For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് പോസിറ്റീവ് ആയാല്‍ ചികിത്സ എങ്ങനെ? രോഗം മാറാന്‍ ചെയ്യേണ്ടത്

|

കോവിഡ് മഹാമാരിയുടെ മോശമായ കാലത്തിലൂടെ കടക്കുകയാണ് ലോകം. രണ്ടാംതരംഗ ഭീതി ഒഴിയുമ്പോഴും ഒരു മൂന്നാംതരംഗം ഉടനെ അലയടിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അടുത്ത ആറു മാസത്തിനുള്ളില്‍ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായേക്കാമെന്നാണ് വിലയിരുത്തല്‍. രണ്ടാംതരംഗത്തില്‍ തന്നെ കൊറോണവൈറസ് നിരവധി പേരുടെ ജീവന്‍ കവര്‍ന്നെടുക്കുന്നത് നാം കണ്ടു. അതിനാല്‍ മൂന്നാം തരംഗത്തില്‍ വൈറസിന്റെ പിടിയില്‍ നിന്ന് രക്ഷനേടാന്‍ കൂടുതല്‍ ശക്തമായ മുന്‍കരുതല്‍ ഓരോരുത്തരും സ്വീകരിക്കേണ്ടതായുണ്ട്.

Most read: ഇത്തരക്കാര്‍ ഇഞ്ചി കഴിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ശരീരം അപകടത്തിലാകുംMost read: ഇത്തരക്കാര്‍ ഇഞ്ചി കഴിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ശരീരം അപകടത്തിലാകും

രണ്ടാമത്തെ തരംഗത്തിന് കാരണമായ പുതിയ വകഭേദം കൂടുതല്‍ പകര്‍ച്ചവ്യാധിയാണ്, മാത്രമല്ല രോഗം ബാധിച്ച ഒരാള്‍ക്ക് മറ്റ് പല വ്യക്തികളിലേക്കും രോഗം പകര്‍ന്നുനല്‍കാം. അതിനാല്‍, നിങ്ങളില്‍ കോവിഡിന്റെ ലക്ഷണങ്ങള്‍ പ്രകടമാവുകയാണെങ്കില്‍ അടുത്ത നടപടി എന്തായിരിക്കണമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും. നിങ്ങള്‍ക്ക് കോവിഡ് പോസിറ്റീവ് ആയാലോ ലക്ഷണങ്ങള്‍ കണ്ടാലോ ചെയ്യേണ്ട നടപടിക്രമങ്ങളും ചികിത്സയും എങ്ങനെയെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

കോവിഡ് ലക്ഷണങ്ങള്‍ തിരിച്ചറിയുക

കോവിഡ് ലക്ഷണങ്ങള്‍ തിരിച്ചറിയുക

പനി ഒഴികെയുള്ള ചില പുതിയ ലക്ഷണങ്ങളെ കോവിഡ് കാണിക്കുന്നു. തൊണ്ടവേദന, ചുമ, ബലഹീനത, മണം നഷ്ടപ്പെടുന്നത്, രുചി നഷ്ടപ്പെടുന്നത്, ഛര്‍ദ്ദി, ഓക്കാനം, വയറിളക്കം, പിങ്ക് ഐ (കണ്‍ജങ്ക്റ്റിവിറ്റിസ്), തലവേദന അല്ലെങ്കില്‍ ശരീരവേദന എന്നിവയെല്ലാം കോവിഡ് ലക്ഷണങ്ങളായി കണക്കാക്കാം.

