For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സന്ധിവേദനക്ക് കണ്ണടച്ച് തുറക്കും മുന്‍പ് ആശ്വാസം

|

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ സന്ധിവേദനക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമ്മളില്‍ പലരും ശ്രദ്ധിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തെ വഷളാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. എന്നാല്‍ സന്ധിവേദനയെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. എല്ലുകളെ താങ്ങിനിര്‍ത്തുന്ന തരുണാസ്ഥി പാളിക്ക് കേടുപാടുകള്‍ സംഭവിക്കുകയും ഇതുമൂലം ശരീരത്തില്‍ വീക്കം, കാഠിന്യം, വേദന എന്നിവ ഉണ്ടാവുന്നു. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്.

ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി വീണ്ടും കൊറോണ; സത്യാവസ്ഥകള്‍ ഇതെല്ലാംലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി വീണ്ടും കൊറോണ; സത്യാവസ്ഥകള്‍ ഇതെല്ലാം

ഇതുമായി ബന്ധപ്പെട്ട അവസ്ഥകള്‍ ഉണ്ടാവുമ്പോള്‍ ആവശ്യമായ ചികിത്സ അത്യാവശ്യം തന്നെയാണെന്നതില്‍ സംശയമില്ല. എങ്കിലും അതോടൊപ്പം ചില ജീവിതശൈലി മാറ്റങ്ങളില്‍ ശ്രദ്ധ നല്‍കുകയും വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കുകയും ചെയ്താല്‍ ഇതുമായി ബന്ധപ്പെട്ട് രോഗങ്ങളുടെ ലക്ഷണങ്ങളും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട.് എന്തൊക്കെയാണ് ഇത്തരത്തില്‍ എന്തൊക്കെയാണ് സന്ധിവേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഭക്ഷണത്തില്‍ ശ്രദ്ധിക്കാം

ഭക്ഷണത്തില്‍ ശ്രദ്ധിക്കാം

സന്ധിവേദനകള്‍ ഒഴിവാക്കാനായി നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ അല്‍പം മാറ്റങ്ങള്‍ വരുത്താവുന്നതാണ്. നിങ്ങളുടെ ഭക്ഷണത്തില്‍ പച്ചക്കറികള്‍, പഴങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുന്നത് വഴി കുടല്‍ സംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നുണ്ട്. പാല്‍, സംസ്‌കരിച്ച മാംസം, ഗ്ലൂറ്റന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ കഴിവതും ഒഴിവാക്കുക. ആരോഗ്യകരമായതും സ്വാഭാവികവുമായ ഭക്ഷണക്രമം സന്ധിവേദനക്ക് പരിഹാരം കാണുന്നതിനും വേദനയെ കുറക്കുന്നതിനും ആവശ്യമായ എന്‍സൈമുകള്‍ നല്‍കുന്നു.

 ശരീരഭാരം നിയന്ത്രിക്കുക

ശരീരഭാരം നിയന്ത്രിക്കുക

ശരീരഭാരം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും ശരീരഭാരം തങ്ങളുടെ ഇടുപ്പിന്റെയും തുടയുടെയും ഭാരത്തിന്റെ 3 ഇരട്ടിയില്‍ കൂടുതല്‍ ആവരുത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ശരീരഭാരം വര്‍ദ്ധിക്കുകയാണെങ്കില്‍ സന്ധികളില്‍ അധിക സമ്മര്‍ദ്ദത്തിന് കാരണമാകുകയും സന്ധികള്‍ കൂടുതല്‍ എളുപ്പത്തില്‍ തകരാറിലാക്കുകയും കൂടുതല്‍ അപകടത്തിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ശരീരഭാരം കുറച്ചുകൊണ്ട് മതിയായ ഭാരം നിലനിര്‍ത്തുന്നത് സന്ധികളിലെ സമ്മര്‍ദ്ദം കുറയ്ക്കാനും കാഠിന്യവും വേദനയും ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്നാണ്. അതുകൊണ്ട് ശരീരഭാരം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ചൂടുള്ളതും തണുത്തതുമായ പാഡുകള്‍ ഉപയോഗിക്കുക

