For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

World Disability Day 2022: അറിയാം ട്യൂററ്റ് രോഗവും ലക്ഷണവും ചികിത്സയും

|

ഇന്ന് ലോകഭിന്നശേഷി ദിനം, ഈ ദിനത്തില്‍ നാം അറിയേണ്ടതും മനസ്സിലാക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. Tourette's syndrome (TS) എന്നറിയപ്പെടുന്നത് ഒരു ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ ആണ്, ഇത് ആളുകള്‍ക്ക് പെട്ടെന്ന് ആവര്‍ത്തിച്ചുള്ള ചലനങ്ങളോ ഞെട്ടലോ ഞെരുക്കങ്ങളോ ശബ്ദങ്ങളോ ഉണ്ടാക്കുന്നു. ഇത് പലപ്പോവും സ്വയം നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഇതിനെ ടിക്‌സ് എന്നാണ് വിളിക്കുന്നത്.

ഉദാഹരണത്തിന് രോഗം ബാധിച്ച ഒരു വ്യക്തി ഇടക്കിടക്ക് അവരുടെ കണ്ണുകള്‍ ചിമ്മുകയും ഓരോ തവണയും ഞെട്ടുകയും തൊണ്ടയില്‍ നിന്ന് മുരടനക്കല്‍ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്നു. അല്ലെങ്കില്‍ വാക്കുകള്‍ പുറത്തേക്ക് വരാത്ത അവസ്ഥയുണ്ടാവുന്നു. കുട്ടികളില്‍ ഇതിന്റെ തുടക്കം എന്ന് പറയുന്നത് പലപ്പോഴും 18- വയസ്സിന് മുന്‍പോ അല്ലെങ്കില്‍ കുട്ടിക്കാലത്തോ ഉണ്ടാവാം. നമ്മുടെ ജനസംഖ്യയുടെ ഒരു ശതമാനം ആളുകളെ ഇത്തരം രോഗം ബാധിക്കുന്നുണ്ട്. പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികള്‍ക്ക് ടൂറെറ്റ് സിന്‍ഡ്രോം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 1885-ല്‍, ഫ്രഞ്ച് ന്യൂറോളജിസ്റ്റായ ജോര്‍ജ്ജ് ഗില്ലെസ് ഡി ലാ ടൂറെറ്റിന്റെ ബഹുമാനാര്‍ത്ഥമാണ് ഈ രോഗത്തിന് ടൂറെറ്റ് സിന്‍ഡ്രോം എന്ന് പറയുന്നത്. അദ്ദേഹമാണ് ഇത്തരം രോഗാവസ്ഥയെക്കുറിച്ച് ആദ്യമായി ലോകത്തിന് മുന്നില്‍ അറിയിച്ചത്.

World Disability Day 2022

ടൂറെറ്റ് സിന്‍ഡ്രോമിന്റെ കാരണങ്ങള്‍

ടൂറെറ്റ് സിന്‍ഡ്രോമിന്റെ കൃത്യമായ കാരണം എന്താണെന്ന് ഇത് വരേക്കും അറിവായിട്ടില്ല. എന്നാല്‍ ജനിതകമോ പാരിസ്ഥിതികമോ ആയ ഘടകങ്ങളായിരിക്കാം ഇത്തരത്തില്‍ സംഭവിക്കുന്നത് എന്നാണ് ഗവേഷകര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ തുടക്കത്തില്‍ കണ്ടെത്താനും സാധിക്കുകയില്ല.

ടൂറെറ്റ് സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍

സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പ്രകാരം ഒരു കുട്ടിക്ക് 5 മുതല്‍ 10 വയസ്സ് വരെ പ്രായമാകുമ്പോള്‍ രോഗലക്ഷണം കാണപ്പെടാം. ഈ രോഗത്തിന്റെ ഏറ്റവും പ്രാഥമിക ലക്ഷണം ഞരമ്പ് വലിക്കപ്പെടുന്നത് പോലെ തോന്നുന്നതാണ്.ഇത് വഴി ഇവരില്‍ ഞെട്ടലലുകള്‍ പോലെ കാണപ്പെടുന്നു. ഇത് മൃദുവായത് മുതല്‍ കഠിനമായത് വരെയാകാം. ഇതിനെ പല വിധത്തില്‍ തരം തിരിക്കാം.

സിമ്പിള്‍ മോട്ടോര്‍ ടിക്കുകള്‍ - പരിമിതമായ എണ്ണം പേശി ഗ്രൂപ്പുകള്‍ ഉള്‍പ്പെടുന്ന പെട്ടെന്നും വളരെ കുറഞ്ഞ സമയത്തേക്കും ഉണ്ടാവുന്ന ആവര്‍ത്തിച്ചുള്ള സങ്കോചങ്ങളാണ് ഇത്തരത്തിലുള്ള ഞെട്ടലുകള്‍. ഇതില്‍ കണ്ണ് ചിമ്മല്‍, തോളില്‍ അല്ലെങ്കില്‍ തോളെല്ലല്‍, വായയുടെ ചലനങ്ങള്‍, തല കുലുക്കുക എന്നിവയില്‍ മാറ്റം വരുന്നു.