ലക്ഷണങ്ങള്‍ കണ്ടാല്‍

ലക്ഷണങ്ങള്‍ കണ്ടാല്‍

ചിലപ്പോള്‍ ഈ ലക്ഷണങ്ങള്‍ എല്ലാം ഒരുമിച്ച് കാണണമെന്നില്ല, നിങ്ങള്‍ക്ക് ഇവയില്‍ ഏതെങ്കിലും ഒന്ന് അനുഭവപ്പെടാം. അങ്ങനെ ശ്രദ്ധയില്‍പെട്ടാല്‍, നന്നായി വായുസഞ്ചാരമുള്ള ഒരു മുറിയില്‍ ഉടന്‍ തന്നെ ക്വാറന്റൈന്‍ ചെയ്യുക. ഉടന്‍ കോവിഡ് പരിശോധന ചെയ്യുക. ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ നിങ്ങളുടെ മൂക്കില്‍ നിന്നോ തൊണ്ടയില്‍ നിന്നോ സ്രവങ്ങള്‍ ശേഖരിച്ച് പരിശോധിക്കും. ഇതിന്റെ ഫലങ്ങള്‍ സാധാരണയായി 48-72 മണിക്കൂറിനുള്ളില്‍ ലഭ്യമാകുന്നതായിരിക്കും. നിങ്ങള്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് തിരഞ്ഞെടുക്കാം. ആന്റിജന്‍ പരിശോധന പോസിറ്റീവ് ആണെങ്കില്‍, ആര്‍ടി-പിസിആര്‍ ചെയ്യേണ്ടതില്ല.

Most read:കുട്ടികളെ കോവിഡില്‍ നിന്ന് രക്ഷിക്കാം; ഇക്കാര്യങ്ങളില്‍ അശ്രദ്ധ പാടില്ലMost read:കുട്ടികളെ കോവിഡില്‍ നിന്ന് രക്ഷിക്കാം; ഇക്കാര്യങ്ങളില്‍ അശ്രദ്ധ പാടില്ല

എന്തുചെയ്യണം

എന്തുചെയ്യണം

കോവിഡിന്റെ ഏതെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരിക്കലും സ്വയം രോഗനിര്‍ണയം നടത്തരുത്. കോവിഡിന്റെ പുതിയ ലക്ഷണങ്ങള്‍ വ്യത്യസ്തമായതിനാല്‍, രോഗലക്ഷണങ്ങളുടെ യഥാര്‍ത്ഥ കാരണം പരിശോധിക്കുന്നത് വളരെ പ്രയാസമാണ്. ഡോക്ടറുടെ സഹായത്തോടെയോ ടെസ്റ്റിലൂടെയോ രോഗബാധ തന്നെയാണോയെന്ന് മനസിലാക്കുക. കോവിഡ് പോസിറ്റീവ് ആയാലും നിങ്ങള്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല. കോവിഡ് കേസുകളില്‍ ഭൂരിഭാഗവും ലഘുവായതായും വീട്ടില്‍ ചികിത്സിക്കാവുന്നതുമാണ്.

ആരോഗ്യാവസ്ഥ തിരിച്ചറിയുക

ആരോഗ്യാവസ്ഥ തിരിച്ചറിയുക

കോവിഡ് പോസിറ്റീവ് ആണെങ്കില്‍ ഒരു ഡോക്ടറുടെ ഉപദേശം തേടുക. നിങ്ങളുടെ പ്രായം, ഫിറ്റ്‌നസ് നില, കൊമോര്‍ബിഡിറ്റികള്‍, മറ്റ് രോഗാവസ്ഥകള്‍, ഓക്‌സിജന്‍ സാച്ചുറേഷന്‍ ലെവല്‍ അല്ലെങ്കില്‍ നിങ്ങള്‍ ഗര്‍ഭിണിയാണോ, മുലയൂട്ടുന്നുണ്ടോ എന്നതിനെ അടിസ്ഥാനമാക്കി ഡോക്ടര്‍ നിങ്ങളുടെ രോഗാവസ്ഥ വിശകലനം ചെയ്യും. കോമോര്‍ബിഡിറ്റികളോ ശ്വസന പ്രശ്‌നങ്ങളോ സാധാരണ രക്തത്തിലെ ഓക്‌സിജന്‍ സാച്ചുറേഷന്‍ ലെവലില്‍ വര്‍ധനവോ ഇല്ലാത്ത ചെറുപ്പക്കാരെ വീട്ടില്‍ തന്നെ ചികിത്സിക്കാന്‍ നിര്‍ദ്ദേശിക്കുന്നതായിരിക്കും.

