For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ ശേഷവും ബ്ലീഡിംങ്: ഓവുലേഷന്‍ നടന്നില്ലെങ്കില്‍ ലക്ഷണം

|

ആര്‍ത്തവം എന്നത് സ്ത്രീകളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന ഒന്നാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികളും ഇതിന്റെ ഫലമായി നിങ്ങളില്‍ ഉണ്ടാവാം. എന്നാല്‍ ചിലരില്‍ ആര്‍ത്തവം യാതൊരു വിധത്തിലുള്ള വേദനകളും ഇല്ലാതെയാണ് വരുന്നത്. എങ്കിലും പൊതുവേ ആര്‍ത്തവ സമയം സ്ത്രീകളില്‍ വയറു വേദനയും നടുവേദനയും ഉള്‍പ്പടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. പക്ഷേ ആര്‍ത്തവത്തിന് ശേഷം രക്തസ്രാവം നിലക്കാത്ത അവസ്ഥയോ അല്ലെങ്കില്‍ രണ്ട് ആര്‍ത്തവങ്ങള്‍ക്കിടയില്‍ സ്‌പോട്ടിംങ് അനുഭവപ്പെടുകയോ ചെയ്യുന്നവരുണ്ടോ? എന്നാല്‍ ഇവര്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇവരില്‍ ഗര്‍ഭപാത്ര സംബന്ധമായ ചില പ്രശ്‌നങ്ങള്‍ ഉണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. അതിന്റെ ഫലമായാണ് പലപ്പോഴും ആര്‍ത്തവ ശേഷവും രക്തസ്രാവം നിലക്കാത്ത അവസ്ഥയുണ്ടാവുന്നത്.

What Is Anovulatory Bleeding

ആര്‍ത്തവം 28 ദിവസമാണെങ്കില്‍ അതിന്റെ പതിനാലാമത്തെ ദിവസമാണ് ഓവുലേഷന്‍ സംഭവിക്കുന്നത്. എന്നാല്‍ ചിലരില്‍ ആര്‍ത്തവത്തിന്റെ ദൈര്‍ഘ്യം കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച് പലപ്പോഴും ഓവുലേഷന്‍ തീയ്യതികളിലും മാറ്റം വരുന്നു. എന്നാല്‍ ഓവുലേഷന്‍ നടക്കാത്ത അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഇത്തരം ഒരു അവസ്ഥയെയാണ് അനോവുലേഷന്‍ എന്ന് പറയുന്നത്. ചിലരില്‍ ഒരു വര്‍ഷത്തേക്ക് വരെ ഓവുലേഷന്‍ നടക്കാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. ഇത് വന്ധ്യതയിലലേക്ക് നിങ്ങളെ നയിക്കുന്നു. പൊതുവേ ആര്‍ത്തവ ചക്രം എന്നത് ഹോര്‍മോണ്‍ മാറ്റങ്ങള്‍ മൂലം സംഭവിക്കുന്നതാണ്. ഇത് ഗര്‍ഭധാരണത്തിന് വേണ്ടി ശരീരത്തെ തയ്യാറാക്കുന്ന ഒരു പ്രക്രിയ കൂടിയാണ്. എന്നാല്‍ ചിലരില്‍ ഓവുലേഷന്‍ നടക്കാതിരിക്കുകയും ഹോര്‍മോണ്‍ മാറ്റങ്ങള്‍ മൂലം പലപ്പോഴും രക്തസ്രാവം സംഭവിക്കുകയും ചെയ്യുന്നു. ഇതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.

എന്താണ് അനോവുലേഷന്‍?

എന്താണ് അനോവുലേഷന്‍?

ഓവുലേഷന്‍ ഇല്ലാത്ത ഒരു അവസ്ഥയാണ് അനോവുലേഷന്‍ എന്ന് പറയുന്നത്. നല്ലൊരു ശതമാനം സ്ത്രീകളും അവരുടെ ജീവിതത്തില്‍ ചില സമയത്തെങ്കിലും അനോവുലേഷനിലൂടെ കടന്നു പോയിട്ടുണ്ടാവും. ഇത് പലപ്പോഴും ഉറക്കമില്ലായ്മ, മാരത്തണിനുള്ള പരിശീലനം, ദീര്‍ഘദൂര യാത്ര, അസുഖം അല്ലെങ്കില്‍ പ്രിയപ്പെട്ട ഒരാളുടെ മരണം എന്നിങ്ങനെയുള്ള ശാരീരികമോ മാനസികമോ ആയ സമ്മര്‍ദ്ദങ്ങള്‍ പലപ്പോഴും ഓവുലേഷനെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. ഇത് സ്‌ട്രെസ്സ് ഹോര്‍മോണുകളെ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ ഫലമായ് അണ്ഡോത്പാദനം നടക്കാതെ വരുന്നു. എന്നാല്‍ പിന്നീട് ശരീരം സാധാരണ അവസ്ഥയിലേക്ക് മടങ്ങുകയും ആര്‍ത്തവവും ഓവുലേഷനും സംഭവിക്കുകയും ചെയ്യുന്നു.

