Just In
- 1 hr ago
ജീവിതം പച്ചപിടിക്കും, ഇരട്ടി നേട്ടങ്ങള് തേടിയെത്തും; ഇന്നത്തെ രാശിഫലം
- 10 hrs ago
ചര്മ്മത്തേയും ആരോഗ്യമുള്ളതും തിളക്കമുള്ളതും രോഗരഹിതവുമാക്കും യോഗാസനം
- 11 hrs ago
താരനെ ഒരു പൊളിപോലുമില്ലാതെ നൂറ് ശതമാനം തൂത്തെറിയും ആര്യവേപ്പിലെ മൂന്ന് വഴികള്
- 12 hrs ago
ഈ മൂന്ന് രാശിക്കാരോട് ഇടപെടുമ്പോള് കരുതല് വേണം: അല്പം അപകടമാണ്
Don't Miss
- Automobiles
പ്രീമിയം സെഗ്മെൻ്റ് പിടിച്ചടുക്കാൻ ഹോണ്ട മോട്ടോർസൈക്കിൾ
- News
കോടിയേരിയില് മാരകായുധങ്ങളുമായി സംഘം ചേര്ന്ന കേസിലെ പ്രതി അറസ്റ്റില്
- Movies
വാപ്പ മരിച്ചപ്പോഴാണ് മരണത്തെക്കുറിച്ച് ചിന്തിക്കുന്നത്, വല്ലാത്തൊരു നഷ്ടമായിരുന്നു അത്: മമ്മൂട്ടി
- Travel
വൈകുന്നേരങ്ങൾ ആസ്വദിക്കുവാൻ കൈതാകോടി കായലോരം, കൊല്ലംകാരേ, ഇതുവഴി പോകാം
- Sports
ഇന്ത്യ സ്പ്ലിറ്റ് ക്യാപ്റ്റന്സി കൊണ്ടുവരുമോ? എനിക്കറിയില്ലെന്ന് ദ്രാവിഡ്-തമ്മിലടിയോ?
- Finance
ക്രെഡിറ്റ് കാർഡ് മോഹത്തെ സിബിൽ സ്കോർ പിന്നോട്ട് വലിക്കുന്നുവോ? പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഈ കാര്ഡ് നോക്കാം
- Technology
പടം കാണാം പൈസ നൽകാതെ... കൂടുതൽ പ്ലാനുകളിൽ ഒടിടി ആനുകൂല്യങ്ങളുമായി എയർടെൽ
Myositis: പേശികളുടെ ബലഹീനത നിസ്സാരമാക്കരുത്: ഏത് നിമിഷവും ശ്രദ്ധിക്കണം
മയോസൈറ്റിസ് (Myositsi) എന്ന വാക്ക് ഈ അടുത്തായി നാം കേട്ടിട്ടുണ്ട്. എന്നാല് ഇത് എന്താണ് നമ്മളില് പലര്ക്കും കൃത്യമായി അറിയില്ല. ഇതൊരു രോഗാവസ്ഥയാണെന്ന് നമുക്കറിയാം. അതുപോലെ തന്നെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും നമുക്കറിയാം. ഈ അടുത്താണ് തെന്നിന്ത്യന് താരം സാമന്തക്ക് മയോസൈറ്റിസ് ആണെന്ന് സ്ഥിരീകരിച്ചത്. എന്നാല് എന്താണ് മയോസൈറ്റിസ്, എന്താണ് ഇതിന്റെ കാരണങ്ങള്, എന്താണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നതിനെക്കുറിച്ച് ഈ ലേഖനത്തില് വിശദമായി വായിക്കാം.
എന്താണ് മയോസൈറ്റിസ്?
ആദ്യം നമ്മളെല്ലാവരും മനസ്സിലാക്കേണ്ട കാര്യമാണ് എന്താണ് മയോസൈറ്റിസ് എന്നത്. പേശികളെ ബാധിക്കുന്ന ഒരു തരത്തിലുള്ള വീക്കമാണ് മയോസൈറ്റിസ് എന്ന് അറിയപ്പെടുന്നത്. ഇതില് കുട്ടികളേയും മുതിര്ന്നവരേയും ഒരു പോലെ രോഗാവസ്ഥ ബാധിക്കും എന്നതാണ് സത്യം. പേശികള്ക്ക് ബലഹീനതയും ക്ഷീണവും വേദനയും ഉണ്ടാക്കുന്ന രോഗാവസ്ഥയാണ് ഇത്. ഇതിന്റെ അര്ത്ഥം തന്നെ പേശികളുടെ വീക്കം എന്നാണ്. തോളുകള്, ഇടുപ്പ്, തുടകള് എന്നിവയ്ക്ക് ചുറ്റുമുള്ള പേശികളെയാണ് ഈ രോഗാവസ്ഥ പ്രധാനമായും ബാധിക്കുന്നത്.
