For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ക്കും പ്രതിരോധശേഷി നേടാം; ഈ 7 കാര്യങ്ങള്‍

|

കോവിഡ് 19 കാലത്ത് വൈറസിന്റെ പിടിയില്‍ നിന്ന് രക്ഷനേടാന്‍ ഓരോരുത്തര്‍ക്കും ചെയ്യാവുന്ന വഴി അവരവരുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുക എന്നതാണ്. ജലദോഷത്തിനും പനിക്കും കാരണമാകുന്ന ബാക്ടീരിയ, വൈറസ് പോലുള്ള ദോഷകരമായ രോഗകാരികളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കാന്‍ പ്രതിരോധം ആവശ്യമാണ്. ശക്തമായ രോഗപ്രതിരോധ ശേഷി നേടുക എന്നത് എന്നത്തേക്കാളും പ്രധാനമാണ് ഇന്ന്. കൊറോണ വൈറസ് എന്ന അണുബാധയില്‍ നിന്ന് നിങ്ങളെ തടയാന്‍ സാമൂഹിക അകലവും ശരിയായ ശുചിത്വ രീതികളും പാലിക്കുന്നതിനു പുറമേ ജീവിതശൈലി മാറ്റങ്ങളും ആവശ്യമാണ്.

Most read: കുട്ടികളിലെ വിളര്‍ച്ച തടയാം; രക്തം കൂട്ടാന്‍Most read: കുട്ടികളിലെ വിളര്‍ച്ച തടയാം; രക്തം കൂട്ടാന്‍

നിങ്ങളുടെ രോഗപ്രതിരോധ ശേഷി ആരോഗ്യകരമായി നിലനിര്‍ത്തുന്നത് വൈറസിന്റെ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍, ആരോഗ്യകരമായ ശീലങ്ങള്‍ സ്വീകരിച്ച് രോഗപ്രതിരോധ ശേഷി നേടാന്‍ ചില ലഘുവായ മാറ്റങ്ങള്‍ ഓരോരുത്തരും ജീവിതത്തില്‍ കൊണ്ടുവരിക. അത്തരം ചില മാറ്റങ്ങള്‍ ഇതാ.

ഭക്ഷണക്രമം മെച്ചപ്പെടുത്തുക

ഭക്ഷണക്രമം മെച്ചപ്പെടുത്തുക

ശക്തമായ രോഗപ്രതിരോധ ശേഷി നിലനിര്‍ത്തുന്നതിന് ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും പ്രധാനമാണ്. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യവും പ്രതിരോധശേഷിയും നിര്‍ണ്ണയിക്കുന്നതില്‍ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നു. കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കാന്‍ സഹായിക്കും. ഇതിലൂടെ പ്രമേഹത്തെ ചെറുക്കാനും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നിങ്ങള്‍ക്ക് സാധിക്കും. ബീറ്റാ കരോട്ടിന്‍, അസ്‌കോര്‍ബിക് ആസിഡ്, മറ്റ് അവശ്യ വിറ്റാമിനുകള്‍ എന്നിവ അടങ്ങിയ പച്ചക്കറികളും പഴങ്ങളും പതിവായി കഴിക്കുക. കൂണ്‍, തക്കാളി, ബ്രൊക്കോളി, ചീര എന്നിവയും അണുബാധകള്‍ക്കെതിരെ ശരീരത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ സഹായിക്കുന്ന മികച്ച ഭക്ഷണങ്ങളാണ്.

ആവശ്യമായ പോഷകങ്ങള്‍ നേടുക

ആവശ്യമായ പോഷകങ്ങള്‍ നേടുക

ഇഞ്ചി, നെല്ലിക്ക, മഞ്ഞള്‍ എന്നിവ രോഗപ്രതിരോധത്തിനു പേരുകേട്ട ചില സ്വാഭാവിക ആഹാരചേരുവകളാണ്. ഈ സൂപ്പര്‍ഫുഡുകളില്‍ ചിലത് ഇന്ത്യന്‍ വിഭവങ്ങളിലും ലഘുഭക്ഷണങ്ങളിലും ഉപയോഗിക്കുന്നു. വെളുത്തുള്ളി, തുളസി ഇലകള്‍, ജീരകം തുടങ്ങിയവയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. സൂര്യകാന്തി വിത്തുകള്‍, ഫ്‌ളാക്‌സ് സീഡ്, മത്തങ്ങ വിത്തുകള്‍ എന്നിവ പ്രോട്ടീന്റെയും വിറ്റാമിന്‍ ഇ യുടെയും മികച്ച ഉറവിടങ്ങളാണ്. ശരീരത്തിലെ പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിന് പ്രധാനമായ കുടല്‍ ബാക്ടീരിയയുടെ ഘടനയെ പുനരുജ്ജീവിപ്പിക്കാനുള്ള മികച്ച ഉറവിടമാണ് തൈര്.