ചൂടുള്ളതും തണുത്തതുമായ പാഡുകള്‍ ഉപയോഗിക്കുക

സന്ധിവേദന കൊണ്ടുള്ള അസ്വസ്ഥതക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തണുപ്പോ ചൂടോ പ്രയോഗിക്കുന്നത് ഗുണം ചെയ്യും. ചൂട് പകരുന്നതിലൂടെ കാഠിന്യവും പിരിമുറുക്കവും കുറയുകയും ഇത് വേദനയെ ഇല്ലാതാക്കി പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം നല്‍കുകയും ചെയ്യുന്നുണ്ട്. പെട്ടെന്ന് രോഗശാന്തിക്ക് മികച്ചതാണ് തണുപ്പോ ചൂടോ വെക്കുന്നത്. ഇത് കൂടാതെ ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ഓട്‌സ്, അരി എന്നിവ ഒരു കോട്ടണ്‍ തുണിയില്‍ നിറച്ച് വീട്ടില്‍ തന്നെ കിഴികള്‍ ഉണ്ടാക്കി വെക്കാവുന്നതാണ്.

മസാജ് ശ്രദ്ധിച്ച്

മസാജ് ശ്രദ്ധിച്ച്

സന്ധിവാതം ബാധിച്ച സ്ഥലത്ത് നല്ലതുപോലെ മസ്സാജ് ചെയ്യുന്നത് അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. മസ്സാജിന് സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട ഹോര്‍മോണായി കോര്‍ട്ടിസോളിന്റെ ഉത്പാദനവും തലച്ചോറിലെ വേദന സിഗ്‌നലുകളുടെ പ്രസരണവും കുറയ്ക്കാന്‍ കഴിയുമെന്ന് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇത്തരത്തിലുള്ള മസ്സാജ് സെറോടോണിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് പതിവായി മസ്സാജ് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്.

ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ശരീരത്തിലെ വീക്കം കുറയ്ക്കാനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. അത് മാത്രമല്ല ഇത് സന്ധിവാതത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നുണ്ട്.ഒമേഗ 3 ഫാറ്റി ആസിഡ് നിങ്ങളുടെ ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുകയും ശരീരഭാരം കുറക്കുകയും ചെയ്യുന്നുണ്ട്. ഇതിലൂടെ ശരീരത്തിന്റെ അസ്വസ്ഥത ഇല്ലാതാവുകയും സന്ധിവേദനക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്.

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി

സന്യധിവേദനയുള്ളവരില്‍ പലപ്പോഴും ഇത്തരത്തിലുള്ള അസ്വസ്ഥതകള്‍ കുറക്കുന്നതിന് വേണ്ടി നമുക്ക് വിറ്റാമിന്‍ ഡി ഉപയോഗിക്കാവുന്നതാണ്. ഇത് എല്ലുകളെയും രോഗപ്രതിരോധ സംവിധാനത്തെയും ശക്തിപ്പെടുത്താന്‍ സഹായിക്കുന്നുണ്ട്. ഇത് കൂടാതെ സൂര്യരശ്മികള്‍ ചര്‍മത്തില്‍ നേരിട്ട് പതിക്കുന്നതുവഴിയും വിറ്റാമിന്‍ ഡി കൂടുതലായി അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെയും നിങ്ങള്‍ക്ക് സന്ധിവേദന പോലുള്ള അസ്വസ്ഥതകള്‍ ഇല്ലാതാക്കാം. മത്സ്യം, പാല്‍ ഉല്‍പന്നങ്ങള്‍, മുട്ടയുടെ മഞ്ഞ, അവോക്കാഡോ, കൂണ്‍ എന്നീ വിഭവങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് മികച്ചതാണ്.

English summary

Ways to Get Relief from Arthritis Pain Naturally

Here in this article we are discussing about some easy ways to get relief from arthritis pain naturally. Take a look.
X
Desktop Bottom Promotion