Just In
- 12 min ago
നല്ല ഇഞ്ചി-വെളുത്തുള്ളി രസം പ്രസവ ശേഷം മുലപ്പാല് വര്ദ്ധിപ്പിക്കും
- 1 hr ago
ആമസോണില് ഉഗ്രന് ഓഫറില് ഹെല്ത്ത് പ്രോഡക്റ്റ്സ്
- 3 hrs ago
ഓണസദ്യക്ക് രുചിയേകാന് ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി; എളുപ്പം തയ്യാറാക്കാം
- 3 hrs ago
കരുത്തുറ്റ പേശിയും ഹൃദയാരോഗ്യവും; സാലഡ് ദിനവും ശീലമാക്കിയാലുള്ള ഫലമിതാണ്
Don't Miss
- News
നിലത്തിരുന്നും, മകുടി ഊതിയും നാഗ നൃത്തമാടി യുപി പോലീസ്, പിന്നാലെ നടപടി... വീഡിയോ
- Automobiles
ക്രിസ്റ്റ്യാനോ സ്വന്തമാക്കിയ ആദ്യ കാർ ഇതാണ്; സൂപ്പർ കാറുകൾക്കിടയിൽ ആ 'നോർമൽ' കാറിനെ കുറിച്ചറിയാം
- Movies
റോബിൻ മകനെ പോലെയെന്ന് ഗോകുലം ഗോപാലൻ; ഞങ്ങൾക്കും മകനും സഹോദരനുമൊക്കെയാണെന്ന് ആരാധകരും
- Sports
കോലിയുടെ പലതും തിരുത്തി, രോഹിത്തിന്റെ ഈ റെക്കോര്ഡുകള് ബാബര് സ്വപ്നം കാണേണ്ട!
- Technology
നമ്പർ മാറാതെ സിം കാർഡ് BSNL നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യുന്നത് എങ്ങനെ
- Finance
വായ്പ തിരിച്ചടവ് മുടങ്ങുമോ; പേടി വേണ്ട, ബാങ്ക് നിങ്ങളെ സഹായിക്കും!
- Travel
യാത്രകളില് പണം ലാഭിക്കാം.. സന്തോഷങ്ങള് 'കോംപ്രമൈസ്' ചെയ്യാതെ തന്നെ...ഇഷ്ടംപോലെ വഴികള്!!
ഗര്ഭധാരണം പ്രതീക്ഷിക്കുന്നവരില് വൈറ്റ് ഡിസ്ചാര്ജ് ആര്ത്തവമുന്നോടിയോ?
ആര്ത്തവം എന്നത് സ്ത്രീ ശരീരത്തില് സാധാരണ സംഭവിക്കുന്ന ഒന്നാണ്. എന്നാല് ആര്ത്തവത്തിന് ശേഷം അണ്ഡോത്പാദനവും കഴിഞ്ഞ് ഗര്ഭധാരണം പ്രതീക്ഷിച്ചിരിക്കുന്നവരില് പലപ്പോഴും പല വിധത്തിലുള്ള സംശയവും ഉണ്ടാവുന്നു. ഗര്ഭധാരണം സംഭവിച്ചിട്ടുണ്ടെങ്കില് ഇവരില് ശാരീരികമായ പല വിധത്തിലുള്ള മാറ്റവും ഉണ്ടാവാം. ഇത് കൂടാതെ ആര്ത്തവം നഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാല് ഗര്ഭധാരണത്തിനും ആര്ത്തവചക്രത്തിന് മുന്പും ഉണ്ടാവുന്ന ചില ലക്ഷണങ്ങള് ഒരുപോലെ ആയതുകൊണ്ട് തന്നെ പലര്ക്കും ആര്ത്തവമാണോ ഗര്ഭമാണോ എന്ന് തിരിച്ചറിയാന് പലര്ക്കും സാധിക്കുകയില്ല. ഗര്ഭധാരണത്തിന് മുന്പായി പുറത്തേക്ക് വരുന്ന വൈറ്റ് ഡിസ്ചാര്ജ് നോക്കി ഇത്തരം കാര്യങ്ങള് മനസ്സിലാക്കാം. എന്നാല് ആര്ത്തവം ആരംഭിക്കുന്നതിന് മുന്പും നിങ്ങളില് ഇത്തരത്തില് വൈറ്റ് ഡിസ്ചാര്ജ് ഉണ്ടാവുന്നു. എന്നാല് ഇതില് ചില വ്യത്യാസങ്ങള് ശരീരം കാണിക്കുന്നുണ്ട്.
നിങ്ങളുടെ ശരീരത്തില് അണ്ഡോത്പാദനം ആരംഭിക്കുന്നതിന് ഏകദേശം 6 ദിവസം മുമ്പ്, ഹോര്മോണായ ഈസ്ട്രജന്റെ അളവ് വര്ദ്ധിക്കുന്നു. ഇതാണ് ശരീരത്തില് മ്യൂക്കസ് ഉത്പാദനത്തിന് സഹായിക്കുന്നത്. ഇതാണ് ശരീരത്തില് നിന്ന് വൈറ്റ് ഡിസ്ചാര്ജ് ആയി പുറത്തേക്ക് വരുന്നത്. ആര്ത്തവ ചക്രത്തിന്റെ വിവിധ ഘട്ടത്തില് ഇതുണ്ടാവുന്നു. എന്നാല് ആര്ത്തവത്തിന് മുന്പ് നിങ്ങള്ക്കുണ്ടാവുന്ന ഡിസ്ചാര്ജ് സാധാരണമാണോ, എന്താണ് ഇത് സൂചിപ്പിക്കുന്നത് ഗര്ഭധാരണത്തിന് സാധ്യതയുണ്ടോ എന്നിവയെക്കുറിച്ചെല്ലാം ഈ ലേഖനത്തില് വായിക്കാം.