എന്നാല് ഇത്തരമൊരു രോഗാവസ്ഥ നമ്മുടെ ചര്മ്മം, ശ്വാസകോശം അല്ലെങ്കില് ഹൃദയം പോലുള്ള ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും ബാധിക്കുന്നു. ഇത് നിങ്ങള്ക്ക് ഭക്ഷണം കഴിക്കുന്ന കാര്യത്തിലും എന്തിനധികം ശ്വസിക്കുന്ന കാര്യത്തില് വരെ ബുദ്ധിമുട്ടുകള് സൃഷ്ടിക്കുന്നു. ഇതിലൂടെ പലപ്പോഴും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള് എത്തുന്നു. നിരവധി രോഗലക്ഷണങ്ങള് തുടക്കം മുതലേ ശരീരം പ്രകടിപ്പിക്കുമെങ്കിലും പലപ്പോഴും അത് ഗൗരവത്തോടെ എടുക്കാത്തതാണ് രോഗങ്ങള് ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നത്.
രോഗലക്ഷണങ്ങള്
എന്തൊക്കെയാണ് മയോസിറ്റിസിന്റെ ലക്ഷണങ്ങള് എന്ന് നമുക്ക് നോക്കാം. നിങ്ങളുടെ ശരീരത്തിലെ പേശികളുടെ ബലക്കുറവ് തന്നെയാണ് ആദ്യത്ത ലക്ഷണം. ഇതോടൊപ്പം അതികഠിനമായ വേദനയും അനുഭവപ്പെടാം. ശ്വസിക്കാനും ഭക്ഷണം കഴിക്കാനും വരെ ബുദ്ധിമുട്ട് നിങ്ങള്ക്കുണ്ടാവുന്നു. നടക്കാനുള്ള ബുദ്ധിമുട്ട്, പടി കയറുക, കാറില് കയറുക ഇറങ്ങു തുടങ്ങിയ ദൈനം ദിന കാര്യങ്ങള് പോലും ബുദ്ധിമുട്ടായി മാറുന്നു. ഇടക്കിടെ വീഴാന് പോവുന്നത് അതോടൊപ്പം തന്നെ നില്ക്കാനും ഇരിക്കാനും പ്രയാസം നേരിടുന്നത് എല്ലാം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരവത്കരിക്കരുത്. അത് നിങ്ങളില് കൂടുതല് ഗുരുതര പ്രശ്നങ്ങള് ഉണ്ടാക്കിയേക്കാം.
കൂടാതെ ശരീരത്തിന് ഭാരനഷ്ടം, രാത്രി അമിതമായി വിയര്ക്കുക, തോളുകള്, ഇടുപ്പ്, തുടകള് എന്നിവയ്ക്ക് ചുറ്റുമുള്ള പേശികളില് കടുത്ത വേദനയും അതോടൊപ്പം ക്ഷീണവും ബലഹീനതയും അനുഭവപ്പെടുന്നു. ഇവര് ഇടക്കിടെ വാഴീന്നു. പലപ്പോഴും തല ഉയര്ത്തിപ്പിടിച്ച് നില്ക്കുന്നതില് ഇവര് പരാജയപ്പെടുന്നു. ഇത്തരം ലക്ഷണങ്ങള് കണ്ടാല് ഉടന് തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഇത് നിസ്സാരമാക്കിയാല് രോഗാവസ്ഥ വഷളാവുന്നു.
ഏതൊക്കെ തരത്തില് മയൈസൈറ്റിസ്?
