For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രതിരോധശേഷിയും പ്രമേഹ പ്രതിരോധവും; വീറ്റ് ഗ്രാസ് ജ്യൂസ് ഒരു അത്ഭുത പാനീയം

|

ജ്യൂസ് ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. ആരോഗ്യം നല്‍കുന്ന ജ്യൂസുകള്‍ നിരവധിയുണ്ട്. അവയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് വീറ്റ് ഗ്രാസ് ജ്യൂസ്. ഗോതമ്പിന്റെ പുതുതായി മുളച്ച പുല്ല് ഉപയോഗിച്ചാണ് ഇത് തയാറാക്കുന്നത്. പ്രകൃതിദത്തമായി ആരോഗ്യം വളര്‍ത്താനുള്ള മികച്ച ഘടകമാണ് വീറ്റ് ഗ്രാസ്. ആരോഗ്യകരമായ ഒരു ജീവിതശൈലിയിലേക്ക് മാറാന്‍ നിങ്ങള്‍ പദ്ധതിയിടുകയാണെങ്കില്‍ ഏറ്റവും നല്ല ഓപ്ഷനാണ് ഗോതമ്പ് പുല്ല്. ഈ പുല്ല് കട്ടിയുള്ളതും തിളക്കമുള്ള പച്ച നിറവുമുള്ളതാണ്.

Most read: ശരീരവേദന, കാഠിന്യം, പേശിവലിവ്; ശൈത്യകാല പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഈ യോഗാസനം

ട്രൈറ്റിക്കം ഈസ്റ്റിവം എന്ന കുടുംബത്തില്‍ നിന്നാണ് ഇത് വരുന്നത്. പൂര്‍ണ്ണ വലുപ്പത്തില്‍ എത്തുന്നതിന് മുമ്പ് വിളവെടുപ്പ് സമയത്താണ് ഇത് കഴിക്കാന്‍ നല്ലത്. വീറ്റ് ഗ്രാസ് ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്നും ജ്യൂസ് തയാറാക്കുന്നത് എങ്ങനെയെന്നും ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

വീറ്റ് ഗ്രാസിന്റെ പോഷകമൂല്യം

വീറ്റ് ഗ്രാസിന്റെ പോഷകമൂല്യം

വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ് വീറ്റ് ഗ്രാസ്. ഇതില്‍ വിറ്റാമിന്‍ എ, സി, ഇ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. മഗ്‌നീഷ്യം, കാല്‍സ്യം, അമിനോ ആസിഡുകള്‍ എന്നിവയുമുണ്ട്. രോഗശാന്തി നല്‍കുന്ന പുല്ലുകളില്‍ ഒന്നാണ് വീറ്റ് ഗ്രാസ്, മിക്കവാറും എല്ലാ രോഗങ്ങളെയും സുഖപ്പെടുത്താനുള്ള കഴിവ് ഇതിനുണ്ട്. പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന ഇത് ഏറ്റവും മികച്ച ഔഷധമാണ്. ഉയര്‍ന്ന അളവില്‍ ക്ലോറോഫില്‍ അടങ്ങിയിരിക്കുന്നതിനാല്‍ 'ഗ്രീന്‍ ബ്ലഡ്' എന്നും ഇത് അറിയപ്പെടുന്നു. ക്ലോറോഫില്‍ വിറ്റാമിന്‍ സി, ഇ, ഗ്ലൂട്ടത്തയോണ്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. ഇത് ശരീരത്തിന് മികച്ച ആന്റിഓക്സിഡന്റുകളാണ്. മണ്ണില്‍ സ്വാഭാവികമായി കാണപ്പെടുന്ന 102ല്‍ 98 മൂലകങ്ങളും വീറ്റ് ഗ്രാസ്സില്‍ അടങ്ങിയിട്ടുണ്ട്. കാന്‍സര്‍, മുടികൊഴിച്ചില്‍, രക്ത സംബന്ധമായ മറ്റ് രോഗങ്ങള്‍ എന്നിവ പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയാണ് വീറ്റ് ഗ്രാസ്.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