World Disability Day 2022

സങ്കീര്‍ണ്ണമായ മോട്ടോര്‍ ടിക്‌സ് - ഇവ പല പേശി ഗ്രൂപ്പുകള്‍ ഉള്‍പ്പെടുന്ന ചലനങ്ങളെയാണ് പറയുന്നത്. ഇത് അല്‍പം കൂടി സങ്കീര്‍ണമായ അവസ്ഥയില്‍ ആയിരിക്കും. ഇതിന്റെ ഉദാഹരണങ്ങള്‍ തല കുലുക്കുന്നതും, തോള്‍ ഭയങ്കകരമായി കുലുക്കുന്നതും ആണ്. മാത്രമല്ല വസ്തുക്കളെ മണക്കുകയോ സ്പര്‍ശിക്കുകയോ ചെയ്യുമ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. മുഖത്തെ പേശികളിലും ഇതേ പ്രശ്‌നം ഉണ്ടായിരിക്കും.

സിമ്പിള്‍ വോക്കല്‍ ടിക്‌സ് - ഒരു വ്യക്തി തുടര്‍ച്ചയായി ഉണ്ടാക്കുന്ന ആവര്‍ത്തന ശബ്ദങ്ങളാണ് ഇത്തരത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളെ സൂചിപ്പിക്കുന്നത്. തൊണ്ട മുരടനക്കല്‍, മണം പിടിക്കല്‍, ചുമ, വിസില്‍, പോലുള്‌ല ശബ്ദങ്ങള്‍ അല്ലെങ്കില്‍ മുറുമുറുപ്പ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

കാംപ്ലക്‌സ് വോക്കല്‍ ടിക്‌സ് - ഒരു വ്യക്തി സ്വന്തം വാക്കുകളും ശൈലികളും, അല്ലെങ്കില്‍ മറ്റുള്ളവരുടെ വാക്കുകളും ശൈലികളും സ്വന്തം ഇഷ്ടം പോലെ പ്രകടിപ്പിക്കുകയോ തുടര്‍ച്ചയായി ആവര്‍ത്തിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് ഇത്.

വിഷാദം, ഉത്കണ്ഠ, കോഗ്‌നിറ്റീവ് ഡിസോര്‍ഡര്‍, ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍ (OCD), ശ്രദ്ധക്കുറവ്/ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ (ADHD) എന്നിവ ടൂറെറ്റ് സിന്‍ഡ്രോം ഉള്ള രോഗികളില്‍ വളരെയധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ടൂറെറ്റ് സിന്‍ഡ്രോമിന്റെ അപകട ഘടകങ്ങള്‍

World Disability Day 2022

കുടുംബ ചരിത്രം - മിക്ക കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങളില്‍ നിന്ന് ഈ രോഗം പാരമ്പര്യമായി ലഭിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇതിനെ ഒരു പാരമ്പര്യ രോഗമായി നമുക്ക് കണക്കാക്കാം. ഇത് മാത്രമല്ല ടൂറെറ്റ് സിന്‍ഡ്രോം ആണ്‍കുട്ടികളിലാണ് കൂടുതലായി കാണപ്പെടുന്നത്.

ഡോക്ടറേ കാണേണ്ടത് എപ്പോള്‍?

നിങ്ങളുടെ കുട്ടി അനിയന്ത്രിതമായ ചലനങ്ങളോ ശബ്ദങ്ങളോ കാണിക്കുന്നതോ അസാധാരണമായ പെരുമാറ്റം കാണിക്കുന്നതോ ഇത്തരം കാര്യങ്ങള്‍ ഒരാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുമ്പോഴോ ആയിരിക്കും ഡോക്ടറെ കാണേണ്ടത്.

പാര്‍ശ്വഫലങ്ങളുണ്ടാക്കാതെ ഗര്‍ഭനിരോധനം: ഈ മാര്‍ഗ്ഗങ്ങള്‍ എളുപ്പംപാര്‍ശ്വഫലങ്ങളുണ്ടാക്കാതെ ഗര്‍ഭനിരോധനം: ഈ മാര്‍ഗ്ഗങ്ങള്‍ എളുപ്പം

വെറും വയറ്റിലൊരു പുഴുങ്ങിയ മുട്ട: ആുസ്സിന് അതില്‍പ്പരം എന്ത് വേണം?വെറും വയറ്റിലൊരു പുഴുങ്ങിയ മുട്ട: ആുസ്സിന് അതില്‍പ്പരം എന്ത് വേണം?

English summary

World Disability Day 2022: Tourette Syndrome Causes, Symptoms, Diagnosis And Treatment In Malayalam

Here in this article we are sharing the Tourette Syndrome Causes, Symptoms, Diagnosis And Treatment In Malayalam. Take a look.
Story first published: Saturday, December 3, 2022, 11:15 [IST]
X
Desktop Bottom Promotion