For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഗപ്രതിരോധ ശേഷി കൂട്ടാന്‍ നിങ്ങള്‍ക്ക് വേണ്ടത് ഈ വിറ്റാമിനുകളും ധാതുക്കളും

|

നാം കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ശരീരത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജ്ജം നല്‍കുന്നത്. രോഗങ്ങളില്‍ നിന്നും അണുബാധകളില്‍ നിന്നും നമ്മെ സംരക്ഷിക്കാനുന്നതിനും ഇത് വലിയ സ്വാധീനം ചെലുത്തുന്നു. നിരവധി പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരമായ സമീകൃതാഹാരം കഴിക്കുക എന്നതാണ് ഊര്‍ജം പകരാനുള്ള ഏറ്റവും നല്ല മാര്‍ഗം. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം വ്യത്യസ്ത ഭക്ഷണ ഗ്രൂപ്പുകളില്‍ നിന്നുള്ളതാണെന്ന് ഉറപ്പാക്കുക.

Most read: ഉദരപ്രശ്നങ്ങളും ദഹനപ്രശ്നങ്ങളും അകറ്റി ശരീരം കാക്കും ഈ പഴങ്ങള്‍Most read: ഉദരപ്രശ്നങ്ങളും ദഹനപ്രശ്നങ്ങളും അകറ്റി ശരീരം കാക്കും ഈ പഴങ്ങള്‍

ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുക. രക്തത്തിലെ ഓക്‌സിജന്റെ നീക്കം, അസ്ഥികളുടെ വളര്‍ച്ചയും വികാസവും തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ക്ക് ഈ പോഷകങ്ങള്‍ അത്യന്താപേക്ഷിതമാണ്. പോഷകങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തനം അത് രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു എന്നതാണ്. സമീകൃതാഹാരം കഴിക്കുക, സിങ്ക് അടങ്ങിയ മള്‍ട്ടിവിറ്റാമിനുകള്‍ പോലുള്ള ഭക്ഷണം, സജീവമായ ജീവിതശൈലി, ആവശ്യത്തിന് ഉറക്കം തുടങ്ങിയവയാണ് ശക്തമായ പ്രതിരോധശേഷി നിലനിര്‍ത്താനുള്ള നല്ല മാര്‍ഗങ്ങള്‍. നിങ്ങളുടെ പ്രതിരോധശേഷി നിലനിര്‍ത്താനും ആരോഗ്യകരമായി നിലനിര്‍ത്താനും നിങ്ങള്‍ക്ക് കഴിക്കാവുന്ന ചില ധാതുക്കളും വിറ്റാമിനുകളും ഇതാ.

സിങ്ക്

സിങ്ക്

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സിങ്ക് ഗുണം ചെയ്യുന്നു. ഗ്രാനുലാര്‍ ലിംഫോസൈറ്റുകളുടെയും ന്യൂട്രോഫിലുകളുടെയും രൂപീകരണത്തെ സഹായിക്കുന്നതിനും ഇത് ഉപയോഗപ്രദമാണ്. മികച്ച സിങ്ക് സപ്ലിമെന്റിന് നിങ്ങളുടെ ശരീരത്തില്‍ ലിംഫോയിഡ് കോശങ്ങള്‍ ചെലുത്തുന്ന പ്രഭാവം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും, ഇത് ബാക്ടീരിയയും രോഗകാരികളും മൂലമുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിക്കുന്നതില്‍ സ്വാധീനം ചെലുത്തുന്നു. സിങ്കിന്റെ ഭക്ഷണ സ്രോതസ്സുകളാണ് ബീന്‍സ്, ചെറുപയര്‍, പയര്‍, ഓയ്‌സ്റ്റര്‍, റെഡ് മീറ്റ്, കോഴി, മുട്ട തുടങ്ങിയവ.

