For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാക്‌സിന്‍ എടുത്തവരില്‍ രോഗമോ? എടുക്കുമ്പോഴും എടുത്ത ശേഷവും ശ്രദ്ധിക്കാന്‍

|

കൊവിഡ് ലോകത്തെ എല്ലാ വിധത്തിലും പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. എന്നാല്‍ ഇതിനെ എങ്ങനെ പ്രതിരോധിക്കണം എന്നത് പലപ്പോഴും പ്രതിരോധ നടപടികള്‍ എടുക്കുന്നതില്‍ പ്രശ്‌നമുണ്ടാക്കിയിരിക്കുകയാണ്. എന്നാല്‍ രോഗത്തെ പ്രതിരോധിക്കുന്നതിന് ഇപ്പോള്‍ കൊവിഡ് വാക്‌സിന്‍ എത്തിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇപ്പോള്‍ COVID-19 നെതിരെ സുരക്ഷിതമായി പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നുണ്ട്. പലര്‍ക്കും ആദ്യ ഘട്ടങ്ങളില്‍ വാക്‌സിന്‍ സുരക്ഷിതമാണോ എടുത്താല്‍ മറ്റെന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുമോ എന്നതിനെക്കുറിച്ചെല്ലാം ടെന്‍ഷനുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇതിന് മാറ്റം വന്നു.

Receiving A COVID-19 Vaccine

വാക്‌സിനേഷന്‍ പ്രക്രിയയെക്കുറിച്ചും അതിനുമുമ്പും ശേഷവും എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം. നിങ്ങള്‍ വാക്‌സിന്‍ എടുക്കാന്‍ പോവുന്നതിന് മുന്‍പ് എന്തൊക്കെ ശ്രദ്ധിക്കണം, വാക്‌സിന്‍ എടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം, വാക്‌സിന്‍ എടുത്തതിന് ശേഷം എന്തൊക്കെ ശ്രദ്ധിക്കണം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. അതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു. വാക്‌സിന്‍ എടുക്കുന്നതിന് വേണ്ടി ഒരു തരത്തിലും വൈകരുത്. എത്രയും പെട്ടെന്ന് തന്നെ വാക്‌സിന്‍ സ്വീകരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അറിയാന്‍ വായിക്കൂ

നിങ്ങള്‍ പോകുന്നതിന് മുമ്പ്

നിങ്ങള്‍ പോകുന്നതിന് മുമ്പ്

വാക്‌സിന്‍ എടുക്കാന്‍ പോവുന്നതിന് മുന്‍പ് പല വിധത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. കൊവിഡ് വാക്‌സിന്‍ സുരക്ഷിതമാണെന്ന് പല ആരോഗ്യ വിദഗ്ധരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഓണ്‍ലൈനില്‍ വാക്‌സിനുകളെക്കുറിച്ച് ധാരാളം തെറ്റായ വിവരങ്ങള്‍ ഉണ്ട്, അതിനാല്‍ UNICEF, WHO പോലുള്ള വിശ്വസനീയ ഉറവിടങ്ങളില്‍ നിന്ന് എല്ലായ്‌പ്പോഴും നിങ്ങള്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതാണ്. എന്നാല്‍ നിങ്ങള്‍ എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ വാക്‌സിനെടുക്കുന്നതിന് ശ്രദ്ധിക്കണം. നിലവില്‍, ഇനിപ്പറയുന്ന ആരോഗ്യപ്രശ്‌നങ്ങളുള്ള ആളുകള്‍ക്ക് സാധ്യമായ പ്രതികൂല ഫലങ്ങള്‍ ഒഴിവാക്കാന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കരുത്. അത്തരത്തില്‍ ഉണ്ടെങ്കില്‍ ഡോക്ടറോട് സംസാരിച്ചതിന് ശേഷം മാത്രമേ എടുക്കാവൂ.