അനോവുലേറ്ററി ബ്ലീഡിംങ്

അനോവുലേറ്ററി ബ്ലീഡിംങ്

എന്നാല്‍ ചില സാഹചര്യങ്ങളില്‍ പലപ്പോഴും നിങ്ങളില്‍ അനോവുലേറ്ററി ബ്ലീഡിംങ് അഥവാ രക്തസ്രാവം ഉണ്ടാവുന്നു. ഇത് സാധാരണയായി വിട്ടുമാറാതെ ഉണ്ടാവുന്ന അനോവുലേഷന്‍ കാരണം സംഭവിക്കുന്നതാണ്. ഈ അവസ്ഥയില്‍ പലപ്പോഴും കൂടുതല്‍ ചികിത്സ ആവശ്യമായി വരുന്നുണ്ട്. നിങ്ങളുടെ അണ്ഡോത്പാദനം നടക്കാത്തതിനാല്‍ അത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് ആര്‍ത്തവവിരാമത്തിന് കാരണമാകാതെ രക്തസ്രാവം നില്‍ക്കാത്ത അവസ്ഥയുണ്ടാവുന്നു. ഇത്തരത്തില്‍ സംഭവിക്കുമ്പോള്‍ നിങ്ങളുടെ ഗര്‍ഭാശയത്തിന്റെ എന്‍ഡോമെട്രിയം ക്രമരഹിതമായി പുറത്തേക്ക് വരുന്നതിന് തുടങ്ങുന്നു.

അനോവുലേറ്ററി ബ്ലീഡിംങ്

അനോവുലേറ്ററി ബ്ലീഡിംങ്

ഇത്തരത്തില്‍ പുറത്തേക്ക് വരുന്ന ആര്‍ത്തവ രക്തം സാധാരണ ആര്‍ത്തവ സമയത്തുണ്ടാവുന്നതിനേക്കാള്‍ കൂടുതലായി മാറുന്നു. ഇത് കൂടാതെ ഇത് കൂടുതല്‍ ദിവസം നീണ്ട് നില്‍ക്കുകയും ചെയ്യും. ചിലപ്പോള്‍ അനോവുലേഷന്റെ അടിസ്ഥാന കാരണത്തെ ആശ്രയിച്ച്, രക്തസ്രാവം നേരിയ സ്‌പോട്ടിംഗായിരിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. എല്ലാ അനോവുലേറ്ററി രക്തസ്രാവവും ക്രമരഹിതമായി സംഭവിക്കുന്നു എന്നുള്ളതാണ് ഓര്‍ത്തിരിക്കേണ്ട കാര്യം. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ അനോവുലേറ്ററി ബ്ലീഡിംങിലേക്ക് നയിക്കുന്ന ചില സാധാരണ കാരണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

സാധാരണ കാരണങ്ങള്‍

സാധാരണ കാരണങ്ങള്‍

അനോവുലേറ്ററി രക്തസ്രാവത്തിന്റെ ഒരു സാധാരണ കാരണം ആര്‍ത്തവ ചക്രത്തിന്റെ ഏത് സമയത്തും രക്തസ്രാവം ഉണ്ടാവം എന്നതാണ്. ഇത് പലപ്പോഴും നിങ്ങളില്‍ അമിതവണ്ണത്തിലേക്കും അത് മൂലം ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്കും കാരണമാവാം. ഇത് നിങ്ങളില്‍ കനത്തതും ക്രമരഹിതവുമായ ആര്‍ത്തവത്തിലേക്ക് എത്തിക്കുന്നു. പെരിമെനോപോസ് സമയത്തും ഇതേ അവസ്ഥക്കുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. പിസിഓഎസ് പോലുള്ള രോഗാവസ്ഥയും ഇതിന് ഒരു കാരണം തന്നെയാണ്. ഇതും കനത്തതും ക്രമരഹിതവുമായ രക്തസ്രാവത്തിന് കാരണമാകുന്നു. നിങ്ങള്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടനേ തന്നെ നല്ലൊരു ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ചികിത്സ

ചികിത്സ

എത്രയും പെട്ടെന്ന് ചികിത്സ തേടുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അനോവുലേഷന്‍ മൂലമുണ്ടാവുന്ന അസാധാരണമായ രക്തസ്രാവം സാധാരണയായി പല കാരണങ്ങളാല്‍ സംഭവിക്കാവുന്നതാണ്. ഡോക്ടറെ എത്രയും പെട്ടെന്ന് കാണുകയും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉള്ള കാര്യങ്ങള്‍ ചെയ്യുകയും വേണം. ഇത് കൂടാതെ താരതമ്യേന ചെറിയ അളവിലെങ്കിലും ശരീരഭാരം കുറയ്ക്കുകയും നിങ്ങളുടെ അണ്ഡോത്പാദനം പുനഃസ്ഥാപിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ക്രമരഹിതമായ രക്തസ്രാവത്തെക്കുറിച്ചോ അല്ലെങ്കില്‍ നിങ്ങളുടെ ആര്‍ത്തവചക്രത്തിലെ എന്തെങ്കിലും പ്രശ്‌നങ്ങളെക്കുറിച്ചോ നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ഒരുമാസം ഗർഭധാരണ സാധ്യത ഉറപ്പ് പറയും ദിവസങ്ങൾഒരുമാസം ഗർഭധാരണ സാധ്യത ഉറപ്പ് പറയും ദിവസങ്ങൾ

അണ്ഡത്തിന്‍റെ ആരോഗ്യം പറയും ഗർഭത്തിന് ഉറപ്പ്അണ്ഡത്തിന്‍റെ ആരോഗ്യം പറയും ഗർഭത്തിന് ഉറപ്പ്

English summary

What Is Anovulatory Bleeding: Symptoms, Causes And Treatment In Malayalam

Here in this article we are discussing about the anovulatory bleeding symptoms, causes and treatment in malayalam. Take a look.
Story first published: Wednesday, October 26, 2022, 15:25 [IST]
X
Desktop Bottom Promotion