For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസ്ഥികള്‍ക്ക് കരുത്തേകാം, ഓസ്റ്റിയോപൊറോസിസ് തടയാം; ഈ ആഹാരശീലം പിന്തുടരൂ

|

എല്ലുകള്‍ പതിയെ മെലിഞ്ഞ് ദുര്‍ബലമാകുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് ഓസ്റ്റിയോപൊറോസിസ്. ഓസ്റ്റിയോപൊറോസിസ് ബാധിച്ചാല്‍ ചെറിയ അപകടങ്ങള്‍, വീഴ്ചകള്‍ എന്നിവ ഉണ്ടായാല്‍ പോലും നിങ്ങളുടെ അസ്ഥികള്‍ ഒടിയാനുള്ള സാധ്യത ഏറെയാണ്. ഒരു വ്യക്തിക്ക് ഓസ്റ്റിയോപൊറോസിസ് ഉണ്ടാകുമ്പോള്‍ അതവരുടെ ശരീരത്തിലെ എല്ലാ എല്ലുകളും ബാധിക്കുന്നു. നട്ടെല്ല്, ഇടുപ്പ്, കൈത്തണ്ട എന്നിവയുടെ എല്ലുകള്‍ക്കാണ് കൂടുതലായി ഇത് പ്രശ്‌നമാകുന്നത്. ഈ എല്ലുകള്‍ പൊട്ടാനുള്ള സാധ്യത കൂടുതലായിവരുന്നു.

Most read: ശ്രദ്ധിച്ചില്ലെങ്കില്‍ പ്രശ്‌നമാകും; സോറിയാറ്റിക് ആര്‍ത്രൈറ്റിസ് ലക്ഷണങ്ങളും ചികിത്സയുംMost read: ശ്രദ്ധിച്ചില്ലെങ്കില്‍ പ്രശ്‌നമാകും; സോറിയാറ്റിക് ആര്‍ത്രൈറ്റിസ് ലക്ഷണങ്ങളും ചികിത്സയും

പ്രായമായവരെയാണ് ഓസ്റ്റിയോപൊറോസിസ് അധികമായി ബാധിക്കുന്നത്. എന്നാല്‍ നിങ്ങളുടെ എല്ലുകള്‍ ക്ഷയിക്കുന്നത് ചെറുപ്രായത്തില്‍ തന്നെ ആരംഭിക്കാം എന്നതാണ് വസ്തുത. അനാരോഗ്യകരമായ ജീവിതശൈലിയാണ് ഇതിന് പ്രധാന കാരണം. നിങ്ങളുടെ കുടുംബ ചരിത്രം, ജീവിതശൈലി, കാല്‍സ്യത്തിന്റെ അളവ് കുറയുന്നത് എന്നിവ ഓസ്റ്റിയോപൊറോസിസിലേക്ക് നയിക്കും. അതിനാല്‍, നിങ്ങളുടെ എല്ലുകളുടെ ആരോഗ്യത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് പ്രധാനമാണ്. ഓസ്റ്റിയോപൊറോസിസിന്റെ ചില സാധാരണ ലക്ഷണങ്ങളും ഓസ്റ്റിയോപൊറോസിസ് നിയന്ത്രണത്തിലാക്കാന്‍ നിങ്ങള്‍ ശീലിക്കേണ്ട ചില ഡയറ്റ് പ്ലാനുകളും എന്തെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

ഓസ്റ്റിയോപൊറോസിസ് ലക്ഷണങ്ങള്‍

ഓസ്റ്റിയോപൊറോസിസ് ലക്ഷണങ്ങള്‍

അസ്ഥിക്ഷയത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ സാധാരണയായി ലക്ഷണങ്ങളൊന്നും കാണിക്കില്ല. എന്നാല്‍ ഓസ്റ്റിയോപൊറോസിസ് മൂലം നിങ്ങളുടെ അസ്ഥികള്‍ ദുര്‍ബലമായാല്‍, നിങ്ങള്‍ക്ക് ഇനിപ്പറയുന്ന ലക്ഷണങ്ങള്‍ ഉണ്ടാവാം:

