Latest Updates
-
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചയതത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും
കണ്ണിന്റെ കാഴ്ച മങ്ങുന്നു, നിറം മാറുന്നു: പ്രമേഹം കൂടുതലെങ്കില്‍ അറിയണം
പ്രമേഹം എന്നത് ഇന്നത്തെ ജീവിതശൈലി രോഗങ്ങളില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്ന ഒന്ന് തന്നെയാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകളെ കൂട്ടുന്നതും കുറക്കുന്നതും നമ്മുടെ തന്നെ ശീലങ്ങളാണ്. കാരണം കൃത്യമായ ഭക്ഷണരീതിയലും വ്യായാമവും ഡയറ്റും യോഗയും എല്ലാം രോഗത്തെ നമ്മളില്‍ നിന്ന് അകറ്റുന്നു. അത് പ്രമേഹമാണെങ്കിലും പ്രഷറാണെങ്കിലും അതിനെയെല്ലാം പരിഹരിക്കാന്‍ സാധിക്കുന്നു. എന്നാല്‍ ഇത്തരം ശീലങ്ങളില്‍ മാറ്റം വരുമ്പോള്‍ അത് നമ്മുടെ ആരോഗ്യത്തിനെ വളരെ പ്രതികൂലമായാണ് ബാധിക്കുന്നത്. ജീവിതത്തില്‍ പ്രമേഹം എന്ന അവസ്ഥ പലപ്പോഴും ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു

ആരോഗ്യ സംരക്ഷണം എന്നത് പ്രമേഹത്തിലും പ്രഷറിലും കൊളസ്‌ട്രോളിലും മാത്രം ഒതുങ്ങുന്നതല്ല. എന്നാല്‍ ഈ കാര്യങ്ങള്‍ കൂടി അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. പ്രമേഹം കൂടുന്നത് നമ്മളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. എന്നാല്‍ പ്രമേഹത്തിന്റെ അളവില്‍ മാറ്റം വരുമ്പോള്‍ അത് നമ്മുടെ കണ്ണിനേയും സാരമായി ബാധിക്കുന്നുണ്ട്. ഇതെങ്ങനെ എന്ന് നോക്കാം.
തിമിരം

പ്രമേഹ രോഗികളെ വളരെ എളുപ്പത്തില്‍ പിടികൂടുന്ന ഒന്നാണ് തിമിരം. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി പലതും ചെയ്യേണ്ടി വരുന്നു. വാര്‍ദ്ധക്യത്തോട് അടുക്കുമ്പോള്‍ തിമിരം സാധാരണമെങ്കിലും ജീവിതത്തില്‍ തുടക്ക സമയത്ത് തിമിരം ബാധിക്കുന്നതിനുള്ള സാധ്യത പ്രമേഹ രോഗികളില്‍ വളരെ കൂടുതലാണ്. കണ്ണിനുള്ളിലെ ലെന്‍സില്‍ കാഴ്ച മങ്ങുന്ന അവസ്ഥയാണ് ഇത്. അതിന്റെ ഫലമായി കാഴ്ച പതുക്കെ നഷ്ടപ്പെടുകയും പിന്നീട് പൂര്‍ണമായ അന്ധതയിലേക്ക് എത്തുകയും ചെയ്യുന്നു. ഇതിന് പരിഹാരം എന്ന് പറയുന്നത് എത്രയും പെട്ടെന്ന് രോഗനിര്‍ണയം നടത്തുക എന്നതാണ്. അതിന് ശേഷം ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം കൃത്യമായ ചികിത്സയും ആവശ്യമെങ്കില്‍ ശസ്ത്രക്രിയയും ശ്രദ്ധിക്കണം. എന്നാല്‍ പ്രമേഹത്തെ നിയന്ത്രിച്ചാല്‍ ഒരു പരിധി വരെ തിമിരത്തെ നമുക്ക് അകറ്റി നിര്‍ത്താം.
ഗ്ലോക്കോമ