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി

അസ്ഥികളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സാധാരണയായി അറിയപ്പെടുന്ന വിറ്റാമിനാണ് വിറ്റാമിന്‍ ഡി. ഇത് ശരീരത്തിന്റെ പ്രതിരോധ പ്രതികരണം വര്‍ദ്ധിപ്പിക്കുന്നതിലും ഒരു പങ്കു വഹിക്കുന്നു. വൈറ്റമിന്‍ ഡിയുടെ അഭാവമാണ് സ്വയം രോഗപ്രതിരോധ വൈകല്യങ്ങളുടെ മൂലകാരണം. ശരീരത്തില്‍ ആവശ്യത്തിന് വിറ്റാമിന്‍ ഡി ഇല്ലെങ്കില്‍ ഫ്‌ളൂ പോലുള്ള രോഗങ്ങള്‍ എളുപ്പം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. വിറ്റാമിന്‍ ഡിയുടെ ഭക്ഷണ സ്രോതസ്സുകളാണ് മുട്ടയുടെ മഞ്ഞക്കരു, റെഡ് മീറ്റ്, സാല്‍മണ്‍, അയല, മത്തി തുടങ്ങിയവ.

Most read:അടിക്കടി മൂത്രമൊഴിക്കുന്നത് നിങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നമാണോ? പരിഹാരം ഇതാMost read:അടിക്കടി മൂത്രമൊഴിക്കുന്നത് നിങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നമാണോ? പരിഹാരം ഇതാ

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

ശക്തമായ ആന്റിഓക്സിഡന്റായി പ്രവര്‍ത്തിക്കുന്നതിനാല്‍ രോഗകാരികളില്‍ നിന്നും രോഗങ്ങളില്‍ നിന്നും ശരീരത്തെ പ്രതിരോധിക്കാന്‍ വിറ്റാമിന്‍ സി വളരെ ഉപയോഗപ്രദമാണ്. ശരീരത്തിലുണ്ടാകുന്ന ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ലിംഫറ്റിക് കോശങ്ങളുടെ പ്രവര്‍ത്തനം വര്‍ധിപ്പിക്കാനും വിറ്റാമിന്‍ സി സഹായിക്കുന്നു. ഇത് കോശങ്ങളുടെ പുനരുജ്ജീവനത്തിനും സഹായിക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണ സ്രോതസ്സുകളാണ് സിട്രസ് പഴങ്ങള്‍, നാരങ്ങ, നെല്ലിക്ക, ബ്രൊക്കോളി, സ്‌ട്രോബെറി മുതലായവ.

വിറ്റാമിന്‍ എ

വിറ്റാമിന്‍ എ

ബാഹ്യ രോഗകാരികളെ തുരത്താന്‍ സഹായിക്കുന്ന ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന്റെ അഡാപ്റ്റീവ് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതില്‍ വിറ്റാമിന്‍ എയുടെ ഉപഭോഗം വലിയ പങ്ക് വഹിക്കുന്നു. സസ്യങ്ങളില്‍ വിറ്റാമിന്‍ എ യുടെ ഏറ്റവും സാധാരണമായ രൂപങ്ങളിലൊന്നായ കരോട്ടിനോയിഡുകള്‍ നമ്മുടെ ശരീരത്തിലെ വീക്കം ചെറുക്കാന്‍ സഹായിക്കുന്ന ഒരു മികച്ച ആന്റിഓക്സിഡന്റാണ്. വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങളാണ് ചീസ്, എണ്ണമയമുള്ള മത്സ്യം, തൈര്, മുട്ട, പാല്‍, കാരറ്റ്, ആപ്പിള്‍ മുതലായവ.

