For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഴക്കാലത്ത് വയറ് കേടാകുന്നത് പെട്ടെന്ന്; വയറിന്റെ ആരോഗ്യത്തിന് ചെയ്യേണ്ടത്‌

|

മഴക്കാലം നിങ്ങളില്‍ പല രോഗങ്ങള്‍ക്കും അണുബാധകള്‍ക്കും അലര്‍ജികള്‍ക്കുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഇക്കാലത്ത് കൂടുതലായി കാണപ്പെടുന്നു. ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ സിസ്റ്റം സാധാരണയായി കൂടുതല്‍ സെന്‍സിറ്റീവ് ആകുകയും മഴക്കാലത്ത് ദുര്‍ബലമാകുകയും ചെയ്യും.

Most read: ക്ഷീണം, ഉറക്കമില്ലായ്മ; അമിത വ്യായാമം ശരീരത്തിന് ദോഷം ചെയ്യുന്നത് പലവിധംMost read: ക്ഷീണം, ഉറക്കമില്ലായ്മ; അമിത വ്യായാമം ശരീരത്തിന് ദോഷം ചെയ്യുന്നത് പലവിധം

മഴക്കാലത്ത് ആളുകള്‍ അനുഭവിക്കുന്ന സാധാരണ ദഹനപ്രശ്‌നങ്ങളാണ് ഗ്യാസ്‌ട്രോഎന്റൈറ്റിസ് അല്ലെങ്കില്‍ കുടലിലെ അണുബാധകള്‍, ഡിസ്‌പെപ്‌സിയ, വയറിളക്കം, ദഹനക്കേട്, അള്‍സര്‍, ഹെപ്പറ്റൈറ്റിസ് എന്നിവ. ഇതുകൂടാതെ, പല രോഗങ്ങളും മഴക്കാലത്ത് തലയുയര്‍ത്തുന്നു. കാലാവസ്ഥയിലെ ഈര്‍പ്പം രോഗം ഉണ്ടാക്കുന്ന സൂക്ഷ്മാണുക്കളെ വളരെയധികം വര്‍ദ്ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ ഉദരാരോഗ്യത്തെ മോശമായി ബാധിക്കുന്നു. മഴക്കാലത്ത് നിങ്ങളുടെ വയറിന്റെ ആരോഗ്യം സംരക്ഷിക്കാനായി കൈക്കൊള്ളേണ്ട ചില നടപടികള്‍ ഇതാ.

ദഹനവും മണ്‍സൂണും തമ്മിലുള്ള ബന്ധം

ദഹനവും മണ്‍സൂണും തമ്മിലുള്ള ബന്ധം

മണ്‍സൂണ്‍ കാലത്തെ ഈര്‍പ്പമുള്ള കാലാവസ്ഥ നിങ്ങളുടെ മുഴുവന്‍ ദഹനവ്യവസ്ഥയെയും മന്ദഗതിയിലാക്കുന്നു. നിങ്ങളുടെ ദഹനേന്ദ്രിയങ്ങളായ ആമാശയം, പാന്‍ക്രിയാസ്, ചെറുകുടല്‍ എന്നിവ അതിന്റെ ഉച്ചസ്ഥായിയില്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഗ്യാസ്, അസിഡിറ്റി, വയര്‍ വീര്‍പ്പ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. മണ്‍സൂണ്‍ കാലം എന്നത് നിങ്ങള്‍ക്ക് ലഘുഭക്ഷണങ്ങള്‍ കഴിക്കാന്‍ തോന്നുന്ന സമയമായതിനാല്‍, ഫാസ്റ്റ് ഫുഡുകളും മധുരപലഹാരങ്ങളും ലഘുഭക്ഷണങ്ങളും നിങ്ങളുടെ ദഹനവ്യവസ്ഥയുടെ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നു. ഈ സീസണില്‍ വാതം വര്‍ദ്ധിക്കുകയും പിത്തം അടിഞ്ഞുകൂടുകയും ചെയ്യുമെന്ന് ആയുര്‍വേദം പറയുന്നു. ദഹനം നന്നായി നടക്കണമെങ്കില്‍ ഇവ രണ്ടും സന്തുലിതമാക്കണം.

