For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുറച്ച് ഭക്ഷണം കഴിച്ചാലും പെട്ടെന്ന് വയറ് നിറയുന്നുണ്ടോ? ഈ രക്താര്‍ബുദ ലക്ഷണങ്ങളെ കരുതിയിരിക്കണം

|

ആരെയും പേടിപ്പെടുത്തുന്ന ഒരു രോഗമാണ് ബ്ലഡ് കാന്‍സര്‍ അഥവാ രക്താര്‍ബുദം. കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയില്‍ ബ്ലഡ് ക്യാന്‍സര്‍ കേസുകളുടെ എണ്ണത്തില്‍ സ്ഥിരതയുള്ള വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം ഏറ്റവുമധികം ബ്ലഡ് കാന്‍സര്‍ രോഗികളുള്ളത് ഇന്ത്യയിലാണ്. ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തില്‍ രക്തം ഒരു പ്രധാന പങ്ക് വഹിക്കുന്നു. വിവിധ അവയവങ്ങളിലേക്ക് ഓക്‌സിജനും പോഷകങ്ങളും ആന്റിബോഡികളും ഹോര്‍മോണുകളും എത്തിക്കുന്നത് രക്തമാണ്.

<strong>Also read: ലക്ഷണങ്ങള്‍ ഉണ്ടാകില്ല, തിരിച്ചറിയാന്‍ പ്രയാസം; ഈ 5 തരം കാന്‍സര്‍ കുട്ടികളില്‍ വില്ലന്‍</strong>Also read: ലക്ഷണങ്ങള്‍ ഉണ്ടാകില്ല, തിരിച്ചറിയാന്‍ പ്രയാസം; ഈ 5 തരം കാന്‍സര്‍ കുട്ടികളില്‍ വില്ലന്‍

മൊത്തം ശരീരഭാരത്തിന്റെ 8% രക്തമാണ്. ശരീരത്തില്‍ വെളുത്ത രക്താണുക്കളുടെ അസാധാരണമായ ഉല്‍പാദനം ഉണ്ടാകുമ്പോഴാണ് രക്താര്‍ബുദം സംഭവിക്കുന്നത്. ഈ അര്‍ബുദം സാധാരണയായി രക്ത ഉത്പാദനം നടക്കുന്ന അസ്ഥിമജ്ജയില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. രക്താര്‍ബുദത്തിന്റെ കാരണങ്ങളും ലക്ഷണങ്ങളും ചികിത്സയും എന്തെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

രക്താര്‍ബുദത്തിന്റെ തരങ്ങള്‍

രക്താര്‍ബുദത്തിന്റെ തരങ്ങള്‍

ലിംഫോമ

ലിംഫോമ, രക്താര്‍ബുദം, മൈലോമ എന്നിവയുള്‍പ്പെടെ പ്രാഥമികമായി മൂന്ന് തരം രക്താര്‍ബുദങ്ങളുണ്ട്. അത് ബാധിക്കുന്ന രക്തത്തിന്റെ പ്രത്യേക ഘടകങ്ങളാണ് ഇവയുടെ സവിശേഷത. 15 മുതല്‍ 35 വയസ്സുവരെയുള്ളവരിലോ 50 വയസ്സിനു മുകളിലോ പ്രായമുള്ളവരിലാണ് ലിംഫോമ സാധാരണയായി കണ്ടുവരുന്നത്. ലിംഫാറ്റിക് സിസ്റ്റത്തിന്റെയും ലിംഫ് നോഡുകളുടെയും ക്യാന്‍സറാണ് ഇത്. പ്രത്യേകിച്ച് ലിംഫോസൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരുതരം വെളുത്ത രക്താണുക്കളെ ഇത് ബാധിക്കുന്നു.