Most read:കോവിഡ് മൂന്നാംതരംഗം അപകടത്തിലാക്കുക കുട്ടികളെ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍Most read:കോവിഡ് മൂന്നാംതരംഗം അപകടത്തിലാക്കുക കുട്ടികളെ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിങ്ങള്‍ ചെയ്യേണ്ടത്

നിങ്ങള്‍ ചെയ്യേണ്ടത്

സ്വയം രോഗനിര്‍ണയം നടത്തുകയും സ്വയം മരുന്ന് കഴിക്കുകയും ചെയ്യരുത്. ഇത് കൂടുതല്‍ ദോഷം ചെയ്യും. മരുന്നു കഴിക്കേണ്ട ആവശ്യഗതയെക്കുറിച്ച് നിങ്ങളുടെ ഡോക്ടറോട് ചോദിച്ച് മനസിലാക്കുക. മരുന്നുകള്‍ നിര്‍ദേശിച്ചാല്‍ കൃത്യസമയത്ത് എല്ലാ മരുന്നുകളും കഴിക്കുക. കോവിഡ് പരിശോധനയുടെ ഫലത്തിനായി കാത്തിരിക്കരുത്, കോവിഡിന്റെ ലക്ഷണങ്ങള്‍ നിങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, വീട്ടില്‍ മാസ്‌ക് ധരിച്ച് ഒരു മുറിയില്‍ ക്വാറന്റൈനില്‍ കഴിയുക.

ക്വാറന്റൈന്‍ ചെയ്യുക

ക്വാറന്റൈന്‍ ചെയ്യുക

നിങ്ങളുടെ ശരീരത്തിന്‍ ഈ സമയം വിശ്രമം നല്‍കാന്‍ മറക്കരുത്. നിങ്ങളുടെ സ്വന്തം വാഷ്റൂം ഉപയോഗിക്കുക. എല്ലായ്‌പ്പോഴും മാസ്‌ക് ധരിക്കാന്‍ മറക്കരുത്. ഓരോ 6 മണിക്കൂറിലും നിങ്ങളുടെ മാസ്‌ക് മാറ്റുക. ഉപയോഗിച്ച മാസ്‌കുകള്‍ ഒരിക്കലും വലിച്ചെറിയരുത്. നിങ്ങള്‍ ഉപയോഗിച്ച മാസ്‌ക് സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കുക.

Most read:ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്നതിന്റെ സൂചനകള്‍; ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരംMost read:ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്നതിന്റെ സൂചനകള്‍; ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരം

ശുചിത്വം പാലിക്കുക

ശുചിത്വം പാലിക്കുക

വീട്ടിലെ മറ്റ് അംഗങ്ങളുടെ സാധനങ്ങളൊന്നും ഉപയോഗിക്കരുത്. ഇടയ്ക്കിടെ കൈ കഴുകുക, ശുചിത്വം പാലിക്കുക. ശ്വസന വ്യായാമങ്ങളോ പ്രാണായാമമോ നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്. ഈ രീതികള്‍ ശ്വാസകോശത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. 15 മുതല്‍ 30 മിനിറ്റ് വരെ 'പ്രോണിംഗ്' പരിശീലിക്കുക.