 നിങ്ങള്‍ പോകുന്നതിന് മുമ്പ്

നിങ്ങള്‍ പോകുന്നതിന് മുമ്പ്

ശക്തമായ അലര്‍ജിയുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. ഇവര്‍ വാക്‌സിനെടുക്കുമ്പോള്‍ കൂടുതല്‍ കരുതല്‍ വേണം. നിങ്ങള്‍ നിലവില്‍ രോഗബാധിതനാണെങ്കിലോ കോവിഡ് -19 ന്റെ ലക്ഷണങ്ങള്‍ അനുഭവിക്കുന്നവരാണെങ്കിലോ വാക്‌സിന്‍ എടുക്കരുത്. നിങ്ങള്‍ സുഖം പ്രാപിച്ച് നിങ്ങളുടെ ഡോക്ടര്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാവുന്നതാണ്. അല്ലാത്ത അവസ്ഥയില്‍ നിങ്ങള്‍ വാക്‌സിന്‍ എടുക്കാന്‍ മുതിരരുത് എന്നുള്ളതാണ് സത്യം.

വാക്‌സിനെക്കുറിച്ച് അറിയേണ്ടത്

വാക്‌സിനെക്കുറിച്ച് അറിയേണ്ടത്

നിങ്ങളുടെ ഡോക്ടറോട് വാക്‌സിനെക്കുറിച്ച് സംസാരിക്കേണ്ടതാണ്. ഏതെങ്കിലും വാക്‌സിനില്‍ നിന്ന് നിങ്ങള്‍ക്ക് എപ്പോഴെങ്കിലും കടുത്ത അലര്‍ജി അനുഭവപ്പെട്ടിട്ടുണ്ടെങ്കിലോ നിങ്ങള്‍ കഴിക്കുന്ന മരുന്നുകളെക്കുറിച്ച് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിലോ, നിങ്ങള്‍ വാക്‌സിനെടുക്കുന്നതിന് മുന്‍പ് ഡോക്ടറോട് ചോദിക്കേണ്ടതാണ്. നിങ്ങളുടെ വാക്‌സിനേഷന് മുമ്പ് ഒരു രാത്രി നല്ല്തു പോലെ വിശ്രമിക്കണം. ഇത് കൂടാതെ ധാരാളം വെള്ളം കുടിക്കുന്നതിനും ശ്രദ്ധിക്കണം. അങ്ങനെയയെങ്കില്‍ ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ ഒരു പരിധി വരെ ഇല്ലാതാക്കാവുന്നതാണ്.

വാക്‌സിന്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

വാക്‌സിന്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

വാ്ക്‌സിന്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. വാക്‌സിന്‍ എടുക്കാന്‍ പോവുമ്പോഴും സുരക്ഷിതമായി ഇരിക്കുക. വാക്‌സിന് കാത്തുനില്‍ക്കുമ്പോഴും മാസ്‌ക് ധരിക്കുന്നതിനും കൃത്യമായ രീതിയില്‍ ധരിക്കുന്നതിനും ശ്രദ്ധിക്കുക. ശാരീരിക അകലം പാലിക്കുന്നതിനും അതുപോലെ തന്നെ വാക്‌സിന്‍ എടുക്കുമ്പോള്‍ അതിനുള്ള സൗകര്യങ്ങള്‍ പോവുന്ന ഇടത്തുണ്ട് എന്നുള്ളതും ഉറപ്പ് വരുത്തേണ്ടതാണ്. ഇത് കൂടാതെ കൃത്യമായി അതിനെക്കുറിച്ച് അറിഞ്ഞ് മാത്രം മുന്നോട്ട് പോവുക. നിങ്ങള്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. നിങ്ങള്‍ ഗര്‍ഭിണിയാണെങ്കിലും നിങ്ങളുടെ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വാക്‌സിന്‍ എടുക്കുന്നതിന് ശ്രദ്ധിക്കണം.

