Just In
Don't Miss
- News
കർണാടക ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം; യെഡിയൂരപ്പ സർക്കാരിന്റെ ഭാവി നിർണയിക്കുന്ന ജനവിധി
- Sports
ISL: ഹൈദരാബാദിനെതിരെ എഫ്സി ഗോവയ്ക്ക് ജയം
- Movies
തൃഷയും അനശ്വര രാജനും ഒന്നിക്കുന്ന രാംഗി! സിനിമയുടെ കിടിലന് ടീസര് പുറത്ത്
- Technology
ഇന്ത്യ ബഹിരാകാശത്ത് സ്വന്തമായി സ്പേസ് സ്റ്റേഷന് നിര്മിക്കും: റിപ്പോർട്ട്
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
40-ന് ശേഷം പെണ്ണിലെ തടിക്ക് കാരണം ഇതാണ്
പുരുഷൻമാരേക്കാൾ സ്ത്രീകളിലാണ് ഈ പ്രശ്നം കൂടുതൽ കണ്ട് വരുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് കഷ്ടപ്പെടുന്നതും സ്ത്രീകളെയാണ്. അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി പലരും പല വിധത്തിലുള്ള പ്രതിസന്ധികളിൽ പെടാറുണ്ട്. എന്നാൽ ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ചെയ്യുന്നു എന്നത് വളരെയധികം ശ്രദ്ധേയമായിട്ടുള്ള കാര്യമാണ്. അമിതവണ്ണമെന്ന പ്രശ്നത്തെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കാൻ സ്ത്രീകൾ പെടാപാടു പെടുമ്പോൾ നാൽപ്പതിന് ശേഷമാണ് പല സ്ത്രീകളിലും വണ്ണം വെക്കുന്നത് എന്ന കാര്യം പലരും ശ്രദ്ധിക്കാറില്ല.
Most read: തടികൂടിയെന്ന് വച്ച് കുറക്കാൻ ഇത് ചെയ്താൽ വിപരീതഫലം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ പലരിലും ഉണ്ടാവുന്നുണ്ട്. എന്നാൽ ഇതിൽ അമിതവണ്ണത്തിന് പുറകേയാണ് നല്ലൊരു ശതമാനം ആളുകളും നെട്ടോട്ടമോടുന്നത്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നത് അറിഞ്ഞിരിക്കണം. അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് മുൻപ് എന്തുകൊണ്ട് സ്ത്രീകളിൽ നാൽപ്പതിന് ശേഷം വണ്ണം അല്ലെങ്കിൽ ശരീരഭാരം വർദ്ധിക്കുന്നു എന്ന കാര്യം അറിഞ്ഞിരിക്കണം. കൂടുതൽ വായിക്കൂ...

ഹോർമോൺ ഇംബാലൻസ്
സ്ത്രീകളിൽ നാല്‍പ്പതിന് ശേഷം ആർത്തവ വിരാമത്തോടുള്ള സമയം അടുക്കുകയാണ്. അതുകൊണ്ട് തന്നെ ഹോർമോൺ ഇംബാലൻസ് ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും അമിതവണ്ണത്തിന് കാരണമാകുന്നുണ്ട്. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് ശ്രമിക്കും മുൻപ് എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന കാര്യം അറിഞ്ഞിരിക്കണം. സ്ത്രീകളിൽ ആർത്തവ വിരാമത്തോട് അനുബന്ധിച്ച് വരുന്ന ഹോർമോണൽ ഇംബാലൻസ് ആണ് പലപ്പോഴും ഈ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.

പ്രൊജസ്റ്റ്റോൺ അളവിന്റെ മാറ്റം
സ്ത്രീകളിൽ പ്രൊജസ്റ്റിറോൺ അളവിന്റെ മാറ്റമാണ് മറ്റൊരു പ്രധാന കാരണം. നാല്‍പ്പതുകൾക്ക് ശേഷം സ്ത്രീകളിൽ പലപ്പോഴും പ്രൊജസ്റ്റിറോണിന്റെ അളവ് കുറഞ്ഞ് വരുന്നു. ഈ അവസ്ഥയിൽ അത് അമിതവണ്ണത്തിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രശ്നങ്ങളെ ഇല്ലാതാക്കാൻ നമുക്ക് കഴിയുകയില്ല. നിയന്ത്രണങ്ങൾ വെക്കുക വഴി മാത്രമേ ഈ പ്രശ്നത്തെ നമുക്ക് പരിഹരിക്കാൻ സാധിക്കുകയുള്ളൂ.

