For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്തത്തിലെ പ്ലേറ്റ്‌ലറ്റ് കൗണ്ട് നിങ്ങളില്‍ കുറവാണോ: ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

|

രക്തത്തിലെ പ്ലേറ്റ്‌ലറ്റ് കൗണ്ട് കുറയുമ്പോള്‍ അത് അപകടകരമായ അവസ്ഥയിലേക്കാണ് നാം ഓരോരുത്തരേയും എത്തിക്കുന്നത്. മുറിവുകളില്‍ രക്തം കട്ടിയാക്കുക എന്നതാണ് പ്ലേറ്റ്‌ലറ്റിന്റെ പ്രധാന ധര്‍മ്മം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെ വേണം നാം ആരോഗ്യത്തിന്റെ ഓരോ കാര്യവും ചെയ്യുന്നതിന്. രക്തത്തിലെ സുപ്രധാന ഘടകമാണ് പ്ലേറ്റ്‌ലറ്റുകള്‍. പലപ്പോഴും പ്ലേറ്റ്‌ലറ്റ് കൗണ്ട് കുറയുന്നത് നിങ്ങളുടെ ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിക്കുന്നത്. ആരോഗ്യമുള്ള ശരീരത്തില്‍ നമ്മുടെ ശരീരത്തില്‍ ജീവന്‍ നിലനിര്‍ത്തുന്നതിന് പ്ലേറ്റ്‌ലറ്റ് അത്യാവശ്യമാണ്. രക്തത്തിലെ പ്രധാന ഘടകമായത് കൊണ്ട് തന്നെ ശരീരത്തില്‍ എന്തെങ്കിലും തരത്തിലുള്ള മുറിവ് പറ്റിയാല്‍ രക്തം കട്ട പിടിക്കുന്നതിന് സഹായിക്കുന്നതാണ് പ്ലേറ്റ്‌ലറ്റ്.

Thrombocytopenia (Low platelet Count)

ആരോഗ്യമുള്ള വ്യക്തിയില്‍ 15000 മുതല്‍ 450000 വരെ പ്ലേറ്റ്‌ലറ്റുകള്‍ ഉണ്ടായിരിക്കും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ പ്ലേറ്റ്‌ലറ്റിന്റെ എണ്ണം കുറയുന്നത് അപകടകരമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. പ്ലേറ്റ്‌ലറ്റിന്റെ എണ്ണം കുറയുന്നതിന് പലപ്പോഴും ഡെങ്കിപ്പനി, ജനിതകപരമായ രോഗങ്ങള്‍, അല്ലെങ്കില്‍ മറ്റെന്തെങ്കിലും അസുഖങ്ങള്‍ എന്നിവയെല്ലാം കാരണമാകുന്നു. ഇത്തരം അവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കണം. കൊവിഡ് മാറ്റങ്ങളും നിങ്ങളില്‍ ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നു. എന്നാല്‍ പ്ലേറ്റ്‌ലറ്റിന്റെ എണ്ണം കുറയുന്നതിലേക്ക് കാരണമാകുന്ന ലക്ഷണങ്ങള്‍, കാരണങ്ങള്‍, പരിഹാരങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

നിങ്ങളില്‍ പ്ലേറ്റ്‌ലറ്റ് കൗണ്ട് കുറവാണ് എന്നുണ്ടെങ്കില്‍ അത് ശരീരത്തില്‍ പെട്ടെന്ന് കാണിക്കാറുണ്ട്. പലപ്പോഴും ലക്ഷണങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും ചര്‍മ്മത്തില്‍ കാണപ്പെടുന്ന ചതവ്, അല്ലെങ്കില്‍ നിറം മാറ്റം മുറിവുകളില്‍ നിന്ന് നില്‍ക്കാത്ത രക്തസ്രാവം, മോണയില്‍ നിന്നോ മൂക്കില്‍ നിന്നോ ഉണ്ടാവുന്ന രക്തസ്രാവം, ആര്‍ത്തവ സമയത്തെ കനത്ത രക്തസ്രാവം മൂത്രത്തിലോ മലത്തിലോ രക്തം കാണുന്നത് എല്ലാം ശ്രദ്ധിക്കണം. ഇത് കൂടാതെ അമിത ക്ഷീണം, നിലക്കാത്ത രക്തസ്രാവം എന്നിവയെല്ലാം എമര്‍ജന്‍സി ആയി ശ്രദ്ധ വേണ്ട ഒന്നാണ്. ഇത്തരം കാര്യങ്ങള്‍ നിസ്സാരമായി കണക്കാക്കരുത്. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കണം.

