For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19; സെക്കന്റ് ഡോസ് വാക്‌സിന്റെ പ്രാധാന്യം നിസ്സാരമല്ല

|

വാക്‌സിന്‍ എടുക്കേണ്ടത് നമ്മുടെയെല്ലാം ഉത്തരവാദിത്വമാണ്. കാരണം കൊവിഡ് എന്ന മഹാമാരി നമ്മളെ ഓരോരുത്തരേയും ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് നാം എല്ലാവരും കടന്നു പൊയിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ വാക്‌സിന്‍ രണ്ട് ഡോസുകളായാണ് എടുക്കേണ്ടത്. ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമായിക്കൊണ്ടിരിക്കുന്നത് രണ്ട് തരത്തിലുള്ള വാക്‌സിനുകളാണ് കൊവിഷീല്‍ഡും, കൊവാക്‌സിനും. കൊവാക്‌സിന്‍ ആണ് എടുക്കുന്നതെങ്കില്‍ ആദ്യ ഡോസ് എടുത്ത് കഴിഞ്ഞ് അടുത്ത ഒരുമാസത്തിനുള്ളില്‍ തന്നെ അടുത്ത ഡോസ് എടുക്കാം. എന്നാല്‍ കൊവിഷീല്‍ഡ് ആണെങ്കില്‍ ആദ്യത്തെ ഡോസ് എടുത്ത് അടുത്ത മൂന്ന് മാസത്തിനുള്ളിലാണ് അടുത്ത ഡോസ് എടുക്കേണ്ടത്.

Why Is The Second Dose Of COVID-19 Vaccine Is Important

ശാസ്ത്രം പറയുന്നു വിരലിലെ പാടുകള്‍ ചില സൂചനകള്‍; പ്രത്യേകിച്ച് പുരുഷന്‍മാരില്‍ശാസ്ത്രം പറയുന്നു വിരലിലെ പാടുകള്‍ ചില സൂചനകള്‍; പ്രത്യേകിച്ച് പുരുഷന്‍മാരില്‍

എന്നാല്‍ വാക്‌സിന്‍ എടുക്കുമ്പോള്‍ എന്തുകൊണ്ട് സെക്കന്റ് ഡോസ് വാക്‌സിന്‍ എടുക്കണം, എപ്പോള്‍ എടുക്കണം എന്നുള്ളതെല്ലാം പലര്‍ക്കും സംശയം ഉണ്ടാക്കുന്ന ഒന്നാണ്. കൊവിഡില്‍ നിന്ന് രക്ഷ നേടുന്നതിന് വേണ്ടി കൊവിഡ് രണ്ട് ഡോസ് വാക്‌സിനും നമ്മള്‍ നിര്‍ബന്ധമായും സ്വീകരിച്ചിരിക്കണം. സെന്റര്‍ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ അനുസരിച്ച് കൊവിഡിനെതിരെ സെക്കന്റ് ഡോസ് വാക്‌സിന്‍ എടുത്താല്‍ മാത്രമേ ആ വ്യക്തിക്ക് രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള പൂര്‍ണമായ ശേഷി ലഭിക്കുകയുള്ളൂ. വാക്‌സിന്‍ സെക്കന്റ് ഡോസെടുക്കേണ്ടതിന്റെ ആവശ്യകത എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

സെക്കന്റ് ഡോസ് എന്തുകൊണ്ട്?

സെക്കന്റ് ഡോസ് എന്തുകൊണ്ട്?

എന്തുകൊണ്ടാണ് സെക്കന്റ് ഡോസ് വാക്‌സിന്‍ എടുക്കണം എന്ന് നിര്‍ബന്ധമായും പറയുന്നത് എന്ന് പലര്‍ക്കും അറിയില്ല. കൊവിഡിനെതിരെ പോരാടുന്നതിന് നമ്മുടെ ശരീരത്തെ സജ്ജമാക്കുന്നതിന് വേണ്ടി ആരോഗ്യമേഖലയിലെ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത് അനുസരിച്ച് രണ്ട് വാക്‌സിനും എടുക്കേണ്ടതാണ്. ആദ്യത്തെ വാക്‌സിന്‍ എടുത്ത് നിശ്ചത സമയത്തിനുള്ളിലാണ് രണ്ടാമത്തെ വാക്‌സിന്‍ എടുക്കേണ്ടത്. രണ്ടാം ഡോസും എടുത്ത് കഴിഞ്ഞാല്‍ മാത്രമേ ആ വ്യക്തി തന്റെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി എന്നു പറയാന്‍ സാധിക്കുകയുള്ളൂ.