ആര്ത്തവത്തിന് മുമ്പുള്ള ഡിസ്ചാര്ജ്
ആര്ത്തവത്തിന് മുന്പുള്ള ഡിസ്ചാര്ജ് സാധാരണമാണ്. എന്നാല് ഇത് ഓവുലേഷന് സമയത്ത് അതായത് 28 ദിവസം ആര്ത്തവ ചക്രമുള്ളവരാണെങ്കില് അവരില് 7-14 ദിവസത്തിനുള്ളില് ലഭിക്കുന്ന ഡിസ്ചാര്ജ് മുട്ടയുടെ വെള്ളപോലെ കാണപ്പെടുന്നതാണ്. ഇതാണ് ഗര്ഭധാരണത്തിന് ഏറ്റവും അനുയോജ്യമായിട്ടുള്ളത്. അണ്ഡോത്പാദനത്തിന് ശേഷം വീണ്ടും ആര്ത്തവത്തിലേക്ക് ശരീരം അതിനെ പാകപ്പെടുത്തുന്നു. എന്നാല് ഗര്ഭധാരണം സംഭവിച്ചിട്ടുണ്ടെങ്കില് അതിനനുസരിച്ചുള്ള മാറ്റങ്ങളും ശരീരത്തില് സംഭവിക്കുന്നു. ആര്ത്തവത്തിന് മുന്പും സ്ത്രീകളില് ചെറിയ രീതിയിലുള്ള ്സ്റ്റിക്കി വൈറ്റ് ഡിസ്ചാര്ജ് കാണപ്പെടുന്നു.

വൈറ്റ് ക്രീം ഡിസ്ചാര്ജും ഗര്ഭധാരണവും
ആര്ത്തവത്തിന് മുമ്പുള്ള ക്രീം ഡിസ്ചാര്ജ് ആര്ത്തവ പ്രക്രിയയുടെ ഭാഗമാണ് എന്ന് നാം വായിച്ചു. എന്നാല് ഇതിന് ഗര്ഭധാരണവുമായും ബന്ധമുണ്ട് എന്നതാണ് സത്യം. കാരണം നിങ്ങള് ആര്ത്തവം പ്രതീക്ഷിക്കുന്ന സമയമായിട്ടും ആര്ത്തവം വന്നില്ലെങ്കിലും നിങ്ങളില് മില്ക്ക് വൈറ്റ് നിറത്തില് ഡിസ്ചാര്ജ് പുറത്തേക്ക് വരുന്നുണ്ടെങ്കിലും അത് ഗര്ഭധാരണം സംഭവിച്ചു എന്നതിന്റെ സൂചനയാണ്. ഗര്ഭാവസ്ഥയുടെ പ്രാരംഭ ഘട്ടത്തില് ശരീരത്തില് നിന്ന് പുറത്തേക്ക് വരുന്ന വൈറ്റ് ഡിസ്ചാര്ജിനെ ല്യൂക്കോറിയ എന്നാണ് വിളിക്കുന്നത്. ഇതിന് യാതൊരു വിധത്തിലുള്ള ദുര്ഗന്ധമോ മറ്റ് അസ്വസ്ഥതകളോ ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം.

