For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരണത്തെ വിളിച്ചുവരുത്തും ഉറക്കക്കുറവ്; അപകടം അനവധി

|

നിങ്ങളുടെ ശരീരത്തിന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ വായുവും ഭക്ഷണവും ആവശ്യമുള്ളതുപോലെ തന്നെ ഉറക്കവും ആവശ്യമാണ്. ഉറക്കത്തില്‍, നിങ്ങളുടെ ശരീരം സ്വയം സുഖപ്പെടുത്തുകയും അതിന്റെ രാസ ബാലന്‍സ് പുനസ്ഥാപിക്കുകയും ചെയ്യുന്നു. വേണ്ടത്ര ഉറക്കം ലഭിക്കാത്തത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി ദുര്‍ബലമാക്കുകയും ചിന്താ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

Most read: തടി കുറയ്ക്കാന്‍ 14 ദിവസം ഏലയ്ക്ക വെള്ളംMost read: തടി കുറയ്ക്കാന്‍ 14 ദിവസം ഏലയ്ക്ക വെള്ളം

നിങ്ങള്‍ക്ക് വേണ്ടത്ര ഉറക്കം ലഭിക്കാത്തപ്പോള്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍ തുടങ്ങിയ രോഗാവസ്ഥകള്‍ക്കും വഴിവയ്ക്കുന്നു. സ്ഥിരമായി 7 മണിക്കൂറില്‍ താഴെ മാത്രം ഉറങ്ങുന്നത് ക്രമേണ നിങ്ങളുടെ ശരീരത്തെ ബാധിക്കുന്ന ആരോഗ്യ പ്രത്യാഘാതങ്ങള്‍ക്കും ഇടയാക്കും. ശരിയായ ഉറക്കം ആയുസ്സിന്റെ താക്കോലാണ്. ഈ ലേഖനത്തില്‍ ഉറക്കക്കുറവ് എങ്ങനെ നിങ്ങളുടെ ശരീരത്തെ ബാധിക്കുന്നു എന്നു വായിച്ചറിയാം.

കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്നു

കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്നു

നിങ്ങളുടെ കേന്ദ്ര നാഡീവ്യൂഹമാണ് നിങ്ങളുടെ ശരീരത്തിലെ വിവരങ്ങള്‍ കൈമാറുന്ന പാത. ഇവ ശരിയായി പ്രവര്‍ത്തിക്കാന്‍ ഉറക്കം ആവശ്യമാണ്, എന്നാല്‍ വിട്ടുമാറാത്ത ഉറക്കമില്ലായ്മ നിങ്ങളുടെ ശരീരം സാധാരണയായി വിവരങ്ങള്‍ അയയ്ക്കുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യുന്ന രീതിയെ തടസ്സപ്പെടുത്തും. ഉറക്കക്കുറവ് നിങ്ങളുടെ തലച്ചോറിനെ തളര്‍ത്തുന്നു, അതിനാല്‍ അതിന്റെ ചുമതലകളും ശരിയായി നിര്‍വഹിക്കാന്‍ കഴിയാതെ വരുന്നു. പുതിയ കാര്യങ്ങള്‍ കേന്ദ്രീകരിക്കാനോ പഠിക്കാനോ നിങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടായിരിക്കും. നിങ്ങളുടെ ശരീരം അയയ്ക്കുന്ന സിഗ്‌നലുകളും വൈകിയേക്കാം, നിങ്ങളുടെ ഏകോപനം കുറയുകയും അപകട സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നു.

