For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെയിലത്ത് ഓടിവന്ന് തണുത്ത വെള്ളം കുടിക്കല്ലേ; പതിയിരിക്കുന്നത് അപകടം

|

കടുത്ത ചൂടില്‍ തണുത്തത് കഴിക്കാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നു. വെയിലില്‍ നിന്ന് വീട്ടിലെത്തിയാലോ വ്യായാമത്തിന് ശേഷമോ ആദ്യം തിരയുന്നത് നിങ്ങളുടെ ഫ്രിഡ്ജിലെ തണുത്ത വെള്ളമാവാം. എന്നാല്‍, ഇനി വളരെയധികം തണുത്ത വെള്ളം കുടിക്കുമ്പോള്‍ ചില കാര്യങ്ങള്‍ മനസ്സില്‍ വയ്ക്കുക. ദാഹം ശമിപ്പിക്കുന്നതായി നിങ്ങള്‍ കരുതുന്ന തണുത്ത വെള്ളം നിങ്ങളുടെ ദഹനനാളത്തെ ബാധിച്ചേക്കാം.

Most read: ഒരാള്‍ക്ക് എത്ര അളവില്‍ പഞ്ചസാര കഴിക്കാം ? അറിയണം ഇത്Most read: ഒരാള്‍ക്ക് എത്ര അളവില്‍ പഞ്ചസാര കഴിക്കാം ? അറിയണം ഇത്

തണുത്ത വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിന് ഒട്ടേറെ അസ്വസ്ഥതകള്‍ സംഭവിക്കുന്നു. എത്ര ചൂട് ആയാലും തണുത്ത വെള്ളം കുടിക്കുന്നതിനെതിരെ ആയുര്‍വേദം വിലക്കുന്നു. ഭക്ഷണത്തിനിടയ്‌ക്കോ ശേഷമോ തണുത്ത വെള്ളം കുടിക്കുന്നത് നിങ്ങളുടെ ദഹനാഗ്നിയെ കെടുത്തുകയും ദഹന സന്തുലിതാവസ്ഥയെ അസ്വസ്ഥമാക്കുകയും ചെയ്യും. വളരെയേറെ തണുത്ത വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിന് സംഭവിക്കുന്ന ചില അസ്വസ്ഥതകള്‍ വായിച്ചറിയൂ.

ദഹനത്തെ ബാധിക്കുന്നു

ദഹനത്തെ ബാധിക്കുന്നു

വളരെയേറെ തണുത്ത വെള്ളം കുടിക്കുന്നത് നിങ്ങളുടെ ദഹനത്തെ ഗുരുതരമായി ബാധിക്കുന്നു. തണുത്ത വെള്ളവും ചില തണുത്ത പാനീയങ്ങളും രക്തക്കുഴലുകളെ ചുരുക്കുകയും ദഹനത്തെ ബാധിക്കുകയും ചെയ്യുന്നു. നിങ്ങള്‍ തണുത്ത വെള്ളം കഴിക്കുമ്പോള്‍, ദഹന സമയത്ത് പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിനുള്ള സ്വാഭാവിക പ്രക്രിയ തടസ്സപ്പെടും. കാരണം നിങ്ങളുടെ ശരീരത്തിന്റെ ഫോക്കസ് ദഹനത്തില്‍ നിന്ന് ശരീര താപനിലയെയും തണുത്ത വെള്ളത്തെയും നിയന്ത്രിക്കുന്നതിലേക്ക് തിരിച്ചുവിടുന്നു. വളരെ തണുത്ത എന്തും നിങ്ങള്‍ കഴിക്കുമ്പോള്‍ ശരീര താപനില നിയന്ത്രിക്കുന്നതിന് നിങ്ങളുടെ ശരീരം അധിക ഊര്‍ജ്ജം ചെലവഴിക്കുന്നു. ഊര്‍ജ്ജ നഷ്ടം നിങ്ങളില്‍ പിന്നീട് ക്ഷീണത്തിനും കാരണമാകുന്നു.

ഹൃദയമിടിപ്പ് കുറയുന്നു

ഹൃദയമിടിപ്പ് കുറയുന്നു

വളരെയേറെ തണുത്ത വെള്ളം കുടിക്കുന്നത് കാരണം നിങ്ങളുടെ ഹൃദയമിടിപ്പ് കുറയുന്നു. തണുത്ത വെള്ളം കുടിക്കുന്നത് ഹൃദയമിടിപ്പ് കുറയ്ക്കുക മാത്രമല്ല വേഗ് നാഡിയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശരീരത്തിന്റെ അനിയന്ത്രിതമായ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതാണ് നാഡി. നാഡീവ്യവസ്ഥയുടെ അവിഭാജ്യ ഘടകവുമാണ് ഇത്. ജലത്തിന്റെ കുറഞ്ഞ താപനില വേഗ് നാഡിയെ നേരിട്ട് ബാധിക്കുന്നതിനാല്‍, നിങ്ങളുടെ ഹൃദയമിടിപ്പ് ക്രമേണ കുറയാനും തുടങ്ങുന്നു.