ആര്ത്തവത്തിന് തൊട്ട് മുന്പുള്ള ഡിസ്ചാര്ജ്
ആര്ത്തവത്തിന് തൊട്ട് മുന്പ് പലരിലും വൈറ്റ് ഡിസ്ചാര്ജ് ഉണ്ടാവുന്നു. ഇത് പലപ്പോഴും അല്പം കട്ടിയുള്ളതും വെളുത്ത നിറത്തിലും കാണപ്പെടുന്നതാണ്. എന്നാല് ഓരോ സ്ത്രീകളുടേയും ശരീരത്തില് ഹോര്മോണ് മാറ്റങ്ങള് പല വിധത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ സ്ത്രീകളില് എല്ലാവരിലും ഒരുപോലെയുള്ള ഡിസ്ചാര്ജ് ലഭിക്കണം എന്നില്ല. എന്നാല് സാധാരണ അവസ്ഥയില് ആര്ത്തവത്തിന് തൊട്ടുമുന്പുള്ള സമയത്ത് സാധാരണയേക്കാള് കട്ടിയുള്ള ഡിസ്ചാര്ജ് ലഭിക്കുന്നു. ഇത് സാധാരണമാണ്.

എന്തുകൊണ്ട് ഡിസ്ചാര്ജ്
ഗര്ഭധാരണം നടക്കാത്ത അവസ്ഥയില് ശരീരം അടുത്ത ഓവുലേഷന് വേണ്ടി തയ്യാറെടുക്കുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. അണ്ഡോത്പാദനത്തോട് അടുത്ത ദിവസങ്ങളില് മുകളില് പറഞ്ഞ പോലെ ഡിസ്ചാര്ജ് വെളുത്ത നിറത്തില് അയഞ്ഞതുപോലെ കാണപ്പെടുന്നു. ഇത് വളരെയധികം ഇലാസ്റ്റിക് ആയിരിക്കും. അതേസമയം ആര്ത്തവത്തിന്റെ അവസാന ദിവസങ്ങളിലും ആര്ത്തവം ആരംഭിക്കുന്നതിന് തൊട്ടുമുമ്പും, ഡിസ്ചാര്ജ് സാധാരണയായി കട്ടിയുള്ളതും വെളുത്തതുമായി മാറുന്നു. ഏതൊക്കെ തരത്തിലാണ് സാധാരണയായി ഉണ്ടാവുന്ന വജൈനല് ഡിസ്ചാര്ജ് എന്ന് നോക്കാം.

വരണ്ട ഡിസ്ചാര്ജ്
വരണ്ട ഡിസ്ചാര്ജ് ആണ് ആദ്യം കാണപ്പെടുന്നത്. ആര്ത്തവത്തിന് തൊട്ട് മുന്പും ആര്ത്തവത്തിന് ശേഷമുള്ള രണ്ട് മൂന്ന് ദിവസങ്ങളിലുമാണ് ഇത് കാണപ്പെടുന്നത്. അതുകൊണ്ടാണ് ഈ സമയത്ത് ശാരിരിക ബന്ധത്തില് ഏര്പ്പെട്ടാലും സ്ത്രീകളില് ഗര്ഭധാരണം സംഭവിക്കാത്തത്. അതുകൊണ്ട് തന്നെ ഈ ദിവസങ്ങളെ സേഫ് പിരിയഡ് എന്ന് പറയുന്നു. ഇത്തരം ദിവസങ്ങളില് ഒരു ആര്ത്തവ ഘട്ടത്തില് വളരെ കുറച്ച് ദിവസങ്ങള് മാത്രമേ ഉണ്ടായിരിക്കൂ. ഗര്ഭധാരണം ആഗ്രഹിക്കാത്തവര്ക്ക് ഈ ദിനങ്ങള് വളരെയധികം നല്ലതാണ്.