ആദ്യ ഡോസിന് ശേഷം

ആദ്യ ഡോസിന് ശേഷം

ആദ്യ ഡോസ് വാക്‌സിന്‍ എടുത്തതിന് ശേഷം ശരീരത്തിന് പൂര്‍ണ പ്രതിരോധ ശേഷി ലഭിക്കുന്നില്ല. മറിച്ച് കൊവിഡ് 19 എതിരെ പോരാടുന്നതിന് വേണ്ടി ശരീരത്തെ ഒരുക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ സെക്കന്റ് ഡോസ് വാക്‌സിന്‍ എടുക്കുമ്പോള്‍ അത് ശരീരത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ആന്റിബോഡികള്‍ ശരീരത്തില്‍ നിര്‍മ്മിക്കുന്നു. ഇത് ശരീരത്തിലെ മെമ്മറി സെല്ലുകളെ ഉത്തേജിപ്പിക്കുകയും ആന്റിബോഡികള്‍ വേഗത്തില്‍ പുനര്‍നിര്‍മ്മിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അതുതന്നെയാണ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് ഇത്രയധികം പ്രധാനപ്പെട്ടതാണ് എന്ന് പറയുന്നത്.

വാക്‌സിന്‍ സ്വീകരിച്ചശേഷം

വാക്‌സിന്‍ സ്വീകരിച്ചശേഷം

രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച ശേഷവും എല്ലാ വിധത്തിലുള്ള സുരക്ഷാ നടപടികളും നമ്മള്‍ കൈക്കൊള്ളേണ്ടതാണ്. വാക്‌സിന്‍ എടുത്തത് കൊണ്ട് രോഗം വരില്ല അതുകൊണ്ട് മാസ്‌ക് ധരിക്കേണ്ട എന്ന് വിചാരിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. രോഗം നിങ്ങളെ ബാധിക്കുന്നില്ലെങ്കില്‍ പോലും നിങ്ങള്‍ക്ക് രോഗവാഹകര്‍ ആവുന്നതിനുള്ള കഴിവുണ്ട് അപ്പോഴും. വീട്ടിലുള്ളവര്‍ക്കോ നമ്മുടെ ചുറ്റും ഉള്ളവര്‍ക്കോ വാക്‌സിന്‍ ലഭിക്കാത്ത സാഹചര്യത്തില്‍ എല്ലാ വിധത്തിലുള്ള സുരക്ഷാ നടപടികളും നമ്മള്‍ സ്വീകരിക്കേണ്ടതാണ്. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമായതിന് ശേഷം മാത്രമേ മുന്‍പോട്ടുള്ള കാര്യങ്ങളെക്കുറിച്ച് തീരുമാനങ്ങള്‍ എടുക്കാവൂ.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

വാക്‌സിന്‍ സ്വീകരിച്ച ശേഷവും, നിര്‍ബന്ധമായും കൈകഴുകുകയും, മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും എല്ലാം ചെയ്യേണ്ടതാണ്. വാക്‌സിന്‍ ഒരു വ്യക്തിയെ കൊവിഡില്‍ നിന്ന് സംരക്ഷിക്കുന്നുണ്ടെങ്കില്‍ പോലും തന്റെ അടുത്ത സുഹൃത്തുക്കള്‍ കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍ എന്നിവരിലേക്ക് യാതൊരു വിധത്തിലും രോഗം പകരാതെ ശ്രദ്ധിക്കേണ്ടതാണ്. വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞാല്‍ മറ്റുള്ളവരിലേക്ക് രോഗം പകരാതെ പരിമിതപ്പെടുത്തുന്നതിന് നമുക്ക് സാധിക്കുന്നുണ്ട്. എങ്കിലും സാമൂഹിക അകലം പാലിക്കുന്നതും കൈകള്‍ കഴുകുന്നതും എല്ലാം ഒഴിവാക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ തന്നെയാണ്.

വാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍

വാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍

വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞ വ്യക്തികളില്‍ ചെറിയ രീതിയിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ട് എന്നുള്ളതാണ്. എന്നാല്‍ ഇത് സാധാരണ ഉള്ള ഒന്നാണ് എന്നുള്ളത് ശ്രദ്ധേയമാണ്. വാക്‌സിന്റെ പാര്‍ശ്വഫലങ്ങളില്‍ പ്രധാനമായും പെടുന്നത് ചെറിയ രീതിയിലുള്ള പനിയും ശരീര വേദനയും. നല്ലൊരു ശതമാനം ആളുകള്‍ക്കും ഇത്തരം പാര്ശ്വഫലങ്ങള്‍ മാത്രമേ അനുഭവിക്കാന്‍ ഇടയുള്ളൂ. അത് അടുത്ത ദിവസം തന്നെ ഇല്ലാതാവുന്നുണ്ട്. അതുകൊണ്ട് തന്നെ പാര്‍ശ്വഫലങ്ങള്‍ ഒരിക്കലും ഭീതിപ്പെടുത്തുന്നതല്ല എന്നുള്ളതും ശ്രദ്ധേയമാണ്. ഏത് വാക്‌സിനാണോ ആദ്യം സ്വീകരിക്കുന്നത് അതേ വാക്‌സിന്‍ തന്നെ രണ്ടാമത്തെ ഡോസും സ്വീകരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. ഇത്രയുമാണ് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍.

English summary

Why Is The Second Dose Of COVID-19 Vaccine Is Important

Here in this article we are discussing about why the second dose of covid vaccine is important. Take a look.
X
Desktop Bottom Promotion