For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിനവും രാവിലെ ഒരു മുട്ടയെങ്കില്‍ ശരീരത്തിന് ലഭിക്കും അത്ഭുത നേട്ടം

|

ഒരു ദിവസം ഒരു ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റും. അതുപോലെ ഒരു ദിവസം ഒരു മുട്ട കഴിക്കുന്നത് രോഗങ്ങളെയും അകറ്റിനിര്‍ത്തും. ലോകമെമ്പാടുമുള്ള ഉപയോഗിക്കുന്ന ഏറ്റവും പ്രശസ്തമായ ഭക്ഷണങ്ങളിലൊന്നാണ് മുട്ട. ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ കാരണം ഇത് ഒരു സൂപ്പര്‍ഫുഡായി കണക്കാക്കപ്പെടുന്നു. അതിനാല്‍ത്തന്നെ, ഈ മികച്ച സൂപ്പര്‍ഫുഡിന്റെ ഗുണങ്ങളെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനായി എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച ലോക മുട്ട ദിനമായി ആചരിക്കുന്നു.

Most read: അത്താഴത്തിന് ശേഷം നടന്നാല്‍ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റംMost read: അത്താഴത്തിന് ശേഷം നടന്നാല്‍ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റം

മുട്ടയുടെ ദൈനംദിന ഉപഭോഗം കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്ന പൊതുവായ തെറ്റിദ്ധാരണ കാരണം ആളുകള്‍ ദിവസവും മുട്ട കഴിക്കുന്നത് നിരസിക്കുന്നു. എന്നിരുന്നാലും, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ഈ മിഥ്യാധാരണ ഇല്ലാതാക്കുകയും അനാരോഗ്യകരമായ പ്രത്യാഘാതങ്ങളെ ഭയപ്പെടാതെ ദിവസവും ഒരു മുട്ട കഴിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

ലോക മുട്ട ദിനത്തിന്റെ ചരിത്രം

ലോക മുട്ട ദിനത്തിന്റെ ചരിത്രം

1996ല്‍ ആദ്യമായി ലോക മുട്ടദിനം ആഘോഷിച്ചു. വിയന്നയില്‍ നടന്ന ഒരു സമ്മേളനത്തില്‍, ഇന്റര്‍നാഷണല്‍ എഗ് കമ്മീഷന്‍ (IEC) ലോക മുട്ട ദിനാചരണം പ്രഖ്യാപിച്ചു. അതിനുശേഷം എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച ലോക മുട്ട ദിനം ആഘോഷിക്കുന്നു.

മുട്ടയുടെ പോഷകമൂല്യം

മുട്ടയുടെ പോഷകമൂല്യം

പ്രോട്ടീന്റെ പവര്‍ഹൗസും 13 വ്യത്യസ്ത വിറ്റാമിനുകളും ധാതുക്കളും, ഒമേഗ -3 ഫാറ്റി ആസിഡുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയ മുട്ട ഒരു മികച്ച പ്രഭാതഭക്ഷണമാണ്. പ്രഭാതഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുന്നത് ദീര്‍ഘനേരം വയര്‍ നിറയ്ക്കുക മാത്രമല്ല, ആരോഗ്യകരമായ അളവില്‍ രക്തത്തിലെ പഞ്ചസാരയും ഇന്‍സുലിനും നിലനിര്‍ത്താന്‍ സഹായിക്കുമെന്നും ആരോഗ്യ പഠനങ്ങള്‍ കാണിക്കുന്നു. ലോകത്തിലെ ഏറ്റവും പോഷകഗുണമുള്ള പ്രകൃതിദത്ത ഭക്ഷണ സ്രോതസ്സുകളില്‍ ഒന്നാണ് മുട്ട. തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നത്, ശാരീരിക ആരോഗ്യം പിന്തുണയ്ക്കുന്നത് മുതല്‍ കുട്ടികളുടെ വളര്‍ച്ചയെ സഹായിക്കുന്നത് വരെ, മുട്ട ശരീരത്തിന് ഗുണകരമാണ്. ഒരു വലിയ വേവിച്ച മുട്ടയില്‍ 77 കലോറി അടങ്ങിയിട്ടുണ്ട് കൂടാതെ വിറ്റാമിന്‍ എ, ബി 5, ബി 12, ബി 6, ഡി, ഇ, കെ എന്നിവയും ഫോളേറ്റ്, ഫോസ്ഫറസ്, സെലിനിയം, കാല്‍സ്യം, സിങ്ക്, 6 ഗ്രാം പ്രോട്ടീന്‍, 5 ഗ്രാം ഹൃദയാരോഗ്യകരമായ കൊഴുപ്പ് എന്നിവയും അടങ്ങിയിരിക്കുന്നു.