കാരണങ്ങള്‍

കാരണങ്ങള്‍

എന്താണ് കുറഞ്ഞ പ്ലേറ്റ്‌ലറ്റ് കൗണ്ടുകള്‍ എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. കുറഞ്ഞ പ്ലേറ്റ്‌ലറ്റ് കൗണ്ട് സൂചിപ്പിക്കുന്നത് ത്രോംബോസൈറ്റോപീനിയ എന്നാണ്. ഇതിലൂടെ രക്തചംക്രമണത്തിന്റെ ഒരു മൈക്രോലിറ്ററിന് 150,000 പ്ലേറ്റ്ലെറ്റുകളില്‍ താഴെയാണ് എന്നാണ് സൂചിപ്പിക്കുന്നത്. ഓരോ പ്ലേറ്റ്ലെറ്റും ഏകദേശം 10 ദിവസം മാത്രമേ ജീവിക്കുന്നുള്ളൂ എന്നതിനാല്‍, നിങ്ങളുടെ അസ്ഥിമജ്ജയില്‍ പുതിയ പ്ലേറ്റ്ലെറ്റുകള്‍ ഉത്പാദിപ്പിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തില്‍ ഇതെല്ലാം പുനരുജ്ജീവിപ്പിക്കുകയാണ് ചെയ്യുന്നത്.

കാരണങ്ങള്‍

കാരണങ്ങള്‍

ചില അവസരങ്ങളില്‍ ത്രോംബോസൈറ്റോപീനിയ അപൂര്‍വ്വമായി പാരമ്പര്യമായി ലഭിക്കുന്നു. ചിലരില്‍ പല വിധത്തിലുള്ള മരുന്നുകള്‍ കാരണവും ഇത്തരത്തില്‍ സംഭവിക്കാം. അതുകൊണ്ട് തന്നെ പ്ലേറ്റ്‌ലറ്റുകള്‍ കുറയുന്ന അവസ്ഥയുണ്ടെങ്കില്‍ ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിക്കുന്നു. ഇത് കൂടാതെ നിങ്ങളുടെ പ്ലീഹയില്‍ പ്ലേറ്റ്‌ലറ്റുകള്‍ കുടുങ്ങിപ്പോവുകയോ അല്ലെങ്കില്‍ പ്ലേറ്റ്‌ലറ്റ് ഉത്പാദനം കുറയുകയോ പ്ലേറ്റുകള്‍ക്ക് നാശം സംഭവിക്കുകയോ ചെയ്യുന്ന അവസ്ഥയിലും ഈ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു.

കുടുങ്ങിയ പ്ലേറ്റ്‌ലെറ്റുകള്‍

കുടുങ്ങിയ പ്ലേറ്റ്‌ലെറ്റുകള്‍

നിങ്ങളുടെ വയറിന്റെ ഇടതുവശത്ത് നിങ്ങളുടെ വാരിയെല്ലിന് തൊട്ടുതാഴെയായി സ്ഥിതി ചെയ്യുന്ന നിങ്ങളുടെ മുഷ്ടി വലിപ്പമുള്ള ഒരു ചെറിയ അവയവമാണ് പ്ലീഹ എന്ന് പറയുന്നത്. ഇത് സാധാരണയായി അണുബാധയ്ക്കെതിരെ പോരാടാനും നിങ്ങളുടെ രക്തത്തില്‍ നിന്ന് അനാവശ്യ വസ്തുക്കള്‍ നീക്കം ചെയ്യുന്നതിനും സഹായിക്കുന്ന ഒരു ആന്തരികാവയവമാണ്. എന്നാല്‍ നിങ്ങളുടെ പ്ലീഹ വികസിച്ചാണ് ഇരിക്കുന്നതെങ്കില്‍ അതിന് പല തകരാറുകളും ഉണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. പ്ലീഹയില്‍ പ്ലേറ്റ്‌ലറ്റുകള്‍ കുറയുന്ന അവസ്ഥയുണ്ടാവുമ്പോള്‍ അത് പലപ്പോഴും പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം കുറയുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു.