* ഒടിഞ്ഞതോ പൊട്ടിയതോ ആയ കശേരുക്കള്‍ മൂലമുണ്ടാകുന്ന നടുവേദന

* കാലക്രമേണ ഉയരം കുറയുന്നത്

* ശരീരം കൂനി വരുന്നത്

* എളുപ്പത്തില്‍ പൊട്ടുന്ന ഒരു അസ്ഥികള്‍

ഓസ്റ്റിയോപൊറോസിസ് തടയാന്‍ ഈ ആഹാരശീലം

ഓസ്റ്റിയോപൊറോസിസ് തടയാന്‍ ഈ ആഹാരശീലം

കാല്‍സ്യം

എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിര്‍ത്താനായി കാല്‍സ്യം നിങ്ങളെ സഹായിക്കുന്നു. നാഡികള്‍, ഹൃദയം എന്നിവയുടെ നല്ല പ്രവര്‍ത്തനത്തിനും രക്തം കട്ടപിടിക്കുന്നതിനും കാല്‍സ്യം പിന്തുണ നല്‍കുന്നു. കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങളാണ് പാല്‍, തൈര്, ചീസ്, ബദാം, ബ്രൊക്കോളി, കെയ്ല്‍, ടേണിപ്പ് ഇലകള്‍, ഉണങ്ങിയ അത്തിപ്പഴം തുടങ്ങിയവ.

Most read:ആരോഗ്യം വളര്‍ത്തുന്ന പച്ച ഇലക്കറികള്‍; പതിവായി കഴിച്ചാല്‍ ഗുണങ്ങളിത്Most read:ആരോഗ്യം വളര്‍ത്തുന്ന പച്ച ഇലക്കറികള്‍; പതിവായി കഴിച്ചാല്‍ ഗുണങ്ങളിത്

വിറ്റാമിന്‍-ഡി

വിറ്റാമിന്‍-ഡി

കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനാണ് വിറ്റാമിന്‍ ഡി. ഈ ധാതു കാല്‍സ്യം ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നു. വിറ്റാമിന്‍-ഡി സമ്പന്നമായ ഭക്ഷണങ്ങളാണ് കോഴി, മുട്ടയുടെ മഞ്ഞ, സാല്‍മണ്‍, അയല, ട്യൂണ, കൂണ്‍, പാലും പാലുല്‍പ്പന്നങ്ങളും തുടങ്ങിയവ.

ഫോസ്ഫറസ്

ഫോസ്ഫറസ്

നിങ്ങളുടെ വളര്‍ച്ചാ ഘട്ടത്തില്‍ ടിഷ്യൂകളുടെയും അസ്ഥികളുടെയും നിര്‍മ്മാണത്തെ പിന്തുണക്കുന്ന ധാതുവാണ് ഫോസ്ഫറസ്. ഫോസ്ഫറസ് അടങ്ങിയ ഭക്ഷണങ്ങളാണ് പാല്‍, ചീസ്, തൈര് തുടങ്ങിയ പാലുല്‍പ്പന്നങ്ങള്‍, കോഴിയിറച്ചി, ഓട്‌സ്, മുട്ട, സൂര്യകാന്തി വിത്തുകള്‍, മത്തങ്ങ വിത്തുകള്‍, ട്യൂണ എന്നിവ.

Most read:ഈ അസുഖങ്ങള്‍ക്ക് പ്രതിവിധിയാണ് മാതളനാരങ്ങ ഇല; ഉപയോഗിക്കേണ്ടത് ഇങ്ങനെMost read:ഈ അസുഖങ്ങള്‍ക്ക് പ്രതിവിധിയാണ് മാതളനാരങ്ങ ഇല; ഉപയോഗിക്കേണ്ടത് ഇങ്ങനെ

പ്രോട്ടീന്‍

പ്രോട്ടീന്‍

ഈ മാക്രോ ന്യൂട്രിയന്റ് നിങ്ങളുടെ ശരീരത്തെ കാല്‍സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളാണ് പാല്‍, തൈര്, ചീസ്, സോയാബീന്‍, ടോഫു, പയര്‍, ബീന്‍സ്, ക്വിനോവ, ഓട്‌സ്, ചിക്കന്‍, ഓയ്‌സ്റ്റര്‍, മത്സ്യം, ബദാം, എള്ള് തുടങ്ങിയവ.