Most read:തടിവെക്കും, പ്രമേഹം കൂട്ടും; മാമ്പഴവും ചില മിഥ്യാധാരണകളുംMost read:തടിവെക്കും, പ്രമേഹം കൂട്ടും; മാമ്പഴവും ചില മിഥ്യാധാരണകളും

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ സി പോലെ തന്നെ വിറ്റാമിന്‍ ഇയും വളരെ ഫലപ്രദമായ ഒരു ആന്റിഓക്സിഡന്റാണ്. ഇത് രോഗപ്രതിരോധ സംവിധാന പ്രവര്‍ത്തനത്തിന് ഉത്തരവാദികളായ ഇരുന്നൂറിലധികം ബയോകെമിക്കല്‍ പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായി സംഭാവന നല്‍കി അണുബാധകളെ ചെറുക്കാന്‍ ശരീരത്തെ സഹായിക്കുന്നു. വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങളാണ് സൂര്യകാന്തി വിത്തുകള്‍, ഗോതമ്പ് എണ്ണ, സോയ, അവോക്കാഡോ, മാങ്ങ, മത്തങ്ങ, ബദാം മുതലായവ.

ഇരുമ്പ്

ഇരുമ്പ്

രോഗപ്രതിരോധ സംവിധാനങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ ഒരു ധാതുവാണ് ഇരുമ്പ്. ഇരുമ്പിന്റെ ഒരു രൂപമായ ഹീമോഗ്ലോബിന്‍ നമ്മുടെ രക്തത്തിന്റെ പ്രാഥമിക ഘടകമാണ്. ഇരുമ്പ് ഉപഭോഗം നമ്മുടെ ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ പ്രഭാവം വര്‍ദ്ധിപ്പിക്കുന്ന ഇന്‍ട്രാ സെല്ലുലാര്‍ ഓക്‌സിജന്റെ നീക്കത്തിന് സഹായിക്കുന്നു. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളാണ് ചീര, ഉണക്കിയ ആപ്രിക്കോട്ട്, ബീന്‍സ്, റെഡ് മീറ്റ് മുതലായവ.

Most read:രക്തത്തെ ബാധിക്കും തലാസീമിയ ഒരു പാരമ്പര്യ രോഗം; ഡയറ്റ് ഇങ്ങനെയെങ്കില്‍ ആശ്വാസംMost read:രക്തത്തെ ബാധിക്കും തലാസീമിയ ഒരു പാരമ്പര്യ രോഗം; ഡയറ്റ് ഇങ്ങനെയെങ്കില്‍ ആശ്വാസം

വിറ്റാമിന്‍ ബി9 (ഫോളേറ്റ്)

വിറ്റാമിന്‍ ബി9 (ഫോളേറ്റ്)

ശരീരത്തിലെ ഡിഎന്‍എയുടെ സമന്വയത്തിനുള്ള അടിത്തറയായി പ്രവര്‍ത്തിക്കുന്നതിന് സെല്ലുലാര്‍, കോശ സംരക്ഷണ പ്രക്രിയക്ക് ഫോളേറ്റുകള്‍ സഹായിക്കുന്നു. ജലദോഷം അല്ലെങ്കില്‍ ഇന്‍ഫ്‌ളുവന്‍സ പോലുള്ള അണുബാധകള്‍ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് വളര്‍ത്താനായി ഫോളേറ്റിന്റെ ഉപഭോഗം നിങ്ങളെ സഹായിക്കുന്നു. വിറ്റാമിന്‍ ബി 9 ന്റെ ഭക്ഷണ സ്രോതസ്സുകളാണ് നിലക്കടല, പച്ച ഇലക്കറികള്‍, സൂര്യകാന്തി വിത്തുകള്‍, ബീന്‍സ്, സീഫുഡ് തുടങ്ങിയവ.

