Just In
Don't Miss
- News
ചൊവ്വാഴ്ച വാഹന പണിമുടക്ക്; കെഎസ്ആര്‍ടിസിയുമുണ്ടാകില്ല, പരീക്ഷകള്‍ മാറ്റിവച്ചു
- Movies
നീ മന്ദബുദ്ധിയോ അതോ മന്തബുദ്ധിയായി അഭിനയിക്കുകയോ? എയ്ഞ്ചലിനോട് അശ്വതി
- Finance
തകര്‍ച്ച മറന്ന് ഓഹരി വിപണി; സെന്‍സെക്സ് 500 പോയിന്റ് ഉയര്‍ന്നു, 14,650 -ന് മുകളില്‍ നിഫ്റ്റി
- Sports
ടെസ്റ്റില്‍ കോലി യുഗം അവസാനിച്ചോ? 'രാജാവെന്നും രാജാവ് തന്നെ'; വിമര്‍ശകര്‍ ഈ കണക്ക് നോക്കുക
- Automobiles
സൊനാറ്റയുടെ സ്പോർട്ടിയർ N-ലൈൻ വേരിയന്റിനെ ഓസ്ട്രേലിയയിൽ അവതരിപ്പിച്ച് ഹ്യുണ്ടായി
- Travel
ഭണ്ഡാർദര,മഹാരാഷ്ട്രയിലെ അവധിക്കാല സ്വര്‍ഗ്ഗം, പോകാം രഹസ്യങ്ങള്‍ തേടി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വായപൂട്ടിക്കും നിങ്ങളുടെ പുകവലി ശീലം
പുകയിലയുടെ പിടിയിലകപ്പെട്ട് പുകഞ്ഞുതീരുന്ന ജീവനുകള്‍ ലോകത്ത് വര്‍ദ്ധിച്ചുവരുന്ന കാലത്താണ് നാമിന്ന് ജീവിക്കുന്നത്. എല്ലാ പ്രായക്കാരെയും ബാധിക്കുന്ന നിരവധി രോഗങ്ങള്‍ക്ക് പുകയില ഒരു പ്രധാന അപകട ഘടകമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഒരു വര്‍ഷം പുകയില ഉപയോഗത്താല്‍ ആറ് ദശലക്ഷം ആളുകള്‍ മരണപ്പെടുന്നു എന്നാണ്. ഇതില്‍ അഞ്ച് ദശലക്ഷത്തോളം പേര് നേരിട്ടുള്ള പുകയില ഉപയോഗത്തിന്റെ ഫലമായി മരിക്കുന്നു. 600,000 ത്തിലധികം പേര് സെക്കന്‍ഡ് ഹാന്‍ഡ് പുകയ്ക്ക് ഇരയാകുന്നു. അതായത് മറ്റുള്ളവര്‍ വലിച്ചൂതുന്ന പുക ശ്വസിച്ച് മരിക്കുന്നവര്‍! ഓരോ ആറ് സെക്കന്‍ഡിലും ഒരാള്‍ പുകയില ഉപയോഗത്താല്‍ മരിക്കുന്നു.
Most read: കോവിഡ് 19: ശ്വാസകോശം പൊന്നുപോലെ കാക്കേണ്ട സമയം
ഗ്ലോബല്‍ അഡള്‍ട്ട് ടുബാക്കോ സര്‍വേ ഇന്ത്യ പ്രകാരം പുകയില ഉപയോഗിക്കുന്നവരുടെ എണ്ണം 274.9 ദശലക്ഷമാണ്. ഇന്ത്യയിലെ 35% മുതിര്‍ന്നവരും (47.9% പുരുഷന്മാരും 20.3% സ്ത്രീകളും) ഏതെങ്കിലും രൂപത്തിലോ മറ്റോ ആയി പുകയില ഉപയോഗിക്കുന്നു. പുകവലി ഒരാളുടെ ശരീരത്തിലെ മിക്ക അവയവത്തെയും ബാധിക്കുന്നു. ഈ ലേഖനത്തിലൂടെ പുകവലി നിങ്ങളുടെ വായയെ എത്രത്തോളം ഗുരുതരമായി ബാധിക്കുന്നു എന്നു നമുക്കു നോക്കാം.
{photo-feature}