മറ്റ് പ്രശ്‌നങ്ങള്‍

മറ്റ് പ്രശ്‌നങ്ങള്‍

മണ്‍സൂണ്‍ കാലത്ത് ഗ്യാസിന്റെ ലക്ഷണങ്ങള്‍ വര്‍ദ്ധിക്കുന്നതിന് വിവിധ കാരണങ്ങളുണ്ട്. സ്ട്രീറ്റ് ഫുഡിന്റെയും മലിനമായ വെള്ളത്തിന്റെയും ഉപഭോഗം ഗ്യാസ്‌ട്രോഎന്റൈറ്റിസ് (ഭക്ഷ്യവിഷബാധ) യിലേക്ക് നയിക്കുന്നു. ഈര്‍പ്പമുള്ള കാലാവസ്ഥ നിങ്ങളുടെ ദഹനവ്യവസ്ഥയെ മന്ദഗതിയിലാക്കുന്നു. ക്രമരഹിതമായ ഉറക്കവും ഭക്ഷണക്രമവും ഉദര പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിലേക്ക് നയിക്കുന്നു. മഴക്കാലത്ത് നിങ്ങളുടെ ദഹന ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇതാ.

Most read:ഗ്യാസ് കാരണം വയറുവേദന മാത്രമല്ല തലവേദനയും വരും, ലക്ഷണങ്ങളും പരിഹാരവും ഇതാMost read:ഗ്യാസ് കാരണം വയറുവേദന മാത്രമല്ല തലവേദനയും വരും, ലക്ഷണങ്ങളും പരിഹാരവും ഇതാ

ജങ്ക് ഫുഡ്, എരിവ്, എണ്ണമയമുള്ള ഭക്ഷണം എന്നിവ ഒഴിവാക്കുക

ജങ്ക് ഫുഡ്, എരിവ്, എണ്ണമയമുള്ള ഭക്ഷണം എന്നിവ ഒഴിവാക്കുക

മഴക്കാലത്ത് പ്രത്യേകിച്ച് നിങ്ങള്‍ സമീകൃതാഹാരം കഴിക്കണം. ജങ്ക് ഫുഡ്, എരിവും എണ്ണയും കലര്‍ന്ന ഭക്ഷണങ്ങള്‍, പ്രത്യേകിച്ച് തെരുവ് ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ ശ്രമിക്കണം.

തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക

തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക

മഴക്കാലത്ത് ടൈഫോയ്ഡ്, വയറിളക്കം തുടങ്ങിയ ജലജന്യ രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇതൊഴിവാക്കാന്‍ പരമാവധി നിങ്ങള്‍ തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.

Most read:ഒമിക്രോണ്‍ BA.5 വകഭേദം; ഏറ്റവും മോശമായ ലക്ഷണങ്ങള്‍ ഇതാണ്Most read:ഒമിക്രോണ്‍ BA.5 വകഭേദം; ഏറ്റവും മോശമായ ലക്ഷണങ്ങള്‍ ഇതാണ്

സീഫുഡ് ഒഴിവാക്കുക

സീഫുഡ് ഒഴിവാക്കുക

മണ്‍സൂണ്‍ കാലത്ത് സീഫുഡ് കഴിക്കുന്നത് ഒഴിവാക്കണം. ഇത് വയറിളക്കത്തിന് കാരണമാകും. ഈ സമയത്ത് കാര്‍ബണേറ്റഡ് പാനീയങ്ങള്‍ ഒഴിവാക്കുകയും പാലുല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുകയും ചെയ്യുക.

പ്രോബയോട്ടിക്‌സ് കഴിക്കുക

പ്രോബയോട്ടിക്‌സ് കഴിക്കുക

മഴക്കാലത്ത്, തൈര്, മോര്, ആവശ്യമെങ്കില്‍ പ്രോബയോട്ടിക് സപ്ലിമെന്റുകള്‍ എന്നിങ്ങനെ ധാരാളം പ്രോബയോട്ടിക്സ് കഴിക്കണം. ഇത് നിങ്ങളുടെ ഉദരാരോഗ്യം നല്ലതായി നിലനിര്‍ത്താന്‍ സഹായിക്കും.

ഭക്ഷണത്തില്‍ നെയ്യ് ഉള്‍പ്പെടുത്തുക

ഭക്ഷണത്തില്‍ നെയ്യ് ഉള്‍പ്പെടുത്തുക

നെയ്യ് ദഹനരസങ്ങളെ ഉത്തേജിപ്പിക്കുകയും നിങ്ങളുടെ ശരീരത്തിലെ പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. കുടല്‍ വീക്കം തടയാന്‍ ഇത് വളരെ ഫലപ്രദമാണ്. വന്‍കുടല്‍ പേശികളെ സുഗമമാക്കുകയും അവയുടെ സങ്കോചം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഇത് മലബന്ധം ലഘൂകരിക്കും. ഓരോ ഭക്ഷണത്തിനും മുമ്പ് നിങ്ങള്‍ അര ടീസ്പൂണ്‍ നെയ്യ് കഴിക്കുക.

