Just In
- 58 min ago
പ്രമേഹ രോഗികളില് കാഴ്ച നഷ്ടപ്പെടുത്തും ഡയബറ്റിക് റെറ്റിനോപ്പതി; ഈ 4 ലക്ഷണങ്ങള് കരുതിയിരിക്കണം
- 1 hr ago
സര്വ്വസൗഭാഗ്യങ്ങള് ഇവരെ കാത്തിരിക്കും: വെള്ളിയാഴ്ച ലക്ഷ്മി പ്രീതിക്ക് സന്ധ്യാദീപം ഇപ്രകാരം
- 2 hrs ago
2023ലെ ആദ്യ പ്രതിമാസ ശിവരാത്രി; ദുരിതങ്ങളകറ്റി സര്വ്വ സൗഭാഗ്യത്തിന് ശിവാരാധന ഈവിധം
- 7 hrs ago
Horoscope Today, 20 January 2023: ഈ രാശിക്കാരെ കാത്തിരിക്കുന്നത് ധനപരമായ നേട്ടം; രാശിഫലം
Don't Miss
- Finance
കെഎസ്എഫ്ഇ ചിട്ടി നിങ്ങൾക്ക് പറ്റിയതാണോ? എന്തുകൊണ്ട് ചിട്ടിയിൽ ചേരരുത്? അറിയണം ഇക്കാര്യങ്ങൾ
- Movies
എനിക്ക് തീരെ വയ്യ, അതാണ് കാണാത്തത്! പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരും, പ്രാർത്ഥിക്കണം; നിമ്മി അരുൺ ഗോപൻ
- Automobiles
'പൊളി' തുടങ്ങുന്നു; 15 വര്ഷത്തിലധികം പഴക്കമുള്ള സര്ക്കാര് വാഹനങ്ങള് ഏപ്രില് ഒന്ന് മുതല് പൊളിക്കും
- Sports
അക്ഷറിന് മാംഗല്യം! വധു മോഡലല്ല- ഇന്ത്യന് ഓള്റൗണ്ടറുടെ പ്രണയ കഥയിതാ
- News
'ഇന്ന് തന്നെ മറുപടി നല്കണം'; അപര്ണയോട് മോശമായി പെരുമാറിയ വിദ്യാര്ത്ഥിക്ക് നോട്ടീസ്
- Technology
ഇനി എങ്ങാനും രക്ഷപ്പെട്ടാലോ, അതുവേണ്ട! ജനപ്രിയ ബ്രോഡ്ബാൻഡ് പ്ലാൻ നിർത്തലാക്കി ബിഎസ്എൻഎൽ
- Travel
മുഴപ്പിലങ്ങാട് ബീച്ചിലെത്തിയാൽ ഇനി രണ്ടുണ്ട് കാര്യം! ഫ്ളോട്ടിങ് ബ്രിഡ്ജിൽ കടലിലേക്ക് നടക്കാം
ആണിനേക്കാള് വേഗത്തില് സ്പന്ദിക്കുന്നത് സ്ത്രീഹൃദയം; ഹൃദയത്തെക്കുറിച്ചുള്ള രസകരമായ വസ്തുതകള്
ഹൃദയത്തിന്റെ ഘടനയും പ്രവര്ത്തനങ്ങളും നമുക്കെല്ലാവര്ക്കും അറിവുള്ളതാണ്. ശരീരത്തിന്റെ രക്തചംക്രമണ സംവിധാനത്തിന്റെ ഭാഗമാണ് ഹൃദയം. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവവും ഏറ്റവും കഠിനമായി പ്രവര്ത്തിക്കുന്ന പേശിയുമാണിത്. രണ്ട് ആട്രിയയും രണ്ട് വെന്ട്രിക്കിളുകളും ചേര്ന്ന് നാല് അറകള് ഉള്പ്പെടുന്നതാണ് മനുഷ്യ ഹൃദയത്തിന്റെ ഘടന. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജന് അടങ്ങിയ രക്തം വിതരണം ചെയ്യുക എന്നതാണ് ഹൃദയത്തിന്റെ പ്രാഥമിക പ്രവര്ത്തനം.
Most
read:
പേപ്പട്ടി
മാത്രമല്ല;
ഈ
മൃഗങ്ങളുടെ
കടിയേറ്റാലും
പേ
ഇളകും;
പ്രതിരോധ
വഴികള്
ജീവന്റെ നിലനില്പ്പിന് ഹൃദയം നിര്ണായകമായതിനാല്, സമീകൃതാഹാരത്തിലൂടെയും വ്യായാമത്തിലൂടെയും അതിനെ ആരോഗ്യകരമായി നിലനിര്ത്തേണ്ടത് പ്രധാനമാണ്. ഹൃദയ സംബന്ധമായ രോഗങ്ങളില് നിന്നുള്ള മരണ സാധ്യതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഹൃദ്രോഗങ്ങള് തടയാനുമായി എല്ലാ വര്ഷവും സെപ്റ്റംബര് 29ന് ലോക ഹൃദയ ദിനമായി ആചരിക്കുന്നു. ഈ ഹൃദയ ദിനത്തില് മനുഷ്യ ഹൃദയത്തെക്കുറിച്ച് നിങ്ങള്ക്ക് അറിയാത്ത ചില രസകരമായ വസ്തുതകള് വായിച്ച് മനസിലാക്കാം.