പ്ലേറ്റ്‌ലെറ്റുകളുടെ ഉത്പാദനം കുറയുന്നതിന് പിന്നില്‍

പ്ലേറ്റ്‌ലെറ്റുകളുടെ ഉത്പാദനം കുറയുന്നതിന് പിന്നില്‍

നിങ്ങളില്‍ പ്ലേറ്റ്‌ലറ്റുകളുടെ ഉത്പാദനം കുറയുന്നതിന് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. അതില്‍ ചിലത് ഇവിടെ പറയുന്നു. ലുക്കീമിയയും മറ്റ് അര്‍ബുദങ്ങളും, ചില തരത്തിലുള്ള അനീമിയ, ഹെപ്പറ്റൈറ്റിസ് സി അല്ലെങ്കില്‍ എച്ച് ഐ വി പോലുള്ള അണുബാധകള്‍, കീമോതെറാപ്പിയുടെ ഫലമായി ഉപയോഗിക്കുന്ന മരുന്നുതളും തെറാപ്പിയും, മദ്യപാനം കൂടുതലാവുന്നത്, പ്ലേറ്റ്‌ലറ്റുകള്‍ കുറയുന്ന സ്വാഭാവികമായ അവസ്ഥ എന്നിവയെല്ലാം പ്ലേറ്റ്‌ലറ്റിന്റെ എണ്ണം കുറയുന്നതിന് കാരണമാകുന്നു.

സങ്കീര്‍ണതകള്‍

സങ്കീര്‍ണതകള്‍

പ്ലേറ്റ്‌ലറ്റിന്റെ എണ്ണം കുറയുമ്പോള്‍ ഉണ്ടാവുന്ന സങ്കീര്‍ണതകള്‍ എന്തൊക്കെയെന്ന് നോക്കാം. നിങ്ങളുടെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം മൈക്രോലിറ്ററിന് 10,000 പ്ലേറ്റ്ലെറ്റുകളില്‍ താഴെയാകുമ്പോള്‍ അപകടകരമായ ആന്തരിക രക്തസ്രാവം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പിന്നീട് തലച്ചോറിലേക്ക് രക്തസ്രാവമുണ്ടാക്കുകയും അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുകയും പിന്നീട് അത് മാരകമാവുന്നതിന് കാരണമാകുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ ശരീരത്തില്‍ പ്ലേറ്റ്‌ലറ്റിന്റെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

പ്രോട്ടീന്‍

പ്രോട്ടീന്‍

ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭ്യമാക്കുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ശരീരത്തില്‍ ബി 12 ആവശ്യമാണ് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. നമ്മുടെ രക്തകോശങ്ങളെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതില്‍ വിറ്റാമിന്‍ ബി 12 ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. വിറ്റാമിന്‍ ബി 12 അടങ്ങിയ മുട്ട, കരള്‍, സീഫുഡ് തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ പ്ലേറ്റ്ലെറ്റ് എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത്തരം ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം.

തേങ്ങാവെള്ളം

തേങ്ങാവെള്ളം

ഡെങ്കിപ്പനി ഉള്ളവരില്‍ പ്ലേറ്റ്‌ലറ്റ് കൗണ്ട് കുറയുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഇത് വളരെയധികം അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. എന്നാല്‍ തേങ്ങാവെള്ളം ഇവര്‍ക്ക് നല്‍കുന്നത് പ്ലേറ്റ്‌ലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗമാണ്. തേങ്ങാവെള്ളം പതിവായി കഴിക്കുന്നത് നമ്മുടെ ചുവന്ന രക്താണുക്കളെയും ഹീമോഗ്ലോബിനെയും നല്ല രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ബ്ലീഡിംങ് സമയം കുറക്കുകയും കട്ട പിടിക്കുന്ന സമയം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തേങ്ങാവെള്ളം കൂടുതല്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം.

പപ്പായ ഇല സത്ത്

പപ്പായ ഇല സത്ത്

പപ്പായ ഇല പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് വളരെ പഴക്കമുള്ള ഒരു വീട്ടുവൈദ്യമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഡെങ്കിപ്പനി ഉള്ളവരില്‍ പപ്പായ ഇലയുടെ സത്ത് ഉപയോഗിക്കുമ്പോള്‍ പ്ലേറ്റ്ലെറ്റ് എണ്ണം കൂടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പഠനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ എത്തിയത്. ഇത് പ്ലേറ്റ്ലെറ്റ് എണ്ണം കൂടിയതായി പഠനങ്ങളില്‍ നിന്ന് മനസ്സിലാക്കിയിട്ടുണ്ട്.

പ്ലേറ്റ്‌ലെറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കാന്‍പ്ലേറ്റ്‌ലെറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കാന്‍

പ്ലേറ്റ്‌ലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കും ഭക്ഷണംപ്ലേറ്റ്‌ലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കും ഭക്ഷണം

English summary

What Is Thrombocytopenia (Low platelet Count) Symptoms, Causes And Treatment In Malayalam

Here in this article we are sharing what is Thrombocytopenia and symptoms , treatment and causes in malayalam.
X
Desktop Bottom Promotion