വാക്‌സിന്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

വാക്‌സിന്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

വാക്‌സിന്‍ എടുത്ത ശേഷവും കൊവിഡ് 19 വാക്‌സിന്‍ ഏതാണ് ലഭിച്ചത്, ഏത് തീയ്യതിയിലാണ് ലഭിച്ചത് എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്. ഇത് കൂടാതെ എപ്പോള്‍ ലഭിച്ചു, എവിടെയാണ് സ്വീകരിച്ചത് എന്ന് പറയുന്ന ഒരു വാക്‌സിനേഷന്‍ കാര്‍ഡ് ഉണ്ടായിരിക്കണം. ഭാവിയില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള സാഹചര്യത്തില്‍ ഈ കാര്‍ഡ് പല കാര്യങ്ങളിലും സഹായകമാവും.

വാക്‌സിനേഷന് ശേഷം

വാക്‌സിനേഷന് ശേഷം

വാക്‌സിനേഷന് ശേഷമാണ് പലപ്പോഴും കൂടുതല്‍ ശ്രദ്ധ വേണ്ടി വരുന്നത്. നിങ്ങള്‍ വാക്‌സിനെടുത്ത ശേഷം അരമണിക്കൂര്‍ നിരീക്ഷണത്തില്‍ ഇരിക്കേണ്ടതാണ്. നിങ്ങള്‍ക്ക് ഉടനടി പ്രതികരണങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്താന്‍ വാക്‌സിന്‍ നല്‍കിയ ശേഷം ഏകദേശം 15 മിനിറ്റ് ശ്രദ്ധിക്കേണ്ടതാണ്. എന്നിരുന്നാലും, ഗുരുതരമായ ആരോഗ്യ പ്രതികരണങ്ങള്‍ക്ക് വളരെ അപൂര്‍വ്വമായി മാത്രമേ ഉണ്ടാവകയുള്ളൂ എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ഡിപ്രഷന്‍ മനസ്സിനെയല്ല ശരീരത്തിനുള്‍ഭാഗത്തുണ്ടാക്കും ഗുരുതര അപകടംഡിപ്രഷന്‍ മനസ്സിനെയല്ല ശരീരത്തിനുള്‍ഭാഗത്തുണ്ടാക്കും ഗുരുതര അപകടം

ചെറിയ പാര്‍ശ്വഫലങ്ങള്‍

ചെറിയ പാര്‍ശ്വഫലങ്ങള്‍

എന്നാല്‍ ചെറിയ പാര്‍ശ്വഫലങ്ങള്‍ പലരിലും ഉണ്ടാവുന്നുണ്ട്. ഇതില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പ്രതിരോധ കുത്തിവെപ്പിന് ശേഷം നിങ്ങള്‍ക്ക് അനുഭവപ്പെടാവുന്ന ചില മൃദു-മിതമായ പാര്‍ശ്വഫലങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു. വാക്‌സിന്‍ എടുത്ത സ്ഥലത്ത് വേദന, നേരിയ പനി, ക്ഷീണം, തലവേദന, പേശി അല്ലെങ്കില്‍ സന്ധി വേദന, തണുപ്പ്, അതിസാരം എന്നിവയാണവ. ഏതാനും ദിവസങ്ങളില്‍ കൂടുതല്‍ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ തുടരുകയോ അല്ലെങ്കില്‍ കൂടുതല്‍ ഗുരുതരമായ പ്രതികരണം അനുഭവപ്പെടുകയോ ചെയ്താല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

