For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാന്‍സര്‍ മുക്തി വേഗത്തിലാക്കും ഈ ഭക്ഷണങ്ങള്‍

|

ലോകമെമ്പാടുമുള്ള മരണകാരണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് കാന്‍സര്‍. 2030 ആകുമ്പോഴേക്കും 12 ദശലക്ഷം മരണങ്ങള്‍ കാന്‍സര്‍ കാരണമായി ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. പ്രായം, പോഷകാഹാരക്കുറവ്, സമ്മര്‍ദ്ദകരമായ ജീവിതശൈലി, പുകയില ഉപയോഗം, മദ്യം, വിട്ടുമാറാത്ത അണുബാധകള്‍, പാരമ്പര്യം എന്നിവ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ചില ഘടകങ്ങളാണ്. പുരുഷന്മാരില്‍ ഏറ്റവും സാധാരണമായ അര്‍ബുദം ശ്വാസകോശം, ആമാശയം, കരള്‍, വന്‍കുടല്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവയാണ്. സ്തന, ശ്വാസകോശം, ആമാശയം, വന്‍കുടല്‍, ഗര്‍ഭാശയ അര്‍ബുദം എന്നിവയാണ് സ്ത്രീകളില്‍ ഏറ്റവും സാധാരണമായ കാന്‍സര്‍. ഇന്ത്യയിലെ മൂന്നില്‍ രണ്ട് കാന്‍സര്‍ കേസുകളും ജീവിതശൈലിയുമായി ബന്ധപ്പെട്ടതാണെന്ന് പഠനങ്ങള്‍ പറയുന്നു.

Most read: പാന്‍ക്രിയാറ്റിക് കാന്‍സര്‍ വരുന്നത് ആര്‍ക്ക്?

ഈ ലേഖനത്തില്‍ നമുക്ക് കാന്‍സര്‍ രോഗികള്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ച് മനസ്സിലാക്കാം. ഏറ്റവും സാധാരണമായ കാന്‍സര്‍ ചികിത്സകളിലൊന്നാണ് കീമോതെറാപ്പി. ഒരാളുടെ ശരീരത്തിലെ കാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കാന്‍ കീമോ തെറാപ്പി ഉപയോഗിക്കുന്നു. കീമോയുടെ പാര്‍ശ്വഫലങ്ങളായി വരണ്ട വായ, രുചി മാറ്റങ്ങള്‍, ഓക്കാനം, ക്ഷീണം എന്നിവ കണ്ടുവരുന്നു. ഇത് പലപ്പോഴും കാന്‍സര്‍ രോഗികളെ ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് അകറ്റിനിര്‍ത്തുന്നു. എന്നിരുന്നാലും, കാന്‍സര്‍ ചികിത്സയ്ക്കിടയിലും ശേഷവും ആരോഗ്യകരമായതും സമതുലിതമായതുമായ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. കാന്‍സറില്‍ നിന്ന് മുക്തമായവരും കാന്‍സര്‍ ചികിത്സയില്‍ തുടരുന്നവരും തീര്‍ച്ചയായും കഴിക്കേണ്ട ചില ഭക്ഷണങ്ങളുടെ പട്ടിക ഇതാ.

ഓട്സ്

ഓട്സ്

ഓട്സില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.അതുപോലെ തന്നെ മിക്ക ധാന്യങ്ങളേക്കാളും അധികമായി ആരോഗ്യകരമായ കൊഴുപ്പുകളും ഇതിലുണ്ട്. കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുന്ന ഒരുതരം ലയിക്കുന്ന നാരുകളായ ബീറ്റാ ഗ്ലൂക്കന്‍ അടങ്ങിയ ഓട്‌സ് നിങ്ങളുടെ ഉദരത്തെ ശാന്തതയോടെ നിലനിര്‍ത്തുന്നു. ഇത് ശരീരത്തിന്റെ പ്രോബയോട്ടിക്‌സിന് ഇന്ധനം നല്‍കുന്നു. ഒപ്പം കുടലിലെ നല്ല ബാക്ടീരിയകളെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു. ഓട്‌സ് കഴിക്കുന്നതിലൂടെ നിങ്ങളുടെ വയറ് നിറച്ചുനിര്‍ത്തുകയും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

കാരറ്റ്

കാരറ്റ്

കാരറ്റില്‍ ബീറ്റാ കരോട്ടിന്‍ അടങ്ങിയിരിട്ടുണ്ട്. കോശ സ്തരങ്ങളെ വിഷവസ്തുക്കളില്‍ നിന്ന് സംരക്ഷിക്കുകയും കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ മന്ദഗതിയിലാക്കുകയും ചെയ്യുന്ന ആന്റിഓക്സിഡന്റുകള്‍ ഇതിലുണ്ട്. കൂടാതെ, വായ, അന്നനാളം, ആമാശയം, ഗര്‍ഭാശയ അര്‍ബുദം എന്നിവയില്‍ നിന്ന് രക്ഷനേടാനിടയുള്ള മറ്റ് വിറ്റാമിനുകളും ഫൈറ്റോകെമിക്കലുകളും കാരറ്റ് നിങ്ങള്‍ക്ക് നല്‍കുന്നു.

