For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Marburg Virus: മരണസാധ്യത 88%- വവ്വാലാണ് വില്ലന്‍; ഭീതിയുയര്‍ത്തി പുതിയ വൈറസ്‌

|

കൊറോണവൈറസ് എന്ന ഭീകരന്‍ ഉണ്ടാക്കിയ ആഘാതത്തില്‍ നിന്ന് ലോകം കരകയറി വരുന്നതേ ഉള്ളൂ. ഈ അവസ്ഥയില്‍ ലോകത്തെ വെല്ലുവിളിയിലാക്കി ഇതാ മാര്‍ബര്‍ഗ് വൈറസ് എന്ന വില്ലന്‍ വന്നിരിക്കുന്നു. കൊറോണവൈറസിന്റെ ആഘാതത്തില്‍ നിന്ന് ലോകം കരകയറുന്നതിന് മുന്‍പാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ മറ്റൊരു വൈറല്‍ അണുബാധയുടെ ആദ്യ കേസ് സ്ഥിരീകരിച്ചത്. ഈ രോഗം ബാധിച്ചാല്‍ മരണ നിരക്ക് 88 %ത്തിലധികമാണ്. വവ്വാലുകളാണ് ഈ രോഗം പരത്തുന്നത്. മാര്‍ബര്‍ഗ് രോഗം ഓഗസ്റ്റ് 2 ന് മരിച്ച ഒരു രോഗിയില്‍ നിന്ന് എടുത്ത സാമ്പിളുകളില്‍ നിന്നാണ് രോഗാണുബാധക്ക് കാരണമാകുന്ന വൈറസിനെ കണ്ടെത്തിയത്.

ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് തെക്കന്‍ ഗ്വെക്കെഡോ പ്രവിശ്യയിലാണ്. എബോള വൈറസിന് സമാനമായാണ് ഇപ്പോള്‍ കണ്ടെത്തിയ വൈറസ് ഉള്ളത്. അതിവേഗം പടരുന്നതും മരണസാധ്യതയേറിയതുമായ ഒരു വൈറസാണ് മാര്‍ബര്‍ഗ്. രോഗം പിടി പെട്ടാല്‍ 88 ശതമാനത്തിലധികമാണ് മരണ സാധ്യതയെന്നാണ് വിദഗ്ധര്‍ പറയുന്നത്. വവ്വാലുകളില്‍ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. വൈറസ് ബാധിതരായ വ്യക്തിയുടെ ഉമിനീരില്‍ നിന്നും മറ്റ് ശരീരദ്രവങ്ങളില്‍ നിന്നും വൈറസ് മറ്റൊരാളിലേക്ക് പകരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

എന്താണ് മാര്‍ബര്‍ഗ് വൈറസ്?

എന്താണ് മാര്‍ബര്‍ഗ് വൈറസ്?

രക്തസ്രാവത്തിന് കാരണമാകുന്നതും എബോളയ്ക്ക് കാരണമാകുന്ന വൈറസുകളുടെ അതേ കുടുംബത്തില്‍പ്പെട്ടതുമായ വളരെ മാരകമായ രോഗമാണ് മാര്‍ബര്‍ഗ് വൈറസ് രോഗം. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, എബോളയുടെ രണ്ടാം തരംഗം അവസാനിച്ചെന്ന് പ്രഖ്യാപിച്ച അവസ്ഥയിലാണ് ഇത്തരത്തില്‍ മാര്‍ബര്‍ഗ് വൈറസ് എന്ന ഭീകരന്റെ സാന്നിധ്യം കാണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ആഗോള തലത്തില്‍ ഇപ്പോള്‍ ഭീഷണി നിലനില്‍ക്കുന്നില്ല എന്നുള്ളതാണ് സത്യം.

ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

ഒരു വ്യക്തിക്ക് വൈറസ് ബാധിച്ചുകഴിഞ്ഞാല്‍, രക്തം, സ്രവങ്ങള്‍, അവയവങ്ങള്‍ അല്ലെങ്കില്‍ രോഗബാധിതരായ ആളുകളുടെ മറ്റ് ശാരീരിക ദ്രാവകങ്ങള്‍, ഈ ദ്രാവകങ്ങളാല്‍ മലിനമായ ഉപരിതലത്തില്‍ നിന്നും വസ്തുക്കളില്‍ നിന്നും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നു. ഇത് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വവ്വാലുകളില്‍ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. രോഗത്തിന്റെ ഉറവിടത്തെക്കുറിച്ചും ഇതിനെക്കുറിച്ച് തിരിച്ചറിയാനും ഉള്ള പരിശോധനകള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

വൈറസിന് രണ്ട് മുതല്‍ 21 ദിവസം വരെ ഇന്‍കുബേഷന്‍ കാലാവധിയുണ്ട്. 2008 ല്‍, ഉഗാണ്ടയിലെ റൗസെറ്റസ് ബാറ്റ് കോളനികള്‍ താമസിക്കുന്ന ഒരു ഗുഹ സന്ദര്‍ശിച്ച യാത്രക്കാരില്‍ രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റൗസെറ്റസ് വവ്വാലുകള്‍ താമസികക്കുന്ന ഗുഹകളില്‍ നിന്നോ അല്ലെങ്കില്‍ ഖനികളില്‍ നിന്നോ ആണ് ഇത്തരത്തിലുള്ള വൈറസ് പകരുന്നതിനുള്ള സാധ്യത. രോഗത്തിന്റെ ഉറവിടത്തെക്കുറിച്ച് അറിയുന്നതിനും കൂടുതല്‍ ആളുകളില്‍ രോഗബാധ ഉണ്ടോ എന്നും അറിയുന്നതിന് വേണ്ടി പരിശോധനകള്‍ നടക്കുകയാണ്. എങ്കിലും രോഗത്തെ നിസ്സാരവത്കരിക്കുന്നതിലൂടെ അത് കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കും എന്നാണ് WHO പറയുന്നത്.

മാര്‍ബര്‍ഗ് രോഗത്തിന്റെ ലക്ഷണങ്ങള്‍

മാര്‍ബര്‍ഗ് രോഗത്തിന്റെ ലക്ഷണങ്ങള്‍

വൈറസ് ബാധിച്ച വ്യക്തിക്ക് കടുത്ത പനിയും കടുത്ത തലവേദനയും പേശിവേദനയോടൊപ്പം കടുത്ത അസ്വാസ്ഥ്യവും അനുഭവപ്പെടും. അതേസമയം, കടുത്ത വെള്ളത്തോട് കൂടിയ വയറിളക്കം, വയറുവേദന, മലബന്ധം, ഓക്കാനം, ഛര്‍ദ്ദി എന്നിവ മൂന്നാം ദിവസം ആരംഭിക്കും, ഇത് ഒരാഴ്ച നീണ്ടുനില്‍ക്കും. ഈ ഘട്ടത്തില്‍ രോഗി വളരെയധികം ക്ഷീണിതനായിരിക്കും. ഇത് കൂടാതെ കുഴിഞ്ഞ കണ്ണുകള്‍, ഓജസ്സില്ലാത്ത മുഖം, അങ്ങേയറ്റം അലസത എന്നിവയോടു കൂടിയതായിരിക്കും ലക്ഷണങ്ങള്‍.

മാരകാവസ്ഥയെങ്കില്‍

മാരകാവസ്ഥയെങ്കില്‍

വൈറസ് അതിന്റെ അവസാനത്തില്‍ എത്തിയാല്‍ അത് മാരകമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഇത്തരത്തില്‍ മാരകമായ കേസുകളില്‍ സാധാരണയായി രക്തസ്രാവം ഉണ്ടാകാറുണ്ട്, പലപ്പോഴും ഛര്‍ദ്ദിയിലും മലത്തിലും രക്തസ്രാവം കാണുകയും മൂക്കില്‍ നിന്നും മോണയില്‍ നിന്നും യോനിയില്‍ നിന്നും രക്തസ്രാവമുണ്ടാകുകയും ചെയ്യും. കേന്ദ്ര നാഡീവ്യൂഹത്തിന്റെ ഇടപെടല്‍ ആശയക്കുഴപ്പം, ക്ഷോഭം, ആക്രമണം എന്നിവയ്ക്ക് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. മരണത്തിലേക്ക് ഓരോ നിമിഷവും രോഗം ബാധിച്ചാല്‍ രോഗി അടുക്കുന്നു.