വിശപ്പ് വർദ്ധിക്കുന്നു
പലപ്പോഴും വിശപ്പ് വർദ്ധിക്കുന്നത് നാൽപ്പതുകൾക്ക് ശേഷമാണ് എന്നാണ് വെപ്പ്. കാരണം പലപ്പോഴും ഇത് സംഭവിക്കുന്നതിന് പിന്നിൽ ഹോർമോൺ പ്രശ്നങ്ങൾ ആണ് ഉള്ളത്. അതുകൊണ്ട് തന്നെ ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ആദ്യം ശ്രമിക്കേണ്ടത്. നമുക്ക് ചെയ്യാൻ കഴിയുന്നത് എന്ന് പറയുന്നത് ഭക്ഷണ കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തുക എന്നുള്ളതാണ്.

പ്രായം പ്രശ്നം
പ്രായം കൂടുന്തോറും ശരീരത്തിന്റെ മെറ്റബോളിസം കുറയുന്നു. ഇത് പലപ്പോഴും നിങ്ങളെ അമിതവണ്ണത്തിലേക്ക് നയിക്കുന്നുണ്ട്. മാത്രമല്ല ഈ അവസ്ഥയിൽ അരക്കെട്ടിൽ പലപ്പോഴും കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചെറിയ രീതിയിലുള്ള വ്യായാമങ്ങള്‍ ആദ്യം മുതൽ തന്നെ ചെയ്ത് തുടങ്ങാവുന്നതാണ്.

രോഗങ്ങൾ
പ്രായം നിങ്ങളെ രോഗിയാക്കുന്നുമുണ്ട്. ഇത് പ്രമേഹം, ബിപി, കൊളസ്ട്രോൾ എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചികിത്സ ആരംഭിക്കാം. പക്ഷേ രോഗങ്ങൾ വരാതെ നോക്കുക എന്നുള്ളതാണ് ഏറ്റവും അധികം ശ്രദ്ധിക്കേണ്ട കാര്യം. അതുകൊണ്ട് തന്നെ ഈ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ചെറിയ വ്യായാമങ്ങൾ ഭക്ഷണ നിയന്ത്രണം എന്നിവ ശീലമാക്കാൻ ശ്രദ്ധിക്കുക.

മാനസിക സമ്മർദ്ദം
മാനസിക സമ്മർദ്ദം ഇന്നത്തെ കാലത്ത് ഒഴിച്ച് കൂടാനാവാത്ത ഒരു അവസ്ഥയാണ്. അതുകൊണ്ട് തന്നെ ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഓരോന്ന് ചെയ്യുമ്പോൾ അത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്രായമായി എന്ന് വിചാരിച്ച് മാനസിക സമ്മർദ്ദം വലിച്ച് വെക്കേണ്ട ആവശ്യമില്ല. ഇത് നിങ്ങളിൽ അമിതവണ്ണമുണ്ടാക്കുകയാണ് ചെയ്യുന്നത്.

ശരീര പ്രകൃതി
ചിലരുടെ ശരീര പ്രകൃതി ഇത്തരത്തിലുള്ളതായിരിക്കും. ഇത് പലപ്പോഴും നിങ്ങളിൽ അമിതവണ്ണത്തിനും ചിലപ്പോള്‍ പ്രായമാവുമ്പോൾ മെലിയുന്നതിനും കാരണമാകുന്നുണ്ട്. ഈ അവസ്ഥയിൽ ശരീരപ്രകൃതിയും വളരെയധികം പങ്കു വഹിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഈ അവസ്ഥയിൽ ശരീര പ്രകൃതിയായിരിക്കും ഒരു പക്ഷേ നിങ്ങളുടെ അമിതവണ്ണത്തിന്റെ കാരണം.