പച്ചക്കറികള്‍

പച്ചക്കറികള്‍

അസ്ഥി രൂപപ്പെടുന്ന കോശങ്ങളുടെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുന്ന വിറ്റാമിന്‍ സിയുടെ ഏറ്റവും മികച്ച ധാതാക്കളാണ് പച്ചക്കറികള്‍. വിറ്റാമിന്‍ സിയുടെ ആന്റിഓക്‌സിഡന്റ് ഘടകങ്ങള്‍ അസ്ഥി കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നു. പച്ചക്കറികള്‍ കഴിക്കുന്നതിലൂടെ നിങ്ങളുടെ അസ്ഥി സാന്ദ്രത വര്‍ദ്ധിക്കുന്നു. ബ്രോക്കോളി, കാബേജ് തുടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഓസ്റ്റിയോപൊറോസിസിനുള്ള സാധ്യത കുറയ്ക്കുന്നു.

Most read:ഭക്ഷണം കഴിക്കുമ്പോള്‍ വയറ് പ്രശ്‌നമാക്കുന്നോ? ഈ യോഗാസനത്തിലുണ്ട് പരിഹാരംMost read:ഭക്ഷണം കഴിക്കുമ്പോള്‍ വയറ് പ്രശ്‌നമാക്കുന്നോ? ഈ യോഗാസനത്തിലുണ്ട് പരിഹാരം

വ്യായാമശീലം വളര്‍ത്തുക

വ്യായാമശീലം വളര്‍ത്തുക

അസ്ഥികളുടെ കരുത്തിന് വ്യായാമം അത്യാവശ്യമാണ്. പതിവായി വ്യായാമം ചെയ്യുന്നത് നിങ്ങളില്‍ ശക്തമായ അസ്ഥികള്‍ നിര്‍മ്മിക്കാനും പരിപാലിക്കാനും സഹായിക്കും. പ്രായമായവരില്‍ അസ്ഥി ക്ഷതം തടയുന്നതിന് ഇത് വളരെയധികം ഗുണം ചെയ്യും. അസ്ഥി സാന്ദ്രത, അസ്ഥികളുടെ ശക്തി, അസ്ഥിയുടെ വലിപ്പം എന്നിവ മികച്ച രീതിയില്‍ നിലനിര്‍ത്താന്‍ വ്യായാമം സഹായിക്കും.

ശരീരഭാരം ശ്രദ്ധിക്കുക

ശരീരഭാരം ശ്രദ്ധിക്കുക

പോഷകസമൃദ്ധമായ ആഹാരത്തിനൊപ്പം തന്നെ പ്രധാനമാണ് നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കുന്നതും. ഭാരക്കുറവും ഭാരക്കൂടുതലും നിങ്ങളുടെ അസ്ഥികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഭാരക്കുറവ് ഓസ്റ്റിയോപീനിയ, ഓസ്റ്റിയോപൊറോസിസ് എന്നിവയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ആര്‍ത്തവവിരാമ സമയത്ത് സ്ത്രീകളിലെ കുറഞ്ഞ ശരീരഭാരം അസ്ഥികളുടെ സാന്ദ്രത കുറയുന്നതിനും അസ്ഥി ക്ഷതത്തിനും കാരണമാകുന്നു. അതിനാല്‍ നിങ്ങളുടെ ശരീരഭാരം കൃത്യമാക്കി വയ്ക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക.

Most read:പ്രായത്തിനനുസരിച്ച് മനസ്സു മാറും; മനസ്സിനെ നിയന്ത്രിക്കേണ്ടത് ഇങ്ങനെMost read:പ്രായത്തിനനുസരിച്ച് മനസ്സു മാറും; മനസ്സിനെ നിയന്ത്രിക്കേണ്ടത് ഇങ്ങനെ

English summary

World Osteoporosis Day: Diet Tips To Prevent Osteoporosis in Malayalam

Poor lifestyle and calcium deficiency are a few reasons for osteoporosis. Here are some diet tips to prevent osteoporosis.
Story first published: Thursday, October 20, 2022, 11:54 [IST]
X
Desktop Bottom Promotion