രക്തത്തിലെ ജനിതകവ്യതിയാനം നിസ്സാരമല്ല: ശ്രദ്ധിക്കണം ഇതെല്ലാം

മരണം സംഭവിക്കുന്നത്

മരണം സംഭവിക്കുന്നത്

രോഗം മൂര്‍ച്ഛിച്ച് കഴിഞ്ഞാല്‍ പിന്നീട് രോഗം ആരംഭിച്ച് 8 മുതല്‍ 9 ദിവസങ്ങള്‍ക്കിടയില്‍ മരണം സംഭവിക്കുന്നു. സാധാരണ അവസ്ഥയില്‍ അതിതീവ്രമായ ജലനഷ്ടവും രക്തസ്രാവവും തന്നെയാണ് രോഗിയെ മരണത്തിലേക്ക് എത്തിക്കുന്നത്. വളരെയധികം ഭീകരമായ അവസ്ഥയില്‍ ആയിരിക്കും ഓരോ രോഗിയും മരണത്തിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ രോഗനിര്‍ണയം നടത്തിയാല്‍ ഉടനേ തന്നെ രോഗത്തിന് ചികിത്സ തേടുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഓരോ രോഗിയും മരണത്തിലേക്ക് അടുക്കുന്നു.

മാര്‍ബര്‍ഗ് രോഗത്തിനുള്ള ചികിത്സ

മാര്‍ബര്‍ഗ് രോഗത്തിനുള്ള ചികിത്സ

മലേറിയ, ടൈഫോയ്ഡ് പനി, ഷിഗെലോസിസ്, മെനിഞ്ചൈറ്റിസ് തുടങ്ങിയ മറ്റ് പകര്‍ച്ചവ്യാധികളില്‍ നിന്ന് മാര്‍ബര്‍ഗ് വൈറസ് രോഗത്തെ വേര്‍തിരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ആന്റിജന്‍ ഡിറ്റക്ഷന്‍ ടെസ്റ്റുകള്‍, സെറം ന്യൂട്രലൈസേഷന്‍ ടെസ്റ്റുകള്‍, സെല്‍ കള്‍ച്ചര്‍ വഴിയോ ആര്‍ടി-പിസിആര്‍ മുഖേനയോ വൈറസ് വേര്‍തിരിച്ചെടുക്കല്‍ എന്നിവയിലൂടെയെല്ലാം വൈറസിന്റെ രോഗനിര്‍ണയം നടത്താവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ രോഗലക്ഷണങ്ങള്‍ കണക്കിലെടുത്ത് മനസ്സിലാക്കാവുന്നതാണ്.

ചികിത്സ ഫലപ്രദമോ?

ചികിത്സ ഫലപ്രദമോ?

എന്നാല്‍ മാര്‍ബര്‍ഗ് രോഗത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ചികിത്സ നടത്തുമ്പോള്‍ ഈ രോഗത്തിന് കൃത്യമായ ചികിത്സ ഇല്ല എന്നതാണ് സത്യം. രക്ത ഉല്‍പ്പന്നങ്ങള്‍, രോഗപ്രതിരോധ തെറാപ്പികള്‍, മരുന്നുകള്‍ എന്നിവയുള്‍പ്പെടെ സാധ്യതയുള്ള ചികിത്സകള്‍ നിലവില്‍ വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും, മാര്‍ബര്‍ഗ് വൈറസ് രോഗത്തിന് തെളിയിക്കപ്പെട്ട ചികിത്സയോ വാക്‌സിനോ ലഭ്യമല്ല എന്നതാണ് സത്യം. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്.

ചെമ്പ് പാത്രത്തില്‍ ഒരല്‍പ്പം വെള്ളം വെറും വയറ്റില്‍ ശീലിക്കണം

English summary

Marburg Virus 1st Case Detected in W Africa : Know History, Symptoms, Treatment and How does it Spread; explained in Malayalam

Marburg Virus 1st Case Detected in W Africa : Know What is Marburg Virus, Symptoms, Treatment and How does it Spread; explained in malayalam
X