മുട്ടയുടെ വെള്ള പോലെ
മുട്ടയുടെ വെള്ളപോലെ കാണപ്പെടുന്ന ഡിസ്ചാര്ജ് ആണ് മറ്റൊന്ന്. ഇതിന്റെ അര്ത്ഥം നിങ്ങളുടെ ശരീരത്തില് അണ്ഡോത്പാദനം നടക്കുന്നതിനുള്ള സമയമായി എന്നതാണ്. നിങ്ങള്ക്ക് അടുത്ത ആര്ത്തവം സംഭവിക്കുന്നതിന് രണ്ടാഴ്ച മുന്പാണ് ഇത് സംഭവിക്കുന്നത്. ഈ സമയം ഗര്ഭധാരണം ആഗ്രഹിക്കുന്നവര്ക്ക് മികച്ച സമയമാണ്. ലൈംഗിക ബവ്ധത്തില് ഏര്പ്പെടുമ്പോള് ബീജത്തിനെ സ്ത്രീശരീരത്തിലേക്ക് കൃത്യമായി എത്തിക്കുന്നതിന് ഈ ഡിസ്ചാര്ജ് സഹായിക്കുന്നു. ആര്ത്തവ ദിനങ്ങള് കണക്ക് കൂട്ടി ഈ ദിനം കൃത്യമായി മനസ്സിലാക്കാന് സാധിക്കുന്നു. 28 ദിവസം ആര്ത്തവ ചക്രമുള്ള സ്ത്രീകളില് 14-ാമത്തെ ദിവസാണ് ഓവുലേഷന് സംഭവിക്കുന്നത്.

ബ്രൗണ് ഡിസ്ചാര്ജ്
ചിലരില് ചില ഘട്ടങ്ങളില് ബ്രൗണ് ഡിസ്ചാര്ജ് അഥവാ സ്പോട്ടിംങ് കാണപ്പെടുന്നുണ്ട്. ഗര്ഭധാരണം സംഭവിച്ചവരിലെങ്കില് ആര്ത്തവത്തിന് മുന്പുള്ള മൂന്ന് നാല് ദിവസത്തിനുള്ളിലാണ് ഇത് സംഭവിക്കുന്നത്. സ്പോട്ടിംങ് പോലുള്ള ഒന്നോ രണ്ടോ ബ്രൗണ് നിറത്തിലുള്ള തുള്ളികളാണ് ഇതിലൂടെ പുറത്ത് വരുന്നത്. ചിലരില് ഓവുലേഷന് സമയത്തും ഇത് കാണപ്പെടുന്നു. ഇത് സാധാരണമാണ്. എന്നാല് ചില അവസ്ഥകളില് പലപ്പോഴും വജൈനല് ഡിസ്ചാര്ജ് അപകടമായി മാറുന്നുണ്ട്. അവ എങ്ങനെയെല്ലാം എന്ന് നോക്കാം.

യീസ്റ്റ് അണുബാധ
യീസ്റ്റ് അണുബാധ ഉള്ളവരില് വജൈനല് ഡിസ്ചാര്ജില് മാറ്റം സംഭവിക്കാം. ഇതിന്റെ ഫലമായി ചീസ് പോലേയാണ് ഇവരില് ഡിസ്ചാര്ജ് കാണപ്പെടുക. ഇത് കൂടാതെ കടുത്ത ദുര്ഗന്ധവും സ്വകാര്യഭാഗത്ത് ചുവന്ന നിറവും, വേദനയും, മൂത്രമൊഴിക്കുമ്പോള് വേദനയും അനുഭവപ്പെടാം. ഇത്തരം ലക്ഷണങ്ങള് കണ്ടാല് ഡോക്ടറെ കാണുന്നതാണ് എന്തുകൊണ്ടും നല്ലത്. ഇത് കൂടാതെ വജൈനല് ഡിസ്ചാര്ജില് ഉണ്ടാവുന്ന മഞ്ഞനിറം, പച്ചനിറം എന്നിവയെല്ലാം അപകടം ഉണ്ടാക്കുന്നത് തന്നെയാണ്. ഇതെല്ലാം അണുബാധയുടേയും ഗൊണേറിയ പോലുള്ള രോഗങ്ങളുടേയും സൂചനയാണ്.