Most read:രോഗപ്രതിരോധം, ഓര്‍മ്മശക്തി; ബ്ലൂബെറി ആള് സൂപ്പറാMost read:രോഗപ്രതിരോധം, ഓര്‍മ്മശക്തി; ബ്ലൂബെറി ആള് സൂപ്പറാ

വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുക

വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുക

ഒരു നല്ല ഭക്ഷണക്രമത്തോടൊപ്പം ദിവസവും വ്യായാമത്തിനായും അല്‍പം സമയം ചെലവഴിക്കുക. ലഘുവായ വ്യായാമം പോലും നിങ്ങളുടെ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ വളരെയധികം സഹായിക്കും. നിങ്ങളുടെ സ്റ്റാമിനയെ ആശ്രയിച്ച് ദിവസവും 30 മുതല്‍ 45 മിനിറ്റ് വരെ വ്യായാമം ചെയ്യാന്‍ ശ്രമിക്കുക. വീട്ടിലിരുന്നു കൊണ്ടു തന്നെ നിങ്ങള്‍ക്ക് പല വ്യായാമ മുറകളും പരിശീലിക്കാവുന്നതാണ്. ഇതിനായി നിങ്ങളെ സഹായിക്കുന്നതിന് നിരവധി യൂട്യൂബ് ചാനലുകളും അപ്ലിക്കേഷനുകളും ഇന്ന് ലഭ്യമാണ്. പതിവ് വ്യായാമം മെറ്റബോളിസത്തെ മെച്ചപ്പെടുത്തുന്നു, ഇത് ശരീര പ്രതിരോധശേഷിയിലും കാര്യമായ മാറ്റം ചെലുത്തുന്നു.

സമ്മര്‍ദ്ദം നിയന്ത്രിക്കുക

സമ്മര്‍ദ്ദം നിയന്ത്രിക്കുക

ഒരു പരീക്ഷണ കാലത്തിലൂടെയാണ് നാം ഇന്ന് സഞ്ചരിക്കുന്നത്. കൂടാതെ വീടിനുള്ളില്‍ തന്നെ അധിക സമയവും ചെലവഴിക്കുന്നതിലൂടെ നിങ്ങളുടെ മാനസിക ക്ഷേമം തളരുന്നു. വൈറിസിന്റെ വ്യാപനം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന മറ്റൊരു ആശങ്കയാണ്. അനിശ്ചിതത്വം അതിരുകടന്നേക്കാമെങ്കിലും, നമ്മുടെ സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ സഹായിക്കുന്ന വഴികള്‍ തേടുക. അമിത സമ്മര്‍ദ്ദം പ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. സമ്മര്‍ദ്ദം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ധ്യാനമാണ്. യോഗയും ഇതിന് സഹായിക്കും. ധ്യാനം പരിശീലിക്കാന്‍ നിങ്ങളെ സഹായിക്കുന്ന നിരവധി ചാനലുകള്‍ യൂട്യൂബില്‍ ഉണ്ട്.

Most read:ഹൃദ്രോഗത്തെ ചെറുത്തു തോല്‍പിക്കാം; നല്ല ശീലങ്ങള്‍Most read:ഹൃദ്രോഗത്തെ ചെറുത്തു തോല്‍പിക്കാം; നല്ല ശീലങ്ങള്‍

ഉറക്കശീലം മെച്ചപ്പെടുത്തുക

ഉറക്കശീലം മെച്ചപ്പെടുത്തുക

7-8 മണിക്കൂര്‍ നല്ല ആഴത്തിലുള്ള ഉറക്കം നിങ്ങളുടെ ശരീരത്തില്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ്. ഉറക്കക്കുറവ് നിങ്ങളെ ക്ഷീണിപ്പിക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ഉറക്കക്കുറവ് ശരീരം വിശ്രമിക്കുന്നതില്‍ നിന്ന് നിങ്ങളെ തടയുകയും കൂടാതെ നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ നേരിട്ട് ബാധിക്കുന്ന മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

നല്ല ശുചിത്വം പാലിക്കുക

നല്ല ശുചിത്വം പാലിക്കുക

ഓര്‍മ്മിക്കുക, നല്ല വ്യക്തിഗത ശുചിത്വ ശീലങ്ങള്‍ പിന്തുടര്‍ന്ന് അണുക്കളെ അകറ്റി നിര്‍ത്തുക എന്നതാണ് പ്രതിരോധത്തിന്റെ ആദ്യ പടി. അണുബാധ ആരംഭിക്കുന്നതിനുമുമ്പ് നിങ്ങള്‍ക്ക് അത് തടയാം. നല്ല കൈ ശുചിത്വവും ശ്വസന ശുചിത്വവും പാലിക്കുക, തിരക്കേറിയ സ്ഥലങ്ങള്‍, ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക. ഓരോ കാര്യത്തിലും ശ്രദ്ധയോടെ ശുചിത്വം പാലിക്കുക.

Most read:പ്രാരംഭ പ്രമേഹം: തിരിച്ചറിഞ്ഞില്ലെങ്കില്‍ ആപത്ത്‌Most read:പ്രാരംഭ പ്രമേഹം: തിരിച്ചറിഞ്ഞില്ലെങ്കില്‍ ആപത്ത്‌

ആവശ്യത്തിന് വെള്ളം കുടിക്കുക

ആവശ്യത്തിന് വെള്ളം കുടിക്കുക

ഊര്‍ജ്ജം നിലനിര്‍ത്താന്‍ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക. ജലാംശം നിലനിര്‍ത്താന്‍ ദിവസവും 8-10 ഗ്ലാസ് വെള്ളം ശരീരത്തിന് ആവശ്യമാണ്. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും ഇന്‍ഫ്‌ളുവന്‍സ സാധ്യത കുറയ്ക്കാനും ശരീരത്തിലെ ജലാംശം സഹായിക്കും. ചൂടിനെ മറികടക്കാന്‍ സിട്രസ് പഴങ്ങളും തേങ്ങാവെള്ളവും ചേര്‍ത്ത ജ്യൂസുകള്‍ കഴിക്കുക.

English summary

Ways to Improve Your Immunity Against Coronavirus

To strengthen your immune system, these are the best ways to improve your immunity against coronavirus. Know more.
X
Desktop Bottom Promotion