ഓക്‌സിജന്‍ അളവ് നിരീക്ഷിക്കുക

ഓക്‌സിജന്‍ അളവ് നിരീക്ഷിക്കുക

തൊണ്ടവേദന ലഘൂകരിക്കാന്‍ ചൂടുവെള്ളം കവിള്‍ കൊള്ളുക. ദിവസം 3 തവണ മൗത്ത് വാഷ് ഉപയോഗിക്കുക. ക്വാറന്റൈനില്‍ കഴിയുമ്പോള്‍ ഒരു തെര്‍മോമീറ്ററും പള്‍സ് ഓക്‌സിമീറ്ററും നിങ്ങള്‍ക്കൊപ്പം എപ്പോഴും സൂക്ഷിക്കാന്‍ മറക്കരുത്. ഓരോ ആറു മണിക്കൂറിലും നിങ്ങളുടെ രക്തത്തിലെ ഓക്‌സിജന്‍ സാച്ചുറേഷന്‍ ലെവലും ശരീര താപനിലയും പരിശോധിക്കുക. ഇത് നിങ്ങളുടെ ഡോക്ടറെ അറിയിക്കുക.

Most read:ഭീഷണിയായി പുതിയ കോവിഡ് വകഭേദം; കണ്ടെത്തിയത് വിയറ്റ്‌നാമില്‍Most read:ഭീഷണിയായി പുതിയ കോവിഡ് വകഭേദം; കണ്ടെത്തിയത് വിയറ്റ്‌നാമില്‍

ലഘു വ്യായാമങ്ങള്‍

ലഘു വ്യായാമങ്ങള്‍

ക്ഷീണം അനുഭവപ്പെട്ടാലും ദിവസം മുഴുവന്‍ ഉറങ്ങരുത്. കാലുകളില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത ഒഴിവാക്കാന്‍ ലഘുവ്യായാമങ്ങള്‍ ചെയ്യുക. പുകവലിക്കുന്ന ശീലമുണ്ടെങ്കില്‍ അത് പൂര്‍ണമായും ഉപേക്ഷിക്കുക. മദ്യപിക്കുന്നവരാണെങ്കില്‍ കുറഞ്ഞത് 14 ദിവസമെങ്കിലും മദ്യം ഒഴിവാക്കുക.

പരിചരണം നല്‍കുന്നവര്‍ അറിയാന്‍

പരിചരണം നല്‍കുന്നവര്‍ അറിയാന്‍

രോഗിയുമായി ഇടപെടുമ്പോള്‍ മാസ്‌ക് ധരിക്കുക. രോഗി ഉപയോഗിക്കുന്ന സാധനങ്ങള്‍ എന്തെങ്കിലും കൈകാര്യം ചെയ്ത ശേഷം വൃത്തിയായി കൈ കഴുകുക. രോഗി ഉപയോഗിക്കുന്ന പാത്രങ്ങള്‍ പ്രത്യേകം സൂക്ഷിക്കുക. രോഗിക്ക് ശരിയായ പോഷകാഹാരം എന്ന നിലയില്‍ പാല്‍, മുട്ട, സൂപ്പ്, തേങ്ങാവെള്ളം, ജ്യൂസ്, നാരങ്ങ നീര് എന്നിവ നല്‍കുക. എപ്പോഴെങ്കിലും രോഗിയുടെ ഓക്‌സിജന്റെ അളവ് 93 ല്‍ താഴെയാകുകയോ അല്ലെങ്കില്‍ 5 ദിവസമോ അതില്‍ കൂടുതലോ ശ്വസിക്കാന്‍ ബുദ്ധിമുട്ട് അല്ലെങ്കില്‍ ഉയര്‍ന്ന പനി എന്നിവ ഉണ്ടാവുകയാണെങ്കില്‍ കൂടുതല്‍ പരിചരണത്തിനായി രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്.

Most read:പ്രമേഹമുണ്ടോ? എങ്കില്‍ കോവിഡ് പുറകേയുണ്ട്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂMost read:പ്രമേഹമുണ്ടോ? എങ്കില്‍ കോവിഡ് പുറകേയുണ്ട്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

English summary

What Should You Do If You Develop COVID-19 Symptoms in Malayalam

Here is what you should do if you develop COVID-19 symptoms? Take a look.
Story first published: Tuesday, June 8, 2021, 10:48 [IST]
X
Desktop Bottom Promotion