Most read:അയഞ്ഞ ശരീരം ദൃഢമാക്കി തടി കുറക്കാന്‍ ഐസ് തെറാപ്പിMost read:അയഞ്ഞ ശരീരം ദൃഢമാക്കി തടി കുറക്കാന്‍ ഐസ് തെറാപ്പി

വയറുവേദന

വയറുവേദന

കഠിനമായ വ്യായാമത്തിന് ശേഷം തണുത്ത വെള്ളം കുടിക്കുന്നത് നിങ്ങള്‍ കര്‍ശനമായി ഒഴിവാക്കണം. തണുത്ത വെള്ളം കുടിക്കുന്നതിലൂടെ പലരും തെറ്റ് ചെയ്യുന്നു, പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ജോലി കഴിഞ്ഞ്. ജിം വിദഗ്ധരുടെ അഭിപ്രായത്തില്‍, വര്‍ക്ക് ഔട്ടിനുശേഷം ചെറുചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്. നിങ്ങള്‍ വ്യായാമം ചെയ്യുമ്പോള്‍ നിങ്ങളുടെ ശരീരം വളരെയധികം ചൂട് സൃഷ്ടിക്കുന്നു. വ്യായാമത്തിനു ശേഷം നിങ്ങള്‍ തണുത്ത വെള്ളം കുടിക്കുകയാണെങ്കില്‍, താപനിലയിലെ പൊരുത്തക്കേട് നിങ്ങളുടെ ദഹനാരോഗ്യത്തെ ബാധിക്കും. വ്യായാമത്തിന് ശേഷം തണുത്ത വെള്ളം കുടിച്ചാല്‍ അത് ശരീരത്തിന് ആഗിരണം ചെയ്യാനും ബുദ്ധിമുട്ടാണ്. ഭാരിച്ച ജോലികള്‍ ചെയ്ത ഉടനെ തണുത്ത വെള്ളം കുടിക്കുന്നത് വിട്ടുമാറാത്ത വയറുവേദനയ്ക്കും കാരണമായേക്കാം.

കൊഴുപ്പ് കുറയാന്‍ ബുദ്ധിമുട്ട്

കൊഴുപ്പ് കുറയാന്‍ ബുദ്ധിമുട്ട്

ഭക്ഷണം കഴിച്ചയുടനെ തണുത്ത വെള്ളം കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കാനുള്ള നിങ്ങളുടെ ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്നു. തണുത്ത വെള്ളം നിങ്ങള്‍ കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്നുള്ള കൊഴുപ്പുകളെ ദൃഢമാക്കുന്നു, അതിന്റെ ഫലമായി നിങ്ങളുടെ ശരീരത്തില്‍ നിന്നുള്ള അനാവശ്യ കൊഴുപ്പുകള്‍ കത്തിക്കാന്‍ നിങ്ങളുടെ ശരീരത്തിന് ബുദ്ധിമുട്ടാവുന്നു. നിങ്ങള്‍ സാധാരണ വെള്ളം കുടിക്കുകയാണെങ്കിലും, പരമാവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഭക്ഷണത്തിന് 30 മിനിറ്റ് മുമ്പ് വെള്ളം കുടിക്കുന്നതാണ് നല്ലത്.

Most read:വീട്ടിനുള്ളില്‍ ചെരിപ്പിട്ട് നടക്കണം; ഇല്ലെങ്കില്‍ വരും ഈ ബുദ്ധിമുട്ട്Most read:വീട്ടിനുള്ളില്‍ ചെരിപ്പിട്ട് നടക്കണം; ഇല്ലെങ്കില്‍ വരും ഈ ബുദ്ധിമുട്ട്

മലബന്ധം

മലബന്ധം

ദഹന പ്രക്രിയ കൃത്യമാക്കാന്‍ റൂം താപനിലയിലെ വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. തണുത്ത വെള്ളം കുടിക്കുന്നത് മലബന്ധത്തിന് കാരണമാകും. കാരണം, നിങ്ങള്‍ തണുത്ത വെള്ളം കുടിച്ച ശേഷം ഭക്ഷണം ശരീരത്തിലൂടെ കടന്നുപോകുമ്പോള്‍ ദൃഢമാകുന്നു. മലബന്ധത്തിന് പ്രധാന കാരണങ്ങളിലൊന്നാണ് കുടല്‍ ചുരുങ്ങുന്നത്. വളരെ തണുത്ത വെള്ളം കുടിക്കുന്നത് നിങ്ങളുടെ കുടല്‍ ചുരുങ്ങാനും കാരണമാകുന്നു.

English summary

Why You Should Not Drink Chilled Water This Summer

Here are a couple of reasons why you should not drink chilled water this summer. Take a look.
Story first published: Friday, April 2, 2021, 10:42 [IST]
X
Desktop Bottom Promotion