Just In
- 4 hrs ago
വെല്ലുവിളികളെ അതിജീവിക്കും, ഭാഗ്യം പരീക്ഷിച്ച് വിജയം നേടാം; ഇന്നത്തെ രാശിഫലം
- 12 hrs ago
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- 13 hrs ago
കുഞ്ഞുള്ളിയും എള്ളും ഇട്ട് കാച്ചിയ എണ്ണ: മുടി വളര്‍ത്തുമെന്നത് ഗ്യാരണ്ടി
- 14 hrs ago
40 വയസ്സിനു ശേഷം സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിലോ? തടയാന്‍ വഴിയുണ്ട്
Don't Miss
- News
എല്ലാ ഭാഗ്യത്തിനും കാരണം ഭർത്താവ്; അടിച്ചത് ബംബർ, ഒറ്റരാത്രി കൊണ്ട് കോടീശ്വരിയായി യുവതി..
- Movies
'ജാസി ഗിഫ്റ്റിനെ കണ്ടെത്തിയതിങ്ങനെ; ലജ്ജാവതിയെ പാട്ട് മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണത്തിന് വെച്ചപ്പോൾ'
- Technology
അത്ഭുതങ്ങളൊളിപ്പിച്ച് നത്തിങ് ഫോൺ 2 വരുന്നു; എന്താവാം കാൾ പേയ് കാത്ത് വച്ചിരിക്കുന്നത്?
- Sports
World Cup 2023: ന്യൂസിലാന്‍ഡല്ല പാകിസ്താന്, ഇന്ത്യ പാടുപെടും! തുറന്നടിച്ച് മുന്‍ പാക് താരം
- Automobiles
2030 ഓടെ ഇലക്ട്രിക് ഇരുചക്ര വിപണി പിടിച്ചാൽ കിട്ടൂല്ല എന്ന് റിപ്പോർട്ടുകൾ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
അധികനേരം ഇരിക്കല്ലേ, ശരീരത്തിന് ദോഷം ഈ രീതിയില്‍
ദിവസേന, നമ്മളില്‍ ഭൂരിഭാഗവും ആറ് മണിക്കൂറോ അതില്‍ കൂടുതലോ ഇരിക്കുന്നു. എന്നാല്‍, ദീര്‍ഘനേരം ഇരിക്കുന്നത് ആരോഗ്യപരമായ പല പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്നു. പ്രത്യേകിച്ച് ഇരുന്ന് ജോലി ചെയ്യുന്നവരാണ് ഇതിന് കൂടുതലും ഇരകളാവുന്നത്. ദീര്‍ഘനേരം ഇരിക്കുന്നത് മെറ്റബോളിസത്തെ മന്ദഗതിയിലാക്കുമെന്ന് കരുതപ്പെടുന്നു. ഇത് രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദ്ദം, കൊഴുപ്പ് തകരല്‍ എന്നിവ നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുന്നു.
Most
read:
വേനല്‍
സീസണില്‍
പ്രതിരോധശേഷി
കൂട്ടും
ഈ
ഭക്ഷണങ്ങള്‍
ദിവസം മുഴുവന്‍ ഇരിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. നിങ്ങള്‍ ദിവസം മുഴുവന്‍ ഇരിക്കുമ്പോള്‍, ശരീരം ആവശ്യത്തിന് കലോറി കത്തിക്കുന്നില്ല. ഇത് ശരീരത്തിന്റെ വിവിധ അവയവങ്ങളില്‍ പ്രതികൂല സ്വാധീനം ചെലുത്തുന്നു. വിട്ടുമാറാത്ത രോഗങ്ങളും നിങ്ങളെ പിടികൂടിയേക്കാം. ദീര്‍ഘനേരം ഇരിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങളും എടുത്തുകാണിക്കുന്നു. നിങ്ങള്‍ ദീര്‍ഘനേരം ഇരിക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

