പ്രകടമാവുന്നതിനുള്ള സാധ്യതയുണ്ട്.

ഉറക്കത്തില്‍ തളര്‍ച്ചയോ, അനങ്ങാന്‍ സാധിക്കുന്നില്ലേ; അറിയണം ഈ അവസ്ഥഉറക്കത്തില്‍ തളര്‍ച്ചയോ, അനങ്ങാന്‍ സാധിക്കുന്നില്ലേ; അറിയണം ഈ അവസ്ഥ

കുടലില്‍ ക്യാന്‍സര്‍ വളരുന്നത് അറിയില്ല: ശ്രദ്ധിക്കണം ഈ ലക്ഷണംകുടലില്‍ ക്യാന്‍സര്‍ വളരുന്നത് അറിയില്ല: ശ്രദ്ധിക്കണം ഈ ലക്ഷണം

English summary

World Sleep Day 2022- Common Sleep Disorders: Symptoms, Causes And Treatment In Malayalam

Here in this article we are sharing some symptoms, causes and treatment of common sleep disorders in malayalam. Take a look.
Story first published: Thursday, March 17, 2022, 15:34 [IST]
X
Desktop Bottom Promotion