പലര്‍ക്കും കേട്ടുപരിചയമുള്ള ഒരു വാക്കാണ് ഗ്ലോക്കോമ. ഇത് നിങ്ങളുടെ കണ്ണിലെ ഒപ്റ്റിക് നാഡിക്ക് കേടുപാടുകള്‍ വരുത്തുകയും നേത്രരോഗങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യുന്നു. പലപ്പോഴും ആദ്യ ലക്ഷണങ്ങള്‍ പ്രകടമാവാത്തത് രോഗനിര്‍ണയം നടത്തുന്നത് വൈകുന്നതിന് കാരണമാകുന്നു. അത് പിന്നീട് രോഗം ഗുരുതരമാവുന്നതിന് കാരണമാകുന്നു. മാത്രമല്ല ഇത് ആദ്യം ബാധിക്കുന്നത് പെരിഫറല്‍ കാഴ്ചയെയാണ്. ഗ്ലോക്കോമ ചികിത്സിക്കുമ്പോള്‍ തുള്ളിമരുന്നുകളും മറ്റു മരുന്നുകളും കൂടാതെ ചില സന്ദര്‍ഭങ്ങളില്‍ നിങ്ങളില്‍ ലേസര്‍ ചികിത്സയും നടത്തുന്നു. ഇതിലൂടെ രോഗലക്ഷണങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കും. എത്രയും വേഗം ലക്ഷണങ്ങള്‍ മനസ്സിലാക്കി ചികിത്സ തേടുന്നുവോ അത്രയും നല്ല്ത്. പ്രമേഹ രോഗികള്‍ പ്രത്യേകിച്ചും.
ഡയബറ്റിക് റെറ്റിനോപ്പതി

നിങ്ങളുടെ പ്രമേഹത്തിന്റെ അളവ് ശരീരത്തില്‍ കൂടുതലാണെങ്കില്‍ അത് നിങ്ങളുടെ കണ്ണിലെ റെറ്റിനയുടെ കാപ്പില്ലറികള്‍ ദുര്‍ബലമാവുന്നതിന് കാരണമാകുന്നു. ഇത് മാത്രമല്ല മൈക്രോഅനൂറിസം എന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുമ്പോള്‍ ഡയബറ്റിക് റെറ്റിനോപ്പതി ഉണ്ടാവുന്നു. കണ്ണിന്റെ പിന്‍ഭാഗത്തുള്ള രക്തചംക്രമണം മോശമാവുന്നതാണ് ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഇത് പലപ്പോഴും നിങ്ങളില്‍ അന്ധതയിലേക്ക് എത്തിക്കുന്നു. എന്നാല്‍ ഇതില്‍ ആദ്യ ഘട്ടങ്ങളില്‍ പലപ്പോഴും ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്തത് രോഗാവസ്ഥ വഷളാക്കുന്നു. റെറ്റിനോപ്പതിയെ ശസ്ത്രക്രിയയിലൂടെയും കുത്തിവയ്പ്പിലൂടെയും ചികിത്സിക്കാം. ഇടക്കിടക്ക് പ്രമേഹത്തിന്റെ അളവ് പരിശോധിക്കേണ്ടതാണ്. ഇത് മാത്രമല്ല കണ്ണിന്റെ ആരോഗ്യവും ശ്രദ്ധിക്കണം.
പ്രൊലിഫെറേറ്റീവ് റെറ്റിനോപ്പതി

നിങ്ങളുടെ കണ്ണിന്റെ പിന്‍ഭാഗത്തുള്ള കോശങ്ങള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാതെ വരുമ്പോള്‍ അവിടെ പുതിയ രക്തക്കുഴലുകള്‍ രൂപപ്പെടുന്നു. അതിന്റെ ഫലമായി ഇവിടെ രക്തസ്രാവമുണ്ടാവുകയും അത് അവിടെ കട്ട പിടിക്കുകയും ചെയ്യുന്നു. കാരണം ഇവ അതിലോലമായതിനാല്‍ പലപ്പോഴും അവിടെ രക്തസ്രാവമുണ്ടാവുകയും രക്തം കട്ടപിടിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി പലപ്പോഴും നിങ്ങളുടെ കണ്ണുകളില്‍ റെറ്റിന വിണ്ടു കീറുന്നു. ഈ അവസ്ഥയില്‍ പലപ്പോഴും കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയേക്കാം. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ലേസര്‍ ശസ്ത്രക്രിയ നടത്താവുന്നതാണ്. ഇത് 50% വരെ കാഴ്ച തിരിച്ചെടുക്കുന്നതിന് സഹായിക്കുന്നു.
കാഴ്ച മങ്ങുന്നത്

കാഴ്ച മങ്ങുന്നത് ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. പ്രമേഹം കൂടുതലുള്ളവരെങ്കില്‍ ഇവരില്‍ രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവാണ് ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഇത് ചെറിയ പ്രശ്‌നമാണെങ്കിലും അത് പലപ്പോഴും പിന്നീട് ഗുരുതരമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും പ്രമേഹം വര്‍ദ്ധിക്കുന്നത് നിങ്ങളുടെ ഫോക്കസിംഗ് ലെന്‍സ് വീര്‍ക്കാന്‍ കാരണമാവുകയും കുറച്ച് കാലത്തേക്കെങ്കിലും കാഴ്ച കുറയുന്നതിന് കാരണമാകുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലായാല്‍ നിങ്ങള്‍ക്ക് വ്യക്തമായ കാഴ്ച തിരികെ ലഭിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