വിഷാദവും ഉത്കണ്ഠയും
നിങ്ങള്‍ ജോലിസ്ഥലത്ത് രാവിലെ മുതല്‍ വൈകിട്ട് വരെ ഇരുന്ന് ജോലി ചെയ്ത ശേഷം നിങ്ങള്‍ വ്യായാമം ചെയ്താലും നിങ്ങളുടെ അപകടസാധ്യതക്ക് കുറവു വരുന്നില്ലെന്ന് മാനസികാരോഗ്യവും ശാരീരിക പ്രവര്‍ത്തനവും സംബന്ധിച്ച ഒരു പഠനം കണ്ടെത്തി. മറുവശത്ത്, മറ്റ് ഗവേഷണങ്ങള്‍ കാണിക്കുന്നത് ദിവസം മുഴുവന്‍ കൂടുതല്‍ ശാരീരികമായി പ്രവര്‍ത്തിക്കുന്നവര്‍ കൂടുതല്‍ സന്തോഷവാനാണെന്നാണ്.

പുറം, കഴുത്ത് വേദന
കൂടുതല്‍ നേരം ഇരിക്കുന്നത് നിങ്ങളുടെ പുറം, കഴുത്ത്, തോളുകള്‍ എന്നിവയെ ബാധിക്കുന്നു. ഇരുന്നുള്ള തുടര്‍ച്ചയായ ജോലി കാരണം നിങ്ങള്‍ക്ക് പുറം, കഴുത്ത്, തോളില്‍ വേദന അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. മോശം ഇരിപ്പുവശം സ്ഥിതി കൂടുതല്‍ വഷളാക്കും. മോശം ഇരിപ്പ് വശം നിങ്ങളുടെ കഴുത്തിലെ ഹെര്‍ണിയേറ്റഡ് ഡിസ്ക് പോലുള്ള ഡിസ്ക് പ്രശ്നങ്ങള്‍ക്കും കാരണമാകും.
Most
read:ആരോഗ്യകരമായ
കൊഴുപ്പ്
ശരീരത്തിന്
നല്ലത്;
അത്
ലഭിക്കാന്‍
ഇത്
കഴിക്കണം

കാന്‍സര്‍
നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജേണലിലെ ഒരു അവലോകനം റിപ്പോര്‍ട്ട് ചെയ്യുന്നത്, ദിവസത്തില്‍ ഓരോ രണ്ട് മണിക്കൂറിലും അധികമായി ഇരിക്കുമ്പോള്‍, കോളന്‍ ക്യാന്‍സറിനും എന്‍ഡോമെട്രിയല്‍ ക്യാന്‍സറിനും യഥാക്രമം 8 ശതമാനവും 10 ശതമാനവും അപകടസാധ്യത വര്‍ദ്ധിക്കുന്നു എന്നാണ്. വ്യായാമത്തിന് ശേഷവും വന്‍കുടല്‍, എന്‍ഡോമെട്രിയല്‍ ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ഒരുപക്ഷേ വീക്കം, ശരീരഭാരം, മറ്റ് മാറ്റങ്ങള്‍ എന്നിവ കാരണമാകാം ഇത്.

അമിതവണ്ണം, പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍
നിങ്ങള്‍ ദീര്‍ഘനേരം ഇരിക്കുമ്പോള്‍ വളരെ കുറച്ച് കലോറി മാത്രമേ കത്തിക്കുന്നുള്ളൂ. നിങ്ങള്‍ കത്തിക്കുന്നതിനേക്കാള്‍ കൂടുതല്‍ കലോറി ഉപഭോഗം ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അനാരോഗ്യകരമായ ഭാരം പല രോഗങ്ങള്‍ക്കും ഒരു സാധാരണ അപകട ഘടകമാണ്. ഇത് അമിതവണ്ണത്തിനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കും. കൊളസ്ട്രോളും വീക്കത്തിന്റെ അടയാളങ്ങളും ഉയര്‍ന്നേക്കാം. കൊഴുപ്പ് മാറ്റങ്ങള്‍ മെറ്റബോളിസത്തെയും ബാധിക്കുന്നു. ഇവ കാരണം രക്തക്കുഴലുകളുടെ പ്രവര്‍ത്തനം കുറയുകയും ചെയ്തേക്കാം.
Most
read:ചിലര്‍ക്ക്
ശരീരത്തിന്
മറ്റുള്ളവരേക്കാള്‍
തണുപ്പ്
അനുഭവപ്പെടുന്നത്
എന്തുകൊണ്ട്