രക്താര്‍ബുദം

രക്താര്‍ബുദം

രക്താര്‍ബുദം ഒരു തരം ക്യാന്‍സറാണ്. ഇത് എല്ലാ വെളുത്ത രക്താണുക്കളെയും ബാധിക്കുകയും അവയുടെ പ്രവര്‍ത്തനങ്ങളെ തടയുകയും ചെയ്യുന്നു. അങ്ങനെ അണുബാധയെ ചെറുക്കാന്‍ സാധിക്കാതെ വരുന്നു. രക്താര്‍ബുദം സാവധാനത്തിലോ പെട്ടെന്നോ വളരാം. സാധാരണയായി 15 വയസ്സിന് താഴെയുള്ള കുട്ടികളെ ഇത് ബാധിക്കുന്നു.

Also read:കാലങ്ങളായി ഒരേ തലയിണ കവറാണോ ഉപയോഗിക്കാറ്? പ്രതിരോധശേഷി നശിക്കും; കാത്തിരിക്കുന്ന അപകടങ്ങള്‍Also read:കാലങ്ങളായി ഒരേ തലയിണ കവറാണോ ഉപയോഗിക്കാറ്? പ്രതിരോധശേഷി നശിക്കും; കാത്തിരിക്കുന്ന അപകടങ്ങള്‍

മൈലോമ

മൈലോമ

പ്ലാസ്മയെ ബാധിക്കുന്ന ഒരു തരം ക്യാന്‍സറാണ് മൈലോമ, ഇത് അണുബാധ തടയുന്നതിനുള്ള ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്ന ഒരു തരം വെളുത്ത രക്താണുക്കളാണ്. ഈ അര്‍ബുദം രോഗപ്രതിരോധ സംവിധാനത്തെ ദുര്‍ബലമാക്കുകയും നിങ്ങളെ എളുപ്പത്തില്‍ അണുബാധയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നു.

ബ്ലഡ് ക്യാന്‍സറിന് കാരണങ്ങള്‍

ബ്ലഡ് ക്യാന്‍സറിന് കാരണങ്ങള്‍

രക്താര്‍ബുദത്തിന് ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. വാര്‍ദ്ധക്യം ഒരു അപകട ഘടകമാണ്. പ്രായത്തിനനുസരിച്ച് രക്താര്‍ബുദ സാധ്യത വര്‍ദ്ധിക്കുന്നു. ജീവിതശൈലിയാണ് മറ്റൊന്ന്. പുകവലി രോഗത്തിന് കാരണമാകില്ലെങ്കിലും അത് അപകടസാധ്യത വര്‍ദ്ധിപ്പിക്കും. രക്താര്‍ബുദത്തിന്റെ കുടുംബ ചരിത്രമുണ്ടെങ്കില്‍ ഒരു വ്യക്തിക്ക് രോഗം വരാനുള്ള ഉയര്‍ന്ന അപകടസാധ്യതയുണ്ട്. കൂടാതെ, മൈലോഡിസ്പ്ലാസ്റ്റിക് സിന്‍ഡ്രോം പോലുള്ള ചില രക്ത വൈകല്യങ്ങളും ലുക്കീമിയ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

Also read:ഉറക്കം കുറഞ്ഞാല്‍ ശരീരം പണിമുടക്കും; ഉറക്കം കളയുന്ന ഈ 9 ഭക്ഷണം രാത്രി കഴിക്കരുത്‌Also read:ഉറക്കം കുറഞ്ഞാല്‍ ശരീരം പണിമുടക്കും; ഉറക്കം കളയുന്ന ഈ 9 ഭക്ഷണം രാത്രി കഴിക്കരുത്‌

രക്താര്‍ബുദത്തിന്റെ ചില സാധാരണ ലക്ഷണങ്ങള്‍

രക്താര്‍ബുദത്തിന്റെ ചില സാധാരണ ലക്ഷണങ്ങള്‍

* രക്താര്‍ബുദം നിങ്ങളെ ഇടയ്ക്കിടെ രോഗിയാക്കും. ലുക്കീമിയയുടെ കാര്യത്തില്‍ പനിയും രാത്രി വിയര്‍പ്പും സാധാരണമാണ്.

* ടോണ്‍സിലുകള്‍, കരള്‍, ലിംഫ് നോഡുകള്‍, പ്ലീഹ എന്നിവയില്‍ ക്യാന്‍സര്‍ കോശങ്ങള്‍ വളരാന്‍ തുടങ്ങും. അവ വീക്കം ഉണ്ടാക്കാം.