മാനസിക കഴിവുകളെ ബാധിക്കുന്നു

മാനസിക കഴിവുകളെ ബാധിക്കുന്നു

ഉറക്കക്കുറവ് നിങ്ങളുടെ മാനസിക കഴിവുകളെയും വൈകാരികാവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നു. നിങ്ങള്‍ക്ക് കൂടുതല്‍ അക്രമാസക്തരായേക്കാം. തീരുമാനങ്ങളെടുക്കുന്നതിനെയും നിങ്ങളുടെ സര്‍ഗ്ഗാത്മക കഴിവുകളെയും ഇത് തകരാറിലാക്കാം. ദീര്‍ഘകാലമായുള്ള ഉറക്കക്കുറവ് ഭ്രമാത്മകതയിലേക്കും നയിക്കാം. ഇല്ലാത്ത കാര്യങ്ങള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യും. ആവേശകരമായ പെരുമാറ്റം, ഉത്കണ്ഠ, വിഷാദം, ഉന്‍മാദം എന്നീ അവസ്ഥകള്‍ക്കും ഉറക്കക്കുറവ് കാരണമാകുന്നു. പകല്‍ സമയങ്ങളില്‍ നിങ്ങള്‍ ചിന്തിക്കാതെ തന്നെ മൈക്രോ സ്ലീപ്പ് എന്ന അവസ്ഥയും നിങ്ങള്‍ക്ക് നേരിട്ടേക്കാം. മൈക്രോ സ്ലീപ് നിങ്ങളുടെ നിയന്ത്രണത്തിലല്ല, നിങ്ങള്‍ വാഹനമോടിക്കുമ്പോള്‍ പെട്ടെന്ന് കണ്ണ് അടഞ്ഞുപോകുന്നത് മൈക്രോ സ്ലീപിന് ഉദാഹരമാണ്. അത് വളരെ അപകടകരമാണ്.

Most read:അപകടം പതിയിരിക്കുന്നു ഈ ഭക്ഷണങ്ങളില്‍Most read:അപകടം പതിയിരിക്കുന്നു ഈ ഭക്ഷണങ്ങളില്‍

രോഗപ്രതിരോധ സംവിധാനത്തെ തകര്‍ക്കുന്നു

രോഗപ്രതിരോധ സംവിധാനത്തെ തകര്‍ക്കുന്നു

നിങ്ങള്‍ നന്നായി ഉറങ്ങുമ്പോള്‍, നിങ്ങളുടെ രോഗപ്രതിരോധ സംവിധാനം ആന്റിബോഡികള്‍, സൈറ്റോകൈനുകള്‍ എന്നിവ പോലുള്ള സംരക്ഷിതവും അണുബാധയെ പ്രതിരോധിക്കുന്നതുമായ വസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്നു. ബാക്റ്റീരിയ, വൈറസ് തുടങ്ങിയവയെ നേരിടാന്‍ ഇവ സഹായിക്കുന്നു. ചില സൈറ്റോകൈനുകള്‍ നിങ്ങളെ ഉറങ്ങാന്‍ സഹായിക്കുന്നു, നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന് കൂടുതല്‍ കാര്യക്ഷമത നല്‍കുന്നു.

രോഗപ്രതിരോധ സംവിധാനത്തെ തകര്‍ക്കുന്നു

രോഗപ്രതിരോധ സംവിധാനത്തെ തകര്‍ക്കുന്നു

അമിതതമായ ഉറക്കക്കുറവ് നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുന്നു. മാത്രമല്ല അസുഖങ്ങളില്‍ നിന്ന് കരകയറാന്‍ കൂടുതല്‍ സമയവുമെടുക്കുന്നു. ദീര്‍ഘകാല ഉറക്കക്കുറവ് പ്രമേഹവും ഹൃദ്രോഗവും പോലുള്ള വിട്ടുമാറാത്ത അവസ്ഥകള്‍ക്കുള്ള അപകടസാധ്യതയും വര്‍ദ്ധിപ്പിക്കുന്നു.

Most read:പ്രമേഹരോഗികള്‍ക്ക് മുട്ട കഴിക്കാമോ ?Most read:പ്രമേഹരോഗികള്‍ക്ക് മുട്ട കഴിക്കാമോ ?

ശ്വസന വ്യവസ്ഥയെ തടസപ്പെടുത്തുന്നു

ശ്വസന വ്യവസ്ഥയെ തടസപ്പെടുത്തുന്നു

ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ(ഒഎസ്എ) എന്ന രാത്രികാല ശ്വസന തകരാറ് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുകയും ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും ചെയ്യുന്നു. അമിതമായ ഉറക്കക്കുറവ് നിങ്ങളില്‍ ജലദോഷം, പനി തുടങ്ങിയ ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്ക് വഴിയൊരുക്കുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ പോലുള്ളവര്‍ക്ക്, ഉറക്കക്കുറവ് നിലവിലുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങളെയും വഷളാക്കുന്നു.