മഗ്‌നീഷ്യം

മഗ്‌നീഷ്യം

ശരീരത്തിലെ എല്ലുകളുടെയും പേശികളെയും ശക്തിപ്പെടുത്താന്‍ മഗ്നീഷ്യം അത്യന്താപേക്ഷിതമാണ്. ഇതിനു പുറമേ നിങ്ങളുടെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെയും ടിഷ്യൂകളുടെ വേഗത്തിലുള്ള അറ്റകുറ്റപ്പണിക്ക് സഹായിക്കുന്നതിലൂടെയും ബാഹ്യ രോഗകാരികളോടുള്ള ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണം മെച്ചപ്പെടുത്താനും മഗ്നീഷ്യം മികച്ചതാണ്. സ്ത്രീകള്‍ക്കിടയില്‍, പ്രത്യേകിച്ച് പിഎംഎസ് സമയത്ത് ഹോര്‍മോണുകളുടെ നിയന്ത്രണത്തിലും മഗ്‌നീഷ്യം ഫലപ്രദമാണ്. മഗ്‌നീഷ്യം അടങ്ങിയ ഭക്ഷണ സ്രോതസ്സുകള്‍ ധാന്യങ്ങള്‍, ചീര, നട്‌സ്, പയര്‍വര്‍ഗ്ഗങ്ങള്‍, വിത്തുകള്‍ മുതലായവ.

Most read:നിങ്ങള്‍ അറിയാതെ നിങ്ങളുടെ ജീവനെടുക്കുന്ന രക്തസമ്മര്‍ദ്ദം; പ്രതിവിധി ഈ ഹെര്‍ബല്‍ ചായയില്‍Most read:നിങ്ങള്‍ അറിയാതെ നിങ്ങളുടെ ജീവനെടുക്കുന്ന രക്തസമ്മര്‍ദ്ദം; പ്രതിവിധി ഈ ഹെര്‍ബല്‍ ചായയില്‍

സെലിനിയം

സെലിനിയം

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ധാതുക്കളില്‍ ഒന്നാണ് സെലിനിയം. എച്ച്‌ഐവി, കാന്‍സര്‍ തുടങ്ങിയ രോഗങ്ങളോടുള്ള ശരീരത്തിന്റെ ദോഷം പ്രതികരണങ്ങളെ ചെറുക്കുന്നതില്‍ സെലിനിയത്തിന്റെ പതിവ് ഉപഭോഗം സഹായിക്കുന്നു. സെലിനിയത്തിന്റെ ഭക്ഷണ സ്രോതസ്സുകളാണ് മുട്ട, കടല, പയര്‍, ലീന്‍ മീറ്റ്, സോയ ഉല്‍പ്പന്നങ്ങള്‍ മുതലായവ.

ചെമ്പ്

ചെമ്പ്

ശരീരത്തിന്റെ സഹജമായ രോഗപ്രതിരോധ പ്രതികരണ സംവിധാനത്തിന്റെ ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കുന്നതില്‍ ചെമ്പ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തിലെ രോഗാണുക്കളുടെ അതിജീവന നിരക്ക് കുറയുന്നതിനൊപ്പം രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും ചെമ്പ് നിങ്ങളെ സഹായിക്കുന്നു. ചെമ്പ് അടങ്ങിയ ഭക്ഷണ സ്രോതസ്സുകളാണ് ചോക്ലേറ്റ്, കൂണ്‍, ഉരുളക്കിഴങ്ങ്, ഓയ്‌സ്റ്റര്‍ എന്നിവ.

Most read:സ്തനാര്‍ബുദം തടയും പ്രതിരോധശേഷി കൂട്ടും; എണ്ണിയാല്‍ തീരില്ല സസ്യ എണ്ണയുടെ ഗുണംMost read:സ്തനാര്‍ബുദം തടയും പ്രതിരോധശേഷി കൂട്ടും; എണ്ണിയാല്‍ തീരില്ല സസ്യ എണ്ണയുടെ ഗുണം

English summary

Vitamins And Minerals For Healthy Immune System in Malayalam

Here are a few minerals and vitamins that you can take to keep your immune system healthy. Take a look.
Story first published: Thursday, August 4, 2022, 10:52 [IST]
X
Desktop Bottom Promotion