ഹൃദയത്തിന്റെ വലിപ്പം
* ഒരു മനുഷ്യന്റെ ഹൃദയം ഓരോ ദിവസവും ഏകദേശം 1,15,000 തവണ സ്പന്ദിക്കുകയും 2,000 ഗാലന് രക്തം പമ്പ് ചെയ്യുകയും ചെയ്യുന്നു. പ്രായപൂര്ത്തിയായ ഒരാളുടെ ഹൃദയത്തിന്റെ ശരാശരി വലുപ്പം നമ്മുടെ രണ്ട് കൈകളും ഒരുമിച്ച് ചേര്ത്തിരിക്കുന്നത്രയുമാണ്. ഒരു കുഞ്ഞിന്റെ ഹൃദയം ഒരു മുഷ്ടിയുടെ വലുപ്പത്തിലായിരിക്കും.
* ശരാശരി, നമ്മുടെ ഹൃദയം മിനിറ്റില് 70 മുതല് 72 തവണ സ്പന്ദിക്കും. പ്രതിദിനം 100,000 തവണയും പ്രതിവര്ഷം 3,600,000 തവണയും ഹൃദയം സ്പന്ദിക്കും.

കൂടുതല് സ്പന്ദിക്കുന്നത് സ്ത്രീയുടെ ഹൃദയം
* കണക്കുകള് പ്രകാരം, ഹൃദയ സംബന്ധമായ അസുഖങ്ങളുടെയും ഹൃദയാഘാതത്തിന്റെയും ലക്ഷണങ്ങള് പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യാസപ്പെട്ടിരിക്കുന്നു.
* ഒരു സ്ത്രീയുടെ ഹൃദയം പുരുഷന്റേതിനെക്കാള് വേഗത്തില് പമ്പ് ചെയ്യുന്നു, സ്ത്രീകള്ക്ക് ഹൃദയ രോഗങ്ങള് വരാനുള്ള സാധ്യത കൂടുതലാണ്.
Most
read:പേവിഷത്തിനെതിരേ
ജാഗ്രത;
ഇന്ന്
ലോക
പേവിഷബാധാ
ദിനം

ഈജിപ്ഷ്യന് മമ്മികളില് വരെ ഹൃദയ രോഗങ്ങള്
* 3000 വര്ഷം പഴക്കമുള്ള ഈജിപ്ഷ്യന് മമ്മികളില് വരെ ഹൃദയ രോഗങ്ങള് കണ്ടെത്തിയതായി ഗവേഷകര് പറയുന്നുണ്ട്.
* ഹൃദയ കോശങ്ങള് ചെറുപ്രായത്തില് തന്നെ വിഭജനം നിര്ത്തുന്നതിനാല് മറ്റ് കാന്സറുകളെ അപേക്ഷിച്ച് ഹൃദയ കാന്സര് വളരെ അപൂര്വമായി മാത്രമേ വരാറുള്ളൂ.
* ഹൃദയത്തിന്റെ വലതുഭാഗം നിങ്ങളുടെ ശ്വാസകോശത്തിലേക്ക് രക്തം പമ്പ് ചെയ്യുന്നു. നിങ്ങളുടെ ഹൃദയത്തിന്റെ ഇടതുഭാഗം നിങ്ങളുടെ ശരീരത്തിലൂടെ രക്തം പമ്പ് ചെയ്യുന്നു.
* നാം കേള്ക്കുന്ന ഹൃദയമിടിപ്പ് ശബ്ദം, ഹൃദയ വാല്വുകള് തുറക്കുന്നതും അടയ്ക്കുന്നതും മൂലമുണ്ടാകുന്നതാണ്.