Most read:കരള്‍ കേടാകും, ഈ ശീലങ്ങള്‍ ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍Most read:കരള്‍ കേടാകും, ഈ ശീലങ്ങള്‍ ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍

ലോക മുട്ട ദിനം 2021 സന്ദേശം

ലോക മുട്ട ദിനം 2021 സന്ദേശം

എല്ലാ വര്‍ഷവും ലോക മുട്ട ദിനം ഒരു പുതിയ സന്ദേശത്തോടെ ആഘോഷിക്കുന്നു. 2021 -ലെ ലോക മുട്ട ദിനാചരണത്തിന്റെ പ്രമേയം 'മുട്ട ഇന്നും ദിവസവും കഴിക്കുക' എന്നതാണ്. നമ്മുടെ ദൈനംദിന പോഷകാഹാരത്തില്‍ മുട്ടയുടെ പ്രാധാന്യം വിശദീകരിക്കുന്നതാണ് ഈ പ്രമേയം. കൂടാതെ ആളുകളെ അവരുടെ ദൈനംദിന ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്താനും ഈ പ്രമേയം പ്രോത്സാഹിപ്പിക്കുന്നു

മുട്ട കഴിക്കുന്നതിന്റെ ഗുണങ്ങള്‍

മുട്ട കഴിക്കുന്നതിന്റെ ഗുണങ്ങള്‍

നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തേണ്ടതിന്റെ ചില കാരണങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനമാണ് ഹൃദയാരോഗ്യം. മുട്ട കൊളസ്‌ട്രോള്‍ അളവില്‍ വര്‍ദ്ധനവുണ്ടാക്കുമെന്ന വിശ്വാസത്തിന് വിരുദ്ധമായി, മുട്ട HDL അഥവാ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ദിവസവും ഒരു മുട്ട കഴിക്കുന്നത് ഹൃദയത്തിന് അങ്ങേയറ്റം ആരോഗ്യകരമാണെന്നും വിവിധ ഹൃദയ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുമെന്നും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പറയുന്നു.

Most read:രക്തസമ്മര്‍ദ്ദത്തെ പിടിച്ചുകെട്ടാന്‍ വെളുത്തുള്ളി ഈ വിധത്തില്‍ ഉപയോഗിക്കൂMost read:രക്തസമ്മര്‍ദ്ദത്തെ പിടിച്ചുകെട്ടാന്‍ വെളുത്തുള്ളി ഈ വിധത്തില്‍ ഉപയോഗിക്കൂ

കണ്ണിന്റെ ആരോഗ്യം വളര്‍ത്തുന്നു

കണ്ണിന്റെ ആരോഗ്യം വളര്‍ത്തുന്നു

ഓരോരുത്തര്‍ക്കും നേത്ര ആരോഗ്യം വളരെ പ്രധാനമാണ്. അതിനാല്‍ കണ്ണിന്റെ ദീര്‍ഘായുസ്സിനായി നടപടികള്‍ കൈക്കൊള്ളുകയും അതിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യണം. കണ്ണിന് ആരോഗ്യകരമായ ആന്റിഓക്സിഡന്റുകളായ ലുട്ടീന്‍, സിയാക്‌സാന്തിന്‍ എന്നിവയുടെ ഉറവിടമാണ് മുട്ട.

പ്രോട്ടീന്‍ സമ്പുഷ്ടം

പ്രോട്ടീന്‍ സമ്പുഷ്ടം

മനുഷ്യശരീരത്തിന്റെ നിര്‍മാണ ഘടകങ്ങളായി കണക്കാക്കപ്പെടുന്ന പ്രോട്ടീന്‍ വളരെ അത്യാവശ്യമായ പോഷകമാണ്. അത് പലപ്പോഴും മനുഷ്യര്‍ ശരിയായ അളവിലും ആവശ്യമായ അളവിലും കഴിക്കുന്നില്ല. കോശങ്ങളുടെയും എല്ലുകളുടെയും പേശികളുടെയും പരിപാലനത്തിന് ശരീരത്തിന് പ്രോട്ടീന്‍ ആവശ്യമാണ്. പ്രോട്ടീന്റെ മികച്ച ഉറവിടമാണ് മുട്ട. ദൈനംദിന പ്രോട്ടീന്‍ ആവശ്യകതകള്‍ നിറവേറ്റാന്‍ ഇത് സഹായിക്കും.

ഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു

ഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു

മുട്ട കഴിക്കുന്നത് ഉപാപചയം മെച്ചപ്പെടുത്തുന്നു. അതുവഴി നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കുന്ന പ്രക്രിയയില്‍ സഹായകവുമാകുന്നു. എന്നിരുന്നാലും, പരമാവധി ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതിന് മുട്ട തയാറാക്കുന്നതും ശ്രദ്ധിക്കണം. കോളിന്റെ നല്ലൊരു സ്രോതസ്സാണ് മുട്ട. ശരീരത്തിന്റെ സെല്ലുലാര്‍ ആരോഗ്യത്തിന് ഇത് പ്രധാനമാണ്. കോശ പരിപാലനവും ഡിഎന്‍എ സിന്തസിസും മെച്ചപ്പെടുത്തുന്നതിനു പുറമേ, മെറ്റബോളിസം മെച്ചപ്പെടുത്താനും കോളിന്‍ സഹായിക്കും.

Most read:ഭക്ഷണം കഴിച്ചശേഷം ഛര്‍ദ്ദിക്കാന്‍ തോന്നാറുണ്ടോ? അതിന് കാരണം ഇതാണ്Most read:ഭക്ഷണം കഴിച്ചശേഷം ഛര്‍ദ്ദിക്കാന്‍ തോന്നാറുണ്ടോ? അതിന് കാരണം ഇതാണ്

English summary

World Egg Day: Know The Health Benefits of Eating Eggs Every Day in Malayalam

Eating eggs in breakfast not only makes you feel full for long, it also helps maintain healthy blood sugar and insulin levels. Read on the health benefits of eating gggs every day.
Story first published: Friday, October 8, 2021, 17:38 [IST]
X
Desktop Bottom Promotion