ദഹനവ്യവസ്ഥ താളംതെറ്റുന്നു

ദഹനവ്യവസ്ഥ താളംതെറ്റുന്നു

ലെപ്റ്റിന്‍, ഗ്രെലിന്‍ എന്നീ രണ്ട് ഹോര്‍മോണുകളുടെ അളവിനെ ഉറക്കം ബാധിക്കുന്നു, ഇത് വിശപ്പിന്റെ വികാരങ്ങളെ നിയന്ത്രിക്കുന്നവയാണ്. വേണ്ടത്ര ഉറക്കമില്ലാതെ, നിങ്ങളുടെ മസ്തിഷ്‌കം ലെപ്റ്റിന്‍ കുറയ്ക്കുകയും ഗ്രെലിന്‍ ഉയര്‍ത്തുകയും ചെയ്യുന്നു, ഇത് വിശപ്പ് ഉത്തേജകമാണ്. അമിതമായ ഭക്ഷണം കഴിക്കല്‍, അലസത എന്നിവയിലേക്ക് ഉറക്കക്കുറവ് വഴിവയ്ക്കുന്നു. ഇവ നിങ്ങളെ അമിതവണ്ണത്തിനും ഇരയാക്കുന്നു.

Most read:ബ്രേക്ക്ഫാസ്റ്റിന് ഇവയെങ്കില്‍ ആരോഗ്യം കൂടെMost read:ബ്രേക്ക്ഫാസ്റ്റിന് ഇവയെങ്കില്‍ ആരോഗ്യം കൂടെ

അമിതവണ്ണം, പ്രമേഹം

അമിതവണ്ണം, പ്രമേഹം

ഉറക്കക്കുറവ് നിങ്ങളെ പകല്‍ നേരങ്ങളില്‍ അലസരാക്കുകയും മടുപ്പിക്കുകയും ചെയ്യുന്നു. ഇത് ശാരീരിക പ്രവര്‍ത്തികളില്‍ നിന്ന് നിങ്ങളെ തടയുന്നു. കാലക്രമേണ, കുറഞ്ഞ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്നു. ഉറക്കക്കുറവ്, ശരീരത്തിലെ ഗ്ലൂക്കോസിനോടുള്ള സഹിഷ്ണുത കുറയ്ക്കുന്നു. ഇവ ഇന്‍സുലിന്‍ പ്രതിരോധവുമായും ബന്ധപ്പെട്ടിരിക്കുന്നു. ഈ തടസ്സങ്ങള്‍ പ്രമേഹത്തിനും അമിതവണ്ണത്തിനും കാരണമാകുന്നു.

ഹൃദയ തകരാറുകള്‍

ഹൃദയ തകരാറുകള്‍

ഉറക്കക്കുറവ് നിങ്ങളുടെ രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദ്ദം എന്നിവയുടെ അളവ് ഉള്‍പ്പെടെ താളംതെറ്റിച്ച് ഹൃദയത്തെയും രക്തക്കുഴലുകളെയും തളര്‍ത്തുന്നു. വേണ്ടത്ര ഉറക്കം ലഭിക്കാത്ത ആളുകള്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യതയും കൂടുതലാണ്. ഉറക്കമില്ലായ്മ ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നും പഠനങ്ങള്‍ പറയുന്നു.

Most read:ജലദോഷം, പനി; അകറ്റിനിര്‍ത്താം ഈ അണുബാധകളെMost read:ജലദോഷം, പനി; അകറ്റിനിര്‍ത്താം ഈ അണുബാധകളെ

ഹോര്‍മോണ്‍ തകരാറ്

ഹോര്‍മോണ്‍ തകരാറ്

നിങ്ങളുടെ ഉറക്കത്തെ ആശ്രയിച്ചിരിക്കുന്നു ശരീരത്തിലെ ഹോര്‍മോണ്‍ ഉത്പാദനം. ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിനായി, നിങ്ങള്‍ക്ക് കുറഞ്ഞത് 3 മണിക്കൂര്‍ തടസ്സമില്ലാത്ത ഉറക്കം ആവശ്യമാണ്. എന്നാല്‍ രാത്രി മുഴുവന്‍ ഉണര്‍ന്നിരിക്കുന്നത് ഹോര്‍മോണ്‍ ഉല്‍പാദനത്തെ ബാധിച്ചേക്കാം. ഈ തടസ്സം വളര്‍ച്ചാ ഹോര്‍മോണ്‍ ഉല്‍പാദനത്തെയും ബാധിക്കും, പ്രത്യേകിച്ച് കുട്ടികളിലും കൗമാരക്കാരിലും.

English summary

What Happens When You Don't Get Enough Sleep

Lack of sleep can have negative effects on everything from your looks to your heart health. Learn what happens to your body when you don't get enough sleep.
X
Desktop Bottom Promotion