Most read:സഞ്ജയ് ദത്തിനെ ബാധിച്ച സ്റ്റേജ് 3 ശ്വാസകോശാര്‍ബുദം

ബ്ലൂബെറി

ബ്ലൂബെറി

കാന്‍സര്‍ കോശങ്ങളെ സ്വയം നശിപ്പിക്കുന്നതിലൂടെ കാന്‍സര്‍ മുഴകളുടെ വളര്‍ച്ച കുറയ്ക്കാന്‍ ബ്ലൂബെറിക്ക് കഴിയുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഈ പ്രക്രിയയെ അപ്പോപ്‌റ്റോസിസ് എന്ന് വിളിക്കുന്നു. ശീതീകരിച്ച ബ്ലൂബെറി ആന്റിഓക്സിഡന്റും പോഷകങ്ങള്‍ നിറഞ്ഞതുമാണ്. സ്മൂത്തികള്‍, ഓട്‌സ് എന്നിവയില്‍ ചേര്‍ത്ത് ബ്ലൂബെറി നിങ്ങള്‍ക്ക് കഴിക്കാം.

മത്സ്യം

മത്സ്യം

വിറ്റാമിന്‍ ബി, പൊട്ടാസ്യം, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങള്‍ അടങ്ങിയതാണ് മത്സ്യം. സാല്‍മണ്‍, അയല, മത്തി, ട്രൗട്ട് എന്നീ കൊഴുപ്പ് മത്സ്യങ്ങളാണ് മികച്ചത്. മത്സ്യ എണ്ണ ഉപയോഗിക്കുന്നത് പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള സാധ്യതയെ ഗണ്യമായി കുറയ്ക്കുന്നുവെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

Most read:കോവിഡ് 19: കാന്‍സര്‍ ബാധിതര്‍ അറിയേണ്ട കാര്യങ്ങള്‍

വാല്‍നട്ട്

വാല്‍നട്ട്

ഈസ്ട്രജന്റെ അളവ് നിയന്ത്രിക്കാനും കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച മന്ദഗതിയിലാക്കാനും സഹായിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകള്‍, ആന്റിഓക്സിഡന്റുകള്‍, ഫൈറ്റോസ്റ്റെറോളുകള്‍ എന്നിവ വാല്‍നട്ടില്‍ അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗം ഒഴിവാക്കുന്നതിനും മറ്റ് വിട്ടുമാറാത്ത അവസ്ഥകള്‍ ഒഴിവാക്കാന്‍ വീക്കം പ്രതിരോധിക്കാനും വാല്‍നട്ട് നിങ്ങളെ സഹായിക്കുന്നു.

തൈര്

തൈര്

ഭക്ഷണത്തില്‍ തൈര് ചേര്‍ക്കണം. കാരണം തൈരില്‍ പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിന്‍ ഡി, ബി 6, ബി 12, റൈബോഫ്‌ളേവിന്‍, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നിങ്ങളുടെ ഉദരാരോഗ്യം സംരക്ഷിക്കുന്നതാണ്. തൈരില്‍ ധാരാളം ഔഷധഗുണങ്ങളുമുണ്ട്.

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

ഈ ഭക്ഷണത്തിനുപുറമെ, കാന്‍സര്‍ അതിജീവിക്കുന്നവര്‍ക്ക് ആരോഗ്യകരമായ ഭക്ഷണവും ശരിയായ ചിട്ടയും ഉണ്ടായിരിക്കണം. സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിനെ കുറക്കാന്‍ ഇത് സഹായിക്കും. കാന്‍സര്‍ രോഗികള്‍ വ്യായാമത്തിനും സമയം മാറ്റിവയ്ക്കണം. കാന്‍സര്‍ അതിജീവിച്ചവര്‍ക്കും ഇത് പ്രധാനമാണ്. കാന്‍സറില്‍ നിന്ന് കരകയറുന്നതിന്റെ ഒരു പ്രധാന ഭാഗമായാണ് വ്യായാമത്തെ കരുതുന്നത്. ഇത് ചികിത്സയെ കൂടുതല്‍ ഫലപ്രദമാക്കുകയും കാന്‍സര്‍ ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു.

Most read:പ്രായം കാത്തുവച്ചത് ഈ കാന്‍സറുകള്‍

English summary

World Cancer Day 2021: Foods to Include in Your Diet After Cancer Treatment

It’s important to eat a healthy, balanced diet during and after the cancer treatment to keep the body functioning optimally. Lets see the foods to include in your diet after cancer treatment.
X
Desktop Bottom Promotion