രണ്ടാഴ്ച ക്ഷമയോടെ കാത്തിരിക്കുക

രണ്ടാഴ്ച ക്ഷമയോടെ കാത്തിരിക്കുക

വാക്‌സിന്‍ എടുത്ത ശേഷം ഉടനേ തന്നെ പ്രതിരോധ ശേഷി ലഭിക്കുകയില്ല. പ്രതിരോധശേഷി വളര്‍ത്താന്‍ സമയമെടുക്കും. നിങ്ങളുടെ രണ്ടാമത്തെ ഡോസ് വാക്‌സിന്‍ കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞാണ് പ്രതിരോധ ശേഷി വരുന്നത്. ചില വാക്‌സിനുകള്‍ ഒരു ഡോസ് മാത്രം എടുത്താല്‍ മതി. അവയില്‍ വരുന്നതാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍. വാക്‌സിന്‍ എടുക്കാന്‍ ഒരു തരത്തിലും മടിക്കേണ്ടതില്ല. നിങ്ങള്‍ക്ക് ഗുരുതരമായ യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലെങ്കില്‍ എന്ത് തന്നെയായാലും വാക്‌സിന്‍ എടുക്കേണ്ടതാണ്.

വാക്‌സിന്‍ ഫലപ്രദം

വാക്‌സിന്‍ ഫലപ്രദം

നിങ്ങളെയും മറ്റുള്ളവരെയും സംരക്ഷിക്കുന്നതിന് വേണ്ടി ഈ വാക്‌സിനുകള്‍ ഫലപ്രദമാണ്. രോഗലക്ഷണങ്ങളില്ലാതെ പോലും, ഒരു കുത്തിവയ്പ് എടുത്ത വ്യക്തിക്ക് പലപ്പോഴും രോഗവാഹകരാവാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ വാക്‌സിന്‍ എടുത്തെന്ന് വെച്ച് ഒരു കാരണവശാലും മാസ്‌ക് ഉപയോഗിക്കാതിരിക്കുകയോ, അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിക്കാതിരിക്കുകയോ സാമൂഹിക അകലം പാലിക്കാതിരിക്കുകയോ ചെയ്യരുത്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

most read:Marburg Virus: മരണസാധ്യത 88%- വവ്വാലാണ് വില്ലന്‍; ഭീതിയുയര്‍ത്തി പുതിയ വൈറസ്‌

FAQ's
  • കൊവിഡ് വാക്‌സിന്‍ എടുക്കുന്നത് സുരക്ഷിതമോ?

    നിങ്ങള്‍ കൊവിഡ് വാക്‌സിന്‍ എടുക്കുന്നത് സുരക്ഷിതമാണോ എന്നുള്ളതിനെക്കുറിച്ച് പലരിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കൊവിഡ് വാക്‌സിന്‍ ചെറിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും എന്നതൊഴിച്ചാല്‍ കാര്യമായ യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നില്ല എന്നുള്ളതാണ് സത്യം. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള ഗുരുതര രോഗമുള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ വാക്‌സിന്‍ എടുക്കാവൂ

  • കൊവിഡ് വാക്‌സിന്‍ ശേഷം പ്രതിരോധ ശേഷിക്ക് എത്ര സമയം?

    കൊവിഡ് വാക്‌സിന്‍ എടുത്തതിന് ശേഷം പ്രതിരോധ ശേഷിക്ക് എത്ര സമയം എടുക്കും എന്നത് എല്ലാവര്‍ക്കും അറിയേണ്ട ഒന്നാണ്. വാക്‌സിന്‍ എടുത്ത് 14 ദിവസത്തിന് ശേഷമാണ് സാധാരണ അവസ്ഥയില്‍ കൊവിഡ് പ്രതിരോധശേഷി ശരീരത്തിന് ലഭിക്കുന്നത്. ആദ്യ ഡോസ് വാക്‌സിന് ശേഷം ശരീരത്തില്‍ പരമാവധി രോഗപ്രതിരോധ ശേഷി നിലനില്‍ക്കും എന്നുള്ളതാണ് പഠനങ്ങള്‍ പറയുന്നത്‌

English summary

What You Need To Know Before, During And After Receiving A COVID-19 Vaccine In Malayalam

Here in this article we are discussing about what you need to know before during and after receiving a covid vaccine. Take a look.
X
Desktop Bottom Promotion