ഇന്നത്തെക്കാലത്ത് നമുക്ക് മറ്റെന്തിനേക്കാളും പ്രധാനം ശക്തമായ ശരീരവും പ്രതിരോധശേഷിയുമാണ്. ഇരുമ്പ്, കാല്‍സ്യം എന്നിവയ്ക്കൊപ്പം 17 അമിനോ ആസിഡുകളും സമൃദ്ധമായ ആന്റിഓക്സിഡന്റുകളും അടങ്ങിയ ഒരു സൂപ്പര്‍ ഫുഡാണ് വീറ്റ് ഗ്രാസ്. ഒരു സ്വാഭാവിക പ്രതിരോധശേഷി ബൂസ്റ്ററായി ഇത് പ്രവര്‍ത്തിക്കുന്നു. മെറ്റബോളിസം ഉയര്‍ത്തുകയും ശരീരത്തെ ഉള്ളില്‍ നിന്ന് ശക്തമാക്കുകയും ചെയ്യാന്‍ ഇത് ഉപകരിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന നാരുകള്‍ നിങ്ങളുടെ ദഹനം വേഗത്തിലാക്കാന്‍ സഹായിക്കുന്നു.

Most read:മുടി വളരാനും യോഗയിലുണ്ട് വഴി; മുടി അത്ഭുതകരമായി വളര്‍ത്താന്‍ ഈ യോഗാസനം ഉത്തമം

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

വീറ്റ് ഗ്രാസില്‍ കലോറി കുറവാണ്. കൊഴുപ്പ് തീരെയില്ല. അതിനാല്‍, നിങ്ങള്‍ സ്വാഭാവികമായി ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വീറ്റ് ഗ്രാസ് ഒരു മികച്ച പാനീയമാണ്. മെറ്റബോളിസം വര്‍ധിപ്പിക്കാനും വീറ്റ് ഗ്രാസ് ജ്യൂസ് സഹായിക്കുന്നു. വീറ്റ് ഗ്രാസ് പതിവായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും മെറ്റബോളിസത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു.

കാന്‍സറിനെ ചെറുക്കുന്നു

കാന്‍സറിനെ ചെറുക്കുന്നു

കാന്‍സര്‍ പോലുള്ള ഗുരുതരമായ രോഗങ്ങള്‍ തടയാന്‍ വീറ്റ് ഗ്രാസ് ഗുണം ചെയ്യുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഒരു ആന്റിഓക്സിഡന്റ് എന്ന നിലയില്‍ വീറ്റ് ഗ്രാസ് പരമ്പരാഗത ചികിത്സകള്‍ക്കൊപ്പം കഴിക്കാവുന്ന മികച്ച സപ്ലിമെന്റാണ്. ഇതിലെ ക്ലോറോഫില്‍ ഉള്ളടക്കം രക്തത്തെ ശുദ്ധീകരിക്കുകയും എല്ലാ വിഷവസ്തുക്കളെയും നീക്കം ചെയ്യുകയും ചെയ്യുന്നു.

Most read:സൗന്ദര്യം പതിന്‍മടങ്ങ് കൂട്ടാന്‍ തേങ്ങാവെള്ളം; ചര്‍മ്മത്തിനും മുടിക്കും ഉപയോഗം ഈവിധം

പ്രമേഹചികിത്സ

പ്രമേഹചികിത്സ

പ്രമേഹ രോഗികളില്‍ വീക്കത്തിനെതിരെ പോരാടുന്നതിലൂടെ ഇന്‍സുലിന്‍ അളവ് വര്‍ദ്ധിപ്പിക്കാന്‍ വീറ്റ് ഗ്രാസ് ഗുണകരമാണ്. ഇത് ഒരു സ്വാഭാവിക പ്രമേഹ പ്രതിരോധ പാനീയമായി പ്രവര്‍ത്തിക്കുന്നു. പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന മികച്ച ജ്യൂസാണ് വീറ്റ് ഗ്രാസ് ജ്യൂസ്.