* കക്ഷത്തിലോ കഴുത്തിലോ മുഴകള്‍ അനുഭവപ്പെടാം. കുറച്ച് ഭക്ഷണം കഴിച്ചാലും ഒരു വ്യക്തിക്ക് വയറുനിറഞ്ഞതായി തോന്നുന്നതും രക്താര്‍ബുദത്തിന്റെ ആദ്യ ലക്ഷണങ്ങളിലൊന്ന്.

രക്താര്‍ബുദത്തിന്റെ ചില സാധാരണ ലക്ഷണങ്ങള്‍

രക്താര്‍ബുദത്തിന്റെ ചില സാധാരണ ലക്ഷണങ്ങള്‍

* അപ്രതീക്ഷിതവും അസാധാരണവുമായ ശരീരഭാരം കുറയുന്നത് ലുക്കീമിയയുടെ മറ്റൊരു ലക്ഷണമാണ്.

* അസ്ഥിമജ്ജയില്‍ കാന്‍സര്‍ കോശങ്ങള്‍ വളരുന്നതിനാല്‍ അസ്ഥികളില്‍ വേദന ഉണ്ടാകാം.

* നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ചുവന്ന രക്താണുക്കള്‍ ഉണ്ടാക്കാന്‍ കഴിയാതെ വരുമ്പോഴാണ് അനീമിയ ഉണ്ടാകുന്നത്. ഇത് തലകറക്കത്തിന് കാരണമാകുകയും നിങ്ങള്‍ക്ക് പെട്ടെന്ന് ക്ഷീണം തോന്നുകയും ചെയ്യും. നെഞ്ചിലെ വേദനയും വിളറിയ ചര്‍മ്മവും വിളര്‍ച്ച മൂലമുണ്ടാകും.

* ചെറിയ മുറിവുകള്‍ പലപ്പോഴും രക്തസ്രാവത്തിന് കാരണമായേക്കാം. നിങ്ങളുടെ മൂക്കില്‍ നിന്ന് പലപ്പോഴും രക്തം വരാനും ഇത് കാരണമായേക്കാം. കഠിനമായ ആര്‍ത്തവം, മലവിസര്‍ജ്ജനത്തില്‍ കറുപ്പ് അല്ലെങ്കില്‍ ചുവപ്പ് വരകള്‍, ഞരമ്പുകളില്‍ ചുവന്ന കുത്തുകള്‍, മോണയില്‍ നിന്ന് രക്തസ്രാവം എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍.

Also read:ഗ്യാസും ദഹനക്കേടും നിസ്സാരമാക്കരുത്; കഠിനമായ വേദന വരുത്തും പാന്‍ക്രിയാറ്റിസ് തിരിച്ചറിയൂAlso read:ഗ്യാസും ദഹനക്കേടും നിസ്സാരമാക്കരുത്; കഠിനമായ വേദന വരുത്തും പാന്‍ക്രിയാറ്റിസ് തിരിച്ചറിയൂ

ബ്ലഡ് ക്യാന്‍സര്‍ ചികിത്സ

ബ്ലഡ് ക്യാന്‍സര്‍ ചികിത്സ

ക്യാന്‍സറിന്റെ തരവും ഘട്ടവും, പ്രായം, ക്യാന്‍സറിന്റെ വ്യാപനം തുടങ്ങിയ വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് രോഗത്തിനുള്ള ചികിത്സ നടത്തുന്നത്. കീമോതെറാപ്പി, റേഡിയേഷന്‍ തെറാപ്പി, ടാര്‍ഗറ്റഡ് തെറാപ്പി, ശസ്ത്രക്രിയ, ഇമ്മ്യൂണോതെറാപ്പി, സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ എന്നിവയാണ് രക്താര്‍ബുദത്തിന് ചികിത്സയായി ചെയ്യുന്നത്.

English summary

World Cancer Day 2023: Symptoms And Risk Factors Of Blood Cancer You Should Know About

Here are the symptoms and risk factors of blood cancer you should know about. Take a look.
Story first published: Saturday, February 4, 2023, 12:38 [IST]
X
Desktop Bottom Promotion