Most read:ഉരുളക്കിഴങ്ങോ മധുരക്കിഴങ്ങോ; ആരോഗ്യത്തിന് അധികഗുണം നല്‍കുന്നത് ഇതാണ്‌Most read:ഉരുളക്കിഴങ്ങോ മധുരക്കിഴങ്ങോ; ആരോഗ്യത്തിന് അധികഗുണം നല്‍കുന്നത് ഇതാണ്‌

ഇഞ്ചി

ഇഞ്ചി

ദഹനസംബന്ധമായ ഏത് പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് ഇഞ്ചി. ഉമിനീര്‍, പിത്തരസം, ഗ്യാസ്ട്രിക് ജ്യൂസ് എന്നിവയുടെ സ്രവണവും ഇഞ്ചി വര്‍ദ്ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തെ വേഗത്തില്‍ ഭക്ഷണം വിഘടിപ്പിക്കാനും പോഷകങ്ങള്‍ സ്വാംശീകരിക്കാനും സഹായിക്കുന്നു. ഇത് ആമാശയത്തിലെ വീക്കത്തിനെതിരെ പോരാടാനും വയറുവേദനയ്ക്കുമുള്ള മികച്ച പ്രതിവിധിമാണ്. ഭക്ഷണത്തിനു മുമ്പായി ഒരു ചെറിയ കഷ്ണം ഇഞ്ചി ഉപ്പ് ചേര്‍ത്ത് കഴിക്കുക.

ഉയര്‍ന്ന ജലാംശമുള്ള ഭക്ഷണം

ഉയര്‍ന്ന ജലാംശമുള്ള ഭക്ഷണം

മഴക്കാലത്ത് വെള്ളരിക്ക, തക്കാളി, ആപ്പിള്‍, സിട്രസ് പഴങ്ങള്‍, തണ്ണിമത്തന്‍, സ്‌ട്രോബെറി തുടങ്ങിയ വെള്ളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ ദഹനത്തെ സഹായിക്കും. ഈ ഭക്ഷണങ്ങള്‍ നിങ്ങളെ ജലാംശത്തോടെ നിലനിര്‍ത്തുന്നു. ദഹനനാളത്തില്‍ നിന്ന് പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ വെള്ളം സഹായിക്കുന്നു. ഇത് നിങ്ങളുടെ കുടലുകളെ ഈര്‍പ്പമുള്ളതാക്കും.

Most read:യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും ഈ ഡ്രൈ ഫ്രൂട്ടുകള്‍Most read:യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും ഈ ഡ്രൈ ഫ്രൂട്ടുകള്‍

ജീവിതശൈലി മാറ്റങ്ങള്‍

ജീവിതശൈലി മാറ്റങ്ങള്‍

ദഹനത്തെയും ഉപാപചയ പ്രവര്‍ത്തനങ്ങളെയും മന്ദഗതിയിലാക്കുന്നതിനാല്‍ പകല്‍ ഉറക്കം ഒഴിവാക്കുക. അമിതമായ സമ്മര്‍ദ്ദം അല്ലെങ്കില്‍ നിങ്ങളുടെ ദഹന ആരോഗ്യത്തിന് ഹാനികരമാണ്. സ്വയം ഊഷ്മളമായിരിക്കുക, കാരണം നിങ്ങള്‍ അങ്ങനെയല്ലെങ്കില്‍, നിങ്ങളുടെ ശരീരം ബാക്ടീരിയ അല്ലെങ്കില്‍ വൈറല്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നു. നിങ്ങളുടെ വസ്ത്രമോ മുടിയോ നനഞ്ഞാല്‍ പെട്ടെന്നു തന്നെ അത് ഉണക്കുക. മഴക്കാലത്ത് നിങ്ങളുടെ പാദങ്ങള്‍ എപ്പോഴും വരണ്ടതാക്കി സൂക്ഷിക്കുക.

English summary

Ways To Maintain A Healthy Gut in Monsoon in Malayalam

Digestive issues are especially common during monsoon. Here are some effective ays to maintain a healthy gut in monsoon season.
Story first published: Monday, July 18, 2022, 12:52 [IST]
X
Desktop Bottom Promotion