ഉറങ്ങുമ്പോഴും പ്രവര്ത്തിക്കുന്ന ഹൃദയം
* നമ്മള് ഉറങ്ങുമ്പോള് ഹൃദയമിടിപ്പ് സാധാരണയായി കുറയുന്നു. ഇത് മിനിറ്റില് 40 മുതല് 60 ബിപിഎം വരെയായി മാറുന്നു. ശരീരത്തിന്റെ മെറ്റബോളിസം മന്ദഗതിയിലാകുന്നതാണ് ഇതിന് പ്രധാനമായും കാരണം.
* സമ്മര്ദ്ദമുണ്ടാകുന്ന സമയത്ത് ഒരു സ്ത്രീയുടെ ഹൃദയം കൂടുതല് രക്തം പമ്പ് ചെയ്യുകയും അവരുടെ പള്സ് നിരക്ക് വര്ദ്ധിക്കുകയും ചെയ്യുന്നു. ഒരു പുരുഷന്റെ കാര്യത്തില്, ഇത് അവരുടെ ഹൃദയധമനികള് ചുരുക്കുകയും രക്തസമ്മര്ദ്ദം വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഏറ്റവും വലിയ ഹൃദയമുള്ള സസ്തനി
* 180 ടണ് ഭാരവും 30 മീറ്റര് നീളവുമുള്ള ഏറ്റവും വലിയ ഹൃദയമുള്ള സസ്തനിയാണ് തിമിംഗലം.
* ദിവസവും ഡാര്ക്ക് ചോക്ലേറ്റ് കഴിക്കുകയും സമീകൃതാഹാരവും ആരോഗ്യകരമായ ജീവിതശൈലിയും നിലനിര്ത്തുകയും ചെയ്താല് നിങ്ങള്ക്ക് ഹൃദ്രോഗ സാധ്യത മൂന്നിലൊന്നായി കുറയ്ക്കാന് സാധിക്കും.

രക്തവിതരണമില്ലാത്ത ഒരേയൊരു ശരീരഭാഗം
* ഹൃദയം അതിന്റെ ധമനികളിലൂടെ രക്തം പമ്പ് ചെയ്യുന്നത് ഏതാണ്ട് 75 ട്രില്യണ് കോശങ്ങളിലേക്കാണ്. കണ്ണിന്റെ സുതാര്യമായ മുന്ഭാഗമായ കോര്ണിയയാണ് മനുഷ്യശരീരത്തില് രക്തവിതരണമില്ലാത്ത ഒരേയൊരു ഭാഗം.
* ശരാശരി, മനുഷ്യ ഹൃദയം അതിന്റെ ജീവിതകാലത്ത് ഏകദേശം 1.5 ദശലക്ഷം ബാരല് രക്തം പമ്പ് ചെയ്യുന്നു. ഇത് ഏകദേശം 200 ട്രെയിന് ടാങ്ക് കാറുകള് നിറയ്ക്കാന് പര്യാപ്തമാണ്.
Most
read:എപ്പോഴും
കോട്ടുവായ
ഇടുന്നവരാണോ
നിങ്ങള്?
ഈ
അപകടങ്ങള്
കൂടെയുണ്ട്

ഏറ്റവും കൂടുതല് ഹൃദയാഘാതം നടക്കുന്നത്
* മനുഷ്യ ശരീരത്തില് 60,000 മൈല് രക്തക്കുഴലുകള് ഉണ്ട്. രണ്ടുതവണ ലോകം ചുറ്റാന് അത് മതിയാകും.
* എല്ലാ വര്ഷവും ഏറ്റവും കൂടുതല് ഹൃദയാഘാതം സംഭവിക്കുന്നത് ക്രിസ്തുമസ് ദിനത്തിലാണ്. ക്രിസ്തുമസിന്റെ പിറ്റേന്നും പുതുവത്സര ദിനവും വളരെ അടുത്താണ്.
* ആഴ്ചയിലെ മറ്റേതൊരു ദിവസത്തേക്കാളും തിങ്കളാഴ്ചയാണ് കൂടുതല് ഹൃദയാഘാതം സംഭവിക്കുന്നത്.