ദുര്‍ബലമായ അസ്ഥികള്‍
നില്ക്കുന്നതും നടത്തവും ഉള്‍പ്പെടെ, വ്യായാമം നിങ്ങളുടെ അസ്ഥികള്‍ക്ക് നല്ല രീതിയില്‍ ഊന്നല്‍ നല്കുന്നു. പഴയ അസ്ഥി കോശങ്ങളെ പുതിയത് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതിന് പ്രത്യേക കോശങ്ങളെ രൂപപ്പടുത്തുന്നു. നിങ്ങള്‍ വളരെയധികം ഇരിക്കുമ്പോള്‍, ശരീരത്തിന് നഷ്ടപ്പെടുന്ന കുറച്ചുമാത്രം കോശങ്ങളെ മാറ്റിസ്ഥാപിക്കുന്നു. ഇത് ദുര്‍ബലമായ അസ്ഥികളിലേക്കും ഓസ്റ്റിയോപൊറോസിസ് സാധ്യതയിലേക്കും നയിക്കുന്നു, പ്രത്യേകിച്ച് നിങ്ങള്‍ പ്രായമാകുമ്പോള്‍.

രക്തം കട്ടപിടിക്കല്‍
ഉദാസീനമായ ജീവിതൈശലി കാരണം കാലുകളില്‍ രക്തയോട്ടം മന്ദഗതിയിലാകുന്നു. ഒരുപക്ഷേ കുറഞ്ഞ അളവില്‍ രക്തം കട്ടപിടിക്കുന്നത് പ്രോട്ടീനുകള്‍ തടയുകയും നിങ്ങളുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, ആഴ്ചയില്‍ 40 മണിക്കൂറില്‍ കൂടുതല്‍ ഇരിക്കുന്ന സ്ത്രീകള്‍ക്ക് 10 മണിക്കൂറില്‍ താഴെ ഇരിക്കുന്നവരെ അപേക്ഷിച്ച് ശ്വാസകോശത്തില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത ഇരട്ടിയിലധികം ഉണ്ടെന്ന് കണ്ടെത്തി.
Most
read:ചോക്ലേറ്റ്
അധികം
കഴിക്കല്ലേ;
ശരീരം
ഈ
വിധം
നശിക്കുന്നത്
അറിയില്ല

കാലിന് ബലക്കുറവ്
ദീര്‍ഘനേരം ഇരിക്കുന്നത് നിങ്ങളുടെ കാലുകളെയും ബാധിക്കും. ശാരീരിക പ്രവര്‍ത്തനത്തിന്റെ അഭാവം കാലുകളുടെ പേശികള്‍ക്ക് ദോഷകരമാണ്. ചില സന്ദര്‍ഭങ്ങളില്‍, ഒരു വ്യക്തിക്ക് സ്പൈഡര്‍ വെയിനും അനുഭവപ്പെടാം.

ഇരിക്കുന്ന സമയം കുറയ്ക്കുന്നതിനുള്ള ചില വഴികള്‍
* ഓരോ 30 മിനിറ്റിനും ശേഷവും നിങ്ങള്‍ ഇരിക്കുന്നയിടത്തു നിന്ന് എഴുന്നേറ്റ് ഒരു ഇടവേള എടുക്കണം
* ഫോണില്‍ സംസാരിക്കുമ്പോഴോ ടെലിവിഷന്‍ കാണുമ്പോഴോ നിങ്ങള്‍ക്ക് നില്‍ക്കുകയോ നടക്കുകയോ ചെയ്യാം
* ഇടയ്ക്കിടെ സ്ട്രെച്ചിംഗ് ചെയ്യുക
* ഒരു കോണ്‍ഫറന്‍സ് റൂമിലോ കഫറ്റീരിയയിലോ ഇരിക്കുന്നതിനുപകരം മീറ്റിംഗുകള്‍ക്കോ മറ്റോ ആയി നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം നടക്കുക
* ഓഫീസ് ലിഫ്റ്റ് ഉപയോഗിക്കുന്നത് ഒഴിവാക്കുക, പകരം ഗോവണി ഉപയോഗിക്കുക