പ്രധാനമായും രണ്ട് തരത്തിലാണ് മയോസൈറ്റിസ് ഉള്ളത്. ഇതില് പോളിമയോസൈറ്റിസും ഡെര്മാ മയോസൈറ്റിസും ആണ് ഉള്ളത്. എന്താണ് പോളി മയോസൈറ്റിസ് എന്ന് ആദ്യം നോക്കാം. ഇത് നിങ്ങളുടെ തുട, ഇടുപ്പ്, തോള് എന്നീ ഭാഗങ്ങളിലെ പേശികളെയാണ് ബാധിക്കുന്നത്. സ്ത്രീകളിലാണ് ഈ രോഗാവസ്ഥ കൂടുതല് കണ്ട് വരുന്നത്. പ്രധാനമായും മുപ്പതിന് ശേഷം സ്ത്രീകളില് ഇത്തരം അവസ്ഥകള് കണ്ട് വരുന്നു. പേശിക്കുണ്ടാവുന്ന ബലക്കുറവ്, പേശി വേദന, ഇതോടൊപ്പം അതികഠിനമായ ക്ഷീണം, ബുദ്ധമുട്ടുകള് ഭക്ഷണം കഴിക്കുമ്പോള് വരെ ബുദ്ധിമുട്ട് തോന്നുന്ന അവസ്ഥയെങ്കില് അത് അല്പം ശ്രദ്ധിക്കണം.
ഡെര്മാ മയോസൈറ്റിസ്
എന്നാല് ശരീരത്തില് നിരവധി പേശികളെ ഒരുപോലെ ബാധിക്കുന്ന രോഗാവസ്ഥയാണ് ഡെര്മാ മയോസൈറ്റിസ്. ഇത് നിങ്ങളുടെ ചര്മ്മത്തിലാണ് കൂടുതല് വെല്ലുവിളികള് പ്രകടിപ്പിക്കുന്നത്. ശരീരത്തിലെ വിവിധ തരത്തിലുള്ള പേശികളെ ഇത് ബാധിക്കുന്നു. പ്രത്യേകിച്ച് സ്ത്രീകളിലും കുട്ടികളിലും ഇത് കൂടുതല് കാണപ്പെടുന്നു. ഈ രോഗമുള്ളവരില് അവരുടെ ചര്മ്മത്തില് ചുവന്ന പാടുകളും തിണര്പ്പുകളും കാണപ്പെടുന്നു. മുഖം, കൈകള്, പുറം ഭാഗം, മുട്ട്, നെഞ്ച് എന്നീ ഭാഗങ്ങളില് ആണ് ചൊറിച്ചിലും വേദനയും അനുഭവപ്പെടുന്ന അവസ്ഥയുണ്ടാവുന്നു.
രോഗാവസ്ഥ എങ്ങനെ തിരിച്ചറിയാം?
രോഗനിര്ണയം എങ്ങനെ നടത്താം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. നിങ്ങളില് ആര്ക്കെങ്കിലും മയോസൈറ്റിസ് ഉണ്ടോ എന്നത് മുന്കൂട്ടി വ്യക്തമാക്കുന്ന പരിശോധനയും ഇല്ല. എന്നാല് ലക്ഷണങ്ങള്ക്ക് ശേഷം നടത്തുന്ന പരിശോധനയില് രോഗത്തെ തിരിച്ചറിയാന് സാധിക്കുന്നു. പല രോഗാവസ്ഥകള്ക്കും സമാനമായ ലക്ഷണങ്ങള് ഉള്ളതിനാല് മയോസൈറ്റിസ് തിരിച്ചറിയുന്നതിന് വേണ്ടി രക്തപിശോധനകള് നടത്തേണ്ടതായി വരുന്നു. ഇത് കൂടാതെ എം ആര് ഐ സ്കാന്, ഇഎംജി, മസില് ബയോപ്സി തുടങ്ങിയ പരിശോധനകളും രോഗം തിരിച്ചറിയുന്നതിന് സഹായിക്കുന്നു. എന്നാല് കൃത്യമായ ചികിത്സയിലൂടേയും വ്യായാമത്തിലൂടേയും നിങ്ങള്ക്ക് രോഗാവസ്ഥയെ പ്രതിരോധിക്കാന് സാധിക്കുന്നു.
most
read:
കണ്ണിന്റെ
കാഴ്ച
മങ്ങുന്നു,
നിറം
മാറുന്നു:
പ്രമേഹം
കൂടുതലെങ്കില്
അറിയണം
കാലിലേക്കുള്ള
രക്തയോട്ടം
നിലച്ചാല്
അപകടം:
നീരും
നിറം
മാറ്റവും
ശ്രദ്ധിക്കണം