ചര്‍മ്മം മെച്ചപ്പെടുത്തുന്നു

ചര്‍മ്മം മെച്ചപ്പെടുത്തുന്നു

ചര്‍മ്മത്തിന്റെ ഇലാസ്തികത ഉറപ്പാക്കുകയും ചര്‍മ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്പുഷ്ടമാണ് വീറ്റ് ഗ്രാസ്. ഇത് നിങ്ങളുടെ ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് തിളങ്ങാന്‍ സഹായിക്കും.

Most read:നല്ല ഉറക്കം ഒരു അനുഗ്രഹം; സുഖനിദ്ര ഉറപ്പുനല്‍കും ഈ ഹെര്‍ബല്‍ ചായകള്‍

വീറ്റ് ഗ്രാസ് ജ്യൂസ് തയ്യാറാക്കുന്ന വിധം

വീറ്റ് ഗ്രാസ് ജ്യൂസ് തയ്യാറാക്കുന്ന വിധം

കയ്‌പേറിയ രുചിയും പുല്ലിന്റെ ഗന്ധവും കുറയ്ക്കുന്നതിന് പുതിയ ഇളം പുല്ല് തന്നെ തിരഞ്ഞെടുക്കുക. ജ്യൂസ് അടിക്കാനായി നിങ്ങളുടെ പ്രിയപ്പെട്ട ഒന്നോ അതിലധികമോ പഴങ്ങള്‍ എടുക്കാവുന്നതാണ്. ഉദാഹരണത്തിന് ഓറഞ്ച്, ആപ്പിള്‍, വീറ്റ് ഗ്രാസ് എന്നിവ എടുക്കുക. അല്ലെങ്കില്‍ കാരറ്റ്, ഓറഞ്ച്, വീറ്റ് ഗ്രാസ്. പുല്ല് നന്നായി കഴുകി വൃത്തിയാക്കുക. ഒരു കോള്‍ഡ് പ്രസ് ജ്യൂസറോ ബ്ലെന്‍ഡറോ ഉപയോഗിച്ച് ജ്യൂസ് തയാറാക്കുക, കുടിക്കുക. ശ്രദ്ധിക്കുക, തുടക്കത്തില്‍ പ്രതിദിനം 30 ഗ്രാമില്‍ കൂടുതല്‍ പുല്ല് ഉപയോഗിക്കരുത്.

Most read:ഓരോ പ്രായത്തിലും നിങ്ങള്‍ എത്ര പാല്‍ കുടിക്കണം? ഇതാണ് കൃത്യമായ അളവ്

വീറ്റ് ഗ്രാസ് ജ്യൂസിന്റെ പാര്‍ശ്വഫലങ്ങള്‍

വീറ്റ് ഗ്രാസ് ജ്യൂസിന്റെ പാര്‍ശ്വഫലങ്ങള്‍

വീറ്റ് ഗ്രാസ് ജ്യൂസ് സാധാരണയായി പാര്‍ശ്വഫലങ്ങളില്ലാത്ത ഒന്നാണ്. എന്നാല്‍ അമിതമായി കഴിച്ചാല്‍ ഇത് ദോഷം വരുത്തിയേക്കാം. അതുപോലെ, ഒരു ആയുര്‍വേദ ഡോക്ടറുടെ ഉപദേശത്തിലും മേല്‍നോട്ടത്തിലും മാത്രം വീറ്റ് ഗ്രാസ് ജ്യൂസ് കഴിക്കണം. നിങ്ങള്‍ ഗര്‍ഭിണിയോ മുലയൂട്ടുന്നവരോ പ്രായമായവരോ കുട്ടിയോ ആണെങ്കില്‍ നിങ്ങളുടെ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഇത് കഴിക്കുക.

English summary

Wheatgrass Juice Uses, Benefits And Side Effects in Malayalam

Wheatgrass is obtained from the newly sprouted leaves of Triticum aestivum. Here are the uses, benefits and side effects of wheatgrass juice. Read on.
Story first published: Tuesday, November 29, 2022, 16:00 [IST]
X
Desktop Bottom Promotion